Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വാവയ്ക്കു വളര്‍ച്ചയ്ക്കും ബുദ്ധിയ്ക്കും ഈ കുറുക്ക്
വാവയ്ക്കു വളര്‍ച്ചയ്ക്കും ബുദ്ധിയ്ക്കും ഈ കുറുക്ക്
കുഞ്ഞിന് ആരോഗ്യകരമായ വളര്‍ച്ച എല്ലാ അച്ഛനമ്മമാരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഏറ്റവും ആരോഗ്യകരമായ, ബുദ്ധിപരമായ വളര്‍ച്ചയ്ക്കായി അവര്‍ക്കാവുന്ന വിധം കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും.
നവജാത ശിശുവിന് ആറു മാസം വരെ മികച്ചത് മുലപ്പാല്‍ തന്നെയാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ചേരുവകളും മുലപ്പാലിലുണ്ട്. കുഞ്ഞിന് വളര്‍ച്ചയും പ്രതിരോധ ശേഷിയുമെല്ലാം നല്കുന്ന ഒന്നാണിത്.
ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിന് കുറുക്കു നല്‍കുന്നത് പതിവാണ്. കായപ്പൊടിയും റാഗിപ്പൊടിയുമെല്ലാമാണ് പൊതുവേയുള്ള നാട്ടുകുറുക്കുകള്. ഇതല്ലാതെ കുട്ടികള്‍ക്ക് ബേബി ഫുഡ് നല്‍കുന്നവരുമുണ്ട്.
ഇതൊന്നുമല്ലാത്ത ആരോഗ്യകരമായ ഒരു കുറുക്ക് നമുക്കു തന്നെയുണ്ടാക്കാം. ഏറ്റവും ആരോഗ്യകരമായ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ കുറുക്കിന്റെ റെസിപ്പി നോക്കൂ.

കുറുക്കുപൊടി
ബ്രൗണ്‍ അരി, റാഗി, ഗോതമ്പ്, ബദാം, പിസ്ത, ചെറുപയര്‍, കടല, കടലപ്പരിപ്പ്, കപ്പലണ്ടി, കുരുമുളക്, അയമോദകം, ജീരകം, വേപ്പില, ഇഞ്ചി എന്നിവയാണ് ഈ പ്രത്യേക കുറുക്കുപൊടി തയ്യാറാക്കാന്‍ വേണ്ടത്.

എന്നിവയും
കപ്പലണ്ടി തൊലി കളഞ്ഞത്, ബ്രൗണ്‍ അരി,ചെറുപയര്‍,, കടലപ്പരിപ്പ്, കടല, ബദാം, പിസ്ത എന്നിവ 50 ഗ്രാം, വീതം, ഗോതമ്പ് 125 ഗ്രാം, റാഗി 500 ഗ്രാം എന്നിവയാണ് ഈ പ്രത്യേക കുറുക്കു പൊടി തയ്യാറാക്കാന്‍ വേണ്ടത്. ഇതിനു പുറമേ ജീരകം 15 ഗ്രാം, അയമോദകം 15 ഗ്രാം, കറിവേപ്പില എണ്ണ ചേര്‍ക്കാതെ വറുത്തത് ഒരു പിടി, കുരുമുളക് 1 ടീസ്പൂണ്‍, ഇഞ്ചി 1 കഷ്ണം, , , എന്നിവയും വേണം.

കുട്ടിയ്ക്കു കാല്‍സ്യം
ഇതിലെ റാഗി കുട്ടിയ്ക്കു കാല്‍സ്യം നല്കുന്ന ഒന്നാണ്. കുഞ്ഞിന്റെ എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്കു മികച്ചതാണ്. ബദാം, പിസ്ത എന്ന മികച്ച ഡ്രൈ നട്സാണ്. പല ആരോഗ്യപരമായ ഗുണങ്ങള്‍ നല്കുന്ന ഒന്ന്. ബദാമിലെ ഫോസ്ഫറസ് കുട്ടികളുടെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.

തലച്ചോറിന്റെ വികാസത്തിന്
ബദാമിലെ ആല്‍ക്കലി പ്രതിരോധശേഷി വളര്‍ത്താന്‍ ഏറെ നല്ലതാണ്.ഇതിലെ എല്‍ കാര്‍ട്ടിനൈന്‍, റൈബോഫ്ളേവിന്‍ എന്നിവ തലച്ചോറിന്റെ വികാസത്തിന് ഏറെ ഉത്തമമാണ്. ചെറുപയര്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതു ആരോഗ്യപരമായ പല ഗുണങ്ങളും കുഞ്ഞിന് നല്കുന്ന ഒന്നാണ്. ദിവസവും കുട്ടിയ്ക്കു ചെറുപയര്‍ നല്‍കുന്നത് പ്രോട്ടീന്‍ ആവശ്യം ഒരു പരിധി വരെ പൂര്ത്തീകരിയ്ക്കാന് സഹായിക്കും.തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും അമിത വണ്ണമില്ലാതെ പുഷ്ടി ലഭിയ്ക്കാനും ചെറുപയര്‍ ഏറെ നല്ലതാണ്.

ശരീരത്തിന്
കപ്പലണ്ടിയില്‍ 2.5 ഗ്രാം നാരുകളുണ്ട്. നമ്മുടെ ശരീരത്തിന് ഒരു ദിവസം വേണ്ട നാരിന്റെ 10 ശതമാനം.ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ ഇ എന്നിവയുടെ നല്ലൊരു ഉറവിടമാണ്.കടലയും കടലപ്പരിപ്പുമെല്ലാം ഇതുപോലെ കടലയും കടലപ്പരിപ്പുമെല്ലാം പ്രോട്ടീന്‍, വൈറ്റമിന്‍ സമ്പുഷ്ടമാണ്. ആരോഗ്യകരമായ തൂക്കം നില നിര്ത്തുന്നവയാണ് ഇവ. ശരീരത്തിനു മറ്റു പല ഗുണങ്ങള്‍ നല്കുന്നവയും. കപ്പലണ്ടിയില്‍ 2.5 ഗ്രാം നാരുകളുണ്ട്. നമ്മുടെ ശരീരത്തിന് ഒരു ദിവസം വേണ്ട നാരിന്റെ 10 ശതമാനം.ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ ഇ എന്നിവയുടെ നല്ലൊരു ഉറവിടമാണ് കപ്പലണ്ടി.

ഇതില്‍
ഇതില്‍ ചേര്‍ക്കുന്ന ബാക്കിയുള്ള ചേരുവകളായ കുരുമുളക്, അയമോദകം, ജീരകം, കറിവേപ്പില, ഇഞ്ചി തുടങ്ങിയവ ദഹനത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും മറ്റ് ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നല്‍കാനും ഏറെ നല്ലതാണ്.

ഇവയെല്ലാം
ഇവയെല്ലാം കൂടി ഉണക്കുക. വെയിലില്‍ വച്ചും ഉണക്കാം. നല്ല പോലെ ഉണക്കിപ്പൊടിച്ച് വായു കടക്കാത്ത ടിന്നില്‍ അടച്ചു വയ്ക്കാം. ഇതില്‍ നിന്നും ആവശ്യത്തിന് എടുത്ത് പാലിലോ അല്ലെങ്കില്‍ വെള്ളത്തിലോ പനംചക്കരയോ കല്ക്കണ്ടമോ ചേര്‍ത്തു കുറുക്കി നല്‍കാം. വെള്ളമാണ് നല്ലത്. പാലാണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ ഇതിനിരട്ടി വെള്ളം കൂടി ചേര്‍ത്തു വേണം, കുറുക്കുണ്ടാക്കാന്.
സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഈ കുറുക്ക്
കുട്ടിയുടെ ശരീരത്തിന്റെ മാത്രമല്ല, തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഏറെ പ്രധാനമാണ്. പ്രതിരോധ ശേഷിയ്ക്കും ഊര്‍ജത്തിനുമെല്ലാം സഹായിക്കുന്ന പ്രത്യേക കുറുക്കു പൗഡറാണിത്.



Click it and Unblock the Notifications