For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയന്‍ ശേഷം ഉടനെ ഗര്‍ഭം ധരിക്കുമ്പോള്‍ അപകടം തൊട്ടടുത്ത്

|

സിസേറിയന്‍ പലപ്പോഴും അവസാന ഓപ്ഷന്‍ എന്ന നിലക്ക് ഡോക്ടര്‍ കണക്കാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം ഒരു അവസ്ഥയെ പലരും പ്രോത്സാഹിപ്പിക്കുന്നില്ല. അമ്മക്കും കുഞ്ഞിനും എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുമ്പോഴോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോളോ അടിയന്തിര സാഹചര്യങ്ങളിലോ ആണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് സിസേറിയന് ശേഷം എപ്പോള്‍ ഗര്‍ഭം ധരിക്കണം എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.

സിസേറിയന് ശേഷം പെട്ടെന്നാണ് ഗര്‍ഭധാരണം എന്നുണ്ടെങ്കില്‍ അത് പലപ്പോഴും അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ നിങ്ങളെ തള്ളിവിടുന്നുണ്ട്. സിസേറിയന്‍ ഡെലിവറി (സി-സെക്ഷന്‍) ഒരു പ്രധാന ശസ്ത്രക്രിയയാണ്, അത് അമ്മയുടെയും കുഞ്ഞിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമായതിനാല്‍ വളരെയധികം കൃത്യതയും വൈദഗ്ധ്യവും ആവശ്യമാണ്. ഒരു സി- സെക്ഷന് ശേഷം സ്ത്രീകള്‍ അതില്‍ നിന്ന് മോചിതരാവുമ്പോഴേക്ക് അടുത്ത ഗര്‍ഭത്തിലേക്ക് എത്തുന്ന അവസ്ഥയുണ്ടെങ്കില്‍ അത് അപകടം നിറഞ്ഞതാണ് എന്നുള്ളതാണ് സത്യം.

കുഞ്ഞിന് ചെറുപയര്‍ നല്‍കാം; സ്മാര്‍ട്ടാവും ആക്റ്റീവ് ആവുംകുഞ്ഞിന് ചെറുപയര്‍ നല്‍കാം; സ്മാര്‍ട്ടാവും ആക്റ്റീവ് ആവും

പലപ്പോഴും സി സെക്ഷന് ശേഷം അമ്മമാര്‍ക്ക് കനത്ത രക്തസ്രാവം, അണുബാധ, അല്ലെങ്കില്‍ മൂത്രാശയത്തിനും മലവിസര്‍ജ്ജനത്തിനുമുള്ള പരിക്കുകള്‍ എന്നിവ അവരുടെ ആരോഗ്യത്തെ അപകടത്തിലാക്കാം. അതുകൊണ്ട് തന്നെ സിസേറിയന്‍ കഴിഞ്ഞ് വളരെ വേഗം ഗര്‍ഭം ധരിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും സി-സെക്ഷന് ശേഷം ഗര്‍ഭധാരണം എപ്പോള്‍ ആസൂത്രണം ചെയ്യാം എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

സി-സെക്ഷന് ശേഷം ഗര്‍ഭം

സി-സെക്ഷന് ശേഷം ഗര്‍ഭം

നോര്‍മല്‍ ഡെലിവറി കഴിഞ്ഞ സ്ത്രീകളെപ്പോലെ തന്നെ സി-സെക്ഷന്‍ ഉള്ള സ്ത്രീകളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ഇവരും പെട്ടെന്ന് ഗര്‍ഭം ധരിക്കുന്നതിന് സാധ്യതയുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് സി-സെക്ഷന് ശേഷം കുറഞ്ഞത് ആറാഴ്ചയെങ്കിലും കാത്തിരിക്കണമെന്നും പ്രസവശേഷം കുറഞ്ഞത് ആറ് മുതല്‍ 18 മാസം വരെ ഗര്‍ഭനിരോധന മാര്‍ഗ്ഗം ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. അല്ലാത്ത പക്ഷം ഗര്‍ഭധാരണം സംഭവിക്കുകയും അത് പിന്നീട് കൂടുതല്‍ അപകടത്തിലേക്ക് എത്തുകയും ചെയ്യുന്നു.

കൂടുതല്‍ സമയം എടുക്കുമ്പോള്‍

കൂടുതല്‍ സമയം എടുക്കുമ്പോള്‍

സിസേറിയന് ശേഷം റിക്കവറിക്ക് വേണ്ടി നിങ്ങള്‍ കൂടുതല്‍ സമയം എടുക്കുമ്പോള്‍, സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും, ശുപാര്‍ശ ചെയ്യുന്ന സമയപരിധിക്ക് മുമ്പ് നിങ്ങള്‍ ഗര്‍ഭിണിയായാലും, നിങ്ങള്‍ക്ക് ആരോഗ്യകരമായ ഗര്‍ഭധാരണം തുടരാവുന്നതാണ്. ശരിയായ ഗര്‍ഭകാല പരിചരണത്തെക്കുറിച്ച് നേരത്തെയും പലപ്പോഴും ഡോക്ടറുമായി സംസാരിക്കുകയാണ് അത്യാവശ്യം. എന്നാല്‍ മാത്രമേ പെട്ടെന്നുള്ള ഗര്‍ഭധാരണം നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ.

എത്ര സമയം വേണം?

എത്ര സമയം വേണം?

സി-സെക്ഷന്‍ കഴിഞ്ഞ് ഗര്‍ഭം ധരിക്കാന്‍ എത്ര സമയം കാത്തിരിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയില്ല എന്നുള്ളതാണ് സത്യം. പ്രസവിച്ച് 18 മുതല്‍ 24 മാസം വരെ കാത്തിരിക്കണമെന്ന് പല ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യുന്നു, വീണ്ടും ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നവരെങ്കില്‍ ഈ കാലയളവ് കൂടിയാലും പ്രശ്‌നമില്ല എന്നതാണ്. ഈ വിശ്രമ കാലയളവ് നിങ്ങളുടെ ശരീരത്തെ സുഖപ്പെടുത്താനും ശസ്ത്രക്രിയയില്‍ നിന്ന് ശരീരം വീണ്ടെടുക്കാനും പ്രാപ്തമാക്കുന്നു.

പ്രായം ശ്രദ്ധിക്കണം

പ്രായം ശ്രദ്ധിക്കണം

നിങ്ങള്‍ക്ക് 35 വയസ്സിന് മുകളിലാണെങ്കില്‍, മറ്റൊരു കുട്ടി ജനിക്കുന്നതിനായി ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല, കാരണം ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ പ്രായത്തിനനുസരിച്ച് വഷളാകുന്നു. നിങ്ങളുടെ പ്രായം മൂലമോ മറ്റ് കാരണങ്ങളാലോ നിങ്ങളുടെ ഗര്‍ഭധാരണം പെട്ടെന്ന് ആഗ്രഹിക്കുന്നവരെങ്കില്‍ ഡോക്ടറെ സമീപിക്കുക. നിങ്ങള്‍ക്ക് ആരോഗ്യകരമായ ഗര്‍ഭധാരണം ഉണ്ടായിരുന്നെങ്കില്‍, നിങ്ങള്‍ക്ക് വേഗത്തില്‍ വീണ്ടും ഗര്‍ഭം ധരിക്കാനുള്ള ശ്രമം ആരംഭിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ ഡോക്ടറുടെ നിര്‍ദ്ദേശം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

സി-സെക്ഷന് ശേഷം സ്വാഭാവിക ജനനം

സി-സെക്ഷന് ശേഷം സ്വാഭാവിക ജനനം

നിങ്ങള്‍ക്ക് മറ്റൊരു സി-സെക്ഷന് വിധേയമാകുകയോ സിസേറിയന്‍ പ്രസവത്തിന് ശേഷം സാധാരണ പ്രസവത്തിന് വേണ്ടി ശ്രമിക്കുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് സാധാരണ പ്രസംവ വേണമെങ്കില്‍ അത് സാധ്യമാക്കാന്‍ ഡോക്ടര്‍മാര്‍ നിങ്ങളോടൊപ്പം ചേര്‍ന്ന് തന്നെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നു. നിങ്ങള്‍ക്ക് മുമ്പ് ഒന്നോ അതിലധികമോ സിസേറിയന്‍ പ്രസവങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍, സിസേറിയന് ശേഷമുള്ള നോര്‍മല്‍ ഡെലിവറി എന്ന് പറയുന്നത് സുരക്ഷിതമായ ഒരു ഓപ്ഷനായിരിക്കാം. ഇത് അപകട സാധ്യതകളെ കുറക്കുന്നു എന്നതാണ് സത്യം.

ഗുണവും ദോഷങ്ങളും

ഗുണവും ദോഷങ്ങളും

നോര്‍മല്‍, സിസേറിയന്‍ പ്രസവങ്ങള്‍ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മുമ്പത്തെ സി-സെക്ഷന് ശേഷം, നിങ്ങളുടെ അടുത്ത കുട്ടിയെ എങ്ങനെ പ്രസവിക്കണമെന്ന് തീരുമാനിക്കുന്നത് ബുദ്ധിമുട്ടാണ്. കൂടുതല്‍ കുട്ടികളുണ്ടാകാനുള്ള നിങ്ങളുടെ ആഗ്രഹത്തിനെതിരെ ആവര്‍ത്തിച്ചുള്ള സി-സെക്ഷന്റെ അപകടസാധ്യതകളും അറിഞഅഞിരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്തായാലും സിസേറിയന് ശേഷം സമയമെടുത്ത് മാത്രമേ അടുത്ത പ്രസവത്തിനെക്കുറിച്ച് ചിന്തിക്കാന്‍ പാടുകയുള്ളൂ.

English summary

Risks of Getting Pregnant Too Soon After C-Section In Malayalam

Here in this article we are sharing the risk of getting pregnant too soon after c- section in malayalam. Take a look.
Story first published: Wednesday, November 24, 2021, 17:17 [IST]
X
Desktop Bottom Promotion