ഗര്‍ഭകാലം പൊണ്ണത്തടി: പ്ലാസന്റ പ്രശ്‌നങ്ങള്‍, നിയന്ത്രിക്കാനാവാത്ത പ്രമേഹം: അമ്മക്കും കുഞ്ഞിനും അപകടം

ഗര്‍ഭകാലം എന്നത് സ്ത്രീകളില്‍ മാനസികമായും ശാരീരികമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ ചില അമ്മമാരേയെങ്കിലും അല്‍പം കൂടുതല്‍ തളര്‍ത്തുന്നു. കുഞ്ഞിന്റെ ആരോഗ്യം പ്രതിസന്ധിയില്‍ ആക്കുന്ന അവസ്ഥയിലേക്ക് വരെ ചില അവസ്ഥകള്‍ എത്തിക്കുന്നു. അമിതവണ്ണം അഥവാ പൊണ്ണത്തടി ഗര്‍ഭകാലത്ത് സ്ത്രീകളില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പല സ്ത്രീകളും ഗര്‍ഭിണിയായാല്‍ ആദ്യം ലഭിക്കുന്ന ഉപദേശമായിരിക്കും രണ്ട് പേര്‍ക്കുള്ള ഭക്ഷണം കഴിക്കണം എന്നത്, എന്നാല്‍ വളര്‍ന്ന് വരുന്ന കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിനും പൂര്‍ണമായ പോഷണവും വളര്‍ച്ചയും ഉറപ്പാക്കുന്നതിനും മാത്രം ആവശ്യമായ ഭക്ഷണം അമ്മ കഴിച്ചാല്‍ മതി. അമിത ഭക്ഷണം കഴിച്ച് ഒരിക്കലും അനാവശ്യമായ ശരീരഭാരം വര്‍ദ്ധിപ്പിക്കേണ്ടതില്ല എന്നത് മനസ്സിലാക്കണം.

Pregnancy Tips:

എന്നിരുന്നാലും, രണ്ടുപേര്‍ക്ക് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും നിങ്ങള്‍ക്ക് അമിതവണ്ണത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഗര്‍ഭിണികളില്‍ അമിതമായി ഭക്ഷണം കളിക്കുന്നത് പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും പൊണ്ണത്തടിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യയുന്നു.. ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ക്ക് മാത്രമല്ല കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യതകളും ഉണ്ട്. എന്താണ് ഗര്‍ഭകാലത്തെ പൊണ്ണത്തടി, എന്താണ് ഇതിന്റെ കാരണങ്ങള്‍, എന്തൊക്കെയാണ് അപകടങ്ങള്‍ എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.

എന്താണ് പൊണ്ണത്തടി?

എന്താണ് പൊണ്ണത്തടി?

പലപ്പോഴും ശരീരം വണ്ണം വെക്കുമ്പോള്‍ പൊണ്ണത്തടി എന്ന് പറയാന്‍ സാധിക്കില്ല. ചില പ്രത്യേക മാനദണ്ഡങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ കുഴപ്പിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി ഒരാളുടെ ശരീരത്തില്‍ കൊഴുപ്പ് ഉണ്ടാവുന്ന അവസ്ഥയാണ് പൊണ്ണത്തടി എന്ന് പറയുന്നത്. നിങ്ങളുടെ ബോഡിമാസ് ഇന്‍ഡക്‌സ് കണക്കാക്കിയാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. സാധാരണയായി നിങ്ങളുടെ ബിഎംഐ 25 നും 29.8 നും ഇടയില്‍ ആണെങ്കില്‍ ഇവരെ അമിതവണ്ണമുള്ളവരായാണ് കണക്കാക്കുന്നത്. എന്നാല്‍ 30-ന് മുകളിലാണ് നിങ്ങളുടെ ബിഎംഐ എങ്കില്‍ ഇവര്‍ക്ക് പൊണ്ണത്തടിയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. മൂന്ന് വിഭാഗങ്ങളായാണ് ഇവയെ തരംതിരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ വിഭാഗം

വിഭാഗം I പൊണ്ണത്തടി: BMI 30-34.9 ഉള്ളവര്‍

കാറ്റഗറി II പൊണ്ണത്തടി: BMI 35-39.9 ഉള്ളവര്‍

കാറ്റഗറി III പൊണ്ണത്തടി: BMI 40 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ളവരെങ്കിലും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

ഗര്‍ഭധാരണത്തെ ബാധിക്കുന്നത്

ഗര്‍ഭധാരണത്തെ ബാധിക്കുന്നത്

അമിതവണ്ണം അഥവാ പൊണ്ണത്തടി എപ്രകാരം നിങ്ങളുടെ ഗര്‍ഭധാരണത്തെ ബാധിക്കുന്നു എന്നുള്ളത് പലര്‍ക്കും അറിയില്ല. ഗര്‍ഭകാലത്തെ അമിതവണ്ണം പല സ്ത്രീകളും അനുഭവിക്കുന്നതാണ്. ഇത് നിരവധി പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്തുണ്ടാക്കുന്നു. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ അമിതവണ്ണമുണ്ടെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഗര്‍ഭകാലത്ത് പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ ആരോഗ്യം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുകയും അത് ഗര്‍ഭസ്ഥശിശുവിന്റെ വരെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പൊണ്ണത്തടി കാരണം ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം

കൂടിയ രക്തസമ്മര്‍ദ്ദം

കൂടിയ രക്തസമ്മര്‍ദ്ദം

കൂടിയ രക്തസമ്മര്‍ദ്ദം വളരെയധികം അപകടമുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും രണ്ടാമത്തെ ട്രൈമസ്റ്ററില്‍ ആണ് പ്രശ്‌നമുണ്ടാക്കുന്നത്. പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന ഈ പ്രതിസന്ധി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതും അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗര്‍ഭകാലത്ത് പല അപകടങ്ങളും അമ്മക്കു കുഞ്ഞിനും ഉണ്ടാക്കുന്നു.

പ്രീ-എക്ലാംപ്‌സിയ

പ്രീ-എക്ലാംപ്‌സിയ

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത അമിതവണ്ണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. രണ്ടാം ട്രൈമസ്റ്ററിലോ അല്ലെങ്കില്‍ അതിന് ശേഷമോ നിങ്ങളില്‍ അമിതരക്തസമ്മര്‍ദ്ദം വെല്ലുവിളിയാവുമ്പോള്‍ അത് പ്ലാസന്റയുടെ വളര്‍ച്ചയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഇതിന്റെ ഫലമായി അമിതവണ്ണമുള്ള സ്ത്രീകളില്‍ കരള്‍, വൃക്ക, എന്നിവ പ്രവര്‍ത്തനക്ഷമമല്ലാതിരിക്കുന്നു. കൂടാതെ ചിലരില്‍ ഹൃദയ സംബന്ധമായ തകരാറുകളും പ്ലാസന്റയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

 മാക്രോസോമിയ

മാക്രോസോമിയ

ഇത്തരം ഒരു അവസ്ഥ അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ കാണപ്പെടുന്നു. ഗര്ഭസ്ഥശിശുവിന്റെ വലിപ്പം സാധാരണത്തേതിനേക്കാള്‍ കൂടുതലായി കാണപ്പെടുന്ന അവസ്ഥയാണ് ഇത്. ഈ അവസ്ഥയില്‍ കുഞ്ഞിന് ജന്മനാ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് അമിതവണ്ണത്തെ ഒരിക്കലും നിസ്സാരമായി കാണാതെ അല്‍പം ഗൗരവത്തോടെ തന്നെ എല്ലാവരും കാണുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട.

ഗര്‍ഭകാല പ്രമേഹം

ഗര്‍ഭകാല പ്രമേഹം

ഗര്‍ഭകാലത്തുണ്ടായ ചില അസ്വസ്ഥതകള്‍ മാത്രമല്ല ഗര്‍ഭകാല പ്രമേഹം. ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് മാത്രം ഇത്തരം അവസ്ഥ കാണപ്പെടുന്നു. ഗര്‍ഭിണികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുന്നതിന്റെ ഫലമായി പലപ്പോഴും കുഞ്ഞിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ചില സ്ത്രീകളിലെങ്കിലും സിസേറിയന്‍ നടത്തേണ്ട അവസ്ഥയുണ്ടാവുന്നു. ഗര്‍ഭിണികളില്‍ പ്രമേഹം കണ്ടെത്തിയാല്‍ അത് പലപ്പോഴും സ്ത്രീകളില്‍ പ്രമേഹം വരുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. കൃത്യമായ ഡയറ്റ് ശരീരഭാരം എന്നിവയിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ.

ജനന വൈകല്യങ്ങള്‍

ജനന വൈകല്യങ്ങള്‍

അമ്മയുടെ അമിതവണ്ണം കുട്ടികളില്‍ ജനനവൈകല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഗര്‍ഭകാലത്ത് പലപ്പോഴും ന്യൂറല്‍ ട്യൂബ് വൈകല്യങ്ങളും ഹൃദയ വൈകല്യങ്ങളും പോലുള്ള ജനന വൈകല്യങ്ങള്‍ കുട്ടികള്‍ക്ക് പിടിപെടുന്നതിന് സാധ്യതയുണ്ട്. ഇത് കൂടാതെ ശരീരത്തിലെ അമിത കൊഴുപ്പ് നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിന്റെ ശരീരഘടമയുടെ പ്രശ്‌നങ്ങള്‍ നിര്‍ണയിക്കുന്നതിന് അള്‍ട്രാ സൗണ്ട് നടത്തുമ്പോള്‍ തടസ്സമായി വരുന്നു. മാത്രമല്ല ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് മനസ്സിലാക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടാവുന്ന എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ ഓരോ ഘട്ടത്തിലും വേണം.

ആരോഗ്യകരമായ ഗര്‍ഭകാലത്തിന്

ആരോഗ്യകരമായ ഗര്‍ഭകാലത്തിന്

ആരോഗ്യകരമായ ഗര്‍ഭധാരണവും ഗര്‍ഭകാലവും എങ്ങനെ നിങ്ങള്‍ക്ക് ഉറപ്പാക്കാം എന്നത് ശ്രദ്ധേയമായ കാര്യമാണ്. അപകടസാധ്യതകള്‍ ഉണ്ടായിരുന്നിട്ടും, അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ഗര്‍ഭധാരണം ഒരു പരിധി വരെ സാധ്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. അതിന് വേണ്ടി ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നതിന് മുന്‍പ് തന്നെ ശരീരഭാരം കുറക്കുന്നതിനുള്ള കാര്യങ്ങള്‍ ആരംഭിക്കേണ്ടതാണ്. അരമണിക്കൂറെങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വെക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക,, കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റ്, ഉയര്‍ന്ന പ്രോട്ടീന്‍ എന്നീ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക, അരിഭക്ഷണം പരമാവധി കുറക്കുക. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക. ഇത് സുഖകരമായ ഗര്‍ഭകാലവും പ്രസവവും നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.

Story first published: Monday, March 6, 2023, 16:00 [IST]
X
Desktop Bottom Promotion