Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആദ്യ ഗര്‍ഭത്തിൽ ഈ സംശയങ്ങൾ അവഗണിക്കരുത്
ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് ആദ്യ ഗർഭത്തിൽ. ആദ്യമായി ഗർഭം ധരിക്കുന്ന ഒരു പെൺകുട്ടിക്ക് ധാരാളം സംശയങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിനെ സ്വയം ചികിത്സ നടത്തി പരിഹാരം കാണുന്നതിന് ശ്രമിക്കരുത്. ഇത് കൂടുതൽ പ്രശ്നങ്ങള്‍ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഓരോ ഗർഭധാരണവും വ്യത്യസ്ത തരത്തിലാണ്. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള ഗർഭലക്ഷണവും ആയിരിക്കും. പലരും ഗർഭിണിയായെന്ന് ഉറപ്പായാൽ പിന്നെ ഗര്‍ഭധാരണത്തെക്കുറിച്ച് കിട്ടുന്ന അറിവുകൾ എല്ലാം തന്നെ മനസ്സിലാക്കി വെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.
കുടുംബത്തിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ കൊണ്ട് മാത്രമോ ഒരു ഗർഭകാലം പൂർണമാവുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ നല്ല ഒരു വിദഗ്ധന്റെ അടുത്ത് നിന്ന് മാത്രം മനസ്സിലാക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ ഗർഭം ധരിച്ചാൽ ഗൈനക്കോളജിസ്റ്റിനോട് തന്നെ ചില കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നു. നമുക്ക് ഇന്നത്തെ ദിവസം ഡോക്ടറോട് ഗർഭിണികൾ ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഏതൊക്കെ വ്യായാമങ്ങൾ?
നിങ്ങൾ ഏതൊക്കെ തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യണം എന്നുള്ളത് ആണ് ആദ്യം അറിയേണ്ട കാര്യം പലര്‍ക്കും ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുള്ള കാര്യമാണ്. ഇതിനെക്കുറിച്ച് നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനോട് സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കുക. ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിന് വ്യായാമവും അത്യാവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ആദ്യം മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വ്യായാമം ചെയ്യാന് പാടുകയുള്ളൂ. മാത്രമല്ല അതികഠിനമായ കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാൻ പാടുള്ളതല്ല. ഏത് തരത്തിലുള്ള വ്യായാമം വേണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഏതൊക്കം ഭക്ഷണം?
ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഗർഭാവസ്ഥയിൽ അധികം ശ്രദ്ധയുടെ ആവശ്യമുള്ള കാര്യമാണ് ഭക്ഷണം. ഒരു വിധം എല്ലാ തരത്തിലുള്ള ഭക്ഷ്യ വസ്തുക്കളും നല്ലതാണ്. എന്നാൽ പൈനാപ്പിൾ, പപ്പായ, ഈന്തപ്പഴം എന്നുള്ളതെല്ലാം ഒഴിവാക്കേണ്ടതാണ്. എന്നാൽ ഏതൊക്കെ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് ഡോക്ടറെ കണ്ട് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

ശാരീരിക ബന്ധം
പലപ്പോഴും ശാരീരിക ബന്ധം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ആദ്യത്തെ മൂന്ന് മാസം. മുൻപ് ഗർഭത്തിൽ അബോർഷൻ ആയിട്ടുള്ളവരും വളരെയധികം ശ്രദ്ധയോടെ മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാൻ പാടുകയുള്ളൂ. ഇക്കാര്യത്തിൽ മടിയൊന്നും കൂടാതെ ഡോക്ടറെ കണ്ട് സംസാരിക്കുന്നതിന് പങ്കാളികൾ ഇരുവരും തയ്യാറാവണം. ശ്രദ്ധയില്ലാതെയുള്ള ഇത്തരം പ്രവർത്തികൾ പലപ്പോഴും ഗര്‍ഭം അലസിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

പ്രതിരോധ മരുന്നുകൾ ഏതൊക്കെ?
ഗർഭകാലത്ത് കുഞ്ഞിന്റെ സുഗമമായ വളർച്ചക്കും ആരോഗ്യത്തിനും എല്ലാം പ്രതിരോധ മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് ഏതൊക്കെ തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഏതൊക്കെയാണ് കൃത്യമായ വാക്സിൻ എന്നും അറിയുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഗർഭിണികൾക്കായി പ്രത്യേകം ശുപാർശ ചെയ്യുന്ന വാക്സിനുകൾ ഏതൊക്കെയാണെന്ന് ഡോക്ടറെ കണ്ട് മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കുക. ഇതിനെക്കുറിച്ച് ഡോക്ടർക്കാണ് കൂടുതൽ വിവരങ്ങൾ നൽകുന്നതിന് സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഡോക്ടറോട് ചോദിക്കുക,

പ്രസവ വേദനയെ കൈകാര്യം ചെയ്യേണ്ടത്?
പലരേയും അലട്ടുന്ന പ്രധാന പ്രതിസന്ധിയായിരിക്കും പ്രസവ വേദന. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യേണ്ടത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. മിക്ക സ്ത്രീകള്‍ക്കും ഭയമുണ്ടാക്കുന്ന ഒന്നായിരിക്കും പ്രസവ വേദന. അതുകൊണ്ട് തന്നെ ഇക്കാര്യം വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. വേദന സംഹാരികൾ ഉപയോഗിക്കുമോ, എപ്പിഡ്യൂറൽ വേദന കുറക്കാൻ ഉപയോഗിക്കുന്നതാണോ എന്നുള്ളതെല്ലാം ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസ്സിലാക്കാൻ ശ്രദ്ധിക്കുക. ഡെലിവറിക്ക് ശേഷം കുഞ്ഞിന് എന്തൊക്കെ കരുതല്‍ കിട്ടുമെന്നതും എല്ലാം പ്രസവത്തിന് മുന്നോടിയായി ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.

സിസേറിയൻ സാധ്യത എങ്ങനെ?
സിസേറിയൻ സാധ്യതയെക്കുറിച്ചും അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം സിസേറിയൻ ഏത് അവസ്ഥയിലാണ് ചെയ്യേണ്ടതായി വരുന്നത്, തനിക്ക് സിസേറിയനുള്ള സാധ്യതയുണ്ടോ, സിസേറിയൻ ആവാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതെല്ലാം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കേണ്ടതും ആയ കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ അതിന് വേണ്ടി തയ്യാറാവുന്നതിന് നിങ്ങൾക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും അൽപം ശ്രദ്ധിക്കണം. സിസെക്ഷന്‍ മുറിവ് ഉണങ്ങുന്നതിന് എത്ര ദിവസം വരെ എടുക്കും, സിസേറിയന് ശേഷം എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്നിവയെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
