Latest Updates
-
ചന്ദ്രൻ കന്നി രാശിയിലേക്ക്: ഇന്നത്തെ ഈ മാറ്റം ജീവിതത്തിൽ കൊണ്ടുവരുന്നത് വലിയ നേട്ടങ്ങൾ, യുപിഐ ഇടപാടിൽ ജാഗ്രത! -
2026 ഓഗസ്റ്റ് 14: ആകാശത്ത് വിസ്മയമായി ശുക്രൻ; ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓഗസ്റ്റ് 13: ബുധ-ശുക്ര യോഗം; ഈ രാശിക്കാർക്ക് വൻ നേട്ടം, സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത! -
ഇന്ന് രാത്രി ആകാശത്ത് അപൂർവ ഗ്രഹയോഗം; ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? -
2026 ഓഗസ്റ്റ് 13: ബുധാദിത്യ രാജയോഗം; കരിയറിൽ വൻ നേട്ടവുമായി ഈ 4 രാശിക്കാർ -
2026 ഓഗസ്റ്റ് 13: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 3 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഓഗസ്റ്റ് 13: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ 5 രാശിക്കാർക്ക് ഇനി കരിയറിലും സമ്പത്തിലും വൻ നേട്ടം! -
മകം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: ഈ നക്ഷത്രക്കാർക്ക് രാജകീയ നേട്ടങ്ങൾ, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രക്കാർക്ക് ഇന്ന് സുവർണ്ണകാലം, നിങ്ങളുടെ നക്ഷത്രഫലം അറിയാം! -
ഹരിയാലി തീജ് 2026: ദാമ്പത്യ ഐശ്വര്യത്തിന് ഈ വ്രതാനുഷ്ഠാനങ്ങൾ, രാശിപ്രകാരം ചെയ്യേണ്ട പ്രത്യേക പൂജകൾ
ഗര്‍ഭിണികളിലെ മൂത്രത്തിന് ദുര്‍ഗന്ധമോ, കാരണവും പരിഹാരവും
ഗർഭകാലം മാറ്റങ്ങളുടെ നാളുകൾ കൂടിയാണ്.ഒരു സ്ത്രീയിൽ നിന്നും അമ്മയാകാനുള്ള മാറ്റം,ശാരീരിക മാനസിക മാറ്റങ്ങൾ,ഹോർമോൺ വ്യതിയാനങ്ങൾ,ഗന്ധം,രുചി,ഇഷ്ടങ്ങൾ എല്ലാത്തിലും മാറ്റം.ഗർഭകാലത്തു ഇത്തരത്തിൽ നിങ്ങളുടെ ശരീരം ഓരോ മാറ്റങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കും.ചില മാറ്റങ്ങൾ സ്വാഭാവികമാണെങ്കിൽ മറ്റു ചിലതിന് വിദഗ്ദ്ധ പരിശോധനയും ചികിത്‌സയും വേണ്ടി വരും.ഗർഭകാലത്തെ മാറ്റങ്ങൾ തുടങ്ങുന്നതുതന്നെ മൂത്ര പരിശോധനയിലൂടെയാണ്.നിങ്ങൾ ഗർഭിണിയാണോ എന്ന് പലപ്പോഴും അറിയുന്നത് തന്നെ മൂത്രപരിശോധനയിലൂടെയാണ്.പല രോഗങ്ങളുടെയും ആരംഭം നമുക്ക് മൂത്രപരിശോധനയിലൂടെ കണ്ടെത്താനാകും.

ഗർഭിണികളിൽ പലർക്കും മൂത്രത്തിന്റെ മണത്തിൽ വ്യത്യാസം ഉള്ളതായി കാണാറുണ്ട്.ചിലർക്ക് ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ ആണെങ്കിൽ മറ്റു ചിലർക്ക് അവസാന മാസങ്ങളിൽ ആയിരിക്കും ഗന്ധവ്യത്യാസം.പല കാരണങ്ങൾ കൊണ്ട് ഗർഭിണികളിൽ മൂത്രത്തിന്റെ മണത്തിൽ വ്യത്യസം ഉണ്ടാകാം.ഇവയിൽ ചിലതിന് വിദഗ്ദ്ധ പരിശോധന വേണ്ടി വരും .സാധാരണ ഗർഭകാലത്തു മൂത്രത്തിൽ ഗന്ധമുണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഉയർന്ന സംവേദനക്ഷമത
ഗർഭകാലത്തു ഹോർമോൺ വ്യതിയാനം സാധാരണമാണ്.അതുകൊണ്ടാണ് ചില ഗന്ധവും രുചിയും ഇഷ്ടപ്പെടുന്നതും മറ്റു ചിലതിനോട് അനിഷടം കാണിക്കുന്നതും. ഹോർമോൺ ലെവലുകൾ ഉയരുമ്പോൾ പല ചെറിയ ഗന്ധവും ഗർഭിണികൾക്ക് വളരെ വലിയ തോതിൽ അനുഭവപ്പെടും.അങ്ങനെ കൂടുതൽ സെൻസിറ്റിവ് ആയിരിക്കുന്നതിനാൽ ചെറിയ തോതിലെ മൂത്രത്തിന്റെ ഗന്ധവും ഉയർന്ന അളവിൽ അനുഭവപ്പെടും.

നിർജ്ജലീകരണം
സാധാരണ മൂത്രത്തിന് ഗന്ധമുണ്ടാകില്ല.എന്നാൽ നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുമ്പോൾ നിർജ്‌ജലീകരണം സംഭവിക്കുകയും മൂത്രത്തിന്റെ സാന്ദ്രത കൂടുകയും ചെയ്യുന്നു.സാന്ദ്രത കൂടിയ മൂത്രം പുറത്തുപോകുമ്പോൾ അമോണിയയുടേത് പോലുള്ള ഗന്ധം ഉണ്ടാകുന്നു.അതിനാൽ ഗർഭിണികൾ ധാരാളം വെള്ളം കുടിക്കുകയും നിർജ്ജലീകരണം ഒഴിവാക്കുകയും ചെയ്യുക.അപ്പോൾ മൂത്രത്തിന്റെ ഗന്ധത്തിലും വ്യതിയാനം ഉണ്ടാകും.

അണുബാധ
ഗർഭകാലത്തു മൂത്രനാളിയിലെ അണുബാധ പല സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ്.മൂത്രനാളിയിലെ അണുബാധ കാരണവും മൂത്രത്തിന്റെ ഗന്ധത്തിന് വ്യത്യാസം ഉണ്ടാകാം.സാധാരണ മൂത്രത്തിന്റെ രൂക്ഷ ഗന്ധത്തോടൊപ്പം , പനി,നടുവേദന, മൂത്രമൊഴിക്കുമ്പോൾ വേദന എന്നിവയാണ് മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങൾ

യോനിയിലെ അണുബാധ
യോനിയിലെ മറ്റു സ്രവങ്ങൾ മൂത്രവുമായി ചേരുമ്പോൾ രൂക്ഷഗന്ധം ഉണ്ടാകാറുണ്ട്.ബാക്റ്റീരിയൽ വജയിനോസിസ് എന്ന യോനിയിലെ അണുബാധ മീൻ ഗന്ധത്തിന് സമാനമായ മണത്തിന് കാരണമാകുകയും ചെയ്യാറുണ്ട്.

നിയന്ത്രണമില്ലാതെ മൂത്രം പോകുന്നത്
ഗർഭകാലത്ത് തുമ്മുകയോ ചിരിക്കുകയോ ചെയ്യുമ്പോൾ പലപ്പോഴും അറിയാതെ മൂത്രം പോകുന്ന അവസ്ഥ പലരിലും കാണാറുണ്ട്.ഗർഭിണികളിൽ മൂത്രനാളിയും മൂത്രാശയ കോശങ്ങളും ചെറുതായി അയഞ്ഞിരിക്കും.ഇതാണ് നിയന്ത്രണമില്ലാതെ മൂത്രം പോകാനുള്ള കാരണം.ഇത്തരത്തിൽ അറിയാതെ പോകുന്ന മൂത്രം ദുർഗന്ധത്തിന് കാരണമാകും.

സപ്ലിമെന്റുകൾ
ഗർഭിണികൾ തങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി പലപ്പോഴും സപ്ലിമെന്റുകൾ എടുക്കാറുണ്ട്.പലപ്പോഴും നാം കഴിക്കുന്ന ആഹാരത്തിൽ നിന്നും വേണ്ടത്ര പോഷകങ്ങൾ ആഗീരണം ചെയ്യാൻ ശരീരത്തിന് കഴിഞ്ഞെന്ന് വരില്ല. ഈ സമയത്തു അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ഡോക്ടർമാർ പലപ്പോഴും സപ്ലിമെന്റുകൾ നൽകാറുണ്ട്.ഇത്തരം സപ്ലിമെന്റുകൾ കാരണവും മൂത്രത്തിന്റെ ഗന്ധത്തിന് വ്യതാസം ഉണ്ടാകാം.ഗർഭിണികൾ അയൺ,കാൽസ്യം,ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണക്രമം പാലിക്കുക.ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം സപ്ലിമെന്റുകൾ ഉപയോഗിക്കുക.

ധാരാളം വെള്ളം കുടിക്കുക
ഗർഭിണികൾ ധാരാളം വെള്ളം കുടിക്കുകയും ജലാംശം ഉള്ള ഭക്ഷണങ്ങൾ കഴിക്കുകയും വേണം.ധാരാളം വെള്ളം കുടിക്കുമ്പോൾ മൂത്രത്തിന്റെ സാന്ദ്രത കുറയുകയും ദുർഗന്ധം ഇല്ലാതാകുകയും ചെയ്യും.കൂടാതെ ഇടവിട്ട് മൂത്രമൊഴിക്കുമ്പോൾ ബാക്ടീരിയയെ പുറന്തള്ളുകയും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.

ശുചിത്വം പാലിക്കുക
ഗർഭിണികളിൽ ശുചിത്വം പ്രധാനമാണ്.വ്യക്തിശുചിത്വം പാലിക്കുകയും ജനനേന്ദ്രിയങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും ചെയ്താൽ പല ദുർഗന്ധങ്ങളും ഒഴിവാക്കാനാകും.വസ്ത്രങ്ങളിൽ മൂത്രത്തിന്റെ അംശം പറ്റിയിരുന്നാലും ദുർഗന്ധത്തിനും ബാക്ടീരിയ വളർച്ചയ്ക്കും കാരണമാകും.അതിനാൽ ദിവസവും കുളിക്കുകയും സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും വേണം.ഒരു പി ഹെച് ബാലൻസ്ഡ് ആയിട്ടുള്ള ലായനി ഉപയോഗിച്ച് യോനീഭാഗം വൃത്തിയാക്കുന്നത് ഗുണകരമായിരിക്കും.വ്യക്തിശുചിത്വം പാലിക്കുകയും അടിവസ്ത്രങ്ങൾ ദിവസേന മാറ്റുകയും ചെയ്താൽ ദുർഗന്ധം ഒരു പരിധിവരെ കുറയ്ക്കാനാകും.

വൈദ്യസഹായം
മൂത്രത്തിൽ അസഹനീയ ദുർഗന്ധം ഉണ്ടാവുകയാണെങ്കിൽ വൈദ്യസഹായം തേടുക. നിങ്ങളുടെ അവസ്ഥയെക്കുറിച്ചു ഡോക്ടറോട് വ്യക്തമായി സംസാരിക്കുക.അവർ ആന്റി ബാക്റ്റീരിയൽ മരുന്ന് വഴി നിങ്ങളുടെ മൂത്രത്തിന്റെ ദുർഗന്ധം ശമിപ്പിക്കും.മൂത്രനാളിയിൽ അണുബാധയുണ്ടെങ്കിൽ മാത്രം ആന്റിബയോട്ടിക്കുകൾ നിർദേശിക്കും.അതിനാൽ നിങ്ങളുടെ സാഹചര്യം മനസിലാക്കി വേണ്ടപ്പോൾ ചികിത്സ തേടുക.ഗർഭാവസ്ഥയിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം പ്രധാനമാണ്.



Click it and Unblock the Notifications