For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

6മാസം കൊണ്ട് തന്നെ തിരിച്ചറിയാവുന്ന വന്ധ്യത ലക്ഷണം

|

വിവാഹം കഴിഞ്ഞ് ആറ് മാസം ഒരുമിച്ച് താമസിച്ചിട്ടും ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ പലർക്കും ടെൻഷൻ ആണ്. എന്തെങ്കിലും പ്രശ്നമുണ്ടോ എന്തുകൊണ്ടാണ് ഗർഭധാരണം സംഭവിക്കാത്തത് എന്ന കാര്യം പലപ്പോഴും പലർക്കും ടെൻഷനുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഗർഭധാരണം സംഭവിച്ചില്ലെങ്കില്‍ വന്ധ്യത സംശയിക്കേണ്ടിയിരിക്കുന്നുണ്ട്.

വന്ധ്യത രണ്ട് തരത്തിലാണ് ഉള്ളത് പ്രൈമറി ഇൻഫെർട്ടിലിറ്റിയും സെക്കന്‍ററി ഇൻഫെർട്ടിലിറ്റിയും. പ്രൈമറി ഇൻഫെർട്ടിലിറ്റി എന്ന് പറഞ്ഞാല്‍ വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു തവണ പോലും ഗർഭധാരണം സംഭവിക്കാത്ത അവസ്ഥയാണ്. എന്നാൽ സെക്കന്‍ററി ഇൻഫെർട്ടിലിറ്റി എന്ന് പറഞ്ഞാൽ ആദ്യ തവണ ഗർഭം ധരിച്ചിട്ടും പിന്നീട് ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ നടക്കാതിരിക്കുന്ന അവസ്ഥയാണ്.

Most read: പുരുഷ വന്ധ്യതക്ക് സ്വയംഭോഗം കാരണമോ?Most read: പുരുഷ വന്ധ്യതക്ക് സ്വയംഭോഗം കാരണമോ?

എന്നാൽ ഇതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയെന്നും ഇതിന് വേണ്ടി ചികിത്സ നടത്തുമ്പോൾ എന്തൊക്കെ പാർശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്. കാരണങ്ങളും പരിശോധനയും പാർശ്വഫലങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ. വന്ധ്യത ഉള്ളവരിൽ പല വിധത്തിലുള്ള പരിശോധനയിലൂടെയും ചികിത്സയിലൂടെയും ഇന്നത്തെ കാലത്ത് ഗർഭധാരണം സാധ്യമാണ്. നിരാശരാവാതെ കൃത്യമായി ചികിത്സ തുടർന്നാൽ നിങ്ങൾക്ക് ഈ പ്രശ്നങ്ങളെ എല്ലാം പരിഹരിക്കാവുന്നതാണ്.

കാരണങ്ങള്‍ സ്ത്രീയിലും പുരുഷനിലും

കാരണങ്ങള്‍ സ്ത്രീയിലും പുരുഷനിലും

എന്തൊക്കെയാണ് പ്രൈമറി ഇൻഫെർട്ടിലിറ്റിയുടെ പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് നോക്കാം. ഇത് സ്ത്രീയിലും പുരുഷനിലും എല്ലാം വ്യത്യാസപ്പെട്ട് കിടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പുരുഷൻമാരില്‍ കുറഞ്ഞ സ്പേം കൗണ്ട്, സ്പേംമിന്‍റെ അനാരോഗ്യം, കൃത്യമായ ചലന ശേഷി ഇല്ലാത്തത്, മദ്യപാനം, പുകവലി, പ്രായം, ലൈംഗികാവയവത്തിലെ എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ എന്നിവയാണ് പുരുഷൻമാരിൽ പ്രൈമറി വന്ധ്യത ഉണ്ടാക്കുന്ന കാരണങ്ങൾ.

കാരണങ്ങള്‍ സ്ത്രീയിലും പുരുഷനിലും

കാരണങ്ങള്‍ സ്ത്രീയിലും പുരുഷനിലും

സ്ത്രീകളിൽ വന്ധ്യതക്കുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓവുലേഷന്‍ ഇല്ലാത്തതും, ഓവുലേഷനിലുണ്ടാവുന്ന പ്രശ്നങ്ങളും, ഹോര്‍മോണൽ ഇംബാലൻസും, പിസിഓഎസ്, മദ്യപാനം, അണ്ഡത്തിന്‍റെ വളർച്ചക്കുറവ്, പ്രായം, അണ്ഡം ഗർഭപാത്രത്തിന്‍റെ ഭിത്തിയിൽ ഒട്ടിപ്പിടിക്കുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥ എന്നിവയെല്ലാം സ്ത്രീകളിൽ പ്രൈമറി ഇൻഫെർട്ടിലിറ്റിയുടെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ്.

ചികിത്സ ഇങ്ങനെ

ചികിത്സ ഇങ്ങനെ

പ്രൈമറി ഇൻഫെർട്ടിലിറ്റിക്ക് ചികിത്സ എങ്ങനെ എന്നുള്ളത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പങ്കാളിക്കും നിങ്ങൾക്കും പ്രൈമറി ഇൻഫെര്‍ട്ടിലിറ്റി പരിശോധന ഒരുപോലെ നടത്തേണ്ടതും അത്യാവശ്യമാണ്. ഇതിന് എന്തൊക്കെ തരത്തിലുള്ള ചികിത്സകൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇത് കൃത്യമായി ചെയ്താൽ അതിലൂടെ നിങ്ങൾക്ക് പെട്ടെന്ന് ഗർഭധാരണം സാധ്യമാവുന്നുണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

 ഐവിഎഫ്

ഐവിഎഫ്

ഐവിഎഫ് ചെയ്യുന്നതാണ് ഒരു മാർഗ്ഗം. സ്ത്രീകളുടെ അണ്ഡവും പുരുഷ ബീജവും പുറത്ത് വെച്ച് ബീജസങ്കലനം നടത്തിയ ശേഷം ഇത് 3-5 ദിവസത്തിന് ശേഷം സ്ത്രീ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.ഇതില്‍ ആദ്യഘട്ടം പലപ്പോഴും പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ വിജയിച്ചവരുടെ കാര്യവും ചില്ലറയല്ല. ഐവിഎഫ് പലപ്പോഴും രണ്ടും മൂന്നും തവണ ചെയ്യുന്നവരായിരിക്കും പലരും. ഇത് വിജയിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

 വൈബ്രേറ്ററി സ്റ്റിമുലേഷൻ

വൈബ്രേറ്ററി സ്റ്റിമുലേഷൻ

സാധാരണ അവസ്ഥയിൽ എന്തെങ്കിലും അപകടം കൊണ്ട് ഉത്തേജനവും ഉദ്ദാരണവും സംഭവിക്കാത്തവരിൽ ഡോക്ടർമാരുടെ സഹായത്തോടെ വൈബ്രേറ്ററി സ്റ്റിമുലേഷൻ നടത്തുകയും ബീജങ്ങൾ ശേഖരിച്ച് അത് സ്ത്രീകളുടെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു. ഇതിലൂടെ ബീജസങ്കലനം നടക്കുകയും അത് നിങ്ങളിൽ ഗർഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഫെർട്ടിലിറ്റി ഡ്രഗ്സ്

ഫെർട്ടിലിറ്റി ഡ്രഗ്സ്

ഫെർട്ടിലിറ്റി ഡ്രഗ്സ് കഴിക്കുന്നതിലൂടെയും കൃത്യമായ ചികിത്സ ചെയ്യുന്നതിലൂടേയും എല്ലാം നിങ്ങളിൽ പ്രൈമറി ഇൻഫെർട്ടിലിറ്റിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഓവുലേഷൻ കൃത്യമാക്കുന്നതിനും ആർത്തവം കൃത്യമാക്കുന്നതിനും അണ്ഡത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന മരുന്നുകള്‍ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചെയ്യേണ്ടതാണ്.

പാർശ്വഫലങ്ങൾ

പാർശ്വഫലങ്ങൾ

എന്നാൽ ഇത്തരം ചികിത്സകൾ ചെയ്യുന്നതിലൂടെ ചെറിയ ചില പാർശ്വഫലങ്ങൾ ഉണ്ട് എന്ന് നിങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഏത് ചികിത്സക്കും ചെറിയ ചില പാർശ്വഫലങ്ങൾ ഉണ്ടാവുന്നുണ്ട് എന്നത് സത്യമാണ്. എങ്കിലും ഒരു കുഞ്ഞെന്ന സ്വപ്നത്തിന് പിന്നിൽ എന്തൊക്കെ പാർശ്വഫലങ്ങൾ സഹിക്കുന്നതിനും നമ്മളിൽ പലരും തയ്യാറാണ്. എങ്കിലും ചെറിയ ചില പാർശ്വഫലങ്ങൾ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

നിങ്ങൾക്ക് കൃത്രിമ മാർഗ്ഗത്തിലൂടെയാണ് ഗർഭധാരണം നടന്നതെങ്കിൽ അത് പലപ്പോഴും പല വിധത്തിലുള്ള ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. ഗർഭകാലം വളരെയധികം സന്തോഷത്തോടെയാണ് കൊണ്ടു പോവേണ്ടത്. ചിലരിൽ മൂഡ് മാറ്റവും, തലവേദനയും, ഡിപ്രഷനും , മാനസിക സമ്മർദ്ദവും എല്ലാം ഉണ്ടാവുന്നതാണ്. ഇതെല്ലാം ഇത്തരം കാര്യങ്ങളിൽ സാധാരണമാണ്.

ഒന്നിൽ കൂടുതൽ കുട്ടികൾ

ഒന്നിൽ കൂടുതൽ കുട്ടികൾ

കൃത്രിമ ബീജ സങ്കലനം നടത്തി ഗർഭം ധരിച്ചവരാണെങ്കിൽ ഇവരിൽ ഇരട്ടക്കുട്ടികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കാരണം പലപ്പോഴും ഇവരിൽ ഒന്നില്‍ കൂടുതൽ ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വിജയകരമായ ഗർഭധാരണത്തിന് ശേഷം പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് ചിലരിലെങ്കിലും അൽപം റിസ്ക് ആയിട്ടുള്ള പ്രസവവും ഗർഭകാലവും ആയിരിക്കുന്നതിനുള്ള സാധ്യതയുണ്ട്.

 മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവം നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇത് അമ്മക്കും കുഞ്ഞിനും പ്രശ്നങ്ങളും കുഞ്ഞിന് ജന്മനാ ഉള്ള വൈകല്യങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. സെറിബ്രൽ പാൾസി, ഓട്ടിസം പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് ഇത്തരം കൃത്രിമ ഗർഭധാരണ ഘട്ടങ്ങളിൽ.

കുഞ്ഞിന് തൂക്കക്കുറവ്

കുഞ്ഞിന് തൂക്കക്കുറവ്

കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ കുഞ്ഞിന് ഇത്തരം ചികിത്സയുടെ ഫലമായി ഉണ്ടാവുന്നതാണ്. ആരോഗ്യമുള്ള കുഞ്ഞാണെങ്കിൽ പോലും പലപ്പോഴും കുഞ്ഞിന് തൂക്കക്കുറവിനുള്ള കാരണം ഒരു വലിയ ഘടകം തന്നെയാണ്. പല വിധത്തിലുള്ള ചികിതസയുടെ ഫലമായാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

English summary

Side Effects of Primary Infertility Treatments

Here in this article we are discussing about the side effects of primary infertility treatment. Read on.
X
Desktop Bottom Promotion