For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണ ശേഷിയില്ലാത്ത പെണ്ണിനെ നോക്കിയാലറിയാം

|

സ്ത്രീ ശരീരത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതോടൊപ്പം തന്നെ ഗര്‍ഭധാരണത്തേയും പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. സ്ത്രീയുടെ ശരീരം ഗര്‍ഭധാരണത്തിന് സജ്ജമാണ് എന്നതിന്റെ സൂചനയാണ് ആര്‍ത്തവവും ഓവുലേഷനും എല്ലാം. ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ സമയവും എന്തുകൊണ്ടും ഓവുലേഷന്‍ തന്നെയാണ്. വജൈനല്‍ സ്രവത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതും ശരീരത്തിന്റെ ചൂട് വര്‍ദ്ധിക്കുന്നതും എല്ലാം ഓവുലേഷന്‍ ലക്ഷണങ്ങള്‍ തന്നെയാണ്.

ഒരുമാസം ഗർഭധാരണ സാധ്യത ഉറപ്പ് പറയും ദിവസങ്ങൾഒരുമാസം ഗർഭധാരണ സാധ്യത ഉറപ്പ് പറയും ദിവസങ്ങൾ

ആര്‍ത്തവ ചക്രം അടിസ്ഥാനപ്പെടുത്തിയാണ് ഓവുലേഷന്‍ കൃത്യമാവുന്നത്. സാധാരണ ആര്‍ത്തവത്തില്‍ 28 ദിവസത്തില്‍ 14-ാമത്തെ ദിവസമാണ് ഓവുലേഷനായി കണക്കാക്കുന്നത്. എന്നാല്‍ ചിലരില്‍ ഇത് സംഭവിക്കുന്നില്ല. ഈ അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സ്ത്രീകളില്‍ ഓവുലേഷന്‍ നടക്കാത്ത അവസ്ഥയില്‍ ആരോഗ്യം അല്‍പം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 ഓവുലേഷന്‍ ഇല്ലാത്ത അവസ്ഥ

ഓവുലേഷന്‍ ഇല്ലാത്ത അവസ്ഥ

ഓവുലേഷന്‍ ഇല്ലാത്ത അവസ്ഥയില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് അറിയേണ്ടതാണ്. അണ്ഡവിസര്‍ജനവും അത് നടക്കാത്ത അവസ്ഥയും തമ്മിലുള്ള വ്യത്യാസം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ആര്‍ത്തവം കൃത്യമാണോ എന്നാണ്. ആര്‍ത്തവം കൃത്യമായി വരുന്ന സ്ത്രീകളില്‍ ആര്‍ത്തവ ചക്രത്തിന്റെ നീളം അനുസരിച്ച് നമുക്ക് ഓവുലേഷന്‍ കണ്ട് പിടിക്കാവുന്നതാണ്. എന്നാല്‍ ആര്‍ത്തവം കൃത്യമായി വരാത്ത അവസ്ഥകളില്‍ പലപ്പോഴും ഓവുലേഷന്‍ നടക്കുന്നില്ല. ഇതിനെയാണ് അനോവുലേറ്ററി സൈക്കിള്‍ എന്ന് പറയുന്നത്. ഇത് പലപ്പോഴും സ്ത്രീകളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ആണ് പിന്നീട് ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

ഓവുലേഷന്‍ നടക്കുന്നുണ്ടോ?

ഓവുലേഷന്‍ നടക്കുന്നുണ്ടോ?

ഓവുലേഷന്‍ നടക്കുന്നുണ്ടോ? നിങ്ങളില്‍ ഓവുലേഷന്‍ നടക്കുന്നുണ്ടോ എന്ന് കാര്യം ആദ്യം തിരിച്ചറിയണം. അതിന് വേണ്ടി നിങ്ങളുടെ ശരീരത്തിന്റെ താപനിലയാണ് ശ്രദ്ധിക്കേണ്ടത്. കാരണം ശരീര താപനില വര്‍ദ്ധിക്കുമ്പോഴാണ് ഒരു മാസത്തെ ഓവുലേഷന്‍ പിരിയഡ് എന്ന് പറയുന്നത്. അനോവുലേഷന്‍ പിരിയഡ് എന്ന് പറയുന്നത് പലപ്പോഴും ആര്‍ത്തവ ദിവസം കുറവുള്ള ദിവസമായിരിക്കും. 21ദിവസത്തില്‍ കുറവ് ആര്‍ത്തവം ഉള്ളവരിലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. 35 ദിവസത്തില്‍ കൂടുതല്‍ ആര്‍ത്തവത്തിനായി കാത്തിരിക്കുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അണ്ഡം ഉത്പ്പാദിപ്പിക്കപ്പെടുന്നില്ല

അണ്ഡം ഉത്പ്പാദിപ്പിക്കപ്പെടുന്നില്ല

അനോവുലേഷന്‍ നടക്കുമ്പോള്‍ അത്തരത്തിലുള്ള സ്ത്രീകളില്‍ അണ്ഡം ഉത്പ്പാദിപ്പിക്കപ്പെടുന്നില്ല. ഇവരില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രൊജസ്റ്റിറോണ്‍ ഹോര്‍മോണിന്റെ ഉത്പാദനം വളരെയധികം കുറവായിരിക്കും. ഇത് സ്ത്രീ ശരീരത്തില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് സ്ത്രീകളെ വന്ധ്യതാ പ്രശ്‌നത്തിലേക്കും നയിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓവുലേഷന്‍ നടക്കുന്നുവെന്നതിന്റെ പ്രധാന സൂചനയാണ് യോനീസ്രവത്തിലൂടെ ലഭിക്കുന്നത്. എന്നാല്‍ ഓവുലേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ഇത് സംഭവിക്കുന്നില്ല.

കട്ടികൂടിയ യോനീസ്രവം

കട്ടികൂടിയ യോനീസ്രവം

കട്ടി കൂടിയ യോനീ സ്രവം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം ഇവരില്‍ ഓവുലേഷന്‍ നടക്കുന്നില്ല എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. വല്ലാതെ കട്ടി കൂടിയ യോനീസ്രവവും തീരെ കട്ടികുറഞ്ഞ യോനീ സ്രവവും ഓവുലേഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുള്ളതിന്റെ സൂചനയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ വന്ധ്യതക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കാം.

എങ്ങനെ കണ്ടെത്താം എന്നുള്ളത് ശ്രദ്ധേയം

എങ്ങനെ കണ്ടെത്താം എന്നുള്ളത് ശ്രദ്ധേയം

എങ്ങനെ ഇത്തരത്തിലുള്ള അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് രണ്ടാഴ്ചയില്‍ കൂടുതല്‍ നിങ്ങള്‍ക്ക് ആര്‍ത്തവം വരാന്‍ വൈകുകയോ അല്ലെങ്കില്‍ സാധാരണ അവസ്ഥയില്‍ രണ്ടാഴ്ചക്ക് മുന്‍പേ ആര്‍ത്തവം വരുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്ത തിരിച്ചറിഞ്ഞാല്‍ ഡോക്ടറെ കണ്ടാല്‍ ഡോക്ടര്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ പരിശോധന നടത്തുന്നതാണ്.

ഓവുലേഷന്‍ കൃത്യമാക്കാന്‍ ചെയ്യേണ്ടത്

ഓവുലേഷന്‍ കൃത്യമാക്കാന്‍ ചെയ്യേണ്ടത്

നിങ്ങളില്‍ ഓവുലേഷന്‍ കൃത്യമാക്കാന്‍ ചെയ്യേണ്ടത് എന്താണെന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇവയില്‍ പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഭക്ഷണം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുക, മാത്രമല്ല ഇലക്കറികളും ബ്രോക്കോളിയും എല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക. ദിവസവും വ്യായാമം ചെയ്യുക എന്നുള്ളവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന കാര്യങ്ങള്‍ ആണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

English summary

Period Without Ovulation Signs, Symptoms and Conditions

Here in this article we are discussing about the signs and conditons of period without ovulation. Take a look
X
Desktop Bottom Promotion