പലവട്ടം ഗർഭധാരണത്തിന് ശ്രമിച്ച് പരാജയപ്പെടുന്നോ?

വിവാഹം കഴിഞ്ഞ് അടുത്ത മാസം മുതല്‍ പലരും ചോദ്യം തുടങ്ങും വിശേഷമായില്ലേ, വിശേഷമായില്ലേ എന്ന്. എന്നാൽ ഇത് പലപ്പോഴും കേള്‍ക്കുന്നവരിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകളും മാനസിക പ്രയാസങ്ങളും ചില്ലറയല്ല. ഇനി കഷ്ടകാലത്തിന് വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് ഗർഭിണിയായില്ലെങ്കിലും പലരുടേയും നോട്ടവും മുനവെച്ചുള്ള സംസാരവും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഓരോ ദമ്പതിമാരിലും ഉണ്ടാക്കുന്നുണ്ട്.

എന്തുകൊണ്ടാണ് ഗർഭധാരണം സംഭവിക്കാത്തത്, ഇനി എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ, അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ തുടങ്ങി പല വിധത്തിലുള്ള സംശയങ്ങൾ പലരിലും ആ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാവുന്നുണ്ട്.

ചിലരിൽ സ്വാഭാവികമായി തന്നെ ഗര്‍ഭധാരണം സംഭവിക്കുന്നു. എന്നാൽ ചിലരിലാകട്ടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്വാഭാവികമായ രീതിയിൽ ബന്ധപ്പെട്ടിട്ടും ഗർഭധാരണം സംഭവിക്കുന്നില്ല. അതിന് പിന്നിൽ അനാരോഗ്യകരമായ ചില കാരണങ്ങൾ ഉണ്ട്.

അവ എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഓവറിയിൽ ഉണ്ടാവുന്ന തടസ്സങ്ങള്‍ ഇത്തരത്തിൽ പ്രതിസന്ധികൾക്ക് കാരണമാകുന്ന ഒന്നാണ്. അതിനെ പരിഹരിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. എന്നാൽ എന്തൊക്കെയാണ് അണ്ഡാശയത്തിലെ പ്രതിസന്ധിക്ക് കാരണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിനും ഇവയെല്ലാം ശ്രദ്ധിക്കണം.

 ക്രോമസോം പ്രശ്നങ്ങള്‍

ക്രോമസോം പ്രശ്നങ്ങള്‍

ക്രോമസോം സംബന്ധമായ പ്രശ്നങ്ങൾ ഇത്തരം അവസ്ഥകൾ പലപ്പോഴും വർദ്ധിപ്പിക്കുന്നുണ്ട്.ഇത്തരത്തിലുള്ള ജനിതക പരമായ പ്രശ്നങ്ങൾ കാരണം കൊണ്ട് അണ്ഡാശയത്തിൽ പ്രതിസന്ധികൾ ധാരാളം ഉണ്ടാവുന്നു.ക്രോമസോമുകളുടെ എണ്ണത്തിലുണ്ടാവുന്ന കുറവും മാറ്റങ്ങളും എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് നിത്യകാല വന്ധ്യതയിലേക്ക് നിങ്ങളെ നയിക്കുന്നു.

പ്രായം

പ്രായം

പ്രായം കൂടുന്തോറും അത് ഗർഭധാരണത്തിന് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഓരോ അവസ്ഥയിലും നിങ്ങൾക്ക് ഗർഭധാരണത്തിന് പറ്റിയ പ്രായം ഏതാണ് എന്ന് ഉറപ്പിക്കേണ്ടതാണ്. അതിലുപരി വൈകി വിവാഹം കഴിഞ്ഞവർ ഒരു കാരണവശാലും ഗർഭധാരണം വൈകിപ്പിക്കരുത്. ഇനി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനേ തന്നെ ചികിത്സ തേടാന്‍ ശ്രദ്ധിക്കേണ്ടതാണ്.

സർജറികൾ

സർജറികൾ

എന്തെങ്കിലും കാരണവശാൽ അണ്ഡാശയത്തിൽ സർജറികളും മറ്റും നടത്തുന്നവരെങ്കിൽ അതും പലപ്പോഴും ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എൻഡോമെട്രിയോസിസ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പലരും സർജറി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ഓവറിയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടെങ്കിൽ അതിന് ചില ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 ആർത്തവം കൃത്യമല്ലാത്തത്

ആർത്തവം കൃത്യമല്ലാത്തത്

നിങ്ങളിൽ ആർത്തവം കൃത്യമല്ലാത്ത അവസ്ഥയാണ് ഉള്ളത് എന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്. തുടക്കം മുതൽ തന്നെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു എന്നും ഇതിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് പലർക്കും അറിയുകയില്ല. ഇതിൽ പ്രധാനപ്പെട്ടതാണ് ഓവറി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഇത് ഗർഭധാരണത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്.

മൂഡ് മാറ്റങ്ങൾ പ്രശ്നങ്ങൾ

മൂഡ് മാറ്റങ്ങൾ പ്രശ്നങ്ങൾ

മൂഡ് മാറ്റങ്ങൾ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. എന്നാൽ ഓവറി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ അതും പലപ്പോഴും നിങ്ങളിൽ പല വിധത്തിലുള്ള ഹോർമോൺ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗർഭധാരണത്തിന് തടസ്സം നിൽക്കുന്ന ഈ പ്രശ്നങ്ങൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

രോഗപ്രതിരോധ ശേഷി കുറയുമ്പോൾ

രോഗപ്രതിരോധ ശേഷി കുറയുമ്പോൾ

രോഗപ്രതിരോധ ശേഷി എല്ലാവരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിനെ നമ്മുടെ ശരീരത്തിലെ തന്നെ ആന്‍റിബോഡികൾ പലപ്പോഴും ഓവറിയിലെ ടിഷ്യൂകളെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് അണ്ഡവളർച്ചക്കുള്ള സാധ്യതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കൂടാതെ ചില പ്രത്യേക വൈറൽ ഇൻഫെക്ഷനും ഇത്തരം അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്.

Story first published: Tuesday, March 3, 2020, 18:45 [IST]
X
Desktop Bottom Promotion