For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം ഒരുതുള്ളി മുലപ്പാലില്ല;കാരണവും പരിഹാരവും

|

പ്രസവശേഷം കുഞ്ഞിന് മുലയൂട്ടാൻ ശ്രമിക്കുമ്പോൾ മുലപ്പാൽ വരുന്നില്ല? ഇത്രയധികം അമ്മമാരെ വിഷമിപ്പിക്കുന്ന മറ്റൊരു സംഗതി ഇല്ല എന്ന് തന്നെ പറയാം. കാരണം കുഞ്ഞ് വിശക്കുമ്പോൾ അതിന് പാൽ കൊടുക്കാൻ കഴിയാത്ത അത്രയും ബുദ്ധിമുട്ടേറിയ മറ്റൊന്നും ഇല്ല എന്ന് തന്നെയാണ് ഏതൊര് അമ്മയും വിശ്വസിക്കുന്നത്. ഗര്‍ഭധാരണം സംഭവിക്കുമ്പോൾ തന്നെമ സ്തനങ്ങളുടെ വളർച്ചയും വികാസവും സംഭവിക്കുന്നുണ്ട്. എന്നാൽ മുലയൂട്ടിതുടങ്ങുന്നതോടെയാണ് സ്തനങ്ങളിലെ മമ്മറി ഗ്ലാൻഡുകളുടെ പ്രവർത്തനം പൂർണമായും പാലുൽപ്പാദിപ്പിക്കുന്നതിലേക്ക് എത്തുന്നത്.

ഗർഭകാലത്ത് അതുകൊണ്ട് തന്നെയാണ് സ്തനങ്ങള്‍ വലുതാവുന്നതും. കുഞ്ഞ് വളർന്ന് വരുന്നതോട് അനുസരിച്ച് തന്നെ സ്തനങ്ങളും പാൽ ചുരത്താൻ തയ്യാറാവുകയാണ് ഓരോ ഘട്ടം പിന്നിടുമ്പോഴും. ഫാറ്റി ടിഷ്യുക്കളാണ് സ്തനങ്ങളുടെ വലിപ്പച്ചെറുപ്പത്തെ തീരുമാനിക്കുന്നത്. എന്നാല്‍ പാലിന്‍റെ അളവിനേയോ ഗുണത്തേയോ ഒരിക്കലും ഈ വലിപ്പച്ചെറുപ്പം ബാധിക്കുന്നില്ല. സ്തനങ്ങളിലെ അൽവെയോലി കോശങ്ങളാണ് പാൽ ചുരത്തുന്നതിന് സഹായിക്കുന്നത്. പ്രസവ ശേഷമുണ്ടാവുന്ന പാലുൽപ്പാദനത്തിൽ ഹോര്‍മോൺ വഹിക്കുന്ന പങ്ക് ചില്ലറയല്ല. മുലയൂട്ടുന്ന ആദ്യമാസങ്ങളിൽ ഈസ്ട്രജന്‍റെ അളവ് വളരെ കുറവായിരിക്കും.

Most read: ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സം

എന്നാൽ പിന്നീട് പ്രൊജസ്റ്റിറോൺ ഹോർമോൺ ആണ് മുലപ്പാൽ വർദ്ധിപ്പിക്കുന്നതും സ്തനങ്ങളുടെ വലിപ്പത്തിന് കാരണമാകുകയും ചെയ്യുന്നത്.
എന്നാൽ ചില സ്ത്രീകളിൽ പ്രസവ ശേഷവും മുലപ്പാലിന്‍റെ ഉത്പാദനം കുറയുകയും മുലപ്പാൽ തീരെ ഇല്ലാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നോക്കാം. അതിലുപരി എന്താണ് ഇതിന്‍റെ കാരണങ്ങൾ എന്നും മനസ്സിലാക്കാം. ചിലരിൽ ഇത്തരം അവസ്ഥകൾ കഠിനമായ മാനസിക സമ്മർദ്ദത്തിലേക്കും ഡിപ്രഷനിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. ഇതല്ലാതെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന മറ്റ് കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മർദ്ദം മുലപ്പാല്‍ ഇല്ലാത്തതിന് പ്രധാന കാരണമായി പറയാവുന്നതാണ്. സാധാരണ അവസ്ഥയിൽ സ്ത്രീകളില്‍ പ്രസവ ശേഷം ഡിപ്രഷനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ചില അവസ്ഥയിൽ നാട്ടുകാരുടേയും ബന്ധുക്കളുടേയും കൂടി ഉപദേശവും കളിയാക്കലും എല്ലാം ഇവരെ വളരെയധികം സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഈ സമയത്ത് ഉണ്ടാവുന്ന ഇമോഷനുകൾ പല വിധത്തിലാണ് പ്രസവ ശേഷം സ്ത്രീകളെ ബാധിക്കുന്നത്. ഇതിന്‍റെ ഫലമായി മുലപ്പാൽ ചുരത്താൻ ആവാത്ത അവസ്ഥയും അതോടൊപ്പം തന്നെ അതികഠിനമായ ഉത്കണ്ഠയും ഡിപ്രഷനും ഉണ്ടാവുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. അതുകൊണ്ട് മറ്റുള്ളവരുടെ വാക്കിന് വില കൊടുക്കാതെ എന്താണ് ഡോക്ടർ പറയുന്നത് എന്ന് വെച്ചാൽ അതനുസരിച്ച് മാത്രം കാര്യങ്ങൾ തീരുമാനിക്കുക.

ഹോർമോണ‍ൽ ഇംബാലൻസ്

ഹോർമോണ‍ൽ ഇംബാലൻസ്

ശരീരത്തിൽ പ്രസവ ശേഷം വലിയ രീതിയില്‍ തന്നെ ഹോർമോണൽ ഇംബാലൻസ് സംഭവിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അതിന് വേണ്ടി പ്രയത്നിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും തൈറോയ്ഡ് പ്രശ്നങ്ങൾ ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. അതിന്‍റെ ഫലമായി മുലപ്പാൽ കുറയുകയോ മുലപ്പാല്‍ തീരെ ഇല്ലാത്ത അവസ്ഥയിലേക്ക് എത്തുകയോ ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളകെയധികം ശ്രദ്ധിക്കണം. ഗർഭകാലത്ത് പ്രൊലാക്റ്റിൻ ആണ് മുലപ്പാൽ ഉത്പ്പാദനത്തിന് സഹായിക്കുന്നത്. ഇതിന്‍റെ ഏറ്റക്കുറച്ചിലുകൾ നിങ്ങളിൽ ഉത്തരം അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രടദ്ധയോടെ വേണം ഓരോ ഘട്ടത്തിലും മുന്നോട്ട് പോവുന്നതിന്.

ജീവിതശൈലികൾ

ജീവിതശൈലികൾ

ജീവിത ശൈലികളും ഇതേ പ്രശ്നത്തിന് കാരണമാകുന്നുണ്ട്. നിങ്ങളുടെ ജീവിത രീതികളിൽ ഉണ്ടാവുന്ന ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഗർഭകാലത്ത് ആരോഗ്യകരമായ ഭക്ഷണ രീതികൾ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കുക. മാത്രമല്ല മദ്യം, പുകവലി, മറ്റ് ദൂശീലങ്ങള്‍ എന്നിവയുണ്ടെങ്കിൽ അതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ മുലപ്പാലിന്‍റെ ഉത്പാദനത്തെ കുറക്കുന്നവയാണ്. ചിലപ്പോൾ മുലപ്പാൽ ആവശ്യത്തിന് ഇല്ലാതാക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 ഗർഭനിരോധ ഗുളികകൾ

ഗർഭനിരോധ ഗുളികകൾ

പ്രസവം കഴിഞ്ഞ് പലരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് പലപ്പോഴും വീണ്ടും ഗർഭം ധരിക്കാതിരിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് പലപ്പോഴും മുലപ്പാലിന്‍റെ ഉത്പാദനത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. അതിന്‍റെ ഫലമായി ശരീരത്തിൽ പല വിധത്തിലുള്ള ഹോർമോൺ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും പ്രസവ ശേഷം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

ചില പ്രത്യേക മരുന്നുകൾ

ചില പ്രത്യേക മരുന്നുകൾ

ചില പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ അതും നിങ്ങളുടെ മുലപ്പാലിന്‍റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. പ്രസവ ശേഷം പലപ്പോഴും പല വിധത്തിലുള്ള ആയുര്‍വ്വേദ പച്ചമരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. പാഴ്സ്ലി, കർപ്പൂര തുളസി എന്നിവ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം പലപ്പോഴും നിങ്ങളുടെ മുലപ്പാൽ ഉത്പ്പാദനത്തെ കുറക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും നിങ്ങളുടെ ഡോക്ടറെ കണ്ട് മാത്രം എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടതാണ്. എന്തൊക്കെ പ്രസവ ശുശ്രൂഷ മരുന്നുകൾ കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്ന കാര്യം എല്ലാം അറിഞ്ഞിരിക്കേണ്ടതാണ്.

 ഗർഭകാലത്തെ ബുദ്ധിമുട്ട്

ഗർഭകാലത്തെ ബുദ്ധിമുട്ട്

ഗർഭകാലത്തെ ബുദ്ധിമുട്ട് പലവിധത്തിൽ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. പ്രസവത്തിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എല്ലാം ഇത്തരത്തില്‍ മുലപ്പാലിന്‍റെ ഉത്പ്പാദനത്തിന് വില്ലനായി മാറുന്നുണ്ട്. എന്നാൽ ഇവരിൽ അൽപ സമയത്തിന് ശേഷം മുലപ്പാൽ ഉത്പ്പാദിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. മാനസിക സമ്മർദ്ദം കൂടുതൽ ഉള്ളവരിൽ പലപ്പോഴും പ്രിടേം ഡെലിവറി നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഹോർമോൺ മാറ്റങ്ങൾ തന്നെയാണ് ഇത്തരത്തിൽ നിങ്ങളുടെ മുലപ്പാലിന്‍റെ ഉത്പാദനത്തിന് വെല്ലുവിളിയാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

പരിഹാരങ്ങൾ

പരിഹാരങ്ങൾ

മുലപ്പാൽ ഇല്ലാത്ത അവസ്ഥയിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടർമാർ തന്നെ പറയുന്ന ചില വഴികൾ ഉണ്ട്. അവ എന്തൊക്കെയന്ന് നോക്കാം. ഇത്തരം കാര്യങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യാൻ ശ്രമിച്ചാൽ അത് മുലപ്പാലിന്‍റെ ഉത്പ്പാദനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം.

കൈകൊണ്ട് അമർത്തുക

കൈകൊണ്ട് അമർത്തുക

മുലപ്പാൽ വരുന്നതിന് വേണ്ടി കൈകൊണ്ട് അമര്‍ത്താൻ ശ്രദ്ധിക്കുക. ഇത് ലാക്റ്റേഷൻ വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ മുലപ്പാൽ വരുന്നതിനും സഹായിക്കുന്നതിനും സഹായിക്കുന്നുണ്ട്. കൂടാതെ സ്തനങ്ങളിൽ വട്ടത്തിൽ താഴെ നിന്ന് മുകളിലേക്ക് മസ്സാജ് ചെയ്യുന്നതിന് ശ്രമിക്കുക. ഈ പ്രഷർ നിങ്ങളുടെ സ്തനങ്ങളിൽ മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക.

കുഞ്ഞിനെ കൊണ്ട് കുടിപ്പിക്കുക

കുഞ്ഞിനെ കൊണ്ട് കുടിപ്പിക്കുക

പാലില്ലെന്ന് കരുതി കുഞ്ഞിനെ കുടിപ്പിക്കാതിരിക്കരുത്. കുഞ്ഞിനെ ഇടക്കിടക്ക് മുലപ്പാൽ നൽകാൻ ശ്രമിച്ച് കൊണ്ടിരിക്കേണ്ടതാണ്. ഇത് സ്തനങ്ങളിൽ ഉത്തേജനത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മുലപ്പാൽ വരുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള മരുന്നുകൾ സ്വന്തം ഇഷ്ടത്തിന് കഴിക്കുന്നുണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

ഡോക്ടറെ കാണുക

ഡോക്ടറെ കാണുക

പ്രസവം കഴിഞ്ഞ് ആദ്യത്തെ ആറ് മാസം കുഞ്ഞിന് മുലപ്പാൽ മാത്രമേ നല്‍കാൻ പാടുകയുള്ളൂ. എന്നാൽ അത് വരേയും കുഞ്ഞിന് ആവശ്യത്തിന് പാൽ ലഭിച്ചില്ലെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. എന്താണ് പ്രശ്നമെന്ന് ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ തീരുമാനിക്കാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അതുണ്ടാക്കുന്ന പാർശ്വഫലങ്ങൾ ചില്ലറയല്ല. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

No Breast Milk After Delivery: Reasons and Solutions

Here in this article we are discussing about the causes and solutions for no breast milk after delivery. Read on
X
Desktop Bottom Promotion