For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് അസാധാരണ വലിപ്പമുള്ള വയറോ?

|

ഗര്‍ഭകാലം ആദ്യത്തെ മൂന്ന് മാസത്തിന് ശേഷമാണ് വയറ് കൃത്യമായി പുറത്തേക്ക് വരാന്‍ തുടങ്ങുന്നത്. ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ഗര്‍ഭധാരണം സംഭവിച്ചു എന്നല്ലാതെ കാര്യമായ ശാരീരിക മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം പലരിലും ഗര്‍ഭാവസ്ഥ പ്രകടമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഇവരില്‍ വയര്‍ തന്നെയാണ് ആദ്യം മാറ്റം കണ്ട് തുടങ്ങുന്ന ഭാഗവും. ശാരീരികവും മാനസികവുമായ ധാരാളം മാറ്റങ്ങൡലൂടെയാണ് ഓരോ ഗര്‍ഭകാലവും മുന്നോട്ട് പോവുന്നത്. ഒരിക്കലും നിങ്ങളുടെ വയറിന്റെ വലുപ്പമല്ല നിങ്ങളുടെ കുഞ്ഞിന്റെ വലിപ്പം തീരുമാനിക്കുന്നത്.

സെക്‌സ് ശേഷം ഗര്‍ഭമുറപ്പിക്കേണ്ട കാലയളവ് എത്ര?സെക്‌സ് ശേഷം ഗര്‍ഭമുറപ്പിക്കേണ്ട കാലയളവ് എത്ര?

ആദ്യ ഗര്‍ഭത്തേക്കാള്‍ രണ്ടാമത്തെ ഗര്‍ഭകാലത്താണ് പലരിലും വയറിന് കുടുതല്‍ വലിപ്പം ഉള്ളത് പോലെ തോന്നുന്നത്. കാരണം ആദ്യ ഗര്‍ഭത്തില്‍ തന്നെ ചര്‍മ്മത്തിലെ പേശികളും മറ്റും വലിഞ്ഞിട്ടുണ്ടാവും. ഇത് രണ്ടാമത്തെ തവണ വയറിന്റെ വളര്‍ച്ച വളരെ വേഗത്തിലാകും. ആദ്യ ഗര്‍ഭകാലത്തെ വയറിന്റെ വലുപ്പത്തെ സ്വാധീനിക്കുന്ന നിരവധി കാരണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. ആരോഗ്യമാണോ അനാരോഗ്യമാണോ ഇത്തരത്തില്‍ വലിയ വയറ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

അമ്മയുടെ ഉയരം

അമ്മയുടെ ഉയരം

അമ്മയുടെ ഉയരം ഗര്‍ഭകാലത്ത് വളരെയധികം വയറിന്റെ ആരോഗ്യത്തെ ശ്രദ്ധിക്കുന്നതാണ്. അമ്മയ്ക്ക് ഉയരമുണ്ടെങ്കില്‍, അവള്‍ക്ക് ഇവരുടെ വയറിന് വലിപ്പം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് അടിവയര്‍. ഇത് കുഞ്ഞിന് വളരാന്‍ കൂടുതല്‍ ഇടം നല്‍കുന്നു. ഇത് ഗര്‍ഭാശയത്തെ പുറത്തേക്ക് തള്ളുന്നതിനുപകരം മുകളിലേക്ക് തള്ളാന്‍ അനുവദിക്കുന്നു. ഇനി ഒരു പക്ഷേ അമ്മക്ക് ഉയരം കുറവാണ് അമ്മ ചെറുതാണ് എന്നുണ്ടെങ്കില്‍ ഇടുപ്പിനും താഴ്ന്ന വാരിയെല്ലിനുമിടയില്‍ കുറച്ച് ഇടമുള്ളതിനാല്‍ വയറു പുറത്തേക്ക് തള്ളുന്നുണ്ട്. ഇത് നിങ്ങളുടെ വയറ് പുറത്തേക്ക് തള്ളി നില്‍ക്കുന്നതിനും കൂടുതല്‍ വയറ് തോന്നിക്കുന്നതിനും കാരണമാകുന്നുണ്ട്.

കുഞ്ഞിന്റെ പൊസിഷന്‍

കുഞ്ഞിന്റെ പൊസിഷന്‍

കുഞ്ഞ് കിടക്കുന്ന പൊസിഷനും വയറിന്റെ വലിപ്പത്തെ സ്വാധീനിക്കുന്ന ഒന്നാണ്. ഇത് വയറിന് വലിപ്പം കൂടുതലാവുന്നതിനും കുറക്കുന്നതിനും കാരണമാകുന്നുണ്ട്. വയറിലെ കുഞ്ഞിന്റെ സ്ഥാനമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കുഞ്ഞുങ്ങള്‍ അവരുടെ സ്ഥാനം പതിവായി മാറ്റുന്നതിനാല്‍, പ്രത്യേകിച്ചും അവസാന ട്രൈമസ്റ്ററില്‍ ഇത് വയറിന് വലിപ്പക്കൂടുതല്‍ തോന്നുന്നതിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്് ഇടക്കിടക്ക് കുഞ്ഞ് സ്ഥാനം മാറ്റുന്നതിനാല്‍. പ്രസവമടുക്കാറുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. അവര്‍ ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് പുറകോട്ട് നീങ്ങാനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ വയര്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നതിന് കാരണമാകുന്നുണ്ട്.

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ്

അമ്‌നിയോട്ടിക് ദ്രാവകം അമിതമാണെങ്കില്‍, ഇത് കുഞ്ഞിന്റെ വലുപ്പത്തെ ബാധിക്കും. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, അമ്‌നിയോട്ടിക് ദ്രാവകത്തിന്റെ സാധാരണ പരിധി 1 ലിറ്ററാണ്, അത് ആ പരിധിക്കപ്പുറത്തേക്ക് പോയാല്‍ അത് വലിയ ഗര്‍ഭിണികളുടെ വയറിന് കാരണമായേക്കാം. ചില സാഹചര്യങ്ങളില്‍, ഈ അവസ്ഥയ്ക്ക് വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ഇത്തരം അവസ്ഥകള്‍ പലപ്പോഴും കുഞ്ഞിനും വളരെയധികം അപകടം ഉണ്ടാക്കുന്നുണ്ട്. ഇത് മാസം തികയാതെയുള്ള പ്രസവത്തിനും കുഞ്ഞിന്റെ വളര്‍ച്ചാക്കുറവിലേക്കും എത്തിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യത്തെ ഒരു കാരണവശാലും ഒഴിവാക്കി വിടരുത്. ഡോക്ടറോട് കൃത്യമായി കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.

ബീജക്കുറവോ, ഗര്‍ഭധാരണത്തിന് ഇത്ര ബീജം നിര്‍ബന്ധം

അമ്മയുടെ ശരീര ഘടന

അമ്മയുടെ ശരീര ഘടന

നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ഭാവം തളര്‍ന്നതു പോലെയാണെങ്കില്‍, നിങ്ങളുടെ പേശികള്‍ അയവുള്ളതാകാന്‍ സാധ്യതയുണ്ട്, ഇത് നിങ്ങളുടെ വയറിന്റെ വലിപ്പം കൂടുതല്‍ തോന്നുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും വളരെയധികം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് കിടക്കുമ്പോഴും ഇരിക്കുമ്പോഴും പൂര്‍ണഗര്‍ഭിണിയായ സ്ത്രീ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

കുഞ്ഞിന്റെ വലിപ്പം

കുഞ്ഞിന്റെ വലിപ്പം

നിങ്ങളുടെ കുഞ്ഞിന്റെ വലുപ്പം ഗര്‍ഭിണികളുടെ വയറിനെ വലുതാക്കാനും സാധ്യതയുണ്ട്. കൂടാതെ, ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം പോലുള്ള ചില മെഡിക്കല്‍ അവസ്ഥകളുണ്ട്, അത് കുഞ്ഞിന്റെ വലിയ വലുപ്പത്തിന് കാരണമാകും. കുഞ്ഞിന്റെ ശരിയായ വളര്‍ച്ച ഉറപ്പാക്കാന്‍ സമയബന്ധിതമായി സ്‌കാന്‍ ചെയ്യണം. ഇത്തരത്തിലുള്ള സ്‌കാനിംഗില്‍ കുഞ്ഞിനുണ്ടാവാന്‍ സാധ്യതയുള്ള 90% അനാരോഗ്യകരമായ അവസ്ഥകളും കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് വേണം ഓരോ ഗര്‍ഭിണിയും പ്രാധാന്യം നല്‍കേണ്ടത്. കുഞ്ഞിന്റെ അസാധാരണമായ വലിപ്പം പലപ്പോഴും പ്രസവ സമയത്ത് പോലും പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഒന്നിലധികം ഗര്‍ഭം

ഒന്നിലധികം ഗര്‍ഭം

ഇത് സ്വാഭാവികമായും സംഭവിക്കുന്ന ഒരു കാര്യമാണ്. ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നത് വലിയ വയറിന് കാരണമാണ്. അടിവയറ്റിലെ പേശികളാണ് ഇത്തരത്തില്‍ വയറ് വലുതായി കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഒന്നോ അതില്‍ കൂടുതലോ കുഞ്ഞുങ്ങള്‍ വയറ്റിലുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ നിങ്ങളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

English summary

Reasons You Have A Bigger Pregnant Belly

Here in this article we are discussing about some reasons you have a bigger pregnant belly. Read on.
X
Desktop Bottom Promotion