For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭമുണ്ടെന്നറിയും മുന്‍പ് അബോര്‍ഷന്‍: പക്ഷേ അടുത്തഗര്‍ഭധാരണം ശ്രദ്ധിക്കണം

|

അബോര്‍ഷന്‍ എന്നത് സ്ത്രീകളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നതാണ്. ഗര്‍ഭിണിയാണ് എന്ന് മനസ്സിലാക്കുന്നതിന് മുന്‍പ് തന്നെ പലപ്പോഴും അബോര്‍ഷന്‍ സംഭവിക്കുന്നു. ഈ അവസ്ഥ പലപ്പോഴും സ്ത്രീകള്‍ മനസ്സിലാക്കാതെ പോവുന്നു. ഗര്‍ഭധാരണത്തില്‍ പോസിറ്റീവ് ഫലം ലഭിക്കുകയും എന്നാല്‍ പിന്നീട് ഗര്‍ഭം അബോര്‍ഷനിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗര്‍ഭം അബോര്‍ഷനിലേക്ക് എത്തുന്നുവെങ്കിലും വീണ്ടും നിങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ഗര്‍ഭത്തിലേക്ക് എത്തുന്നതിന് സാധിക്കുന്നുണ്ട്.

Pregnancy After Missed Miscarriage

ഗര്‍ഭം മനസ്സിലാക്കുന്നതിന് മുന്‍പ് അബോര്‍ഷന്‍ സംഭവിക്കുന്നതിനെ മിസ്ഡ് അബോര്‍ഷന്‍ എന്നാണ് പറയുന്നത്. ഗര്‍ഭത്തിന്റെ ആദ്യ സമയത്ത് തന്നെ സംഭവിക്കുന്ന അബോര്‍ഷന്‍ ആണ്. ഇതിന്റെ ഫലമായി പലപ്പോഴും ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് നിലക്കുകയാണ് ചെയ്യുന്നത്. ഗര്‍ഭാവസ്ഥയില്‍ സംഭവിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിസ്ഡ് അബോര്‍ഷന്‍ എന്താണ്?

മിസ്ഡ് അബോര്‍ഷന്‍ എന്താണ്?

ഗര്‍ഭത്തിന്റെ ഏത് ഘട്ടത്തിലും മിസ്ഡ് അബോര്‍ഷന്‍ സംഭവിക്കുന്നുണ്ട്. ഗര്‍ഭധാരണം സംഭവിച്ചതിന് ശേഷം പോസിറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ലഭിച്ചിട്ട് സംഭവിക്കുന്ന അബോര്‍ഷന്‍ ആണ് ഇത്. ഗര്‍ഭധാരണത്തിന് ശേഷം ബീജസങ്കലനം സംഭവിക്കുകയും അണ്ഡം ഗര്‍ഭപാത്രത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഇതാണ് സാധാരണ സംഭവിക്കുന്നത്. എന്നാല്‍ ഈ സംഭവത്തിന് മുന്‍പ് തന്നെ പലപ്പോഴും ഗര്‍ഭത്തിന് അബോര്‍ഷന്‍ സംഭവിക്കുന്നു. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. ജനനവൈകല്യമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമോ ഉണ്ടെങ്കില്‍ സ്വാഭാവികമായി തന്നെ ഈ ഗര്‍ഭം അവസാനിക്കുന്നു.

 കാരണങ്ങള്‍

കാരണങ്ങള്‍

ഭ്രൂണത്തിന്റെ അവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഭ്രൂണം വികസിച്ച് വരുമ്പോള്‍ ഗര്‍ഭപാത്രത്തില്‍ പലപ്പോഴും ഇത് കാണാതെ വരുന്നു. ഇത് മാത്രമല്ല ആഴ്ചകള്‍ക്ക് അനുസരിച്ചുള്ള വളര്‍ച്ച പലപ്പോഴും ഭ്രൂണത്തിന് ഇല്ലാത്ത അവസ്ഥയും ഉണ്ടാവുന്നു. എന്നാല്‍ ഇത് പലപ്പോഴും മനസ്സിലാക്കാന്‍ അമ്മക്ക് സാധിക്കാതെ വരുന്നു. ഡോക്ടറെ കാണുമ്പോഴും സ്‌കാന്‍ ചെയ്യുമ്പോഴും മാത്രമാണ് ഇത്തരത്തില്‍ അബോര്‍ഷന്‍ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നത്. ഇതിനെയാണ് മിസ്ഡ് മിസ്‌ക്യാരേജ് എന്ന് പറയുന്നത്.

മിസ്ഡ് മിസ്‌കാരേജിന്റെ ലക്ഷണങ്ങള്‍

മിസ്ഡ് മിസ്‌കാരേജിന്റെ ലക്ഷണങ്ങള്‍

ഈ അബോര്‍ഷനില്‍ പലപ്പോഴും സാധാരണ അബോര്‍ഷന്റെ ലക്ഷണങ്ങള്‍ ഉണ്ടാകണം എന്നില്ല. സാധാരണ രക്തസ്രാവം, വയറുവേദന എന്നിവയൊന്നും നിങ്ങളില്‍ ഈ സമയം ഉണ്ടാവുന്നില്ല. എന്നാല്‍ ചിലരില്‍ ഗര്‍ഭലക്ഷണങ്ങള്‍ പുറത്തേക്ക് വരുന്നു. ഈ സമയം ഗര്‍ഭം ടെസ്റ്റ് ചെയ്താലും പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് തന്നെ ലഭിക്കുന്നു. ചില സ്ത്രീകളില്‍ പലപ്പോഴും ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, സ്തനങ്ങളില്‍ അസ്വസ്ഥത എന്നിവ ഉണ്ടാവുന്നു. ചിലരില്‍ ബ്രൗണ്‍ ഡിസ്ചാര്‍ജ് ഉണ്ടാവുന്നു. ഇത് കൂടാതെ നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പിലും മാറ്റം വരുന്നു. എന്നാല്‍ എച്ച് സി ജി അളവ് ഓരോ ദിവസവും കുറയുന്നതിലൂടെ ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു.

എന്തുകൊണ്ട് സംഭവിക്കുന്നു?

എന്തുകൊണ്ട് സംഭവിക്കുന്നു?

എന്തുകൊണ്ടാണ് ഇത്തരത്തില്‍ അബോര്‍ഷന്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതില്‍ പ്രധാന കാര്യമാണ് ക്രോമസോമിന്റെ എണ്ണത്തില്‍ ഉണ്ടാവുന്ന മാറ്റം. ഗര്‍ഭാവസ്ഥയില്‍ റുബെല്ല അല്ലെങ്കില്‍ പാര്‍വോവൈറസ് പോലുള്ള അണുബാധകള്‍ ഉണ്ടാവുന്നത്. തൈറോയ്ഡ് പ്രശ്നങ്ങള്‍, അനിയന്ത്രിതമായ പ്രമേഹം, ത്രോംബോഫീലിയ പോലുള്ള പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് മനസ്സിലാക്കുന്നതിന് അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തേണ്ടതാണ്. എന്നാല്‍ ഇത് പൂര്‍ണമായും അബോര്‍ഷന്‍ സംഭവിച്ചു എന്ന് മനസ്സിലാക്കണമെങ്കില്‍ വീണ്ടും സ്‌കാനിംങ് നടത്തേണ്ടത് അത്യാവശ്യമാണ്.

പിന്നീടുള്ള ഗര്‍ഭധാരണത്തിന്

പിന്നീടുള്ള ഗര്‍ഭധാരണത്തിന്

എന്നാല്‍ അബോര്‍ഷന് ശേഷം വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. മൂന്ന് മാസത്തിന് ശേഷം മാത്രമേ ഗര്‍ഭധാരണത്തിന് ശ്രമിക്കാവൂ. നിങ്ങളുടെ എച്ച് സി ജി ലെവല്‍ കൃത്യമായ അവസ്ഥയിലായി എന്ന് മനസ്സിലാക്കിയ ശേഷം ഗര്‍ഭധാരണത്തെക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം തേടണം. ഇത് കൂടാതെ രണ്ട് കൃത്യമായ ആര്‍ത്തവവും അബോര്‍ഷന് ശേഷം ഉണ്ടായിരിക്കണം. സാധാരണ അബോര്‍ഷന് ശേഷം ഗര്‍ഭധാരണത്തിന് സ്ത്രീകളില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നില്ല. എന്നാല്‍ വീണ്ടും അബോര്‍ഷന്‍ സംഭവിക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായി പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കാവൂ. മാനസികമായും ആരോഗ്യപരമായും നിങ്ങള്‍ അടുത്ത ഗര്‍ഭധാരണത്തിന് തയ്യാറാണെങ്കില്‍ നിങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാവുന്നതാണ്.

ഗര്‍ഭിണിയാണോ, കുഞ്ഞിന്റെ വളര്‍ച്ചക്ക് ആദ്യ മൂന്ന് മാസത്തെ ഭക്ഷണം ശ്രദ്ധിക്കണംഗര്‍ഭിണിയാണോ, കുഞ്ഞിന്റെ വളര്‍ച്ചക്ക് ആദ്യ മൂന്ന് മാസത്തെ ഭക്ഷണം ശ്രദ്ധിക്കണം

കുഞ്ഞ് ഉറങ്ങുമ്പോള്‍ വായ് തുറന്ന് ഉറങ്ങുന്നോ, കാരണം നിസ്സാരമല്ലകുഞ്ഞ് ഉറങ്ങുമ്പോള്‍ വായ് തുറന്ന് ഉറങ്ങുന്നോ, കാരണം നിസ്സാരമല്ല

English summary

Pregnancy After Missed Miscarriage In Malayalam

Here in this article we are discussing about the pregnancy after missed miscarriage in malayalam. Take a look.
Story first published: Monday, July 25, 2022, 19:15 [IST]
X
Desktop Bottom Promotion