For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയന്‍ ആവശ്യമായി വരുന്ന അപകടഘട്ടങ്ങള്‍ ഇതാണ്

|

ഒന്നിലധികം ആരോഗ്യ അപകടങ്ങളുള്ള ഒരു സങ്കീര്‍ണ്ണ പ്രക്രിയയാണ് സിസേറിയന്‍ അഥവാ സി-സെക്ഷന്‍ ഡെലിവറി. സാധാരണ അവസ്ഥയില്‍ പ്രസവിക്കാന്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ഒരിക്കലും ഡോക്ടര്‍മാര്‍ ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ല. നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞിനെ പുറത്തെടുക്കാന്‍ എന്തെങ്കിലും തരത്തിലുള്ള അപകടഘട്ടങ്ങള്‍ ഉണ്ടാവുകയാണെങ്കിലാണ് ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇത് സുരക്ഷിതമാണ് എന്ന അര്‍ത്ഥത്തില്‍ പലരും ഇന്ന് സ്വയം നിര്‍ബന്ധത്തില്‍ തന്നെ സിസേറിയന്‍ തിരഞ്ഞെടുക്കുന്നു. എന്നാല്‍ ഇത് വളരെയധികം മോശപ്പെട്ട ഒരു പ്രവണത ആണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഏതൊക്കെയാണ് ഇത്തരത്തില്‍ സിസേറിയന്‍ നിര്‍ദ്ദേശിക്കുന്ന അവസ്ഥകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

Reasons Why You May Need C-section

ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലിആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലി

വ്യക്തിരമായ ചില തീരുമാനങ്ങള്‍

പലപ്പോഴും വ്യക്തിപരമായ ചില തീരുമാനങ്ങള്‍ കൊണ്ട് തന്നെ പലരും ഡോക്ടറെ സിസെക്ഷന് നിര്‍ബന്ധിക്കാറുണ്ട്. ഇത് ഏതെങ്കിലും മെഡിക്കല്‍ കാരണത്താലല്ല, വ്യക്തിപരമായ തീരുമാനമാണ്. സ്ത്രീകളില്‍ പ്രസവ വേദന ആരംഭിക്കുന്നതിനായി കാത്തിരിക്കുന്നതിന്റെ ഉത്കണ്ഠയും ഇത് കുറയ്ക്കുന്നു എന്നാണ് ഇവര്‍ കണ്ടെത്തുന്ന കാരണം. ഒരു ഡോക്ടര്‍ ഇത് അനുവദിക്കുന്നതിനാല്‍, ഇത് സുരക്ഷിതമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. ഭാവിയിലെ ഏതെങ്കിലും ഗര്‍ഭാവസ്ഥകളില്‍ സിസേറിയന്‍ തന്നെ വേണ്ടി വരുന്ന അവസ്ഥ പലപ്പോഴും ഉണ്ടാവുന്നു.

മെഡിക്കല്‍ കാരണങ്ങള്‍

Reasons Why You May Need C-section

മിക്ക ഡോക്ടര്‍മാരും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നതിന് സി-സെക്ഷന്‍ ഡെലിവറി ശുപാര്‍ശ ചെയ്‌തേക്കാം. ഈ നടപടിക്രമം അപകടസാധ്യതകളോടെയാണെന്നത് ശരിയാണെങ്കിലും, ചില അവസരങ്ങളില്‍ ഒരു സാധാരണ പ്രസവം ഒരു സ്ത്രീക്ക് കൂടുതല്‍ അപകടകമുണ്ടാക്കുന്ന അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. സാധാരണ പ്രസവിക്കുന്നതിനുപകരം ഒരു സ്ത്രീ ഈ ശസ്ത്രക്രിയാ രീതി തിരഞ്ഞെടുക്കുന്നതിനുള്ള ചില കാരണങ്ങള്‍ ഇവിടെയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഇരട്ടക്കുട്ടികള്‍ എങ്കില്‍

ഒരു സ്ത്രീ ഒന്നില്‍ കൂടുതല്‍ കുട്ടികളെ ഗര്‍ഭത്തില്‍ വഹിക്കുന്നുണ്ടെങ്കില്‍, ഡോക്ടര്‍ക്ക് സി-സെക്ഷന്‍ ഡെലിവറി ഡോക്ടര്‍ തന്നെ ശുപാര്‍ശ ചെയ്യും. ഒരു സാധാരണ ഡെലിവറി അപകടസാധ്യതയുള്ളതാകാം എന്നതാണ് ഇതിന് കാരണം. ശിശുക്കളുടെ ചലനം, പ്രസവം ആരംഭിച്ചുകഴിഞ്ഞാല്‍, സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ഇത് അപകടം ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

അകാല ജനനം

Reasons Why You May Need C-section

സി-സെക്ഷന്‍ ഡെലിവറിയുടെ മറ്റൊരു പ്രധാന കാരണം, നിശ്ചിത തീയതിക്ക് മുമ്പായി പ്രസവം നടക്കാനുള്ള സാധ്യതയുണ്ട് എന്നുള്ളതാണ്. ഇതിന് അടിയന്തര സി-സെക്ഷന്‍ നടപടിക്രമങ്ങള്‍ ആവശ്യമായി വന്നേക്കാം. ഇത് കൂടാതെ പ്ലാസന്റ പ്രീവിയ എന്ന അവസ്ഥയിലും സിസേറിയന്‍ സംഭവിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ മറുപിള്ള ഗര്ഭപാത്രത്തില് കുറവാണെങ്കില്‍ ഭാഗികമായോ അല്ലാതെയോ അവളുടെ സെര്‍വിക്‌സിനെ മൂടുന്നുവെങ്കില്‍ ഒരു അമ്മയ്ക്ക് സി-സെക്ഷന്‍ ഡെലിവറി ആവശ്യമായി വന്നേക്കാം. ഇത് ഗര്‍ഭകാലത്ത് കടുത്ത രക്തസ്രാവത്തിന് കാരണമാകും. അത്തരം സാഹചര്യങ്ങളില്‍, സി-സെക്ഷന്‍ മാത്രമാണ് അവശേഷിക്കുന്ന മാര്‍ഗ്ഗം.

English summary

Reasons Why You May Need C-section

Here in this article we are discussing about some reasons why you may need c section. Take a look
Story first published: Friday, May 14, 2021, 20:00 [IST]
X
Desktop Bottom Promotion