For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ ഓവുലേഷന്‍ ശേഷം കൂടുതല്‍ ശ്രദ്ധിക്കണം

|

ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ പലപ്പോഴും ഓവുലേഷന്‍ ശേഷം പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭധാരണത്തിനുള്ള ഏറ്റവും നല്ല സമയം എന്നത് ഓവുലേഷന്‍ സമയമാണ്. ഈ സമയത്ത് നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സമയത്ത് നിങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഓവുലേഷന്‍ സമയത്ത് ഗര്‍ഭധാരണത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ബീജം നിങ്ങളുടെ അണ്ഡങ്ങളേക്കാള്‍ കൂടുതല്‍ കാലം ശരീരത്തില്‍ ജീവിക്കുന്നു. എന്നാല്‍ അണ്ഡം ശരീരത്തില്‍ 48 മണിക്കൂര്‍ മാത്രമേ ജീവനോടെ നിലനില്‍ക്കൂ.

Precautions To Take After Ovulation

എന്നാല്‍ ഈ സമയം അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് പല അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍. ഗര്‍ഭധാരണത്തിന് ഓവുലേഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഓവുലേഷന്‍ സമയത്ത് ലൈംഗിക ബന്ധം നടന്നത് കൊണ്ട് മാത്രം ഗര്‍ഭധാരണം സംഭവിക്കണം എന്നില്ല. ഈ സമയത്ത് പോഷകാഹാരം, ദോഷകരമായ ശീലങ്ങള്‍ ഒഴിവാക്കല്‍ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ഓവുലേഷന്‍ സമയവും ശാരീരിക ബന്ധവും

ഓവുലേഷന്‍ സമയവും ശാരീരിക ബന്ധവും

ഗര്‍ഭധാരണത്തിന് ആഗ്രഹിക്കുന്നവര്‍ എന്തുകൊണ്ടും പല വിധത്തിലുള്ള പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോവുന്നത്. എന്നാല്‍ അണ്ഡോത്പാദന സമയത്ത് ശാരീരിക ബന്ധം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ സമയത്ത് നിങ്ങള്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടെങ്കിലും ശാരീരിക ബന്ധം തുടരാവുന്നതാണ്. കാരണം അണ്ഡോത്പാദനത്തിന് ശേഷമുള്ള ബീജത്തിന്റെ സാന്നിധ്യം നിങ്ങളില്‍ ഗര്‍ഭധാരണം ഉറപ്പ് പറയുന്നു എന്നാണ് പറയുന്നത്.

പോഷകാഹാരം

പോഷകാഹാരം

ആരോഗ്യത്തോടെ ഇരിക്കാന്‍ എന്തുകൊണ്ടും പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്. എന്നാല്‍ ഇത് ഗര്‍ഭധാരണത്തിനും സഹായിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. കാരണം ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭധാരണത്തെ പിന്തുണക്കുന്നതിന് സഹായിക്കുന്നുണ്ട്. കാരണം അണ്ഡോത്പാദനത്തിന് ശേഷവും മുന്‍പും പോഷകാഹാരങ്ങള്‍ കഴിക്കുന്നത് മികച്ച ഗുണമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിനുള്ള മികച്ച സമയം തന്നെയാണ് ഈ സമയം. പ്രത്യേകിച്ച് നിങ്ങള്‍ ഗര്‍ഭധാരണം ആഗ്രഹിക്കുമ്പോള്‍. കാബേജ്, ബ്രോക്കോളി, ഗ്രീന്‍പീസ്, ചെറുപയര്‍ മുളപ്പിച്ചത്, ഇലക്കറികള്‍ എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു.

ദോഷകരമായ ശീലങ്ങള്‍ വേണ്ട

ദോഷകരമായ ശീലങ്ങള്‍ വേണ്ട

പലപ്പോഴും പലരിലും ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്നതാണ് ദോഷകരമായ ഭക്ഷണ ശീലങ്ങള്‍. ഇത്തരം ശീലങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഗര്‍ഭധാരണത്തിന് തടസ്സവും സൃഷ്ടിക്കുന്നുണ്ട്. നല്ല ഭക്ഷണക്രമം പോലെ തന്നെ ദോഷകരമായ ശീലങ്ങള്‍ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോഴോ അഥവാ ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോഴോ ശരീരത്തിന് ദോഷം ഉണ്ടാക്കുന്ന ശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പുകവലിക്കുന്നതും നിങ്ങളിലെ പ്രത്യുത്പാദന ശേഷി കുറക്കുന്നതിന് കാരണമാകുന്നു.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ദിവസവും 8-10 കപ്പ് വെള്ളം വരെ കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ സെര്‍വ്വിക്കല്‍ മ്യൂക്കസ് ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ പെട്ടെന്ന് ഗര്‍ഭം ധരിക്കുന്നതിനും നിങ്ങള്‍ ഗര്‍ഭം ധരിച്ചാല്‍ പെട്ടെന്ന് തന്നെ ആരോഗ്യമുള്ള ഗര്‍ഭമാവുന്നതിനും വെള്ളം കുടി മുടക്കരുത്.

കഫീന്‍

കഫീന്‍

കഫീന്‍ അല്‍പം ശ്രദ്ധിച്ച് ഉപയോഗിക്കണം. കാരണം കഫീന്‍ കഴിക്കുന്നത് നിങ്ങളുടെ രക്തക്കുഴലുകളെ ചുരുക്കി ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം കുറക്കുന്നു. ഇത് പലപ്പോഴും കുഞ്ഞിന്റെ വളര്‍ച്ചയെ വരെ സ്വാധീനിക്കുന്നുണ്ട്. പ്രതിദിനം 300 മില്ലിഗ്രാമില്‍ താഴെയായി കഫീന്‍ പരിമിതപ്പെടുത്തുക. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് കഫീന്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ഗര്‍ഭാവസ്ഥയില്‍ ഉണ്ടായേക്കാവുന്ന അസുഖകരമായ അവസ്ഥകളെ ഇല്ലാതാക്കുന്നു. ഇത് കൂടാതെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരുടെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രശ്‌നമാണ് അമിതഭാരം. ഇതിനെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് തന്നെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം. അമിതവണ്ണമുള്ളവരില്‍ പലപ്പോഴും ക്രമരഹിതമായ ആര്‍ത്തവം, അനോവുലേറ്ററി സൈക്കിളുകള്‍ (അണ്ഡോത്പാദനം നടക്കാത്ത സൈക്കിളുകള്‍) എന്നിങ്ങനെയുള്ള ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് കൃത്യമായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക.

സമ്മര്‍ദ്ദം ശ്രദ്ധിക്കുക

സമ്മര്‍ദ്ദം ശ്രദ്ധിക്കുക

സമ്മര്‍ദ്ദം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ വില്ലനാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരെങ്കില്‍ നിങ്ങളില്‍ നിന്ന് സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഗര്‍ഭിണിയാവാന്‍ ഹോര്‍മോണുകളുടെ പങ്ക് വളരെ വലുതാണ്. അതിന് ഇംബാലന്‍സ് സംഭവിക്കുമ്പോള്‍ ഗര്‍ഭധാരണത്തില്‍ ബുദ്ധിമു് നേരിടുന്നുണ്ട്.

രണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസിരണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസി

ഏത് തടസ്സവും മാറി ഗർഭം ധരിക്കും 2 മാസത്തിനുള്ളിൽഏത് തടസ്സവും മാറി ഗർഭം ധരിക്കും 2 മാസത്തിനുള്ളിൽ

English summary

Precautions To Take After Ovulation When Trying To Conceive In Malayalam

Here in this article we are discussing about some precautions to take after ovulation when trying to conceive in malayalam. Take a look.
Story first published: Monday, June 20, 2022, 14:30 [IST]
X
Desktop Bottom Promotion