Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗർഭം ധരിക്കാൻ തടസ്സമോ, പ്രധാന കാരണം ഇങ്ങനെയാണ്
ആരോഗ്യ പ്രശ്നങ്ങൾ ധാരാളം എല്ലാവരിലും ഉണ്ടാവുന്നുണ്ട്. ഇന്നത്ത കാലത്താണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ എല്ലാവരും തയ്യാറാവുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാമാണ് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. ഇത്തരം അവസ്ഥകളിൽ ആരോഗ്യത്തിനെ മാത്രമല്ല നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ വരെ ഇത് ഇല്ലാതാക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് വെല്ലുവിളി തന്നെയാണ്.
ഇന്നത്തെ കാലത്ത് സ്ത്രീകളേയും പുരുഷൻമാരേയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് വന്ധ്യത. ഇന്നത്തെ കാലത്ത് വന്ധ്യത ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളും സമ്മർദ്ദങ്ങളും ചില്ലറയല്ല.
ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യാൻ പലരും തയ്യാറാവുന്നു. എങ്ങനെയെങ്കിലും ജീവിതത്തിൽ ഇത്തരം അവസ്ഥകളെ തരണം ചെയ്താൽ മതി എന്നാവും എല്ലാവരുടേയും ചിന്ത. പക്ഷേ സെക്കന്‍ററി ഇന്‍ഫെർട്ടിലിറ്റി എന്ന അവസ്ഥ പലരും അറിയാതെ പോവുന്നുണ്ട്. എന്തൊക്കെയാണ് സെക്കന്‍റ് ഇൻഫെർട്ടിലിറ്റി കൊണ്ട് സംഭവിക്കുന്നത് എന്നും എന്താണ് ഇതിന്‍റെ കാരണങ്ങൾ എന്നും നമുക്ക് നോക്കാവുന്നതാണ്.

എന്താണ് സെക്കന്‍ററി ഇൻഫെർട്ടിലിറ്റി?
എന്താണ് സെക്കന്‍ററി ഇൻഫെർട്ടിലിറ്റി എന്ന് നിങ്ങൾക്കറിയുമോ? ഗർഭധാരണത്തിന് നിരന്തരം ആറുമാസം ശ്രമിച്ചിട്ടും ഗർഭധാരണ ഗുളികകൾ ഒന്നും ഉപയോഗിക്കാതിരുന്നിട്ടും പ്രായം 35-ന് താഴെയായിട്ടും നിങ്ങളിൽ ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ അതിനെ പറയുന്നതാണ് സെക്കന്‍ററി ഇൻഫെര്‍ട്ടിലിറ്റി. എന്നാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് മുൻപ് നടന്ന ഗർഭധാരണമാണ്. ഇവരിൽ ആദ്യ പ്രഗ്നൻസി പലപ്പോഴും അബോർഷൻ, മിസ്കാര്യേജ്, എക്ടോപിക് പ്രഗ്നൻസി, എന്നിവയായിരിക്കും. ഇത്തരക്കാരിലാണ് പലപ്പോഴും സെക്കന്‍ററി ഇൻഫെർട്ടിലിറ്റിക്കുള്ള സാധ്യത വളരെയധികം കൂടുന്നത്.

കാരണങ്ങൾ
എന്തൊക്കെയാണ് സെക്കന്‍ററി ഇൻഫെർട്ടിലിറ്റിക്കുള്ള കാരണങ്ങൾ എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. പ്രൈമറി ഇൻഫെർട്ടിലിറ്റി ചികിത്സിച്ച് മാറ്റുന്നത് പോലെ തന്നെ ഈ വന്ധ്യതയേയും ചികിത്സിച്ച് മാറ്റാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും ഇല്ലാതാക്കാവുന്നതാണ്. എന്തൊക്കെയാണ് ഇതിന്‍റെ കാരണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. അത് തിരിച്ചറിഞ്ഞാൽ ഉടനേ തന്നെ ചികിത്സയും പ്രാവര്‍ത്തികമാക്കാവുന്നതാണ്.

എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ
എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ അത് എന്താണെന്ന് ആദ്യം രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. ലൈംഗിക ജന്യരോഗങ്ങൾ, എന്തെങ്കിലും തരത്തിലുള്ള സർജറികൾ, ഹോര്‍മോണ്‍ മാറ്റങ്ങള്‍ എല്ലാം ഇത്തരത്തിൽ നിങ്ങളിൽ സെക്കന്‍റ് ഇൻഫെര്‍ട്ടിലിറ്റിക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ നിങ്ങളുടെ പ്രായവും വളരെയധികം പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഇത് തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ ഒരു പരിധി വരെ ഈ അവസ്ഥയെ നമുക്ക് പരിഹരിക്കാവുന്നതാണ്.

സ്ത്രീകളിൽ
സ്ത്രീകളിൽ സെക്കന്‍ററി ഇൻഫെര്‍ട്ടിലിറ്റിക്ക് പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. പെൽവിക് ഏരിയയിൽ ഉള്ള പ്രശ്നങ്ങൾ, പിസിഓഎസ്, എൻഡോമെട്രിയോസിസ്, അബോർഷൻ, ആര്‍ത്തവ ചക്രത്തിലെ ക്രമക്കേടുകൾ, ഓവുലേഷൻ പ്രശ്നങ്ങൾ എന്നിവയൊക്കെ പലപ്പോഴും സ്ത്രീകളിൽ സെക്കന്‍ററി ഇൻഫെര്‍ട്ടിലിറ്റിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് വന്ധ്യതക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ ഇത്തരം രോഗങ്ങൾക്കാണ് ആദ്യം ചികിത്സ തേടേണ്ടത്.

ബീജത്തിന്‍റെ കുറവ്
സ്ത്രീകളേക്കാൾ പുരുഷൻമാരെയാണ് വന്ധ്യതയെന്ന വില്ലൻ പെട്ടെന്ന് പിടികൂടുന്നത്. ഇവരിൽ ബീജത്തിന്‍റെ അളവിലും ആരോഗ്യത്തിലും എണ്ണത്തിലും ചലന ശേഷിയിലും ഉണ്ടാവുന്ന പ്രശ്നങ്ങള്‍ പെട്ടെന്ന് തന്നെ നിങ്ങളിൽ വന്ധ്യതയെന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഇതിനാണ് ആദ്യം ശ്രദ്ധ നല്‍കേണ്ടത്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവരിൽ സെക്കന്‍റ് ഇൻഫെര്‍ട്ടിലിറ്റിക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

സ്ത്രീകളിൽ പ്രായം
സ്ത്രീകളിൽ പ്രായം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. 35 വയസ്സിന് ശേഷം ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ അത് അത്ര വിജയത്തിലേക്ക് എത്തണം എന്നില്ല. 35 വയസ്സിന് ശേഷം വന്ധ്യതക്ക് ഉള്ള സാധ്യത വളരെ കൂടുതലാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും കുട്ടികൾ ആയില്ലെങ്കിൽ ഇവർ ഉടനേ തന്നെ ഡോക്ടറെ കണ്ട് വന്ധ്യത ചികിത്സ ആരംഭിക്കണം. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് വേണം രോഗനിർണയം നടത്തുന്നതിന്.

ശരീരഭാരം
ശരീരഭാരം വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ വർദ്ധിപ്പിക്കുന്നുണ്ട്. അമിതവണ്ണമുള്ളവരിൽ ആർത്തവം കൃത്യമല്ലാത്തതും, ഓവുലേഷൻ പ്രശ്നങ്ങളും എല്ലാം വളരെയധികം ബാധിക്കുന്നുണ്ട്. ഈ അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ആദ്യം അമിതവണ്ണത്തെ കുറക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. വന്ധ്യതക്ക് കാരണമാകുന്ന ഈ അവസ്ഥയെ വേഗം തിരിച്ചറിയേണ്ടതാണ്.



Click it and Unblock the Notifications
