For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭത്തില്‍ അപകടമുണ്ടെങ്കില്‍ ആദ്യദിനം തന്നെ അറിയാം

|

ഗര്‍ഭധാരണം ഓരോ സ്ത്രീയിലും ശാരീരികവും മാനസികവുമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം ഓരോ സ്ത്രീശരീരവും മറ്റൊരാളില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലവും ഓരോരുത്തരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഗര്‍ഭധാരണം സംഭവിച്ച ഉടനേ തന്നെ അത് ഹൈറിസ്‌ക് പ്രഗ്നന്‍സിയില്‍ വരുന്നതാണോ അല്ലയോ എന്ന് മനസ്സിലാക്കാവുന്നതാണ്. ചിലര്‍ക്ക് ഗര്‍ഭകാലം വളരെ ഈസിയായിരിക്കും, എന്നാല്‍ മറ്റു ചിലരില്‍ ഇത് പലപ്പോഴും അപകട സാധ്യത ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണ്ട വിഭാഗമാണ്.

Precautions to Prevent High-Risk Pregnanc

അത് വലിയ ആശങ്കയുണ്ടാക്കും. അത്തരം സാഹചര്യങ്ങളില്‍, സുരക്ഷിതമായ ഗര്‍ഭധാരണം ഉറപ്പാക്കാനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും വേണ്ടി നമുക്ക് ഗര്‍ഭം ധരിക്കുമ്പോള്‍ തന്നെ കൈക്കൊള്ളേണ്ടതായ ചില നടപടികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭദിനത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ ഇവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് നോക്കാം.

എന്താണ് ഹൈറിസ്‌ക് പ്രഗ്നന്‍സി?

എന്താണ് ഹൈറിസ്‌ക് പ്രഗ്നന്‍സി?

എന്താണ് ഹൈറിസ്‌ക് പ്രഗ്നന്‍സി എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഒരു കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ അമ്മയേയും കുഞ്ഞിനേയും ബാധിക്കുന്നുണ്ട്. കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും, അത് ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണമായാണ് ഹൈറിസ്‌ക് പ്രഗ്നന്‍സി കണക്കാക്കുന്നത്. ഒരു ഗര്‍ഭധാരണം ഒരു സ്ത്രീയുടെ ശരീരത്തില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാക്കുമെങ്കിലും, അത് ഉത്കണ്ഠയും മാനസികാരോഗ്യ പ്രശ്‌നങ്ങളും കൂടി വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ ഹൈറിസ്‌ക് പ്രഗ്നന്‍സിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ജീവിത ശൈലിയിലും ആരോഗ്യത്തിലും വളരെ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. എന്നാല്‍ നിങ്ങളില്‍ ഹൈറിസ്‌ക് പ്രഗ്നന്‍സിക്കുള്ള സാധ്യത ഉണ്ടെങ്കില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ഇതിനെക്കുറിച്ച് തിരിച്ചറിയുക

ഇതിനെക്കുറിച്ച് തിരിച്ചറിയുക

എന്താണ് ഹൈറിസ്‌ക് പ്രഗ്നന്‍സി എന്നത് അറിഞ്ഞിരിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഗര്‍ഭാവസ്ഥ എന്താണെന്ന് അറിഞ്ഞിരിക്കുകയാണ് ആദ്യം ചെയ്യുന്നത്. അതുകൊണ്ട് ഗര്‍ഭത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്നാല്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കുന്നതോ നിങ്ങളുടെ അടുത്തുള്ളവരില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ കേള്‍ക്കുന്നതുമായുള്ള കാര്യം വിശ്വസിക്കരുത് എന്നതാണ്. അത് മാത്രമല്ല ഡോക്ടര്‍ പറയുന്നത മാത്രം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഗര്‍ഭസ്ഥ ശിശുവിനും പ്രധാനമെന്ന് നിങ്ങള്‍ കരുതുന്ന ചോദ്യങ്ങള്‍ ഡോക്ടറോട് മടിക്കാതെ തന്നെ ചോദിക്കുക.

പിന്തുണക്കുന്നവരുടെ മനസ്സറിയുക

പിന്തുണക്കുന്നവരുടെ മനസ്സറിയുക

നിങ്ങളുടെ ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ ആശങ്കകളും ഉത്കണ്ഠകളും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള അഭിപ്രായമുള്ളവരില്‍ നിന്ന് വിട്ടുനില്‍ക്കുക. നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവ് മാറ്റവും അന്തരീക്ഷവും കൊണ്ട് വരുന്നവരോടൊപ്പം നില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഒരു പിന്തുണാ സംവിധാനത്തിന് വേണ്ടി ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

9 മാസം ക്ഷമയോടെ ഇരിക്കുക

9 മാസം ക്ഷമയോടെ ഇരിക്കുക

ഗര്‍ഭധാരണം എന്നത് വളരെയധികം സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്. 9 മാസം കാത്തിരിക്കുന്നതിലൂടെ നിങ്ങളുടെ കുഞ്ഞ് നിങ്ങളുടെ കൈകളിലേക്ക് എത്തുന്നു. പലപ്പോഴും ഗര്‍ഭകാലത്തുണ്ടാവുന്ന ഇത്തരം ഉത്കണ്ഠകളും മറ്റും നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിന് വേണ്ടി നമുക്ക് ഉത്കണ്ഠയില്ലാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഫിസിഷ്യനെയും ഗൈനക്കോളജിസ്റ്റിനെയും ഇടക്കിടെ കാണുകയും ഓണ്‍ലൈന്‍ ഉപദേശം സ്വീകരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമമാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. നിങ്ങള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണം ഉണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ നിങ്ങളുടെ ഭക്ഷണക്രമം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം ആരോഗ്യകരമായ ജീവിതശൈലിയിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കൊഴുപ്പ് കൂടിയ ഭക്ഷണവും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. ഗര്‍ഭാവസ്ഥയില്‍ രക്താതിമര്‍ദ്ദം ഉണ്ടായാല്‍, ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക. ഇതെല്ലാം ശ്രദ്ധിക്കാതെ ചെയ്യുന്നത് പലപ്പോഴും നിങ്ങളില്‍ ഹൈറിസ്‌ക് പ്രഗ്നന്‍സി സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ചെറിയ വ്യായാമം ചെയ്യുക

ചെറിയ വ്യായാമം ചെയ്യുക

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത്തരം വ്യായാമങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ എന്നതാണ് സത്യം. വ്യായാമങ്ങള്‍, യോഗ, ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ പോലും, ഒരു ചെറിയ പതിവ് നടത്തം അല്ലെങ്കില്‍ ലളിതമായ വ്യായാമങ്ങള്‍ എന്നിവയെല്ലാം ചെയ്യാന്‍ ശ്രദ്ധിക്കണം. എന്നിരുന്നാലും, തീവ്രമായ വര്‍ക്ക്ഔട്ടുകളും ശാരീരിക പ്രവര്‍ത്തനങ്ങളും ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ചും നിങ്ങള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണം ഉണ്ടെന്ന് കണ്ടെത്തിയാല്‍ വ്യായാമം ചെയ്യുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

 സമ്മര്‍ദ്ദം കുറക്കുക

സമ്മര്‍ദ്ദം കുറക്കുക

ഗര്‍ഭകാലം എന്ന് പറയുന്നത് പല സ്ത്രീകളിലും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ഇത് നല്ല രീതിയില്‍ തന്നെ ഹാന്‍ഡില്‍ ചെയ്യുന്നു. എന്നാല്‍ ഹൈറിസ്‌ക് പ്രഗ്നന്‍സിയില്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അത്ഭുതകരമായ മാറ്റങ്ങള്‍ക്ക് വേണ്ടി നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ആരോഗ്യകരമായ ഒരു ജീവിതശൈലി തിരഞ്ഞെടുത്ത് കൃത്യമായി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പങ്കാളിയുമായും കുടുംബവുമായും അശയവിനിമയം നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ഒരു പരിധി വരെ നിങ്ങളുടെ ഹൈറിസ്‌ക് പ്രഗ്നന്‍സിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

30-കളിലെ ഗര്‍ഭധാരണത്തിന് മുന്‍പ് ഈ ടെസ്റ്റുകള്‍ നിര്‍ബന്ധം30-കളിലെ ഗര്‍ഭധാരണത്തിന് മുന്‍പ് ഈ ടെസ്റ്റുകള്‍ നിര്‍ബന്ധം

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

English summary

Precautions to Prevent High-Risk Pregnancy In Malayalam

Here in this article we are discussing about some precautions to prevent high risk pregnancy in malayalam. Take a look.
Story first published: Saturday, March 19, 2022, 17:39 [IST]
X
Desktop Bottom Promotion