Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ഈ ഭക്ഷണങ്ങൾ ഗർഭധാരണ സാധ്യത ഇരട്ടിയാക്കും
ഗർഭധാരണത്തിന് ഭക്ഷണങ്ങൾ എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് പലർക്കും അറിയില്ല. ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ ഭക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എട്ട് ദമ്പതികളിൽ ഒരാൾക്ക് വീതം ഗർഭധാരണത്തിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അത് പലപ്പോഴും നിങ്ങളുടെ ജീവിതശൈലി കാരണവും ഭക്ഷണ ശീലങ്ങളും എല്ലാം നിങ്ങളുടെ ആരോഗ്യത്തേയും ഗർഭധാരണത്തേയും ബാധിക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം നിങ്ങളുടെ ഗർഭധാരണം എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്നുണ്ട്.
എന്നാൽ എന്തൊക്കെയാണ് ഭക്ഷണത്തിന്‍റെ കാര്യത്തില്‍ കൃത്യമായി ശ്രദ്ധിക്കേണ്ടത് എന്ന് പലർക്കും അറിയുകയില്ല. ഓവുലേഷനും ആർത്തവവും മാത്രം കൃത്യമായാൽ അത് നിങ്ങളിൽ ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുന്നില്ല. ഭക്ഷണത്തിനും അതിന്‍റേതായ പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ഇതിനായി ചില ന്യൂട്രിയൻസുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അൽപം താമസിച്ച് വിവാഹം കഴിച്ചവരും ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നവരും എല്ലാം ഭക്ഷണത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ അത് ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്.

ഫോളിക് ആസിഡ്
ഗർഭധാരണം പ്ലാൻ ചെയ്യുന്നതിന് മുൻപ് ഫോളിക് ആസിഡ് കഴിക്കുന്നതിന് ഡോക്ടർ പറയുന്നത് നിങ്ങളിൽ പലർക്കും അനുഭവമുള്ളതാണ്. കാരണം അത്രത്തോളം ഫോളിക് ആസിഡ് ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. ടാബ്ലറ്റ് മാത്രമല്ല ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും നമുക്ക് ചുറ്റും ഉണ്ട്. ഫോളിക് ആസിഡ് ടാബ്ലറ്റ് എടുക്കുന്നതിനോടൊപ്പം തന്നെ ഇലക്കറികൾ, ഓറഞ്ച്, സ്ട്രോബെറി, ബീൻസ്, നട്സ്, എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ അത് ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. ഇതിലെല്ലാം ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

കാൽസ്യം
പെട്ടെന്ന് ഗർഭധാരണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ. അത് പാലായും തൈരായും വെണ്ണയോ നെയ്യോ എന്തായും കഴിക്കാവുന്നതാണ്. ഇതില്‍ ധാരാളം എൻസൈമുകളും ധാരാളം ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം സ്ത്രീകളിലും പുരുഷൻമാരിലും പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള കാൽസ്യം നിങ്ങളുടെ എല്ലുകൾക്കും പല്ലുകൾക്കും എല്ലാം കരുത്ത് നൽകുന്നതോടെ തന്നെ നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയമില്ലാതെ ഗർഭധാരണത്തിന് പ്ലാൻ ചെയ്യുന്നവർക്ക് പാലും പാലുൽപ്പന്നങ്ങളും ദിവസവും കഴിക്കാവുന്നതാണ്.

അയേൺ
അയേൺ ശരീരത്തിന് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. അയേൺ അളവ് കുറയുന്നത് പലപ്പോഴും നിങ്ങളുടെ ഗർഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് അനീമിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല രക്തത്തിലെ ഓക്സിജന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് അയേൺ. അതിന് വേണ്ടി ധാരാളം ധാന്യങ്ങൾ അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് കഴിക്കുക. ബീഫ്, ചിക്കൻ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ചീര നല്ലൊരു അയേൺ അടങ്ങിയിട്ടുള്ള ഇലക്കറിയാണ്. ഇത് സ്ഥിരമാക്കുന്നത് അയേൺ പോലുള്ളവയുടെ അഭാവം ശരീരത്തിൽ ഇല്ലാതാക്കുന്നുണ്ട്.

ഫാറ്റി ആസിഡ്
ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ശ്രദ്ധിക്കുക. അതിന് വേണ്ടി ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ഓവുലേഷന്‍ കൃത്യമാവുന്നതിനും ഹോർമോൺ ഇംബാലന്‍സ് ഇല്ലാതാക്കുന്നതിനും ആർത്തവം കൃത്യമാവുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. എന്നാൽ അമിതമായി അനാവശ്യ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. കടല്‍ വിഭവങ്ങൾ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. മത്തി, അയല തുടങ്ങിയവ എല്ലാം ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൊഴുപ്പ് കുറഞ്ഞ ബീഫ് ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്. നട്സ് ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഇതെല്ലാം ഫാറ്റി ആസിഡ് അടങ്ങിയതാണ്. അതിലുപരി ഇത് നിങ്ങളിൽ ഗർഭധാരണത്തിന് പെട്ടെന്ന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

അയോഡിൻ
ശരീരത്തിന് അയോഡിൻ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഇത് നിങ്ങളിൽ തൈറോയ്ഡ് പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ശരീരത്തിലെ മെറ്റബോളിസം കൃത്യമാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതെല്ലാം നിങ്ങളിൽ അയോഡിന്‍റെ അഭാവത്തിന് പരിഹാരം കാണുന്നതിനും ഉപ്പ് ആവശ്യത്തിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനും ശ്രദ്ധിക്കണം. അതല്ലാതെ യോഗര്‍ട്ട്, ചീസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പാലും ശരീരത്തിൽ അയോഡിന്‍റെ അഭാവത്തെ പരിഹരിക്കുന്നതാണ്.

ഫൈബർ
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ എല്ലാം നിങ്ങൾക്ക് ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. ദിവസവും പത്ത് ഗ്രാം എങ്കിലും ഫൈബർ ശരീരത്തിൽ എത്തിയാൽ അത് നിങ്ങളുടെ ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. പലരിലും പ്രമേഹം പോലുള്ള വെല്ലുവിളികൾ ഗർഭധാരണത്തിന് തടസ്സം നേരിടുന്നുണ്ട്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാവുന്നതാണ്. ഫ്രൂട്സ്, വെജിറ്റബിൾസ് എല്ലാം ഫൈബർ അടങ്ങിയതാണെങ്കിൽ നിർബന്ധമായും ഗർഭധാരണത്തിന് ശ്രമിക്കുന്നവർ കഴിക്കേണ്ടതാണ്. അതുകൊണ്ട് ഇതെല്ലാം നിങ്ങളിൽ ഗർഭധാരണം വേഗത്തിലാക്കുന്നതിന് സഹായിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട.

പ്രോട്ടീൻ
പ്രോട്ടീൻ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമുള്ള ഒരു ഘടകമാണ്. അതുകൊണ്ട് ദിവസവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. മത്സ്യം, ഇറച്ചി, ബ്ലാക്ക്ബീൻസ്, എന്നിവയെല്ലാം പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല ഗർഭധാരണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളിൽ ചിലതാണ്. ഗർഭധാരണത്തിന് ആരോഗ്യമുള്ള ഒരു ശരീരം കൂടി നിങ്ങൾക്ക് വേണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. പ്രായം കൂടുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിനും ഗർഭധാരണത്തിനും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. അതുകൊണ്ട് സംശയിക്കാതെ ഈ ഭക്ഷണങ്ങൾ എല്ലാം ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഗർഭധാരണം എളുപ്പത്തിലാക്കും.



Click it and Unblock the Notifications











