For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവം ഇങ്ങനെയാണ്, പ്രധാനപ്പെട്ട 3 ഘട്ടങ്ങള്‍ ഇവ

|

പ്രസവവും ഗര്‍ഭധാരണവും വളരെയധികം സങ്കീര്‍ണമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പ്രസവത്തെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പ്രസവ വേദന തന്നെയാണ് ഏറ്റവും സുഖമുള്ളതും എന്നാല്‍ വേദനയുള്ളതുമായ ഒരു വേദന. എന്നാല്‍ എന്താണ് പ്രസവ വേദന എന്നുള്ളതും എന്തൊക്കെയാണ് ഇതിന്റെ ഓരോ ഘട്ടങ്ങള്‍ എന്നുള്ളതും അറിയേണ്ട കാര്യമാണ്. പലപ്പോഴും സ്ത്രീകള്‍ക്ക് പോലും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയില്ല എന്നുള്ളതാണ് സത്യം. പ്രസവ വേദനയുടെ ഓരോ ഘട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ബീജത്തെ നശിപ്പിച്ച്‌ ഗര്‍ഭമില്ലാതാക്കും കോപ്പര്‍ടിബീജത്തെ നശിപ്പിച്ച്‌ ഗര്‍ഭമില്ലാതാക്കും കോപ്പര്‍ടി

ഗര്‍ഭാവസ്ഥയില്‍ മൂന്നോ നാലോ ഘട്ടങ്ങള്‍ ആയാണ് പ്രസവം നടക്കുന്നത്. ഗര്‍ഭാവസ്ഥയിലെ പ്രസവം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യ സമയം പ്രസവ വേദന ശരാശരി 12 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ഈ സമയത്ത് തന്നെ പ്രസവം നടക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ ഓരോ ഘട്ടത്തിലേയും കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഓരോ ഘട്ടത്തിലും നിങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

ആദ്യഘട്ടം

ആദ്യഘട്ടം

ആദ്യ ഘട്ടം വളരെയധികം ദൈര്‍ഘ്യമേറിയ ഭാഗമാണ്, ഇത് 20 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. നിങ്ങളുടെ സെര്‍വിക്‌സ് തുറക്കാന്‍ ആരംഭിക്കുകയും 10 സെന്റിമീറ്ററില്‍ പൂര്‍ണ്ണമായും തുറക്കുമ്പോള്‍ പ്രസവം നടക്കുകയും ചെയ്യുന്നു. സെര്‍വിക്‌സ് 0 മുതല്‍ 3 അല്ലെങ്കില്‍ 4 സെന്റീമീറ്റര്‍ വരെ തുറക്കുമ്പോള്‍ തന്നെ വേദനയോട് കൂടിയ സങ്കോചങ്ങള്‍ ശക്തമാകുന്നു. നേരിയ സങ്കോചങ്ങള്‍ 15 മുതല്‍ 20 മിനിറ്റ് വരെ ആരംഭിച്ച് 60 മുതല്‍ 90 സെക്കന്‍ഡ് വരെ നീണ്ടുനില്‍ക്കും. സങ്കോചങ്ങള്‍ 5 മിനിറ്റിനുള്ളില്‍ വരുകയും പോവുകയും ചെയ്യുന്നുണ്ട്.

ആദ്യഘട്ടം

ആദ്യഘട്ടം

സെര്‍വിക്‌സ് 4 മുതല്‍ 8 സെന്റീമീറ്റര്‍ വരെ തുറക്കുമ്പോള്‍ അതിനെ ആക്റ്റീവ് ഫേസ് എന്ന് വിളിക്കുന്നു. സങ്കോചങ്ങള്‍ ശക്തമാവുകയും ഏകദേശം 3 മിനിറ്റ് അകലെ 45 സെക്കന്‍ഡ് നീണ്ടുനില്‍ക്കുകയും ചെയ്യും. നിങ്ങളുടെ യോനിയില്‍ നിന്ന് രക്തസ്രാവവും നടുവേദനയും ഉണ്ടാകാം. പലപ്പോഴും ഇത് നിങ്ങളുടെ മാനസികാവസ്ഥയെ വളരെയധികം മോശമാക്കുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് ഇത്തരം കാര്യങ്ങളില്‍ പിന്തുണ നല്‍കുന്ന വ്യക്തിയെ ലേബര്‍ റൂമില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം.

വേദന കുറക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേദന കുറക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ സമയത്ത് വേദന കുറക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. ലേബര്‍ റൂമില്‍ തന്നെ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ കിടക്കുന്ന പൊസിഷന്‍ മാറ്റാന്‍ ശ്രമിക്കുക. ശ്വസന വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കാം. നിങ്ങളുടെ അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് പുറത്ത് വന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ ഡോക്ടറെ ഉടനേ അറിയിക്കുക. ഈ സമയത്ത് സങ്കോചങ്ങള്‍ കൂടുതല്‍ ശക്തമാകും. സെര്‍വിക്‌സ് 8 മുതല്‍ 10 സെന്റീമീറ്റര്‍ വരെ തുറക്കപ്പെടുന്നു. ഇതില്‍ വേദന 2 മുതല്‍ 3 മിനിറ്റ് വരെ മാറി മാറി വരുന്നുണ്ട്. ഇത് ഏകദേശം 1 മിനിറ്റ് വരെ നീണ്ടുനില്‍ക്കും. നിങ്ങളുടെ മലാശയത്തില്‍ സമ്മര്‍ദ്ദം അനുഭവപ്പെടാം, ഒപ്പം നിങ്ങളുടെ നടുവേദന കൂടുതല്‍ മോശമാകാം. നിങ്ങളുടെ യോനിയില്‍ നിന്ന് രക്തസ്രാവം വളരെ കൂടുതലായി ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

പ്രസവത്തിന്റെ രണ്ടാം ഘട്ടം എന്ന് പറയുന്നത് നിങ്ങളുടെ സെര്‍വിക്‌സ് 10 സെന്റിമീറ്ററില്‍ പൂര്‍ണ്ണമായി വികസിക്കുന്നതാണ്. നിങ്ങളുടെ കുഞ്ഞ് യോനിയിലൂടെ കടന്നുപോകുന്നതുവരെ ഈ ഘട്ടം തുടരുന്നു. ഈ ഘട്ടം രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കാം. ഇതിലുള്ള സങ്കോചങ്ങള്‍ പ്രസവത്തിന്റെ ആദ്യ ഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി അനുഭവപ്പെടാം. അവ 2 മുതല്‍ 5 മിനിറ്റ് വരെയായി നില്‍ക്കുന്നു. ഏകദേശം 60 മുതല്‍ 90 സെക്കന്‍ഡ് വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. എന്നാല്‍ ഒരിക്കലും സ്വമേധയാ പുഷ് ചെയ്യാന്‍ ശ്രമിക്കരുത്. ഇത് നിങ്ങളുടെ വജൈനയില്‍ പൊട്ടലുണ്ടാവുന്നതിന് കാരണമാകുന്നുണ്ട്.

വേദന സംഹാരികള്‍

വേദന സംഹാരികള്‍

വേദന സംഹാരികളായ മരുന്നുകള്‍ ഈ സമയത്ത് പലരും തിരഞ്ഞെടുക്കുന്നുണ്ട്. കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് വരുന്നതിനായി യോനി വലുതാക്കുന്നതിനായി മലദ്വാരത്തിനും യോനിക്കും ഇടയില്‍ ഒരു ചെറിയ മുറിവുണ്ടാക്കുന്ന ഒരു പ്രക്രിയയാണ് എപ്പിസോടോമി. കുഞ്ഞിന്റെ തല ഇറങ്ങാന്‍ തുടങ്ങിയിട്ടില്ലെങ്കില്‍ നിങ്ങളുടെ കുഞ്ഞിന്റെ തല പൂജ്യം സ്റ്റേഷനില്‍ ആയിരിക്കുമ്പോള്‍, അത് യോനീ കനാലിന്റെ മധ്യത്തിലാണ്. പ്രസവം നല്ല രീതിയില്‍ പുരോഗമിക്കുന്നു എന്നുള്ളതാണ് ഇതിന്റെ ലക്ഷണം. പ്രസവം നടക്കുകയും ചെയ്യുന്നു ഈ ഘട്ടത്തില്‍.

പ്രസവ ശേഷം

പ്രസവ ശേഷം

നിങ്ങളുടെ കുഞ്ഞ് ജനിക്കുമ്പോള്‍, അമ്‌നിയോട്ടിക് ദ്രാവകം, മ്യൂക്കസ്, രക്തം എന്നിവ കുഞ്ഞിന്റെ ശ്വാസകോശത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് കുഞ്ഞിനെ തലതാഴ്ത്തി പിടിക്കുന്നതിന് ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്. ഏതെങ്കിലും അധിക ദ്രാവകം നീക്കം ചെയ്യുന്നതിനായി കുഞ്ഞിന്റെ വായയും മൂക്കും ചെറിയ ബള്‍ബ് സിറിഞ്ച് ഉപയോഗിച്ച് വലിച്ചെടുക്കും. പിന്നീട് പൊക്കിള്‍ കൊടി മുറിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ഒരു സാധാരണ രീതിയില്‍ ഉള്ള പ്രസവം.

മൂന്നാം ഘട്ടം

മൂന്നാം ഘട്ടം

പ്രസവത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് കുഞ്ഞ് ജനിച്ചതിനുശേഷം മറുപിള്ള ഗര്‍ഭാശയത്തില്‍ നിന്ന് വേര്‍പെടുത്തി യോനിയിലൂടെ കടന്നുപോകുമ്പോള്‍ അവസാനിക്കുന്നു. ഈ ഘട്ടത്തെ പലപ്പോഴും പ്രസവാനന്തരം എന്ന് വിളിക്കുന്നു. ഇത് പ്രസവത്തിന്റെ ഏറ്റവും ചെറിയ ഘട്ടമാണ്. ഇത് കുറച്ച് 20 മിനിറ്റ് വരെ നീണ്ടുനില്‍ക്കാവുന്നതാണ്. നിങ്ങള്‍ക്ക് സങ്കോചങ്ങള്‍ അനുഭവപ്പെടും, പക്ഷേ അവ വേദന കുറക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളില്‍ എപ്പോസോടമി ചെയ്തിട്ടുണ്ടെങ്കില്‍ അതും തുന്നിച്ചേര്‍ക്കപ്പെടും.

English summary

Stages of Labor & Types of Childbirth Delivery

Here in this article we are discussing about the stages of labor and types of childbirth delivery. Take a look.
Story first published: Friday, April 24, 2020, 13:32 [IST]
X
Desktop Bottom Promotion