For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഈ ഘടകങ്ങള്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളി

|

സമ്മര്‍ദ്ദം ഗര്‍ഭിണിയാകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. കാരണം പലപ്പോഴും ഇതൊരു ചര്‍ച്ചാ വിഷയമാണ്. എന്നിരുന്നാലും, കൃത്യമായി പറഞ്ഞാല്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുന്ന സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ ഉണ്ട് എന്നത് തന്നെയാണ്. ഇത് നിങ്ങളില്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സമ്മര്‍ദ്ദം നിങ്ങളില്‍ പ്രത്യുത്പാദന ശേഷി കുറക്കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. സമ്മര്‍ദ്ദം അതുകൊണ്ട് തന്നെ വന്ധ്യതയിലേക്ക് നിങ്ങളെ നനയിക്കുന്നു. സമ്മര്‍ദ്ദം കുറവുള്ള ആളുകളില്‍ പലപ്പോഴും പെട്ടെന്ന് തന്നെ ഗര്‍ഭധാരണം സംഭവിക്കുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്നവരില്‍ ഇത് പലപ്പോഴും നടക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ കൂടുതല്‍ കടന്നു പോവാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Stress Related Factors

ഉറക്കം

ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ആരോഗ്യക്കുറവിന്റേയും പ്രത്യുത്പാദന ശേഷിയുടേയും കാര്യത്തില്‍ എന്നും ശ്രദ്ധിക്കേണ്ടത് ഉറക്കത്തെ തന്നെയാണ്. കാരണം കൃത്യമായ സമയത്ത്ത ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സ്ഥിരമായി അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്ന ആളുകള്‍ക്ക് പൊണ്ണത്തടി അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് പലപ്പോഴും അബോര്‍ഷനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ രാത്രി ഷിഫ്റ്റ് ജോലി ചില സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവത്തിലേക്കും നയിക്കുന്നു. ഇത് പ്രത്യുത്പാദന ശേഷിയേയും ബാധിക്കുന്നു.

Stress Related Factors

ഭക്ഷണക്രമം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഭക്ഷണക്രമം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല പ്രത്യുത്പാദന ശേഷിയേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. പലപ്പോഴും ഭക്ഷണക്രമം നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. എന്നാല്‍ ഇതില്‍ തന്നെ പ്രത്യുത്പാദന ശേഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചില ഭക്ഷണശീലങ്ങള്‍ ഉണ്ട്. പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് ഭക്ഷണത്തിന്റെ കാര്യത്തിലും വെല്ലുവിളി ഉയര്‍ത്തുന്നത് പൊണ്ണത്തടി വര്‍ദ്ധിപ്പിക്കുന്നു. ഇത് വന്ധ്യതയിലേക്കും നിങ്ങളെ എത്തിക്കുന്നു. പൊണ്ണത്തടി പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുകയും ബീജങ്ങളുടെ എണ്ണം കുറക്കുകയും ചെയ്യുന്നു.

Stress Related Factors

ഭക്ഷണം കഴിക്കാതിരിക്കുന്നത്

ഭക്ഷണം കഴിക്കാതിരിക്കുന്നത് പലപ്പോഴും നമ്മളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് അനോറെക്‌സിയ പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും ഭക്ഷണത്തിന്റെ ക്രമക്കേട് ഭാരക്കുറവിലേക്ക് നയിക്കുന്നു. ഇത് അമെനോറിയയ്ക്ക് കാരണമാകും. ആര്‍ത്തവത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ആര്‍ത്തവ ചക്രത്തിന് വെല്ലുവിളികളും ഉണ്ടാക്കുന്നു. ആര്‍ത്തവ ചക്രം ഇല്ലെങ്കില്‍ അണ്ഡോത്പാദനവും ഉണ്ടാവുന്നില്ല. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തിന് പ്രശ്‌നമുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കാരണങ്ങളെക്കകുറിച്ചും എല്ലാവരും അറിഞ്ഞിരിക്കണം.

Stress Related Factors

English summary

Stress Related Factors That Can Affect Your Chances Of Fertility In Malayalam

We have listed some stress related factors that can affect your chances of getting pregnant in malayalam. Take a look.
Story first published: Tuesday, July 26, 2022, 21:02 [IST]
X
Desktop Bottom Promotion