For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്ധ്യത നേരത്തേയറിയാന്‍ സോണോഹിസ്റ്ററോഗ്രാം; അറിയേണ്ടത് ഇതെല്ലാം

|

ഗര്ഭപാത്രത്തിന്റെയും ഫാലോപ്യന്‍ ട്യൂബുകളുടെയും പ്രത്യേക അള്‍ട്രാസൗണ്ട് ആണ് ഗര്‍ഭാശയത്തിലെ അസ്വാഭാവികതയെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍. അതുകൊണ്ട് തന്നെ നിങ്ങളുടെ ഡോക്ടര്‍ സോണോഹിസ്റ്ററോഗ്രാം ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുന്നുണ്ട് പലപ്പോഴും.

 ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലി ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലി

ആ സാഹചര്യത്തില്‍, അസാധാരണമായ ആര്‍ത്തവ രക്തസ്രാവം, മലബന്ധം, വന്ധ്യത, അല്ലെങ്കില്‍ പെല്‍വിക് വേദന തുടങ്ങിയ ഗര്‍ഭാശയ പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണവും ഇതോടൊപ്പം നിര്‍ണ്ണയിക്കാനാകാം. ഭ്രൂണത്തിന്റെ ഇംപ്ലാന്റേഷന്‍ സമയത്ത് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ IVF ചികിത്സയ്ക്ക് മുമ്പ് നിങ്ങളുടെ ഡോക്ടര്‍ ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നതിന് നിര്‍ദ്ദേശിക്കാറുണ്ട്.

 എന്താണ് സോണോഹിസ്റ്ററോഗ്രാം?

എന്താണ് സോണോഹിസ്റ്ററോഗ്രാം?

ഗര്‍ഭപാത്രത്തിനുള്ളില്‍ സലൈന്‍ ഇന്‍ഫ്യൂഷന്‍ വഴി നടത്തുന്ന ചികിത്സാ രീതിയാണ് സലൈന്‍ ഇന്‍ഫ്യൂഷന്‍ സോനോഹിസ്റ്റെറോഗ്രാഫി (SHG). ഇതില്‍ റേഡിയേഷന്‍ ഉപയോഗിക്കില്ല, ഇത് വേദനയില്ലാത്ത പ്രക്രിയയാണ്. ഒരു കമ്പ്യൂട്ടറില്‍ നിങ്ങളുടെ ഗര്‍ഭപാത്രത്തിനുള്‍ഭാഗം ശബ്ദ തരംഗങ്ങള്‍ വഴി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. സോണോഹിസ്റ്ററോഗ്രാം ചെയ്യുന്നതിനിടെ, കത്തീറ്റര്‍ എന്നറിയപ്പെടുന്ന സ്‌കിന്നി ട്യൂബ് സെര്‍വിക്കല്‍ ഓപ്പണിംഗിനുള്ളിലേക്ക് കയറ്റി വിടുന്നുണ്ട്. കത്തീറ്റര്‍ വഴി ഗര്‍ഭാശയ അറയിലേക്ക് ഒരു സലൈന്‍ ഇന്‍ഫ്യൂഷന്‍ പതുക്കെ എത്തിക്കുന്നുണ്ട്. ഇത് വഴിയാണ് നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

 എന്തുകൊണ്ടാണ് സോണോഹിസ്റ്ററോഗ്രാഫി?

എന്തുകൊണ്ടാണ് സോണോഹിസ്റ്ററോഗ്രാഫി?

ഈ കാര്യം ചെയ്യുന്നതിലൂടെ ഗര്‍ഭപാത്രത്തിലെ അഡീഷന്‍ അല്ലെങ്കില്‍ പാടുകള്‍ പോലുള്ള ഗര്‍ഭാശയ അസാധാരണതകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്‍ഡോമെട്രിയം പ്രശ്‌നങ്ങളും അസാധാരണമായ പെല്‍വിക് വേദന അല്ലെങ്കില്‍ മര്‍ദ്ദം, ക്രമരഹിതമായ ആകൃതി അല്ലെങ്കില്‍ ഗര്ഭപാത്രത്തിന്റെ വലുപ്പം, ആവര്‍ത്തിച്ചുള്ള ഗര്‍ഭം അലസല്‍ എന്നിവയും ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

 എപ്പോള്‍ ചെയ്യണം?

എപ്പോള്‍ ചെയ്യണം?

നിങ്ങളുടെ ഡോക്ടര്‍ ഫെര്‍ട്ടിലിറ്റി ടെസ്റ്റിംഗ് സമയത്ത് SHG നടത്താം. ഇത് എന്‍ഡോമെട്രിയല്‍ അറയുടെ സൂക്ഷ്മദൃശ്യം നല്‍കുന്നു. എന്‍ഡോമെട്രിയല്‍ ലൈനിംഗിന്റെ കനം, ഗര്‍ഭധാരണത്തെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും ക്രമക്കേടുകള്‍ എന്നിവ വിലയിരുത്താന്‍ ഇത് സഹായിക്കുന്നുണ്ട്. എന്താണ് ഇത് ചെയ്യുന്നതിലൂടെ ഉണ്ടാവുന്ന ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍, ഗര്‍ഭാശയ പോളിപ്‌സ്, അല്ലെങ്കില്‍ കാന്‍സര്‍ എന്നിവ കണ്ടെത്തുന്നതിനുള്ള വളരെ എളുപ്പം ഇതിലൂടെ സാധിക്കുന്നുണ്ട്. ഇത് നേരിയ അസ്വസ്ഥതയുണ്ടാക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നു കാരണം ഓരോ സ്ത്രീകളിലും ഇത് വ്യത്യസ്തമാണ് എന്നതുകൊണ്ട് തന്നെയാണ്. യാതൊരു വിധത്തിലുള്ള അപകടസാധ്യതയോ അണുബാധയുടെയോ സങ്കീര്‍ണതകളുടെയോ അപകടസാധ്യത ഉണ്ടാവുന്നില്ല.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

എന്തൊക്കെയാണെങ്കിലും പലപ്പോഴും ചില സ്ത്രീകളില്‍ ഇത്തരം ടെസ്റ്റുകള്‍ നേരിയ വേദനയോ പാടുകളോ യോനിയില്‍ രക്തസ്രാവമോ ഉണ്ടാക്കിയേക്കാം, എന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അത് സുഖപ്പെടും. നിങ്ങള്‍ ഒരു ഡോക്ടറെ ഇതിന് വേണ്ടി കാണേണ്ടതില്ല. അതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പെല്‍വിക് അല്ലെങ്കില്‍ യോനിയില്‍ അണുബാധയുള്ള ഗര്‍ഭിണികളും സ്ത്രീകളും ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സോണോഹിസ്റ്ററോഗ്രാം സമയത്ത് മറ്റ് ഫെര്‍ട്ടിലിറ്റി ടെസ്റ്റുകള്‍, ഗര്‍ഭാശയ അറ, എന്‍ഡോമെട്രിയം, ഫാലോപിയന്‍ ട്യൂബുകള്‍ എന്നിവയെല്ലാം മനസ്സിലാക്കുന്നതിന് മറ്റ് ചില പരിശോധനകള്‍ നടത്താവുന്നതാണ്.

ഹിസ്റ്ററോസല്‍പിംഗോഗ്രാഫി (HSG)

ഹിസ്റ്ററോസല്‍പിംഗോഗ്രാഫി (HSG)

ട്യൂബല്‍ ആരോഗ്യം വിലയിരുത്തുന്നതിന് എക്‌സ്-റേ ഉപയോഗിക്കുന്ന ഒരു പഴയ രീതിയാണ് എച്ച്എസ്ജി. ഇത് ഗര്‍ഭാശയമുഖത്തിലൂടെ അയോഡിനേറ്റഡ് കോണ്‍ട്രാസ്റ്റ് സ്ഥാപിക്കുകയും ഗര്‍ഭപാത്രത്തിന്റെയും ഫാലോപ്യന്‍ ട്യൂബുകളുടെയും ആകൃതി മനസ്സിലാക്കാന്‍ എക്‌സ്-റേ എടുക്കുകയും ചെയ്യേണ്ടതാണ്..

ലാപ്രോസ്‌കോപ്പി

ലാപ്രോസ്‌കോപ്പി

ലാപ്രോസ്‌കോപ്പി ഒരു ഓപ്പറേറ്റീവ് പ്രക്രിയയാണ്, അനസ്‌തേഷ്യയുടെ ഉപയോഗം ആവശ്യമാണ് ഇതില്‍. ഈ പരിശോധനയില്‍, ഡോക്ടര്‍ വയറ്റില്‍ ഒന്നോ രണ്ടോ മൂന്നോ ചെറിയ മുറിവുകള്‍ ഉണ്ടാക്കുന്നു, അതിലൂടെ അവര്‍ ലാപ്രോസ്‌കോപ്പും മറ്റ് പ്രത്യേക ശസ്ത്രക്രിയാ ഉപകരണങ്ങളും എത്തിക്കുന്നു. ഈ പരിശോധനയില്‍ ഒരു ദിവസം ആശുപത്രിയില്‍ കഴിയുകയും വീട്ടില്‍ 15 ദിവസമെങ്കിലും വിശ്രമിക്കുകയും ചെയ്യാവുന്നതാണ്.

English summary

Sonohysterogram for Fertility ; Procedure, Benefits, and Risks In Malayalam

Here in this article we are sharing the procedure, benefits and risk of sonohysterogram for fertility in malayalam. Take a look.
Story first published: Wednesday, September 22, 2021, 9:56 [IST]
X
Desktop Bottom Promotion