Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വേദനയില്ലാതെ സുഖ പ്രസവം നടക്കാന്‍ ഇത് മാത്രം മതി
പ്രസവ വേദന എന്ന് പറയുമ്പോൾ അത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയാണ് എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ചിലർ വേദന സഹിക്കുമ്പോൾ മറ്റ് ചിലരാവട്ടെ ഒട്ടും വേദന സഹിക്കാൻ കഴിയാത്തവരായിരിക്കും. ഇത്തരക്കാരില്‍ പെട്ടെന്ന് ക്ഷീണം വരുകയും ഇവരിൽ പ്രസവം വളരെയധികം പ്രതിസന്ധികളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ പ്രസവ വേദന കുറക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങൾ പലരും പരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇതെല്ലാം പാര്‍ശ്വഫലങ്ങൾ പോലും ഉണ്ടാക്കുന്ന ഒന്നാണ്.
വേദന കുറക്കുന്നതിന് വേണ്ടി ഇഞ്ചക്ഷനും മറ്റും ധാരാളം എടുക്കുന്നവരുണ്ട്. എന്നാൽ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ വേദന രഹിതമായ പ്രസവം നടക്കാവുന്നതാണ്. അതിന് വേണ്ടി ബ്രീത്തിങ് വ്യായാമം ചെയ്യുന്നവർ ധാരാളമുണ്ട്. എന്നാൽ ഇതൊന്നും അല്ലാതെ മറ്റ് ചില കാര്യങ്ങളിലൂടെ നമുക്ക് വേദന രഹിതമായ പ്രസവം നടക്കുന്നതാണ്. എന്തൊക്കെയാണ് മാർഗ്ഗങ്ങൾ എന്ന് നമുക്ക് നോക്കാം. അത് കൂടാതെ നമുക്ക് ഇത് കൊണ്ടുണ്ടാവുന്ന ഗുണങ്ങളും ദോഷങ്ങളും എന്താണ് എന്ന് നോക്കാവുന്നതാണ്.

റിലാക്സ് ആയി സമീപിക്കാം
എന്നും റിലാക്സ് ആയി ഇരിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്. .ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തും പാട്ടുകൾ കേട്ടും എല്ലാം നമുക്ക് ശരീരം റിലാക്സ് ചെയ്യാവുന്നതാണ്. ഇതിലൂടെ മനസ്സിനും ശരീരത്തിനും എല്ലാം ഒരു പോലെ തന്നെ ശ്രമിച്ചാൽ നമുക്ക് പ്രസവം വേദന രഹിതമാക്കാവുന്നതാണ്. മനസ്സ് സ്വസ്ഥമാവുകയും പ്രസവം റിലാക്സ്ഡ് ആവുകയും പേശിമുറുക്കം തടയുകയും ചെയ്യുന്നുണ്ട്.

ശ്രദ്ധ തിരിക്കാൻ ശ്രദ്ധിക്കാം
ലേബർ റൂം അൽപം ഭയം നൽകുന്ന ഒന്ന് തന്നെയാണ്. എന്നാൽ ഇതിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി കണ്ണുകൾ അടച്ച് വരാൻ പോവുന്ന അതിഥിയെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. സ്കൂൾ കാലത്തേയും കോളജ് കാലത്തേയും ഓർമ്മകൾ ആസ്വദിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വേദന രഹിതമായ പ്രസവത്തിന് ആക്കം കൂട്ടുന്നുണ്ട്.

ബ്രീത്തിംങ് എക്സർസൈസ്
ബ്രീത്തിംങ് വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ നമുക്ക് ഈ പ്രസവ വേദന കുറക്കാൻ സാധിക്കും എന്നാണ് പറയുന്നത്. പതിയേ ദീര്‍ഘശ്വാസം എടുക്കുകയും പതിയെ അതിനെ പുറത്തേക്ക് വിടുകയും ചെയ്യുക. വേദന വരുമ്പോഴെല്ലാം ഇത് ചെയ്യാവുന്നതാണ്. ഇത് വഴി റിലാക്സ് ആവും എന്ന് മാത്രമല്ല അമ്മക്കും കുഞ്ഞിനും നല്ല അളവിൽ ഓക്സിജൻ ലഭിക്കുകയും ആരോഗ്യത്തോടെ വേദന രഹിതമായ പ്രസവം നടക്കുന്നതിനും സഹായിക്കുന്നു.

എപ്പിഡ്യൂറല്‍
വേദന രഹിതമായ പ്രസവത്തിന് പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് എപ്പിഡ്യൂറൽ. ഇത് ലേബർ പെയിൻ വരുമ്പോൾ എപ്പിഡ്യൂറൽ കൊടുക്കുന്നതാണ് പതിവ്. നട്ടെല്ലിന്‍റെ ഒരു പ്രത്യേക ഭാഗത്ത് ആണ് ഈ കുത്തിവെപ്പ് എടുക്കുന്നത്. ഇത് എടുത്ത് കഴിഞ്ഞാൽ പിന്നീട് ഒരു കാരണവശാലും പ്രസവ വേദന വരില്ല എന്ന് മാത്രമല്ല റിലാക്സ് ആയി പ്രസവം നടക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം വേദന രഹിതമായ അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്.

ലാഫിംഗ് ഗ്യാസ്
ലാഫിംഗ് ഗ്യാസ് നൽകുന്നതും പ്രസവത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്. വേദന രഹിതമായ അവസ്ഥകളാണ് ഇതില്‍ ഉണ്ടാവുന്നത്. ഈ ഗ്യാസ് ശ്വസിക്കുന്നതിലൂടെ അതിന്‍റെ ഫലം ഏകദേശം മൂന്ന് മിനിട്ടോളം സംഭവിക്കുന്നുണ്ട്. അതികഠിനമായ വേദന വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നൈട്രസ് ഓക്സിഡന്‍റിന്‍റേയും ഓക്സിജന്‍റേയും മിശ്രിതമാണ് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്.

എപ്പിസിയോട്ടമി
എപ്പിസിയോട്ടമി എന്ന രീതിയും ഇന്ന് പ്രസവിക്കുന്നവരിൽ പരീക്ഷഇച്ച് വരുന്നുണ്ട്. കുഞ്ഞ് പുറത്ത് വരുന്നത് എളുപ്പത്തിലാക്കുന്നതിന് വേണ്ടി യോനിയിൽ ഉണ്ടാക്കുന്ന മുറിവിനെയാണ് ഇത്തരത്തിൽ പറയുന്നത്. ഇതിന്‍റെ ഫലമായി വജൈനയിൽ ലോക്കൽ അനസ്തേഷ്യ നൽകുന്നുണ്ട്. ഇത് വേദന രഹിതമായപ്രസവത്തിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ അതുകൊണ്ടുണ്ടാവുന്ന പ്രതിസന്ധികളും ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

ശരീരത്തിന്‍റെ ബലക്കുറവ്
ശരീരത്തിൽ ഇൻജക്ഷനും മറ്റും നൽകുന്നതിന്‍റെ ഫലമായി ശരീരം വിറക്കുന്നതിനും ബലക്കുറവിലേക്കും നിങ്ങൾ എത്തുന്നുണ്ട്. മാത്രമല്ല ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. കുറച്ച് സമയമേ നിൽക്കുന്നുള്ളൂ എന്നെങ്കിലും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് ഈ ബലക്കുറവ്.

രക്തസമ്മർദ്ദം കുറയുന്നു
ചിലരിൽ രക്തസമ്മർദ്ദം പെട്ടെന്ന് കുറയുന്നു. ഇത് നിങ്ങളിൽ ഗർഭസ്ഥശിശുവിന്‍റെ ഹൃദയ സ്പന്ദന നിരക്ക് വർദ്ധിപ്പിക്കുന്നതിലേക്കും എത്തുന്നുണ്ട്. അത് കുഞ്ഞിനും ആപത്തുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും പെൽവിക്സ റിലാക്സേഷന് വേണ്ടി മരുന്ന് നൽകുമ്പോൾ കുഞ്ഞ് പുറത്തേക്ക് വരുന്നതിന് ചെറിയ രീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.

മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്
വേദന രഹിതമായ പ്രസവത്തിന് ശേഷം മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും അൽപം ശ്രദ്ധിക്കാവുന്നതാണ്. മാത്രമല്ല നിങ്ങള്‍ക്ക് പ്രസവ ശേഷം അതികഠിനമായ വേദന അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്.



Click it and Unblock the Notifications
