Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഗര്‍ഭധാരണം സംഭവിക്കുന്നത് ഇങ്ങനെ: ഓരോ ഘട്ടങ്ങള്‍
ഗര്‍ഭധാരണം എന്ന് പറയുന്നത് സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. ശാരീരികമായും മാനസികമായും ഇവരില്‍ മാറ്റം സംഭവിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീ ശരീരത്തില്‍ എങ്ങനെ ഗര്‍ഭധാരണം സംഭവിക്കുന്നു എന്നുള്ളത് പലരേയും അത്ഭുതപ്പെടുത്തുന്നതാണ്. കാരണം നിരവധി ശാരീരിക പ്രക്രിയകള്‍ക്ക് ശേഷമാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. സ്ത്രീ പുരുഷ പങ്കാളിത്തം ഒരുപോലെ സംഭവിച്ചാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കുന്നുള്ളൂ.

ലൈംഗിക ബന്ധത്തിന് ശേഷം ഗര്‍ഭധാരണം സംഭവിച്ചാല്‍ ബാക്കി മാറ്റങ്ങള്‍ എല്ലാം നടക്കുന്നത് സ്ത്രീ ശരീരത്തിലാണ്. എന്നാല്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും പല വട്ടം ശ്രമിച്ചിട്ടും ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്ന പല ഘടകങ്ങളും ഉണ്ട്. എന്നാല്‍ ഗര്‍ഭധാരണം സംഭവിച്ചിട്ട് എന്തൊക്കെയാണ് പിന്നീട് സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

അണ്ഡബീജ സംയോഗം
ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നവരാണ് എന്നുണ്ടെങ്കില്‍ ഓവുലേഷന്‍ സമയത്ത് വേണം ഗര്‍ഭധാരണത്തിന് ശ്രമിക്കാന്‍. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അണ്ഡവും ബീജവും സംയോജിച്ച് ഗര്‍ഭധാരണം സംഭവിക്കുന്നു. എന്നാല്‍ ഈ അണ്ഡവും ബീജവും സംയോജിക്കുന്നത് ഫലോപിയന്‍ ട്യൂബില്‍ വെച്ചാണ്. പിന്നീട് സൈഗോട്ട് എന്ന അവസ്ഥയിലേക്ക് മാറി ഇത് ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിച്ച് വളരാന്‍ ആരംഭിക്കുന്നു. ലൈംഗിക ബന്ധത്തിന് ശേഷം രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാണ് ഇത് സംഭവിക്കുന്നത്.

അണ്ഡവും ബീജവും സംയോജിച്ച ശേഷം
അണ്ഡവും ബീജവും സംയോജിച്ച് അത് ഗര്‍ഭപാത്രത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഇതിനുള്ളിലെ കോശങ്ങള്‍ വിഘടിക്കുകയും ഇത് ബ്ലാസ്‌റ്റോസൈറ്റ് ആയി മാറുകയും ചെയ്യുന്നുണ്ട്. ഇത് യൂട്രസില്‍ പറ്റിപ്പിടിക്കുമ്പോഴാണ് ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നത്. ഈ സമയത്താണ് ഗര്‍ഭധാരണം സംഭവിച്ചു എന്ന് പറയാന്‍ സാധിക്കുന്നത്. ഫെര്‍ട്ടിലൈസേഷന് ശേഷം ആറാമത്തെ ദിവസമാണ് ഇംപ്ലാന്റേഷന്‍ നടക്കുന്നത്. ഈ സമയത്ത് ചെറിയ രീതിയില്‍ സ്‌പോട്ടിംഗ് കാണുന്നത് സാധാരണയാണ്.

ഇംപ്ലാന്റേഷന് ശേഷം
ഇംപ്ലാന്റേഷന് ശേഷം ഈ ബോളിനുള്ളിലെ കോശങ്ങള്‍ ഭ്രൂണമായി മാറുന്നുണ്ട്. ബോളിന് പുറത്തെ കോശങ്ങളാണ് പ്ലാസന്റയായി മാറുന്നു. പിന്നീട് ഭ്രൂണം കുഞ്ഞായി രൂപം പ്രാപിക്കുന്നു. ഇംപ്ലാന്റേഷന്‍ നടക്കുമ്പോഴാണ് പ്രഗ്നന്‍സി ഹോര്‍മോണുകള്‍ ശരീരം പുറപ്പെടുവിക്കുന്നത്. ഭ്രൂണത്തിന്റെ കുഞ്ഞിലേക്കുള്ള പ്രയാണം അവിടെ ആരംഭിക്കുകയായി. ഇതോടെ നിങ്ങളുടെ ആര്‍ത്തവത്തിന് താല്‍ക്കാലികമായി തടസ്സം സംഭവിക്കുന്നു. ഇതോടെ കുഞ്ഞിന്റെ വളര്‍ച്ച ആരംഭിക്കുകയായി.

ബീജം ഉണ്ടാവുന്നത് എങ്ങനെ?
പുരുഷന്റെ വൃഷണത്തിലാണ് ബീജങ്ങള്‍ ഉണ്ടാവുന്നത്. ഇത് ശരീരത്തിലെ മറ്റ് ഫ്‌ളൂയിഡുകളുമായി ചേരുമ്പോഴാണ് ശുക്ലമായി മാറുന്നത്. ഇത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ഖലനത്തിലൂടെ പുറത്തേക്ക് വരുന്നു. ഒരു സ്ഖലനത്തില്‍ തന്നെ ലക്ഷക്കണക്കിന് ബീജങ്ങളാണ് പുറത്തേക്ക് വരുന്നത്. എന്നാല്‍ ഇതില്‍ ഒരു ബീജം മാത്രമേ അണ്ഡവുമായി ചേരുന്നുള്ളൂ. എന്നാല്‍ ചിലരില്‍ ഒന്നില്‍ കൂടുതല്‍ സംഭവിക്കുമ്പോഴാണ് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നത്.

അണ്ഡം ഉണ്ടാവുന്നത്
സ്ത്രീകളില്‍ അണ്ഡം എങ്ങനെ ഉണ്ടാവുന്നു എന്നുള്ളതും പലര്‍ക്കും അറിയില്ല. ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ അവളില്‍ അണ്ഡവും ഉണ്ടാവും. ഹോര്‍മോണുകള്‍ സ്ത്രീ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. ഇതാണ് അണ്ഡാശയത്തില്‍ വളര്‍ച്ചയെത്തിയ അണ്ഡത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. മാത്രമല്ല ഇത് ഗര്‍ഭധാരണത്തിന് വേണ്ടി ഗര്‍ഭപാത്രത്തെ ഒരുക്കുന്നു. ആര്‍ത്തവത്തിന് ശേഷം പതിനാലാമത്തെ ദിവസമാണ് ഓവുലേഷന്‍ സംഭവിക്കുന്നത്. ഈ സമത്താണ് ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയ സമയവും. ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തില്‍ ചില ശാരീരിക മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

സ്തനങ്ങളിലെ മാറ്റം
ഗര്‍ഭധാരണം സംഭവിച്ച് ആദ്യത്തെ രണ്ട് മാസത്തിനുള്ളില്‍ തന്നെ സ്തനങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സ്തനങ്ങള്‍ വളരെ മൃദുവാകുകയും ചിലര്‍ക്ക് വേദന അനുഭവപ്പെടുകയും ചെയ്യും. ഇത് ഗര്‍ഭധാരണത്തിനും ആര്‍ത്തവത്തിനും ഒരുപോലെ ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവം വന്നില്ലെങ്കില്‍ അത് പലപ്പോളും ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍ തന്നെയായിട്ടാണ് കണക്കാക്കേണ്ടത്.

മൂഡ് മാറ്റം
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ സാധാരണയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. മൂഡ് മാറ്റം പല സ്ത്രീകളിലും കാണാവുന്നതാണ്. എന്നാല്‍ ഗര്‍ഭിണികളില്‍ ഇതല്‍പം കൂടുതലായിരിക്കും. ഡിപ്രഷനും അതുപോലുള്ള പ്രശ്നങ്ങളും ഗര്‍ഭിണികളില്‍ ഉണ്ടാവും. അതുകൊണ്ട് ഈ സമയത്ത് പങ്കാളിയുടെ പിന്തുണ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഇത്തരം കാരണങ്ങള്‍ അറിഞ്ഞ് കൈകാര്യം ചെയ്യേണ്ടതാണ്.

ചര്‍മ്മ പ്രശ്‌നങ്ങള്‍
പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നത് പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ ആണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നില്ല. ചര്‍മ്മ പ്രശ്നങ്ങള്‍ പലപ്പോഴും അലട്ടുന്നതും ഗര്‍ഭിണികളെയായിരിക്കും. മുഖക്കുരുവും പല വിധത്തിലുള്ള സ്‌കിന്‍ അലര്‍ജികളും ഉണ്ടാവുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.

കൈകാലുകളിലെ നീര്
ഗര്‍ഭകാലത്ത് ശരീരം കൂടുതല്‍ ദ്രാവകങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഇത് കൈകാലുകളില്‍ നീര് ഉണ്ടാവാന്‍ കാരണമാകുന്നു. ഇത് കൂടാതെ ശരീര ഭാരം വര്‍ദ്ധിയ്ക്കുന്നതാണ് മറ്റൊരു ശാരീരികമായ മാറ്റം. കുഞ്ഞിന്റെ ഗര്‍ഭപാത്രത്തിലെ ശരിയായ വളര്‍ച്ചയ്ക്ക് അമ്മയുടെ ഭാരം വര്‍ദ്ധിയ്ക്കുന്നത് സ്വാഭാവികമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നതാണ്. എങ്കിലും അമിതഭാരമായാല്‍ അത് പ്രശ്‌നമുണ്ടാക്കും.

മൂത്രസഞ്ചി വലുതാവുന്നു
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ മൂത്രസഞ്ചി വലുതാവുന്നു. ശരീരത്തിലെ ടോക്സിനുകള്‍ അധികം ഉണ്ടാവുന്ന കാലമാണ് ഇത് അതുകൊണ്ട് തന്നെ ഇവയെ പുറന്തള്ളാന്‍ ശരീരം കണ്ടു പിടിയ്ക്കുന്ന വഴിയാണ് ഇത്. അതുകൊണ്ട് നിര്‍ജ്ജലീകരണത്തിന് വഴി നല്‍കാതെ ഇടക്കിടക്ക് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാരണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications











