For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അണ്ഡാശയത്തിന്‍റെ വലിപ്പം കുറവോ, ഗർഭധാരണം പ്രശ്നം

|

ഗർഭധാരണത്തിന് വെല്ലുവിളി ഉയർത്തുന്ന പല വിധത്തിലുള്ള കാര്യങ്ങൾ ഉണ്ട്. സ്ത്രീകളിൽ വന്ധ്യതക്ക് പലപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഓവറിയുടെ വലിപ്പം. പുരുഷൻമാരിൽ ഇത് ബീജങ്ങളുടെ എണ്ണവും വലിപ്പവും ആരോഗ്യവും എല്ലാം കണക്കാക്കിയായിരിക്കും. എന്നാൽ സ്ത്രീകളിൽ ഓവുലേഷൻ, ആർത്തവം, ഗർഭപാത്രത്തിന്‍റെ വലിപ്പം, ഓവറിയുടെ ആരോഗ്യം വലിപ്പം എന്നിവയെ ആശ്രയിച്ചായിരിക്കും ഉണ്ടാവുക. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Most read: ഐവിഎഫ് ആദ്യ വിജയ സാധ്യത ഉറപ്പിക്കാൻ ഈ മാർഗ്ഗംMost read: ഐവിഎഫ് ആദ്യ വിജയ സാധ്യത ഉറപ്പിക്കാൻ ഈ മാർഗ്ഗം

സ്ത്രീകളിൽ ഓവറി അഥവാ അണ്ഡാശയം പ്രധാനപ്പെട്ട ഒരു അവയവമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവിടെയാണ് അണ്ഡോത്പാദനം നടക്കുന്നതും ഓവുലേഷന് സഹായിക്കുന്ന ഹോർമോണുകൾ ഉത്പ്പാദിപ്പിക്കപ്പെടുന്നതും. ആരോഗ്യകരമായ അണ്ഡാശയം സ്ത്രീകളുടെ പ്രത്യുത്പാദനത്തിൽ വഹിക്കുന്ന പങ്ക് ചില്ലറയല്ല. സ്ത്രീഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ ഇത്പാദനവും അണ്ഡാശയത്തിൽ നടക്കുന്നുണ്ട്.ഓവറിയുടെ വലിപ്പം നിങ്ങളുടെ ഗർഭധാരണത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

പ്രായം പ്രധാനപ്പെട്ട ഘടകം

പ്രായം പ്രധാനപ്പെട്ട ഘടകം

സ്ത്രീകളുടെ പ്രായം ഓവറിയുടെ വലിപ്പത്തിൽ വ്യത്യാസം വരുത്തുന്നുണ്ട് എന്നതാണ് സത്യം. പ്രായപൂർത്തിയാവുന്നതിന് മുൻപ് സ്ത്രീകളുടെ അണ്ഡാശയത്തിന് വലിപ്പം വളരെ കുറവായിരിക്കും. സാധാരണ പ്രായപൂർത്തിയായ സ്ത്രീയുടെ ഓവറിയുടെ വലിപ്പം എന്ന് പറയുന്നത് 3 cm നീളവും2.5 cm വലിപ്പവും 1.5 cm വിസ്താരമുള്ളതും ആയിരിക്കും. എന്നാൽ പ്രായപൂർത്തിയാവുന്നതിന് മുന്‍പം ആർത്തവ വിരാമം സംഭവിക്കുന്നതിന് തൊട്ട് മുൻപും സ്ത്രീകളുടെ ഓവറിയുടെ വലിപ്പം 20 mm കുറവായിരിക്കും. ഓവുലേഷൻ സമയത്ത് സ്വാഭാവികമായും ഓവറിയുടെ വലിപ്പത്തിൽ വ്യത്യാസം ഉണ്ടാവുന്നുണ്ട്.

ഓവറിക്ക് സംഭവിക്കുന്ന കേടുപാടുകൾ

ഓവറിക്ക് സംഭവിക്കുന്ന കേടുപാടുകൾ

ഓവറിയെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ധാരാളമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പിസിഓഎസ്, ഓവേറിയന്‍ സിസ്റ്റുകൾ എന്നിവയെല്ലാം. ഇതെല്ലാം പലപ്പോഴും ഗർഭധാരണത്തിന് വെല്ലുവിളി ഉയർത്തുന്നതാണ്. ഇതെല്ലാം ചികിത്സിച്ച് കൃത്യസമയത്ത് കണ്ടെത്തിയാൽ അത് നിങ്ങളില്‍ ഗർഭധാരണത്തിന് സഹായിക്കുന്നണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തര് കാര്യങ്ങൾ ശ്രദ്ധിക്കണം.

രോഗങ്ങൾ

രോഗങ്ങൾ

ഓവറിയുടെ വലിപ്പം കൂടുതലാവുന്നതിന് കാരണമാകുന്ന ചില രോഗങ്ങൾ ഉണ്ട്. ഇവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും ഇത്തരം അവസ്ഥകൾ തിരിച്ചറിയാൻ സമയം എടുക്കുന്നതാണ് നിങ്ങളുടെ അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. അണ്ഡാശയത്തെ ബാധിക്കുന്ന ക്യാൻസർ പലപ്പോഴും നിങ്ങളിൽ ഓവറിയുടെ വലിപ്പം വർദ്ധിപ്പിക്കുന്നതിനും ഇതിന്‍റെഫലമായി ഓവറിയിൽ വേദനയും രക്തസ്രാവവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിന് കാരണമാകുന്നുണ്ട്.

 വന്ധ്യതയുള്ളവരിൽ

വന്ധ്യതയുള്ളവരിൽ

വന്ധ്യത പോലുള്ള അസ്വസ്ഥതകൾ ഉള്ളവരിൽ പലപ്പോഴും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ അണ്ഡാശയത്തിന്‍റെ വലിപ്പത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നുണ്ട്. വന്ധ്യത പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന സ്ത്രീകളിൽ പലപ്പോഴും അണ്ഡോത്പാദനത്തിന്‍റെ ഉത്പ്പാദനത്തിനും വളര്‍ച്ചക്കും വേണ്ടി മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ഇതെല്ലാം ഓവറിയുടെ വലിപ്പം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ഇവരിൽ ഓവുലേഷന്‍ നടക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എന്നാൽ പിന്നീട് ഓവറി സാധാരണ വലിപ്പത്തിലേക്ക് വരുകയും ചെയ്യുന്നുണ്ട്.

 ഗർഭകാലത്ത് ‌

ഗർഭകാലത്ത് ‌

സാധാരണ അവസ്ഥയിൽ സ്ത്രീകളിൽ പലപ്പോഴും ഓവറിയുടെ വലിപ്പം വർദ്ധിക്കുന്നുണ്ട്. ഗർഭകാലത്ത് പ്രൊജസ്റ്റിറോൺ ഹോർമോൺ വളരെയധികം വർദ്ധിക്കുന്നതാണ് ഗർഭാവസ്ഥയിൽ ഓവറിയുടെ വലിപ്പം വർദ്ധിക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഗർഭകാലത്ത് ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങൾ അത്രയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതല്ല. ഇത് സാധാരണമായ ഒന്നാണ്. എന്നാല്‍ മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടും അണ്ഡാശയത്തിന്‍റെ വലിപ്പം വർദ്ധിക്കാവുന്നതാണ്.

 ഓവറിയുടെ വലിപ്പവും ഗർഭധാരണവും

ഓവറിയുടെ വലിപ്പവും ഗർഭധാരണവും

ഓവറിയുടെ വലിപ്പവും ഗർഭധാരണവും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം സാധാരണ ഓവറിയുടെ വലിപ്പത്തിൽ ഗർഭധാരണം സാധ്യമാവുന്നുണ്ട്. എന്നാൽ ഇത്തരം അവസ്ഥകളില്‍ അൽപം പ്രശ്നമുണ്ടാക്കുന്നതാണ്. ഓവറിയുടെ വലിപ്പം അണ്ഡോത്പാദനത്തെ വളരെയധികം ബാധിക്കുന്നുണ്ട്. അണ്ഡാശയ വലിപ്പം പലപ്പോഴും ഓവുലേഷൻ കൃത്യമാക്കാത്തതിനും ഓവറിയിലെ ഫോളിക്കുകളുടെ എണ്ണത്തിൽ മാറ്റവും ഉണ്ടാക്കുന്നുണ്ട്. ഓവറിയുടെ വലിപ്പം സ്ത്രീകളിൽ അണ്ഡോത്പാദനത്തെ കുറക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഗർഭധാരണത്തിന് ബുദ്ധിമുട്ട്

ഗർഭധാരണത്തിന് ബുദ്ധിമുട്ട്

സ്ത്രീകളിൽ ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ട്. അതിൽ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് ഓവറിയുടെ വലിപ്പം. വലിപ്പം കുറഞ്ഞ ഓവറികളിൽ അണ്ഡോത്പാദനത്തിന് തടസ്സം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് നിങ്ങളിൽ വന്ധ്യത പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരിച്ചറിയേണ്ടതാണ്.

English summary

Normal Size of Ovaries to Get Pregnant

Here in this article we are discussing about what is the normal size of ovaries to get pregnant. Read on.
X
Desktop Bottom Promotion