Just In
- 6 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില്‍ ശ്രദ്ധിക്കണം
- 7 hrs ago
ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?
- 8 hrs ago
സ്വന്തം മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 10 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കാനായി കുഞ്ഞിരാമന്റെ ശില്പ്പങ്ങള് സംരക്ഷിക്കണം; കലാകാരന്മാരുടെ പ്രതിഷേധം
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്‍; ബെയര്‍ മാര്‍ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്‍? സാധ്യത ഇവര്‍ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല്‍ വിക്ടോറിയ മഹല്‍ വരെ.. കൊല്‍ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്‍
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
ഗര്‍ഭകാലത്തും പ്രസവ ശേഷവും അറിയാതെ മൂത്രം പോവുന്നോ: കാരണവും പരിഹാരവും
സ്ത്രീകളില്‍ ഗര്‍ഭധാരണ സമയത്ത് ശാരീരികവും മാനസികവുമായ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ മൂത്രാശയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇതിന് പിന്നില്‍. ഇതിനെ അജിതേന്ദ്രിയത്വം എന്നാണ് പറയുന്നത്. പ്രസവ സമയത്താണ് ഇത് സ്ത്രീകളില്‍ കൂടുതലാവുന്നത്. അതിലുപരി ഈ പ്രശ്നം പലരിലും പ്രസവ ശേഷവും ഉണ്ടാവുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഇത്തരം പ്രശ്നത്തെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ഗര്‍ഭകാലത്തും ഗര്‍ഭാവസ്ഥക്ക് ശേഷവും ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഇത്തരം സ്ത്രീകളില്‍ ഇത് തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂത്രം പോവുന്നതിനുള്ള സാധ്യതയുണ്ട്.
ഗര്‍ഭാവസ്ഥയില്‍ ഇതിന് പിന്നിലെ കാരണം എന്ന് പറയുന്നത് കുഞ്ഞിന്റെ വളര്‍ച്ചയില്‍ മൂത്രാശയത്തെ ഗര്‍ഭപാത്രത്തിലെ കുഞ്ഞ് കംപ്രസ്സ് ചെയ്യുന്നതിനാല്‍ അത് പലപ്പോഴും മൂത്രാശയത്തില്‍ നിന്ന് മൂത്രം പുറത്തേക്ക് വകുന്നതിനുള്ള സാധ്യതയുണ്ട്. ഇത് മൂത്രസഞ്ചിയില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നതാണ് ഇതിന്റെ കാരണം. ഇത് മൂത്രം കൂടുതല്‍ തവണ പോവുന്നതിന് കാരണമാകുന്നുണ്ട്. ആദ്യത്തെ മൂന്ന് മാസം സ്ത്രീകളില്‍ ഇത്തരം അവസ്ഥകള്‍ കൂടുതലായിരിക്കും. എന്നാല്‍ പ്രസവ ശേഷം പെല്‍വിക് ഫ്ളോര്‍ പേശികള്‍ വലിച്ച് നീട്ടപ്പെടുന്നത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കാരണങ്ങള്‍
ഗര്‍ഭാവസ്ഥയില്‍ വളരുന്ന കുഞ്ഞിന്റെ വലിപ്പം പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ ഹോര്‍മോണ്‍ മാറ്റങ്ങളും ഈ സമയത്തെ മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പല സ്ത്രീകളിലും പ്രസവ ശേഷം ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതിന് പിന്നിലും പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

പെല്‍വിക് നാഡി ക്ഷതം
പെല്‍വിക് നാഡി ക്ഷതം അല്പം ശ്രദ്ധിക്കേണ്ടതാണ്. സാധാരണ പ്രസവം പലപ്പോഴും സ്ത്രീ സ്വകാര്യഭാഗത്തെ പെല്‍വിക് ഞരമ്പുകളെ പ്രശ്നത്തിലാക്കുന്നുണ്ട്. ഇത് നിങ്ങളുടെ മൂത്രാശയ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് കൂടാതെ സാധാരണ പ്രസവത്തില്‍ ഉണ്ടാവുന്ന മുറിവുകളും പലപ്പോഴും പെല്‍വിക് ഫ്ലോറിനും അനല്‍ സ്ഫിന്‍ക്റ്റര്‍ പേശികള്‍ക്കും പരിക്ക് നല്‍കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

അപകട ഘടകങ്ങള്‍ അറിഞ്ഞിരിക്കണം
നിങ്ങള്‍ക്ക് ഇതിലുണ്ടാവുന്ന അപകട സാധ്യതകള്‍ എന്തൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ദുര്‍ബലമായ പെല്‍വിക് ഫ്ളാര്‍ പേശികള്‍, പെല്‍വിക് പേശികള്‍ മൂലം ഉണ്ടാവുന്ന മലബന്ധം, മൂത്രാശയ അണുബാധ, സ്ട്രോക്ക് തുടങ്ങിയ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യാവസ്ഥകള്‍, ഒന്നിലധികം ഗര്‍ഭധാരണം എന്നിവയെല്ലാം അപകടമുണ്ടാക്കുന്നതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധം തീര്‍ക്കാം
എങ്ങനെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കണം എന്ന് നോക്കാം. അതിന് വേണ്ടി വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. കെഗല് വ്യായാമങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഈ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വ്യായാമങ്ങള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

കഫീന്‍ ഒഴിവാക്കുക
നിങ്ങള്‍ പരമാവധി കാര്‍ബണേറ്റഡ് അല്ലെങ്കില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം അവ മൂത്രമൊഴിക്കുന്നതിനുള്ള ആവശ്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം കഫീന്‍ ഒഴിവാക്കിയ പാനീയങ്ങള്‍ കുടിക്കുന്നതിന് ശ്രദ്ധിക്കണം. രാത്രിയില്‍ മൂത്രമൊഴിക്കുന്നത് കുറയ്ക്കാന്‍ അത്താഴത്തിന് ശേഷം വലിയ അളവില്‍ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം മലബന്ധം പോലുള്ളവയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉയര്‍ന്ന നാരുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ശരീരഭാരം നിയന്ത്രിക്കുക
ശരീരഭാരം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം മൂത്ര സഞ്ചിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പ്രസവ ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്ത തരത്തില്‍ ഭാരം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദിവസവും അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ടോയ്ലറ്റില് പോവാന്‍ തോന്നുമ്പോള്‍ അത് താമസിപ്പിക്കരുത്. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് മൂത്രാശയ അണുബാധയിലേക്ക് എത്തുന്നുണ്ട്.