For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ വേദന മരുന്നില്ലാതെ തന്നെ കുറക്കാം എളുപ്പത്തില്‍

|

പ്രസവ വേദന സ്ത്രീകളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് വേദനയില്ലാതെ പ്രസവിച്ചാല്‍ മതി എന്നായിരിക്കും ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രസവ വേദനയെ കുറക്കുന്നതിന് ഇന്നത്തെ കാലത്ത് ആശുപത്രിയില്‍ പല വിധത്തിലുള്ള സംവിധാനങ്ങളും ഉണ്ട്. പക്ഷേ അതിന് അതിന്റേതായ പാര്‍ശ്വഫലങ്ങളും ഉണ്ട് എന്നുള്ളതാണ് സത്യം. എന്നാല്‍ പ്രസവ വേദനന കുറക്കുന്നതിന് ഇനി നോണ്‍മെഡിക്കല്‍ പരിഹാരങ്ങള്‍ ഉണ്ട്.

പ്രസവ വേദന കുറച്ച് കൊണ്ട് തന്നെ ഇനി പ്രസവിക്കാന്‍ ചില കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. പ്രസവ വേദന അസഹനീയമാണ് എന്നതുകൊണ്ട് തന്നെയാണ് പ്രസവ വേദനയെ ഭയന്ന് പല സ്ത്രീകളും സിസേറിയന്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ധൈര്യമുള്ള ചിലര്‍ക്ക് പ്രസവസമയത്ത് ഇത് എളുപ്പമാക്കുന്നതിനുള്ള ഓപ്ഷനുകളും തേടുന്നു. എപ്പിഡ്യൂറല്‍ ആണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേദന രഹിത രീതി. വാസ്തവത്തില്‍, ആധുനിക കാലത്ത്, വേദനയല്ലാതെ ഒരു സാധാരണ പ്രസവം ആസ്വദിക്കാന്‍ കഴിയുന്ന പലര്‍ക്കും എപ്പിഡ്യൂറല്‍ ഒരു അനുഗ്രഹമാണ്. എന്നാല്‍ ചില അമ്മമാര്‍ ഇപ്പോഴും എപ്പിഡ്യൂറല്‍ എടുക്കുന്നത് ഒഴിവാക്കാനും ആഗ്രഹിക്കുന്നു. ഈ അമ്മമാര്‍ക്ക് പ്രസവത്തിലൂടെ നീങ്ങാന്‍ സഹായിക്കുന്ന ഒരു നോണ്‍-മെഡിക്കല്‍ വേദന കുറക്കുന്ന ഓപ്ഷന്‍ ഏതാണെന്ന് നമുക്ക് നോക്കാം.

 സ്പര്‍ശിച്ച് മസാജ് ചെയ്യുക

സ്പര്‍ശിച്ച് മസാജ് ചെയ്യുക

പ്രസവം ഏറ്റവും സങ്കീര്‍ണമായ ഒന്ന് തന്നെയാണ് എന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ അതിനെ വളരെയധികം ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിന് വേണ്ടി പ്രസവ സമയത്തെ വേദന കുറക്കുന്നതിനായി മൃദുവായ പുറം മസാജ് വേദനയെ നേരിടാനും കഠിനമായ പ്രസവ വേദനയെ കുറക്കുന്നതിനും സഹായിക്കുന്നു. എന്നിരുന്നാലും, പരിശീലനം ലഭിച്ച നഴ്‌സ്, അക്യുപങ്ചറിസ്റ്റ് അല്ലെങ്കില്‍ മസാജ് പോലുള്ള പ്രസവ സമയത്ത് ഒരു ബാക്ക് മസാജ് നല്‍കണം. തെറ്റായ രീതിയില്‍ ചെയ്താല്‍ അത് പ്രസവസമയത്ത് സങ്കീര്‍ണതകള്‍ക്ക് ഇടയാക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ കൃത്യമായി അറിയുന്ന ഒരു വ്യക്തിയുടെ കീഴില്‍ മാത്രം പരിശിലീക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു.

വാട്ടര്‍ ബര്‍ത്ത്

വാട്ടര്‍ ബര്‍ത്ത്

ഇന്നത്തെ കാലത്ത് പലരും തിരഞ്ഞെടുക്കുന്ന ഒരു ഓപ്ഷനാണ് പലപ്പോഴും വാട്ടര്‍ ബര്‍ത്ത്. വിദേശ രാജ്യങ്ങളിലെല്ലാം തന്നെ പണ്ട് മുതലേ വാട്ടര്‍ ബര്‍ത്ത് ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത് ഇപ്പോള്‍ കേരളത്തിലും കണ്ട് വരുന്നുണ്ട്. പ്രസവ വേദന ശമിപ്പിക്കാന്‍ സഹായിക്കുന്നതിനാല്‍ പല സ്ത്രീകളും വാട്ടര്‍ബര്‍ത്ത് തിരഞ്ഞെടുക്കുന്നു. ബ്യൂയന്‍സി പ്രഭാവം മൂലം ഒരു സ്ത്രീയുടെ ശരീരം വെള്ളത്തില്‍ മുങ്ങുമ്പോള്‍ ശരീരം വേദന രേഖപ്പെടുത്തുന്നില്ല, അതിനാല്‍ ഒരാള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ പ്രസവത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് പോകാം. ഇത് പലപ്പോഴും പെട്ടെന്ന് പ്രസവം നടക്കുന്നതിനും കുഞ്ഞിനും അമ്മക്കും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നുണ്ട്.

ഹോട്ട് പാക്ക് പാഡുകള്‍

ഹോട്ട് പാക്ക് പാഡുകള്‍

പ്രസവ സമയത്തെ സങ്കീര്‍ണതകളും വേദനയും ഒഴിവാക്കുന്നതിന് വേണ്ടി പലരും ഇത്തരം പ്രതിരോധങ്ങളും തിരഞ്ഞെടുക്കാറുണ്ട്. ഇതിന്റെ ഫലമായി ചിലര്‍ക്ക് ശരീരം ചൂടാക്കുന്നതിനും തണുത്ത പായ്ക്കുകളും മാറിമാറി വരുന്നത് വേദനയെ നേരിടാന്‍ സഹായിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ പ്രസവ വേദന ഒരു പരിധി വരെ കുറക്കുന്നതിനാ സാധിക്കുന്നുണ്ട്. പ്രസവ വേദന ആരംഭിച്ച് കഴിഞ്ഞാല്‍ ഉടനേ തന്നെ ഇത് ചെയ്യാവുന്നതാണ്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കിയ ശേഷം മാത്രമേ ഇത്തരം സാഹസങ്ങളില്‍ ഏര്‍പ്പെടാവു എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഇന്‍ട്രാഡെര്‍മല്‍ സ്റ്റെറൈല്‍ വാട്ടര്‍ ഇന്‍ജക്ഷന്‍

ഇന്‍ട്രാഡെര്‍മല്‍ സ്റ്റെറൈല്‍ വാട്ടര്‍ ഇന്‍ജക്ഷന്‍

പ്രസവസമയത്ത് നടുവേദന ഒഴിവാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണിത്. താഴത്തെ പുറകില്‍ (സാക്രം) നാല് സ്ഥലങ്ങളില്‍ ചര്‍മ്മത്തിന് കീഴില്‍ കുത്തിവച്ച ചെറിയ അളവിലുള്ള അണുവിമുക്തമായ വെള്ളം (0.1 മില്ലി മുതല്‍ 0.2 മില്ലി വരെ) നടപടിക്രമത്തില്‍ ഉള്‍പ്പെടുന്നു. ഈ കുത്തിവയ്പ്പ് സാധാരണയായി പ്രസവത്തിന്റെ ആദ്യ ഘട്ടത്തിലാണ് നല്‍കുന്നത്. ഇതിലൂടെ സ്ത്രീകളില്‍ ഇത്തരം വേദനകളെ നമുക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. പ്രസവ വേദന കുറക്കുന്നതിലൂടെ അത് ഒരു പരിധി വരെ നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

അക്യുപങ്ചറും ഹിപ്‌നോസിസും

അക്യുപങ്ചറും ഹിപ്‌നോസിസും

പ്രസവസമയത്ത് വേദന കൈകാര്യം ചെയ്യുമ്പോള്‍ ഈ ബദല്‍ ആരോഗ്യ പരിപാലന നടപടിക്രമങ്ങള്‍ രോഗികളും ഡോക്ടര്‍മാരും ഒരുപോലെ പ്രയോഗിക്കുന്നു. എന്നിരുന്നാലും, ഈ ബദല്‍ തെറാപ്പികളുടെ പ്രയോജനം നേടാന്‍ നിങ്ങളെ സഹായിക്കാന്‍ നല്ലൊരു ഡോക്ടറിനോ അല്ലെങ്കില്‍ തെറാപ്പിസ്റ്റിനോ മാത്രമേ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അത് പ്രസവ സമയത്ത് അപകടം വരുത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ പ്രസവ സമയത്ത് നിങ്ങളില്‍ വേദന കുറക്കുന്നതാണ് എന്നുള്ളതാണ് സത്യം.

English summary

Non Medical Ways To Ease Pain During Labour In Malayalam

Here in this article we are discussing about some non medical ways to ease to pain during labour. Take a look
Story first published: Friday, September 17, 2021, 11:45 [IST]
X
Desktop Bottom Promotion