Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
കുഞ്ഞിന്‍റെ അനക്കം നിലച്ചാൽ ഭയക്കേണ്ട കാരണങ്ങൾ
ഗർഭകാലത്ത് കുഞ്ഞിന്‍റെ ആരോഗ്യം വളരെയധികം പ്രാധാന്യത്തോടെയാണ് ഓരോ അമ്മമാരും കണക്കാക്കുന്നത്. ഗർഭകാലത്ത് മാത്രമല്ല പ്രസവ ശേഷവും കുഞ്ഞിന്‍റെ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഗർഭകാലത്ത് അമ്മയുടെ ആരോഗ്യം മാത്രമല്ല വയറ്റിലെ കുഞ്ഞിന്‍റെ ആരോഗ്യവും വളരെയധികം പ്രധാനപ്പെട്ടതാണ്. കുഞ്ഞിന്‍റെ ആരോഗ്യത്തെ കൃത്യമായി മനസ്സിലാക്കുന്നതിന് സ്കാനിംഗ് വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. കുഞ്ഞിന്‍റെ അനക്കം തന്നെയാണ് ഇതിൽ വളരെ പ്രധാനപ്പെട്ടത്. അത് ഒരു നിശ്ചിത മാസം മുതൽ തന്നെ അമ്മമാർക്ക് അനുഭവിച്ച് അറിയാന്‍ സാധിക്കുന്നുണ്ട്.
വയറ്റിലെ കുഞ്ഞിന്‍റെ അനക്കം സൂചിപ്പിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. ഇത് എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അനക്കം കൂടുന്നതും കുറയുന്നതും ഇല്ലാതാവുന്നതും എല്ലാം പലപ്പോഴും അൽപം ഭയക്കേണ്ടത് തന്നെയാണ്. കുഞ്ഞിന്‍റെ അനക്കം അമ്മയില്‍ ഉണ്ടാക്കുന്ന സന്തോഷം ചില്ലറയല്ല. എന്നാൽ പലപ്പോഴും അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കുഞ്ഞിന്‍റെ അനക്കം.
ആരോഗ്യകരമായ ഗർഭം, ആരോഗ്യകരമായ കുഞ്ഞ് എന്നതിന്‍റെ അർത്ഥമാണ് കൃത്യമായ കുഞ്ഞിച്ചവിട്ടിന് പിന്നിലെ കാരണം. 18-21-24 ആഴ്ചകളിൽ തന്നെ കുഞ്ഞിന്‍റെ അനക്കം നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിങ്ങളുടെ കുഞ്ഞ് ആരോഗ്യകരമായി വളരുന്നുണ്ട് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞിന്‍റെ അനക്കത്തിൽ മാറ്റം വരുന്നത് എന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം.

കുഞ്ഞിന്‍റെ അനക്കം എങ്ങനെ?
കുഞ്ഞിന്‍റെ അനക്കം കുഞ്ഞിന്‍റെ ആരോഗ്യത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. ഗർഭകാലം വളരെയധികം ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നു, കുഞ്ഞിന്‍റെ ആരോഗ്യം തൃപ്തികരമായി മാറുന്നു എന്നുള്ളതിന്‍റെ സൂചനയാണ് കുഞ്ഞിന്‍റെ അനക്കം. കുഞ്ഞ് വയറ്റിൽ ആരോഗ്യകരമായി വളരുന്നു എന്നതിന്‍റെ സൂചനയാണ് ഇത് കാണിക്കുന്നത്. ഓരോ ആഴ്ച പിന്നിടുന്തോറും കുഞ്ഞിന്‍റെ അനക്കം വർദ്ധിക്കുകയും നിങ്ങള്‍ക്ക് അത് പുറത്ത് നിന്ന് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന്‍റെ ഓര് ചലനങ്ങളും അമ്മമാർ ശ്രദ്ധിക്കണം.

എപ്പോൾ കുഞ്ഞിന്‍റെ അനക്കം?
എപ്പോൾ കുഞ്ഞിന്‍റെ അനക്കം നിങ്ങൾക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് എന്നത് എല്ലാ അമ്മമാരേയും ആശങ്കയിൽ ആക്കുന്ന ഒന്നാണ്. ഏകദേശം 18 ആഴ്ചയാവുമ്പോഴേക്ക് തന്നെ നിങ്ങൾക്ക് കുഞ്ഞിന്‍റെ അനക്കം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ചിലരിൽ 20 ആഴ്ച വരെ ആദ്യ ഗർഭത്തിൽ അനക്കം മനസ്സിലാക്കാൻ സാധിക്കുന്നില്ല. രണ്ട് മണിക്കൂറിൽ പത്ത് തവണയെങ്കിലും കുഞ്ഞ് അനങ്ങണം. എന്നാൽ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ അത് കുഞ്ഞിന് അനാരോഗ്യമാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

അനക്കം ഇല്ലെങ്കിൽ
കുഞ്ഞിന്‍റെ അനക്കം ഇല്ലെങ്കില്‍ അത് ശ്രദ്ധിക്കണം എന്നുള്ളത് കാര്യമാണ്. എന്നാല്‍ ചില അവസരങ്ങളിൽ അനക്കമില്ലെങ്കിലും പേടിക്കേണ്ട ആവശ്യമില്ല. കാരണം കുഞ്ഞ് പിന്നീട് അനങ്ങിത്തുടങ്ങിക്കോളും. അനങ്ങാതിരിക്കുമ്പോൾ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന ചിന്ത പലപ്പോഴും അമ്മമാരെ വളരെയധികം ഭയപ്പെടുത്തും. അമ്മ ക്ഷീണിച്ചിരിക്കുന്ന സമയത്തും ഉറങ്ങുന്ന സമയത്തും കുഞ്ഞ് അനങ്ങുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഇതല്ലാതെ കുഞ്ഞ് വയറ്റിൽ ഉറങ്ങുന്ന സമയത്തും അനക്കം ശ്രദ്ധിച്ചാൽ അത് ഉണ്ടാവണം എന്നില്ല. അതുകൊണ്ട് കുറച്ച് സമയത്തിന് ശേഷം കുഞ്ഞിന് അനക്കം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത് ശ്രദ്ധിക്കേണ്ടതാണ്.

ബ്ലീഡിംങും അനക്കമില്ലായ്മയും
കുഞ്ഞിന്‍റെ ബ്ലീഡിംങും അനക്കമില്ലായ്മയും പലപ്പോഴും അല്‍പം ഭയപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. ഈ അവസ്ഥയുണ്ടെങ്കിൽ അതിന് ഉടനേ തന്നെ ആശുപത്രിയിൽ എത്തേണ്ടതുണ്ട്. പ്ലാസന്‍റ വിട്ടു പോവുന്നതോ പ്ലാസന്‍റക്കോ കുഞ്ഞിനോ എന്തെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചിട്ടുണ്ടോ എന്നതിന്‍റെ സൂചനയാണ് ഇത്തരത്തിലുള്ള അനക്കമില്ലായ്മയും രക്തസ്രാവവും. ഇത് രണ്ടും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ഇതിലൂടെ കുഞ്ഞിന് വേണ്ടത്ര ഓക്സിജനും പ്രോട്ടീനും ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് അമ്മക്കും കുഞ്ഞിനും ഒരുപോലെ അപകടമുണ്ടാക്കുന്ന അവസ്ഥയാണ് എന്ന കാര്യം അറിഞ്ഞിരിക്കണം.

എത്ര ഗർഭധാരണത്തിൽ അപകടം?
ഇന്ന് നടക്കുന്ന 150 ഗർഭധാരണത്തിൽ ഒന്ന് എന്ന അവസ്ഥയിൽ 20 ആഴ്ചക്ക് മുൻപ് ഇത്തരത്തിൽ ഉള്ള അപകടം സംഭവിക്കുന്നുണ്ട്. ഇതോടൊപ്പം അതികഠിനമായ വയറു വേദനയും കുഞ്ഞ് അനങ്ങാത്ത അവസ്ഥയും വജൈനൽ ബ്ലീഡിംങും ഉണ്ടെങ്കിൽ അത് കൂടുതൽ ശ്രദ്ധിക്കണം. ഇവരിൽ പ്രസവ വേദനയുടേത് പോലെ തന്നെയായിരിക്കും ശാരീരിക മാറ്റങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. ഇവരിൽ പുറേ വേദനയും ഇടക്കിടക്ക് മൂത്രശങ്കയും ഉണ്ടാവുന്നുണ്ട്. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കൂടുതല്‍ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ക്ഷീണം കൂടുതൽ
സാധാരണ ഗർഭകാലത്ത് ക്ഷീണം ഉണ്ടാവുന്നുണ്ട്. എന്നാൽ 24 ആഴ്ചക്ക് ശേഷം കുഞ്ഞിന് അനക്കമില്ലാത്ത അവസ്ഥയും അമിത ക്ഷീണവും ഉണ്ടാവുന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഗർഭസ്ഥശിശുവിന് ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ല എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. ഇത് ഫീറ്റൽ ഹൈപോക്സിയ എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അമ്മക്കും കുഞ്ഞിനും ഒരു പോലെ അപകടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്‍റെ അനക്കം അതിന്‍റെ ആരോഗ്യകരമായ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.

രണ്ട് മണിക്കൂറിൽ ശ്രദ്ധിക്കണം
രണ്ട് മണിക്കൂർ കൂടുമ്പോൾ നിങ്ങളുടെ കുഞ്ഞ് അനങ്ങുന്നില്ല 24 ആഴ്ചക്ക് ശേഷം എന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. നിങ്ങളുടെ മാത്രമല്ല കുഞ്ഞിന്‍റെ ജീവന് വരെ ഭീഷണിയുണ്ടാവുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും അതുകൊണ്ട് തന്നെയാണ് കുഞ്ഞിന്‍റെ അനക്കം ശ്രദ്ധിക്കണം എന്ന് പറയുന്നത്. ഇത്തരം കാര്യം വളരെയധികം പ്രധാനപ്പെട്ടതാണ് ഓരോ ഗർഭകാലത്തും.

37-ാമത്തെ ആഴ്ചയിൽ
നിങ്ങളുടെ 37-ാമത്തെ ആഴ്ചയിൽ കുഞ്ഞിന് അനക്കമില്ല അതോടൊപ്പം അമ്മക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുകയാണെങ്കിൽ അൽപം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ കുഞ്ഞിന് ജനനത്തിന് മുൻപ് സംഭവിക്കാവുന്ന ഏറ്റവും വലിയ അപകടമാണ്. ഈ സമയത്ത് കുഞ്ഞിൽ അംനിയോട്ടിക് ഫ്ളൂയിഡ് കുറവാണ് എന്നും സൂചിപ്പിക്കുന്നുണ്ട്. ഇതെല്ലാം പലപ്പോഴും കൂടുതൽ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് 18 ആഴ്ചക്ക് ശേഷം നിങ്ങളുടെ കുഞ്ഞിന്‍റെ അനക്കം നിൽക്കുകയാണെങ്കിൽ ശ്രദ്ധിക്കണം.



Click it and Unblock the Notifications











