For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ഷിംഗിള്‍സ് ഒരു വലിയ തലവേദനയാണ്: അപകടങ്ങള്‍ ഇപ്രകാരം

|

ഷിംഗിള്‍സ് എന്ന പേര് പലപ്പോഴും നാം കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് കാരണമാകുമ്പോള്‍ പക്ഷേ കാര്യം അല്‍പം ഗുരുതരമാവും. വൈറല്‍ അണുബാധയായത് കൊണ്ട് തന്നെ ഇത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഷിംഗിള്‍സ് എന്നത് വേദനാജനകമായതു കൊണ്ട് തന്നെ ഗര്‍ഭകാലവും അതുപോലെ തന്നെയാവുന്നു. ഇത് ചുണങ്ങ് രൂപത്തിലോ അല്ലെങ്കില്‍ കുമിളകളുടെതിന് സമാനമായോ കാണപ്പെടുന്നു. വാരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ഇത് പകര്‍ത്തുന്നത്. ഷിംഗിള്‍സ് തിരിച്ചറിയാതെ പോവുന്നതാണ് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നത്.

പ്രായമായവരിലാണ് ഷിംഗിള്‍സ് പോലുള്ള വൈറല്‍ അവസ്ഥകള്‍ കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ ഇത് ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുന്നു. എന്താണ് ഷിംഗിള്‍സ്, ഇത് ഗര്‍ഭകാലത്ത് എത്രത്തോളം അപകടമാണ്, എന്തൊക്കെയാണ് അതിന്റെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സകളും എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഷിംഗിള്‍സിന്റെ കാരണങ്ങള്‍

ഷിംഗിള്‍സിന്റെ കാരണങ്ങള്‍

ഷിംഗിള്‍സ് എന്നത് അല്‍പം ശ്രദ്ധിക്കേണ്ട ഒരു വൈറല്‍ ബാധയയാണ്. ചിക്കന്‍പോക്‌സിന് സമാനമായ അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുന്നത്. പ്രായാധിക്യവും ശരീരത്തിന്റെ സ്വാഭാവിക മാറ്റങ്ങളും കൂടാതെ പലപ്പോഴും ഒരു വ്യക്തിക്ക് ഷിംഗിള്‍സ് ഉണ്ടാകാം. ചിക്കന്‍പോക്‌സ് ബാധിച്ചവരില്‍ പിന്നീട് ഈ അവസ്ഥ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ എച്ച്‌ഐവി അല്ലെങ്കില്‍ അര്‍ബുദം പോലെയുള്ള പ്രശ്‌നങ്ങളും, രോഗപ്രതിരോധ വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നവരിലും, പോഷകാഹാരക്കുറവ്, സമ്മര്‍ദ്ദവും ക്ഷീണവും ഉള്ളവരില്‍ എല്ലാം ഈ പ്രശ്‌നത്തിനുള്ള സാധ്യതയുണ്ട്.

ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കാന്‍

ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കാന്‍

ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടത് എന്തായാലും അല്‍പം അപകടകരമായ അവസ്ഥയാണ്. ഇതില്‍ രോഗം ബാധിച്ച സ്ഥലത്ത് വേദന അല്ലെങ്കില്‍ ഇക്കിളി പോലുള്ള അവസ്ഥ, ദേഹാസ്വാസ്ഥ്യം അല്ലെങ്കില്‍ തലവേദന, ഉയര്‍ന്ന താപനില എന്നിവയെല്ലാമാണ് പ്രകടമായ ലക്ഷണങ്ങള്‍. ഇത് കൂടാതെ ഇത്തരം അവസ്ഥയുണ്ടാവുമ്പോള്‍ നിങ്ങളില്‍ സംവേദനക്ഷമത കുറയുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ചര്‍മ്മത്തിലെ ഓരോ മാറ്റവും ശ്രദ്ധിക്കേണ്ടതാണ്.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

എന്നാല്‍ ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ചര്‍മ്മത്തില്‍ നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷം വികസിച്ച് വരുന്ന ചുണങ്ങ്. ഇത് പിന്നീട് വേദനാജനകമായി മാറുന്നു. പലപ്പോഴും ഏഴ് മുതല്‍ പത്ത് ദിവസത്തിന് ശേഷം ചുണങ്ങിന് മുകളില്‍ ദ്രാവകം കാണപ്പെടുകയും പിന്നീട് അതില്‍ അതികഠിനമായ ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇത് പിന്നീട് കുമിളകള്‍ പോലെ കാണപ്പെടുന്നു. പ്രധാനമായും ഏഴ് മുതല്‍ പത്ത് ദിവസം വരെ ഇത്തരത്തില്‍ കുമിളകള്‍ രൂപപ്പെടുന്നു.

ശരീരത്തില്‍ എവിടെ?

ശരീരത്തില്‍ എവിടെ?

ശരീരത്തിന്റെ ഏത് ഭാഗത്തും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വയറ്, നെഞ്ച്, കണ്ണുകള്‍, തോള്‍, കഴുത്ത്, കൈകള്‍ എന്നിങ്ങനെ ഏത് ഭാഗത്തും ഇത്തരത്തിലുള്ള ചുണങ്ങുകള്‍ കാണപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചിലരില്‍ ഷിംഗിള്‍സ് സാധാരണയായി ശരീരത്തിന്റെ ഒരു വശത്ത് മാത്രമേ ഉണ്ടാകൂ, രണ്ടോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ ഇത് സ്വാഭാവികമായും കുറയുന്നു. പലപ്പോഴും ഇത് അമ്മക്കോ കുഞ്ഞിനോ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം.

ഡോക്ടറെ കാണേണ്ടത്?

ഡോക്ടറെ കാണേണ്ടത്?

നിങ്ങള്‍ക്ക് ഷിംഗിള്‍സ് ബാധ ഗര്‍ഭകാലത്തുണ്ടാവുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. വൈകിക്കാതെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ നിങ്ങള്‍ ഒരു രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും അതുമായി ബന്ധപ്പെട്ട ചികിത്സകള്‍ എടുക്കുന്നതിനും ശ്രദ്ധിക്കണം. ഇത് രോഗത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും തീവ്രത കുറയ്ക്കാനും സഹായിക്കും. എന്നാല്‍ കൃത്യസമയത്ത് ഡോക്ടറെ കണ്ടില്ലെങ്കില്‍ അവസ്ഥ പ്രശ്‌നത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും കാണുന്നു. അതുകൊണ്ട് ഓരോ സമയവും ശ്രദ്ധ വേണം.

ഗര്‍ഭാവസ്ഥയില്‍ ഷിംഗിള്‍സ് നിര്‍ണയിക്കാന്‍

ഗര്‍ഭാവസ്ഥയില്‍ ഷിംഗിള്‍സ് നിര്‍ണയിക്കാന്‍

ഗര്‍ഭകാലത്ത് ഷിംഗിള്‍സ് എന്ന അവസ്ഥ പലപ്പോഴും അല്‍പം അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. രോഗബാധിതനായ വ്യക്തിയുമായുണ്ടായിരുന്ന സമ്പര്‍ക്കമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സംശയം തോന്നിയാല്‍ ലാബ് പരിശോധന നടത്തുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പിന്നിട് നിങ്ങളുടെ ഗര്‍ഭാവസ്ഥയും ആരോഗ്യവും കണക്കിലാക്കി വേണം ചികിത്സ ആരംഭിക്കുന്നതിന്.

പരിഹാരമാര്‍ഗ്ഗങ്ങള്‍

പരിഹാരമാര്‍ഗ്ഗങ്ങള്‍

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചില കാര്യങ്ങളും നമുക്ക് ഇതോടൊപ്പം ചെയ്യാവുന്നതാണ്. അതില്‍ വരുന്നതാണ് ഇളം ചൂടുള്ള കുളി. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ എല്ലാ തരത്തിലുള്ള അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ചൊറിച്ചില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമുള്ള മരുന്നുകളും ക്രീമും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.

രോഗത്തെ പ്രതിരോധിക്കുന്നതിന്

രോഗത്തെ പ്രതിരോധിക്കുന്നതിന്

ഷിംഗിള്‍സ് വാങ്ങിക്കുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി വാക്‌സിന്‍ എടുക്കണമോ എന്നുള്ളതാണ് അടുത്ത കാര്യം. 50 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് സാധാരണ അവസ്ഥയില്‍ വാക്‌സിന്‍ ശുപാര്‍ശ ചെയ്യുന്നു. വാക്‌സിന്‍ രണ്ട് ഡോസുകളിലായാണ് നല്‍കുന്നത്, ആദ്യത്തെ ഡോസ് രണ്ട് മുതല്‍ ആറ് മാസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് നല്‍കപ്പെടും. എന്നാല്‍ ഗര്‍ഭകാലമാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യത്തോടെ വേണം ഗര്‍ഭകാലത്ത് കൈകാര്യം ചെയ്യുന്നതിന്.

ഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളുംഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളും

ഗര്‍ഭകാലത്ത് കാല്‍ വേദനയും നീരും: പരിഹരിക്കാം ഈ യോഗയില്‍ഗര്‍ഭകാലത്ത് കാല്‍ വേദനയും നീരും: പരിഹരിക്കാം ഈ യോഗയില്‍

English summary

Shingles In Pregnancy: Causes, Symptoms And Treatment In Malayalam

Here in this article we are sharing some causes, symptoms and treatment of shingles in pregnancy in malayalam. Take a look.
Story first published: Wednesday, August 24, 2022, 17:34 [IST]
X
Desktop Bottom Promotion