Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
സ്ത്രീ പുരുഷൻമാരില്‍ ഗർഭധാരണശേഷി ഇരട്ടിയാക്കും
വന്ധ്യതയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുന്നവരുണ്ട്. വന്ധ്യത പോലുള്ള അസ്വസ്ഥതകൾ പലപ്പോഴും നിങ്ങളുടെ ജീവിതത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നുണ്ട്. വന്ധ്യതയെ സുഖപ്പെടുത്തുന്നതിന് വേണ്ടി പല വിധത്തിലുള്ള ചികിത്സകൾ നിങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ ഔഷധസസ്യങ്ങൾ വന്ധ്യതയെ സുഖപ്പെടുത്തുന്നു എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക പല വിധത്തിലുള്ള ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഹെർബൽ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എങ്കിലും പ്രകൃതിദത്തമായ ഔഷധങ്ങൾ നിങ്ങൾക്ക് വന്ധ്യത പരിശോധനക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് വന്ധ്യതയെന്ന പ്രതിസന്ധിയെ പരിഹരിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് വന്ധ്യതയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില ഔഷധങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

സ്ത്രീകൾക്ക് വന്ധ്യതക്ക് ഔഷധങ്ങൾ
സ്ത്രീകൾക്ക് വന്ധ്യതയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ഔഷധങ്ങൾ ഉപയോഗിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നവയും സ്ത്രീകളിൽ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില ഔഷധങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. സ്ത്രീകളിലും വന്ധ്യത പോലുള്ള അസ്വസ്ഥതകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാർഗ്ഗങ്ങള്‍ നമുക്ക് നോക്കാം.

അശ്വഗന്ധ
സ്ത്രീകളിലെ വന്ധ്യതയെന്ന് പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ. ഇത് സ്ത്രീകളിൽ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് എൻഡോക്രൈൻ സിസ്റ്റം ഉത്തേജിപ്പിക്കുന്നതിനും അഡ്രീനൽ, തൈറോയ്ഡ് ഗ്രന്ഥികൾ എന്നിവയെ നിയന്ത്രിച്ച് സ്ത്രീകളിൽ പ്രത്യുൽപാദന ഹോർമോണുകളെ സന്തുലിതമാക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. അണ്ഡാശയം, ഗർഭപാത്രം, രോഗപ്രതിരോധ ശേഷി എന്നിവയെ ശക്തിപ്പെടുത്തുന്നതിന് അശ്വഗന്ധ സഹായിക്കുന്നുണ്ട്.

റാസ്ബെറി
റാസ്ബെറി കഴിക്കുന്നതിലൂടെ അത് നിങ്ങളിൽ വന്ധ്യതയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സ്വാഭാവികമായും സ്ത്രീകളിൽ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. ഇതിന് തക്കതായ ഗുണങ്ങൾ റെഡ് റാസ്ബെറിയിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഗര്‍ഭപാത്ര കോശങ്ങളെ പിന്തുണയ്ക്കുന്ന പോഷകഗുണമുള്ള, സസ്യമാണ് ഇത്. എന്നാൽ ചിലരിൽ ഇത് ചെറിയ രീതിയിൽ ഉള്ള മനം പുരട്ടലിനും മറ്റും കാരണമാകുന്നുണ്ട്. അതുകൊണ്ട് അൽപം ശ്രദ്ധിച്ച് വേണം ഉപയോഗിക്കുന്നതിന്.

കാട്ടു ചേന
കാട്ടു ചേന കഴിക്കുന്നതിലൂടെയും നിങ്ങളിൽ വന്ധ്യതയെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പരമ്പരാഗത ചൈനീസ് ഹെർബലിസ്റ്റുകൾ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി കാട്ടു ചേനയാണ് സഹായിക്കുന്നത്. ചില മെഡിക്കൽ രീതികളിൽ ഇത് ഒരു ഉത്തേജന മരുന്നായും ഉപയോഗിക്കുന്നുണ്ട്. അണ്ഡോത്പാദനത്തിന് സഹായിക്കുന്ന ഒന്നാണ് കാട്ടു ചേന. ഇത് കൃത്യമായി ഓവുലേഷൻ നടക്കുന്നതിന് വേണ്ടിയും ആർത്തവ ചക്രം കൃത്യമാവുന്നതിന് വേണ്ടിയും സഹായിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ കാട്ടു ചേന ഉപയോഗിക്കുന്നതിന് മുൻപ് ഒരു നല്ല ആയുർവ്വേദ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.

മാതളം
മാതളം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. മാതളം കഴിക്കുന്നത് ഗര്‍ഭപാത്രത്തിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഗര്‍ഭഛിദ്രം തടയുകയും ചെയ്യുന്നു. കൂടാതെ മാതളം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. നല്ല രീതിയില്‍ പ്രസവം നടക്കുന്നതിന് മാതളം മികച്ച ഒന്നാണ്. എന്നാൽ സ്ത്രീകളിൽ ആരോഗ്യ സംരക്ഷണത്തിനും രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് മാതളം. അതുകൊണ്ട് തന്നെയാണ് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സ്ത്രീകളിൽ ഉത്പാദന ശേഷിക്കും മാതളം ഉപയോഗിക്കുന്നതും.

കറുവപ്പട്ട
കറുവപ്പട്ട സ്ത്രീകൾ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ വന്ധ്യതയെന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. ശരിയായ ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് വന്ധ്യതക്കെതിരെ പൊരുതുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മാത്രമല്ല മാസ മുറ കൃത്യമാക്കുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് സ്ത്രീകളിലെ വന്ധ്യതക്ക് കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്.

പുരുഷൻമാരിൽ
ഇനി പുരുഷൻമാരിലാണ് ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുന്നത് എന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ പങ്കാളികൾ വന്ധ്യത ചികിത്സക്ക് തയ്യാറാവേണ്ടതാണ്. എന്തൊക്കെയാണ് പുരുഷൻമാരിൽ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

ഇരട്ടി മധുരം
ഇരട്ടി മധുരം പുരുഷന്‍മാരിൽ വന്ധ്യത പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പുരുഷൻമാരിൽ വന്ധ്യതക്ക് കാരണമാകുന്ന ബീജങ്ങളുടെ ആരോഗ്യത്തിനും ഗുണത്തിനും സഹായിക്കുന്നുണ്ട്. മാത്രമല്ല ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല ആരോഗ്യം മൊത്തത്തിൽ നല്ല രീതിയിലേക്ക് എത്തുന്നതിനും സഹായിക്കുന്നുണ്ട്.

അശ്വഗന്ധ
പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരുപോലെ സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ. ഇത് പുരുഷൻമാർക്ക് കാപ്സ്യൂൾ ആയും ലഭിക്കുന്നുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും വന്ധ്യത സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അശ്വഗന്ധ. എന്നാൽ ഇത് സ്ത്രീകളിൽ ഗർഭധാരണം സംഭവിക്കുമ്പോൾ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വന്ധ്യതക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട.

ശതാവരി
ശതാവരിക്കിഴങ്ങ് ഉപയോഗിക്കുന്നതിലൂടെയും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വർഷങ്ങളായി ശതാവരി കിഴങ്ങ് വന്ധ്യത ചികിത്സക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മാനസിക സമ്മർദ്ദം കുറക്കുന്നതിനും പുരുഷൻമാരിൽ ബീജോത്പാദനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications











