For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ഈ സമയമാണ് അപകടഘട്ടം കൂടുതല്‍: ശ്രദ്ധിക്കണം ഈ അവസ്ഥകള്‍

|

ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണെന്ന് നമുക്കറിയാം. നമ്മുടെ ആരോഗ്യത്തിന് അനുസരിച്ചാണ് നമ്മുടെ ഗര്‍ഭകാലവും കുഞ്ഞിന്റെ വളര്‍ച്ചയും എല്ലാം തീരുമാനിക്കപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ഗര്‍ഭാവസ്ഥയിലെ അസ്വസ്ഥതകളെ നിസ്സാരമാക്കി വിടുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നത്തിലേക്കും അപകടകരമായ ഗര്‍ഭകാലത്തേക്കും ആണ് നമ്മളെ തള്ളിവിടുന്നത്. ഗര്‍ഭാവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്നുള്ളതാണ്. എന്നാല്‍ എല്ലാ സ്ത്രീകളിലും ഗര്‍ഭധാരണം അസ്വസ്ഥത ഉണ്ടാക്കുന്നതായിരിക്കണം എന്നില്ല. നല്ലൊരു ശതമാനം ആളുകളിലും പലപ്പോഴും ഗര്‍ഭധാരണം ആരോഗ്യത്തൊടേയും കുഞ്ഞിന്റെ ആരോഗ്യവും മികച്ചതായിരിക്കും.

Risk Factors That Women Must Watch During Pregnancy

എന്നാല്‍ ചിലരില്‍ UTI, അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കൃത്യസമയത്ത് രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ അല്ലെങ്കില്‍ ചികിത്സിച്ചില്ലെങ്കില്‍ അത് പലപ്പോഴും അമ്മക്കോ കുഞ്ഞിനോ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചിലരില്‍ ഗര്‍ഭധാരണത്തിനു മുമ്പ് തന്നെ ചില സങ്കീര്‍ണതകള്‍ ഉണ്ടാകുന്നു. ഇത് പലപ്പോഴും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. ഇതിനെക്കുറിച്ചും ഗര്‍ഭകാലത്തുണ്ടാവുന്ന അപകടത്തെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ ആരോഗ്യത്തോടെ അല്ല എന്ന് തോന്നുന്നുവെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല എന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓക്കാനം, ഛര്‍ദ്ദി, അസിഡിറ്റി തുടങ്ങിയ സാധാരണ പ്രശ്‌നങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇവ ഗുരുതരമായി മാറുകയാണെങ്കില്‍ അത് പലപ്പോഴും അവ നിര്‍ജ്ജലീകരണം പോലുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. ഇത് പലപ്പോഴും അമ്മയേയും കുഞ്ഞിനേയും ഒരു പരിധി വരെ അപകടകരമായി ബാധിക്കുന്നില്ല. എന്നാല്‍ അമിതമായി ഇത്തരം അസ്വസ്ഥതകള്‍ തോന്നുകയാണെങ്കില്‍ ഉടനെ തന്നേ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ആദ്യത്തെ മൂന്ന് മാസം

ആദ്യത്തെ മൂന്ന് മാസം

ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ മൂന്ന് മാസമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കാരണം ഈ സമയം അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധ കൂടുതല്‍ ആദ്യത്തെ മൂന്ന് മാസത്തില്‍ വേണം. എന്നാല്‍ മുന്‍പ് അബോര്‍ഷന്‍ സംഭവിച്ചവരില്‍ അടുത്ത ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ കൃത്യമായ ചികിത്സ നടത്തുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഒരു പരിധി വരെ അടുത്ത ഗര്‍ഭധാരണത്തില്‍ നിന്ന് അബോര്‍ഷന്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

രക്തഗ്രൂപ്പ് ശ്രദ്ധിക്കണം

രക്തഗ്രൂപ്പ് ശ്രദ്ധിക്കണം

രക്തഗ്രൂപ്പും ഗര്‍ഭകാലത്ത് അപകടം ഉണ്ടാക്കുന്നുണ്ട്. അമ്മയുടെ രക്തഗ്രൂപ്പ് നെഗറ്റീവും അച്ഛന്റേത് പോസിറ്റീവും ആണെങ്കില്‍, കുഞ്ഞ് പോസിറ്റീവ് രക്തഗ്രൂപ്പ് ആയാല്‍ അത് ചിലപ്പോള്‍ കുഞ്ഞിന് ഗുരുതരമായ പ്രശ്നമുണ്ടാകാം. ഇത് പലപ്പോഴും കുഞ്ഞില്‍ ആന്റിബോഡികള്‍ രൂപപ്പെടുകയും അത് കുഞ്ഞില്‍ വലിയ പ്രശ്നമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് രക്തഗ്രൂപ്പ് പരിശോധന നിങ്ങളില്‍ നടത്തുകയാണെങ്കില്‍ പല പ്രശ്‌നങ്ങളും നമുക്ക് മുന്‍കൂട്ടി ഒഴിവാക്കുന്നതിന് സാധിക്കുന്നു.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ ഒരിക്കലും ഗര്‍ഭകാലത്ത് നിസ്സാരമാക്കി എടുക്കരുത്. അത് കൂടുതല്‍ അപകടവും അമ്മക്കും കുഞ്ഞിനും വരെ പ്രശ്‌നമുണ്ടാക്കുകയും ചെയ്യുന്നു. മൂത്രനാളിയിലെ അണുബാധ (UTI), മറ്റ് സാധാരണ വൈറല്‍ അണുബാധകള്‍, യോനിയിലെ അണുബാധകള്‍ എന്നിവയ്ക്കും നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും നിങ്ങള്‍ നടത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് മൂത്രാശയ അണുബാധയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ മുന്‍കരുതലുകള്‍ എടുക്കണം.

പ്രമേഹം

പ്രമേഹം

സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഏറ്റവും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പ്രമേഹം. ഇത് ഗര്‍ഭിണികളില്‍ അകാല ജനനത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കണം. ഗര്‍ഭകാലത്തുണ്ടാവുന്ന പ്രമേഹം പലപ്പോഴും നിങ്ങളില്‍ ഗര്‍ഭധാരണത്തിനും കുഞ്ഞിനും പ്രശ്‌നമുണ്ടാക്കുന്നു. അമ്മക്കും കുഞ്ഞിനും അസ്വസ്ഥത ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് പ്രമേഹവും അസ്വസ്ഥതയും എല്ലാം ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ നിര്‍ണയിക്കേണ്ടതാണ്.

പ്ലാസന്റ പ്രിവിയ

പ്ലാസന്റ പ്രിവിയ

പ്ലാസന്റ പ്രീവിയ, അബ്‌റപ്ഷന്‍ പ്ലാസന്റ എന്നിവയെല്ലാം അമ്മക്കും കുഞ്ഞിനും അപകടമുണ്ടാക്കുന്ന അവസ്ഥയാണ്. ഇതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പോളിഹൈഡ്രാംനിയോസ് അല്ലെങ്കില്‍ ഒലിഗോഹൈഡ്രാംനിയോസ് പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിക്കാവുന്നതാണ്. അമിതമായ രക്തസ്രാവമാണ് ഇതിന്റെ ഫലമായി ഉണ്ടാവുന്നത്. പ്രസവ സമയത്തും നിങ്ങളുടെ രക്തസ്രാവം നോര്‍മല്‍ ആണെങ്കില്‍ പലപ്പോഴും ഇത് പിന്നീട് അപകടകരമായി മാറുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

 ജീവന്‍ അപകടപ്പെടുത്തുന്നത്

ജീവന്‍ അപകടപ്പെടുത്തുന്നത്

ജീവന്‍ അപകടത്തിലാക്കുന്ന അപൂര്‍വ്വമായ ചില അവസ്ഥകളും ഗര്‍ഭകാലത്ത് ഉണ്ടാവുന്നുണ്ട്. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് എന്നതാണ് ഇത്. അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് എംബോളിസം അല്ലെങ്കില്‍ ത്രോംബോബോളിസം പോലുള്ള ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥയില്‍ പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് പോലും ഒന്നും ചെയ്യാന്‍ പോലും സമയം നല്‍കുന്നില്ല. കാരണം ഇവ പെട്ടെന്ന് സംഭവിക്കുന്നതും പെട്ടെന്ന് തന്നെ അപകടം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.

ഗര്‍ഭിണികള്‍ ഇതെല്ലാം ഒഴിവാക്കണം, കുഞ്ഞിന് വേണ്ടിഗര്‍ഭിണികള്‍ ഇതെല്ലാം ഒഴിവാക്കണം, കുഞ്ഞിന് വേണ്ടി

പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന് ഗ്രീന്‍ ടീപെട്ടെന്നുള്ള ഗര്‍ഭധാരണത്തിന് ഗ്രീന്‍ ടീ

English summary

Risk Factors That Women Must Watch During Pregnancy In Malayalam

Here in this article we are sharing some risk factors that women must watch during pregnancy in malayalam. Take a look.
Story first published: Wednesday, August 24, 2022, 12:03 [IST]
X
Desktop Bottom Promotion