Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആര്‍ത്തവത്തിന് തൊട്ടുമുന്‍പ് ബന്ധപ്പെട്ടാല്‍ ഗര്‍ഭമോ?
ഗര്‍ഭധാരണത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ആര്‍ത്തവവും ഗര്‍ഭധാരണവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ആര്‍ത്തവ ശേഷമാണ് ഓവുലേഷന് സംഭവിക്കുന്നത്. ഓവുലേഷന് സമയത്ത് ബന്ധപ്പെട്ടാലാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. കാരണം ഓവുലേഷന് സമയത്താണ് സ്ത്രീശരീരത്തില്‍ നിന്ന് അണ്ഡം പുറത്തേക്ക് വരുന്നത്. പ്രത്യുത്പാദനത്തിന് വേണ്ടി സ്ത്രീ ശരീരം തയ്യാറായി നില്ക്കുന്ന സമയമാണ് എന്തുകൊണ്ടും ഓവുലേഷന് സമയം.

എന്നാല്‍ പലരിലും സംശയമുണ്ടാക്കുന്ന ഒന്നാണ് ആര്‍ത്തവത്തിന് തൊട്ടുമുന്‍പ് ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം സംഭവിക്കുമോ എന്നുള്ളത്. എന്നാല്‍ ആര്‍ത്തവത്തിന് ശേഷം ഓവുലേഷന് തൊട്ടു മുന്‍പും ശേഷവും ബന്ധപ്പെട്ടാലും ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്. എന്നാല്‍ ആര്‍ത്തവത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തില്‍ ഗര്‍ഭധാരണം സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളത് പലര്‍ക്കും സംശയമുണ്ടാക്കുന്ന ഒന്നാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ആര്‍ത്തവത്തിന് മുന്‍പ്
ആര്‍ത്തവത്തിന് മുന്‍പ് ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം സാധാരണ അവസ്ഥയില്‍ സംഭവിക്കുന്നില്ല. എന്നാല്‍ ഇത് നിങ്ങളുടെ ആര്‍ത്തവത്തിന്റെ തീയ്യതിയും ദിവസങ്ങളുമായി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്. സാധാരണ അവസ്ഥയില്‍ ആര്‍ത്തവത്തിന് 14 ദിവസം മുന്‍പാണ് ഓവുലേഷന് നടക്കുന്നത്. ആര്‍ത്തവം 21 ദിവസമാണെങ്കില്‍ 7-ാമത്തെ ദിവസമാണ് ഓവുലേഷന് സംങവിക്കുന്നത്. എന്നാല്‍ 28-ാമത്തെ ദിവസമാണ് ആര്‍ത്തവം വരുന്നതെങ്കില്‍ 14-ാമത്തെ ദിവസമാണ് ഓവുലേഷന് സംഭവിക്കുന്നത്. ഇതാണ് ഗര്‍ഭധാരണത്തിന് വേണ്ടി സഹായിക്കുന്ന സമയം.

ബീജാരോഗ്യം ശ്രദ്ധിക്കണം
എന്നാല്‍ ആര്‍ത്തവത്തില്‍ ഓവുലേഷന് എന്ന പോലെ തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ് ബീജത്തിന്റെ ആരോഗ്യവും. ബീജത്തിന്റെ ആരോഗ്യത്തിന് ഏകദേശം 4-6 ദിവസം വരെയാണ് സ്ത്രീ ശരീരത്തില്‍ ജീവനോടെ ഇരിക്കുന്നതിന് സാധിക്കുന്നത്. ഇതിനാല്‍ തന്നെ ഓവുലേഷന് 4-6 ദിവസം വരെയുള്ള സമയത്ത് ബന്ധപ്പെട്ടാല്‍ നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യതയുണ്ട്. അതായത് അണ്ഡോത്പാദനം നടക്കുമ്പോള്‍ ബീജത്തിന് ആരോഗ്യമുണ്ടെങ്കില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആര്‍ത്തവത്തിന് തൊട്ടുമുന്‍പ്
ആര്‍ത്തവത്തിന് തൊട്ടുമുന്‍പാണ് ബന്ധപ്പെടുന്നതെങ്കില്‍ ഇവരില്‍ ഗര്‍ഭധാരണ സാധ്യത ഉണ്ടോ ഇല്ലയോ എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ ആര്‍ത്തവത്തിന് തൊട്ടുമുന്‍പാണ് ബന്ധപ്പെടുന്നതെങ്കില്‍ ഗര്‍ഭധാരണ സാധ്യത കുറവാണ്. പ്രത്യേകിച്ച് നിങ്ങളില്‍ ആര്‍ത്തവ ലക്ഷണങ്ങള്‍ ഉണ്ടായതിന് ശേഷം ആണെങ്കില്‍ ഗര്‍ഭധാരണ സാധ്യതയില്ല. ആര്‍ത്തവത്തിന് ഏഴ് ദിവസം മുന്പാണെങ്കില് പോലും ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഓവുലേഷന് സമയത്താണെങ്കില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ആര്‍ത്തവ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടത് അണുബാധയില്ലാതിരിക്കുന്നതിന് വേണ്ടിയാണ്.

ആര്ത്തവക്രമക്കേടുകളുള്ളവരെങ്കില്
ആര്‍ത്തവ ക്രമക്കേടുകള്‍ ഉള്ളവരെങ്കില്‍ ഇവരില്‍ പലപ്പോഴും ഓവുലേഷനും ആര്‍ത്തവം വരുന്ന തീയ്യതിയും ഒന്നും മനസ്സിലാക്കാന്‍ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും ഇത് ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നതായിരിക്കും. അതിന് വേണ്ടി ആദ്യം ആര്‍ത്തവം കൃത്യമാക്കുന്നതിനുള്ള സാധ്യതയെയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ ഗര്‍ഭധാരണം ആഗ്രഹിക്കാത്തവരെങ്കില് സേഫ് പിരിയഡും ഇവരില്‍ ഒരു പ്രശ്നം തന്നെയായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ആര്‍ത്തവത്തിനു മുന്‍പ് ഗര്‍ഭധാരണ സാധ്യത
ആര്‍ത്തവത്തിനു മുന്‍പുള്ള ലൈംഗിക ബന്ധത്തില്‍ ഗര്‍ഭധാരണ സാധ്യത കുറവാണ്. സ്ത്രീകളുടെ ആര്‍ത്തവ ചക്രമാകട്ടെ 28-നും 30-നും ഇടയിലാണ്. ഇതില്‍ 11-നും 21-നും ഇടയിലുള്ള ദിവസങ്ങളില്‍ അണ്ഡവിസര്‍ജ്ജനം നടക്കുന്നു. സുരക്ഷിത കാലം ഗര്‍ഭധാരണ പേടി കൂടാതെ ബന്ധപ്പെടുവാനുള്ള ഏറ്റവും നല്ല സമയം. ഇതിനെ സുരക്ഷിത കാലം എന്ന് പറയുന്നു. ചിലര്‍ക്ക് ആര്‍ത്തവ കാലം നീണ്ടു പോകുകയും ചിലരില്‍ കുറയുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് സുരക്ഷിത കാലം നോക്കി ബന്ധപ്പെടാന്‍ കഴിയില്ല.

ഗര്‍ഭാവസ്ഥയിലെ സംശയങ്ങള്‍
പല ദമ്പതികള്‍ക്കും ഗര്‍ഭധാരണത്തെക്കുറിച്ചും ഗര്‍ഭകാലത്തെക്കുറിച്ചും നിരവധി സംശയങ്ങള്‍ ഉണ്ടാവാം. പലര്‍ക്കും ഇത്തരത്തിലുള്ള സംശയങ്ങള്‍ കൃത്യമായ പ്രാധാന്യം കൊടുത്താല്‍ പ്രശ്നം പരിഹരിക്കപ്പെടും. നിങ്ങള്‍ മുപ്പതിനോടടുക്കുന്തോറും നിങ്ങളിലെ ഗര്‍ഭധാരണ സാധ്യത കുറഞ്ഞ് വരികയാണ് ചെയ്യുന്നത്. നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ഇത് പ്രതികൂലമായി ബാധിക്കും.



Click it and Unblock the Notifications
