For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭത്തിന് ഓവുലേഷൻ പ്രശ്മമെങ്കിൽ ആദ്യ ലക്ഷണം ഇതാണ്

|

ഓവുലേഷൻ പല വിധത്തിലാണ് നിങ്ങളുടെ ആർത്തവചക്രത്തേയും ഗർഭധാരണത്തേയും ബാധിക്കുന്നത്. 28 ദിവസം ആർത്തവ ചക്രമുള്ളവരിൽ കൃത്യം 14-ാമത്തെ ദിവസമാണ് ആര്‍ത്തവം നടക്കുന്നത്. എന്നാല്‍ ആർത്തവം കൃത്യമല്ലാത്തവരിൽ പലപ്പോഴും ഓവുലേഷനിലും പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെയും ഗര്‍ഭധാരണത്തേയും ബാധിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകളിലേക്ക് വരെ പലപ്പോഴും കൃത്യമല്ലാത്ത ആർത്തവവും ഓവുലേഷനും നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്.

Most read: ഗർഭധാരണത്തിന് യോനീസ്രവം ഏറ്റവും അനുയോജ്യമായ സമയംMost read: ഗർഭധാരണത്തിന് യോനീസ്രവം ഏറ്റവും അനുയോജ്യമായ സമയം

എന്നാൽ പലപ്പോഴും ഇതിനെക്കുറിച്ച് ആരും വേണ്ടത്ര ബോധവാൻമാരല്ല, കാരണം വിവാഹം കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടാവാത്തവരിൽ ആണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്കുന്നത്. അപ്പോഴേക്കും സമയവും പോയിട്ടുണ്ടാവും എന്നുള്ളതാണ് സത്യം. എന്നാൽ ഓവുലേഷൻ കൃത്യമായി നടക്കാത്തത് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനെ പ്രിമെച്വർ ഓവറിയൻ ഇൻസഫിഷ്യൻസി എന്നാണ് പറയുന്നത്. വിവാഹം കഴിഞ്ഞ് ഗർഭധാരണം സംഭവിക്കാത്തവർ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് പിഓഐ

എന്താണ് പിഓഐ

എന്താണ് പ്രിമെച്വർ ഓവറിയൻ ഇൻസഫിഷ്യന്‍സി എന്ന് പലർക്കും അറിയുകയില്ല. 45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. നിങ്ങൾക്ക് മുകളിൽ പറഞ്ഞ അവസ്ഥയുണ്ടെങ്കിൽ നിങ്ങളിലെ സാധാരണ അവസ്ഥയിൽ ഉള്ള ഹോർമോണിൻറെ ഉത്പാദനം വളരെ കുറവായിപിക്കും. ഈസ്ട്രജന്‍റെ അളവിൽ വളരെയധികം കുറവ് സംഭവിക്കുകയും അണ്ഡവിസര്‍ജനം നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. അല്ലെങ്കിൽ അണ്ഡത്തിന് വളർച്ചക്കുറവ് സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇതിനെയാണ് പിഓഐ എന്ന് പറയുന്നത്. എന്നാൽ ചില അവസരങ്ങളിൽ ആർത്തവ സമയത്ത് തന്നെ ഇത്തരം രോഗങ്ങൾ ഉള്ള സ്ത്രീകളില്‍ അണ്ഡവിസര്‍ജനം നടക്കുന്നുണ്ട്.

എന്താണ് ലക്ഷണങ്ങൾ?

എന്താണ് ലക്ഷണങ്ങൾ?

ഈ അവസ്ഥയുടെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ പെട്ടെന്ന് ചികിത്സിച്ച് മാറ്റാവുന്നതാണ്. ഇത് നിങ്ങൾക്ക് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. എന്ന് മാത്രമല്ല നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാണ്. എന്തൊക്കെയാണ് ഇതിന്‍റെ ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം. രാത്രിയിൽ അമിത വിയർപ്പ്, ഉറക്കം വരാനുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ, ലൈംഗിക താൽപ്പര്യം കുറഞ്ഞ് വരുന്നത്, വജൈനൽ ഡ്രൈനസ്സ്, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഓർമ്മശക്തിക്ക് തകരാർ ഉള്ളതു പോലെയും തോന്നുക, തലവേദന, ഉത്കണ്ഠ, സന്ധികളിൽ അസ്വസ്ഥത, ഇടക്കിടക്ക് മൂത്രാശയ അണുബാധ എന്നിവയെല്ലാം ഇത്തരം പ്രശ്നത്തിന്‍റെ ആദ്യ ലക്ഷണങ്ങളിൽ ചിലതാണ്.

എന്താണ് കാരണം?

എന്താണ് കാരണം?

ലക്ഷണങ്ങളേക്കാൾ ഇതിന്‍റെ കാരണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ ശേഷി കുറയുന്നത്, പ്രമേഹം, തൈറോയ്ഡ്, ജനിതക തകരാറുകൾ, അണ്ഡാശയം സർജറിയിലൂടെ മാറ്റിയ അവസ്ഥ, കീമോതെറാപ്പിയോ റേഡിയോ തെറാപ്പിയോ ചെയ്യുന്നത് എല്ലാം നിങ്ങളിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഓവുലേഷനിൽ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധികൾക്ക് പിന്നിലുള്ള ചില യഥാര്‍ത്ഥ കാരണങ്ങൾ ഇന്നും ആർക്കും മനസ്സിലാക്കാൻ പറ്റാത്തതാണ്. എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങൾ എന്ന് പലരും മനസ്സിലാക്കുന്നില്ല.

 എങ്ങനെ മനസ്സിലാക്കാം?

എങ്ങനെ മനസ്സിലാക്കാം?

നിങ്ങൾക്ക് പിപ്രിമെച്വർ ഓവറിയൻ ഇൻസഫിഷ്യന്‍സി ഉണ്ട് എന്നത് എങ്ങനെ മനസ്സിലാക്കാം എന്നുള്ളത് പലപ്പോഴും വെല്ലുവിളിയാണ്. ഡോക്ടറെ കാണിക്കുമ്പോൾ ഡോക്ടർ നിങ്ങളുടെ പ്രായം, ലക്ഷണങ്ങള്‍, ആർത്തവം, ഈസ്ട്രജന്‍റ് എളവ് എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കുന്നത് തന്നെയാണ്. കുടുംബത്തിൽ ആർക്കെങ്കിലും ആർത്തവം നേരത്തെ നിന്നിട്ടുണ്ടോ എന്നുള്ള കാര്യങ്ങളെല്ലാം വളരെയധികം പ്രാധാന്യത്തോടെ തന്നെ കണക്കാക്കുന്നത്. ക്രോമസോം പ്രശ്നങ്ങൾ ഉണ്ടാവുന്നതിലൂടെയും ഇത്തരം അവസ്ഥകളെക്കുറിച്ച് പലരും ചിന്തിക്കുന്നുണ്ട്.

എന്താണ് ചികിത്സ?

എന്താണ് ചികിത്സ?

എന്നാൽ എന്താണ് ഇതിന് പിന്നിലുള്ള ചികിത്സ എന്നുള്ളത് പലർക്കും അറിയുന്നില്ല. ഇത്തരം അവസ്ഥകൾ ഉള്ള സ്ത്രീകളിൽ ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന ശരാശരി പ്രായം എത്തുന്നതുവരെ ഈസ്ട്രജൻ ചികിത്സ നല്ലതാണ്. ഇത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത്തരം അവസ്ഥകൾ ഒടിവുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (എച്ച്ആർടി), അല്ലെങ്കിൽ ഗർഭനിരോധന ഗുളികകൾ എന്നിവയാണ് പി‌എ‌ഐക്ക് ഈസ്ട്രജൻ ഹോർമോണ്‍ വർദ്ധിപ്പിക്കുന്നതിനുള്ള രണ്ട് പ്രധാന മാർഗ്ഗങ്ങൾ. ഇത് ഓവുലേഷനിൽ ഉണ്ടാവുന്ന ഈ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ സ്തനാർബുദമുള്ള സ്ത്രീകളിൽ ഒരിക്കലും ഈ ചികിത്സ ചെയ്യുന്നതിന് സാധിക്കുകയില്ല. ഇവര്‍ക്ക് അവരുടെ ആരോഗ്യ സ്ഥിതി അനുസരിച്ചുള്ള പരിഹാരമാണ് ഡോക്ടർ നിര്‍ദ്ദേശിക്കുന്നത്.

ഗർഭധാരണത്തിനുള്ള സാധ്യത

ഗർഭധാരണത്തിനുള്ള സാധ്യത

ഇത്തരം അവസ്ഥയുള്ളവരിൽ ഗർഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ചെറിയ ഒരു ശതമാനം സ്ത്രീകൾ ഈ അവസ്ഥയുടെ തുടക്കത്തിൽ ഗർഭം ധരിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും കൃത്യമായി ഓവുലേഷൻ നടക്കാത്ത അവസ്ഥയിൽ ഗർഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. കൃത്യമായ ചികിത്സ തന്നെയാണ് ഇതിന് ഏറ്റവും ആവശ്യം. അതുകൊണ്ട് മുകളിൽ പറഞ്ഞ അവസ്ഥയുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം.

English summary

Premature Ovarian Insufficiency Causes, Symptoms and Treatment

Here in this article we are discussing about the premature ovarian insufficiency causes, symptoms and how to treat. Read on.
X
Desktop Bottom Promotion