Just In
Don't Miss
- News
കേരളം കടം കൊണ്ട് മുങ്ങി എന്നു പറഞ്ഞ് ഇറങ്ങുന്നത് കോൺഗ്രസും ബിജെപിയുമാണ്: തോമസ് ഐസക്
- Sports
IPL 2022: പൊള്ളാര്‍ഡ് 'ജാവോ', മുംബൈക്ക് പുതിയ ഫിനിഷറെ കിട്ടി, ഡേവിഡിനെ വാഴ്ത്തി ഫാന്‍സ്
- Movies
ഹൗസ് അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നു, റിയാസിനോട് വേദന പങ്കുവെച്ച് വിനയ്, ഒരു വഴിയേയുള്ളൂവെന്ന് താരം...
- Automobiles
2022 ഏപ്രില്‍ മാസത്തില്‍ Hilux-ന്റെ 300-ല്‍ അധികം യൂണിറ്റുകള്‍ വിറ്റ് Toyota
- Finance
ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം
പിസിഓഎസ് പ്രതിരോധം തീര്‍ത്ത് ഗര്‍ഭധാരണത്തിന് സഹായിക്കും ഡയറ്റ്
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) പ്രത്യുല്പാദന ഘട്ടത്തിലുള്ള സ്ത്രീകള്‍ക്കിടയില്‍ ഒരു സാധാരണ രോഗമാണ്. ഈ രോഗം പ്രധാനമായും സംഭവിക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സംഭവിക്കുന്നത് മൂലമാണ്. പ്രത്യേകിച്ച് ഉയര്‍ന്ന തോതിലുള്ള ആന്‍ഡ്രോജന്റെ അളവ് കാരണം, ഇത് സ്ത്രീകളില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പിസിഓഎസ് പ്രധാന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അതില്‍ വരുന്നതാണ് ക്രമരഹിതമായ ആര്‍ത്തവചക്രം, ശരീരത്തിലെ അമിതമായ രോമത്തിന്റെയും കൊഴുപ്പിന്റെയും സാന്നിധ്യം, പെല്‍വിക് വേദന, ആര്‍ത്തവസമയത്ത് കനത്ത രക്തസ്രാവം, ഏറ്റവും പ്രധാനമായി ഗര്‍ഭിണിയാകാനുള്ള ബുദ്ധിമുട്ട് എന്നിവ.
പിസിഒഎസ് പ്രത്യുല്പാദനത്തെ തടസ്സപ്പെടുത്തും, പക്ഷേ പ്രതീക്ഷ നഷ്ടപ്പെടാതെ കൃത്യമായ ചികിത്സ എടുത്താല്‍ ഈ പ്രശ്നത്തെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. പിസിഒഎസ് ഉണ്ടെങ്കിലും ഗര്‍ഭിണിയാകാനും ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനും നിങ്ങളെ സഹായിക്കുന്ന നിരവധി ഭക്ഷണ ഓപ്ഷനുകള്‍ ഉണ്ട്. ഗര്‍ഭിണിയാകാന്‍ നിങ്ങളെ സഹായിക്കുന്ന മികച്ച PCOS ഫെര്‍ട്ടിലിറ്റി ഡയറ്റ് ടിപ്പുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങള്‍ PCOS ബാധിതനാണെങ്കില്‍ ഗര്‍ഭിണിയാകാന്‍ ഇനിപ്പറയുന്ന ഇന്ത്യന്‍ ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കാവുന്നതാണ്.

കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് ഭക്ഷണം
ഉയര്‍ന്ന ഗ്ലൈസെമിക് അളവ് അടങ്ങിയ ഭക്ഷണം നിങ്ങളുടെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കും. ശരീരഭാരം കൂടുന്നതും ടൈപ്പ്-2 പ്രമേഹം പോലുള്ള മറ്റ് രോഗങ്ങളും ഒഴിവാക്കാന്‍, കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഇവയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
ഉരുളക്കിഴങ്ങ്
അരി
മാവ്
ഡോനട്ട്സ്
തണ്ണിമത്തന്
കോണ്‍ഫ്ലേക്കുകള്‍
കഴിക്കേണ്ട ഭക്ഷണങ്ങള്‍
പാല്
ഓട്സ്
പയര്‍വര്‍ഗ്ഗങ്ങള്‍
കൊഴുപ്പ് കുറഞ്ഞ തൈര്
കാരറ്റ് ജ്യൂസ്
മുഴുവന്‍ ധാന്യം

ഭക്ഷണം കഴിക്കാതിരിക്കരുത്
ഭക്ഷണം കഴിക്കാതിരിക്കുന്നത് ഒന്നിനും പരിഹാരമല്ല. പതിവായി ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, ജങ്ക് ഫുഡ് അല്ലെങ്കില്‍ പഴകിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകരവും പുതിയതുമായ ഭക്ഷണം കഴിക്കുന്നത് നല്ല ആരോഗ്യം ഉറപ്പാക്കുന്നു, ഇത് അമിതമായ കൊഴുപ്പ് നഷ്ടപ്പെടുന്ന പ്രക്രിയയെ വര്‍ദ്ധിപ്പിക്കുന്നു.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
പയറ്
പഴങ്ങള്‍
പച്ചക്കറികള്‍

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുക
നിങ്ങള്‍ പഞ്ചസാര കഴിക്കുമ്പോഴെല്ലാം, നിങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ചോക്കലേറ്റോ, ഐസ്ക്രീമോ, ചായയോ, ശീതളപാനീയങ്ങളോ ആകട്ടെ, അതെല്ലാം ഉപേക്ഷിക്കണം. പഞ്ചസാര ചേര്‍ക്കാത്ത ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്നവ
സ്റ്റീവിയ
തേന്‍
ശര്‍ക്കര

സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
നിങ്ങള്‍ ഗര്‍ഭിണിയാകാനും പിസിഒഎസ് നിയന്ത്രണത്തിലാക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, സംസ്കരിച്ച ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ ഭക്ഷണങ്ങളില്‍ കൊഴുപ്പ്, മറഞ്ഞിരിക്കുന്ന പഞ്ചസാര, പ്രിസര്‍വേറ്റീവുകള്‍, അമിതമായ സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. സംസ്കരിച്ച ഭക്ഷണം കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. പകരം, പുതുതായി ഉണ്ടാക്കിയതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുക.

ആന്റി-ഇന്‍ഫ്ലമേറ്ററി ഫുഡ്സ് കഴിക്കുക
ഇന്‍സുലിന്‍ അളവ് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും വീക്കത്തിനും മാത്രമല്ല, ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകുന്നു. ആന്റി-ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
ചീര
ഗ്രീന്‍ ടീ
ഒലിവ്
ബീന്‍സ്, പയര്‍
കറുത്ത ചോക്ലേറ്റ്
നാളികേരം
മഞ്ഞള്‍
കറുവപ്പട്ട
ഒലിവ് എണ്ണ

പാലുല്‍പ്പന്നങ്ങള്‍ കുറച്ച് കഴിക്കുക
ഇത് വിചിത്രമായി തോന്നാം, പക്ഷേ അതെ, PCOS ഉള്ള സ്ത്രീകള്‍ക്ക് പാലുല്‍പ്പന്നങ്ങള്‍ ശുപാര്‍ശ ചെയ്യുന്നില്ല. കാരണം, പാലുല്‍പ്പന്നങ്ങളില്‍ ഇന്‍സുലിന്‍-വളര്‍ച്ച-ഘടകം 1 അടങ്ങിയിട്ടുണ്ട്. ഈ ഘടകം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ സഹായിക്കുന്നുവെങ്കിലും, PCOS ഉള്ള സ്ത്രീകള്‍ക്ക് ഇത് നല്ലതല്ല. പാലുല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുന്നത് പൂര്‍ണ്ണമായും സാധ്യമല്ലെന്ന് വളരെ വ്യക്തമാണ്, എന്നാല്‍ അവ പരിമിതമായ അളവില്‍ മാത്രമേ പാടുള്ളൂ എന്നുള്ളതാണ് സത്യം. എന്നാല്‍ വെണ്ണ ഉപയോഗിക്കാവുന്നതാണ്.
ഓവുലേഷന്
ഒരു
മാസം
എത്ര
ദിവസം
നീണ്ട്
നില്ക്കും,
അറിയാം
എല്ലാം