Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സെക്സും ഓവുലേഷനും കൃത്യം; ഗര്‍ഭധാരണം മാത്രമില്ല
ഗര്‍ഭധാരണം സ്ത്രീകള്‍ എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ആഗ്രഹിക്കുന്ന സമയത്ത് ഗര്‍ഭധാരണം സംഭവിക്കാത്തതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമ്മളില്‍ പലര്‍ക്കും മനസ്സിലാവുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇതേ തെറ്റ് പലരും ആവര്‍ത്തിക്കുന്നതും അവരില്‍ ഗര്‍ഭധാരണം സംഭവിക്കാത്തതും. ആരോഗ്യകരവും മാനസികപരവുമായ പല ഘടകങ്ങള്‍ ഒത്തു ചേരുമ്പോഴാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിനുള്ള സാഹചര്യങ്ങളില്ലെങ്കിലാണ് അത് കൂടുതല്‍ പ്രശ്നങ്ങളിലേക്കും ഗര്‍ഭധാരണം സംഭവിക്കാത്ത അവസ്ഥയിലേക്കും എത്തുന്നത്.
ഗര്‍ഭധാരണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം അറിഞ്ഞിരിക്കേണ്ടതാണ്. പുകവലി, മദ്യപാനം എന്നിവയെല്ലാം പലപ്പോഴും നിങ്ങളില്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് എന്നുള്ളത് നിങ്ങള്‍ക്കറിയാമല്ലോ, എന്നാല്‍ ഇതല്ലാതെ ചില കാര്യങ്ങള്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഉടനേ തന്നെ നിങ്ങള്‍ക്ക് ഗര്‍ഭധാരണം സാധ്യമാവും.

ട്രാന്‍സ് ഫാറ്റ് കഴിക്കുന്നത്
ബേക്ക് ചെയ്ത വസ്തുക്കള്‍, പിസ്സകള്‍, ചിപ്സ് പോലുള്ള ലഘുഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന കൊഴുപ്പാണ് ട്രാന്‍സ് ഫാറ്റ് എന്ന് പറയുന്നത്. ഇത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കും. അതായത് ഇവരില്‍ അണ്ഡോത്പാദനം സംഭവിക്കുന്നില്ല. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റിനു പകരം ഇവ കഴിക്കുന്നത് പരിമിതപ്പെടുത്താന്‍ ശ്രമിക്കുക, ഇത് അണ്ഡോത്പാദന തകരാറിന്റെ 73% വരെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. ഈ ട്രാന്‍സ് ഫാറ്റ് കാര്‍ബണുകളെ നിങ്ങളെ അധികം കൊതിപ്പിക്കുകയാണെങ്കില് വാഴപ്പഴം, ധാന്യം, ബദാം, അല്ലെങ്കില്‍ യോഗര്‍ട്ട് എന്നിവ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കൂടുതല്‍ വ്യായാമം ചെയ്യുന്നത്
വ്യായാമം ചെയ്യുന്നത് നിങ്ങളുടെ പ്രത്യുത്പാദന കഴിവിനെ ഒരു പരിധി വരെ മെച്ചപ്പെടുത്താന്‍ കഴിയും, പക്ഷേ ശരിയായ രീതിയിലും അളവിലും വേണം വ്യായാമം ചെയ്യുന്നതിന്. വളരെയധികം ചെയ്യുന്നത് നിങ്ങളുടെ ഊര്‍ജ്ജ സന്തുലിതാവസ്ഥയെ ബാധിക്കുകയും നിങ്ങളുടെ പ്രത്യുത്പാദന ചക്രത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ദൈര്‍ഘ്യമേറിയതും തീവ്രവുമായ ദൈനംദിന വ്യായാമം ഗര്‍ഭിണിയാകാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടുതലായാല്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

പങ്കാളിയുടെ മാനസിക നില
നിങ്ങളുടെ ആരോഗ്യം മാത്രമല്ല പങ്കാളിയുടെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാനസികാരോഗ്യവും ശാരീരികാരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് നിങ്ങളില്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത് എന്നുള്ള കാര്യം ഓര്‍ത്തിരിക്കുക. പങ്കാളിയുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. കാരണം മാനസിക സമ്മര്‍ദ്ദം കൂടുതലായി ഇരിക്കുന്ന സമയത്തുണ്ടാവുന്ന ലൈംഗിക ബന്ധത്തില്‍ പലപ്പോഴും ഗര്‍ഭധാരണം സംഭവിക്കണം എന്നില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നത്
പലരിലും ആവശ്യത്തിന് വജൈനല്‍ ഡിസ്ചാര്‍ജ് ഇല്ലാത്തത് പലപ്പോഴും ലൈംഗിക ബന്ധം വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി പലരും ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിലെ പി എച്ച് ലെവല്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്കും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട്. ഈ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഓവുലേഷന് ദിനങ്ങള്‍ കൃത്യമാവാത്തത്
ആര്‍ത്തവം കൃത്യമായി ഉള്ളവരിലാണെങ്കില്‍ അത് പലപ്പോഴും ഓവുലേഷന് ദിനങ്ങളും കൃത്യമായി കണക്കാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഓവുലേഷന് ദിനങ്ങള്‍ കൃത്യമാവാത്തതിന് പലപ്പോഴും ആര്‍ത്തവക്രമക്കേടുകള്‍ കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന അവസ്ഥകള്‍ ഉണ്ടാവുന്നതില്‍ നിന്ന് വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ പലപ്പോഴും ആദ്യം വില്ലനാവുന്നത് ഓവുലേഷന് ദിനങ്ങള്‍ കൃത്യമായി അറിയാത്തതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ബോഡിമാസ് ഇന്‍ഡക്സ് കുറവുള്ളവര്‍
സാധാരണ ബിഎംഐയേക്കാള് കുറവുള്ളത് നിങ്ങളെ അണ്ഡാശയത്തിന്റെ അപര്യാപ്തത, വന്ധ്യത, മാസം തികയാതെയുള്ള ജനനം എന്നിവയ്ക്ക് കാരണമാകും. ഭക്ഷണ ക്രമക്കേടുകള്‍ കുറഞ്ഞ ബിഎംഐയുമായി ബന്ധപ്പെട്ടിരിക്കാം, ഇത് ചിലപ്പോള്‍ ആര്‍ത്തവത്തെയും പ്രത്യുത്പാദന ശേഷിയേയും പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ പോഷകാഹാരത്തിന്റെ അളവ് സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് തോന്നുകയാണെങ്കില്‍, നിങ്ങളുടെ കലോറിയും ഭാരവും ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളും ട്രാക്കുചെയ്യുന്ന പ്രത്യേക ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം ഗര്‍ഭധാരണത്തിന് വേണ്ട് അത്യാവശ്യ ഘടകങ്ങള്‍ തന്നെയാണ്.



Click it and Unblock the Notifications
