Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗര്‍ഭിണികളിലെ സൈനസൈറ്റിസ്; കാരണം പരിഹാരം ഇതാ
അടഞ്ഞ മൂക്ക്, കനത്ത തല, മൂക്കൊലിപ്പ് എന്നിവ ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഇത് ഗര്‍ഭകാലത്തും കൂടിയാണെങ്കിലോ? എങ്കില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം നിര്‍ഭാഗ്യവശാല്‍, ഗര്‍ഭകാലത്ത് സൈനസൈറ്റിസ് ഉണ്ട് എന്ന് കാണിക്കുന്ന ലക്ഷണങ്ങളാണ് ഇത്. നിങ്ങളുടെ ഗര്‍ഭകാലത്ത് ഇത് സംഭവിക്കുകയാണെങ്കില്‍, ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ സാധാരണ സമയത്തേക്കാള്‍ ഇരട്ടിയാകുന്നു. ഗര്‍ഭകാലത്ത് നിങ്ങള്‍ക്ക് എങ്ങനെയാണ് സൈനസൈറ്റിസ് വരുന്നത്? നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വീട്ടുവൈദ്യങ്ങള്‍ എന്തൊക്കെയാണ്? ഇതെല്ലാം അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
സൈനസൈറ്റിസ് (റിനോസിനുസൈറ്റിസ്) അല്ലെങ്കില്‍ സൈനസ് അണുബാധ ഒന്നോ അതിലധികമോ പരാനാസല്‍ സൈനസുകളുടെ (മൂക്കിലെ അറയ്ക്ക് ചുറ്റുമുള്ള വായു നിറഞ്ഞ ഇടങ്ങളുടെ ഒരു കൂട്ടത്തില്‍) വീക്കം ആണ്. സൈനസുകള്‍ വീര്‍ക്കുന്നതിനാല്‍ കഫം ശരിയായി പുറത്തേക്ക് കളയാന്‍ കഴിയുകയില്ല. ഗര്‍ഭാവസ്ഥയില്‍ ഇത് കൂടുതല്‍ വഷളാകാം, കാരണം സൈനസൈറ്റിസ് അണുബാധ മൂലമാണോ ഹോര്‍മോണുകളിലെ മാറ്റം മൂലമാണോ എന്ന് കണ്ടെത്താന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം അല്പം കൂടുതല്‍ നല്‍കണം.

ഗര്‍ഭകാലത്ത് സെനസൈറ്റിസ്
ഗര്‍ഭാവസ്ഥയില്‍ വൈദ്യസഹായം ആവശ്യമുള്ള സിനോനാസല് രോഗത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ബാക്ടീരിയ സൈനസൈറ്റിസ്. ഇത് ശ്രദ്ധിച്ച് കൃത്യമായ പരിശോധനയിലൂടെ മുന്നോട്ട് പോവുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഗര്‍ഭസ്ഥശിശുവിന് കൂടി ഇത്തരം അവസ്ഥകള്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ ശ്രദ്ധ വളരെ അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍
ഏത് ട്രൈമസ്റ്ററിലും സൈനസൈറ്റിസ് ഉണ്ടാകാം. അണുബാധയുടെ സാധാരണ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മൂക്കൊലിപ്പ് അല്ലെങ്കില്‍ ്അടഞ്ഞ മൂക്ക്, തൊണ്ടവേദന, ഇത് കൂടാതെ നിങ്ങളുടെ തല ചായ്ച്ച് അല്ലെങ്കില്‍ എന്തെങ്കിലും ചവയ്ക്കുമ്പോള്‍ തലവേദന വര്‍ദ്ധിക്കുന്നു, ഒരു അലര്‍ജി കാരണം ഉണ്ടാവുന്ന ഉയര്‍ന്ന ശരീര താപനില, കഠിനമായ ചുമ, മുഖത്തെ വേദനയും സമ്മര്‍ദ്ദവും, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുന്നത് എന്നിവയാണ് ഇത്തരത്തില്‍ സൈനസിന്റെ ലക്ഷണങ്ങള്‍. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

സൈനസൈറ്റിസിന് കാരണം
ഗര്‍ഭാവസ്ഥയില്‍ സൈനസ് അണുബാധയുടെ സാധാരണ കാരണങ്ങള്‍ ഇവയാണ്. ഗര്‍ഭാവസ്ഥയിലുള്ള ഹോര്‍മോണുകള്‍, പ്രത്യേകിച്ച് പ്രോജസ്റ്ററോണ്‍, ഈസ്ട്രജന് എന്നിവയുടെ മാറ്റം സൈനസൈറ്റിസ് വഷളാക്കുന്നതിന് കാരണമാകുന്നുണ്ട്. ഹോര്‍മോണുകള്‍ ഗര്‍ഭപാത്രത്തിലും ചര്‍മ്മത്തിലും രക്തചംക്രമണം വര്‍ദ്ധിപ്പിക്കും. ഈ സമയത്ത് പലപ്പോഴും കഫം പുറത്തേക്ക് വരാതിരിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. വീര്‍ത്ത മെംബ്രണ്‍ പലപ്പോഴും പോസ്റ്റ്നാസല്‍ ഡ്രിപ്പിലേക്കും നയിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ദുര്‍ബലമായ പ്രതിരോധശേഷി ബാക്ടീരിയ, ഫംഗസ്, വൈറല്‍ അണുബാധകള്‍ കാരണം സൈനസൈറ്റിസ് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

അണുബാധ വിവിധ തരം
സൈനസൈറ്റിസ് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. നാല് ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന ഒരു താല്‍ക്കാലിക അണുബാധയാണ് അക്യൂട്ട് സൈനസൈറ്റിസ്. ജലദോഷം അല്ലെങ്കില്‍ അലര്‍ജി കാരണം സൈനസുകള്‍ക്ക് വീക്കം സംഭവിക്കുന്നു. തടഞ്ഞ സൈനസുകള്‍ മ്യൂക്കസ് ഡ്രെയിനേജ് തടയുന്നു. ചില സമയങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഉയരുകയും അപ്രത്യക്ഷമാവുകയും ചെയ്യും. അണുബാധ നാല് മുതല്‍ 12 ആഴ്ച വരെ നീണ്ടുനില്‍ക്കുന്നെങ്കില്‍ അതിനെ സബാക്കൂട്ട് സൈനസൈറ്റിസ് എന്ന് വിളിക്കുന്നു.

അണുബാധ വിവിധ തരം
സൈനസ് അണുബാധയുടെ ലക്ഷണങ്ങള്‍ 12 ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയും നിരവധി മാസങ്ങള്‍ തുടരുകയും ചെയ്യുമ്പോള്‍ വിട്ടുമാറാത്ത സൈനസൈറ്റിസ് വികസിക്കുന്നു. രോഗലക്ഷണങ്ങള്‍ കഠിനമാവുകയും ഇടയ്ക്കിടെ അപ്രത്യക്ഷമാവുകയും ചെയ്യും. ഗര്‍ഭാവസ്ഥയില്‍ സൈനസ് അണുബാധയ്ക്കുള്ള വീട്ടുവൈദ്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എന്നാല്‍ എന്ത് മരുന്നും വീട്ടുവൈദ്യയും പരീക്ഷിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍ എല്ലാം തന്നെ കുഞ്ഞിനേയും ബാധിക്കുന്നതാണ് എന്ന് നിങ്ങള്‍ ചിന്തിക്കേണ്ടതാണ്.

ആവി പിടിക്കുക
ഒരു ചൂടുവെള്ള ട്യൂബില്‍ നിന്നോ പാത്രത്തില്‍ നിന്നോ ആവി പിടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ദിവസത്തില്‍ രണ്ടുതവണ ഇത് ചെയ്യുന്നത് മ്യൂക്കസ് ഇല്ലാതാക്കുന്നതിന് സഹായിക്കും. നിങ്ങളുടെ മൂക്ക്, നെറ്റി, കവിള്, കണ്ണുകള്‍ എന്നിവയ്ക്ക് ചുറ്റും കംപ്രസ്സുകള്‍ പ്രയോഗിക്കുക. ഇത് ഇത്തരം വീക്കത്തെ ശമിപ്പിക്കുകയും മൂക്കൊലിപ്പ് വഴി മ്യൂക്കസ് ഒഴുകുകയും ചെയ്യും. ജലാംശം നിലനിര്‍ത്താന്‍ ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. തലയിണകളില്‍ തല ഉയര്‍ത്തി ഉറങ്ങുക.



Click it and Unblock the Notifications
