For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാവസ്ഥയില്‍ വായ്പ്പുണ്ണ് ഉണ്ടോ,നിസ്സാരമല്ല ഇത്

|

ഗർഭാവസ്ഥയിൽ സ്ത്രീകളെ വളരെയധികം വലക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെയധികം ശ്രദ്ധേയം തന്നെയാണ്. എന്നാൽ ഇതിൽ നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്ന ഒന്നാണ് വായിലുണ്ടാവുന്ന പുണ്ണ്. ഇതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. ഇത് തിരിച്ചറിഞ്ഞാണ് പരിഹാരം കാണേണ്ടത്. എന്തെങ്കിലും ചെറിയ അസ്വസ്ഥതകൾ വരുമ്പോൾ മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇതിനും മരുന്ന് കഴിക്കാൻ പലപ്പോഴും ശ്രമിക്കും. എന്നാൽ ഒരിക്കലും കൈയ്യിൽ കിട്ടുന്ന മരുന്ന് എടുത്ത് ഗർഭകാലത്ത് കഴിക്കരുത്. ഇത് കൂടുതൽ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം.

Mouth Ulcer During Pregnancy: Causes, Symptoms and Treatment

<strong>Most read:ആർത്തവചക്രം 21-ൽതാഴെ; ഗർഭധാരണം ബുദ്ധിമുട്ട് ,കാരണം</strong>Most read:ആർത്തവചക്രം 21-ൽതാഴെ; ഗർഭധാരണം ബുദ്ധിമുട്ട് ,കാരണം

ഗർഭാവസ്ഥയാണെങ്കിലും അല്ലെങ്കിലും ഇത്തരം അസ്വസ്ഥതകൾ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് പലരും നെട്ടോട്ടമോടുന്നത്. കാരണം അത്രക്കും അസ്വസ്ഥതയാണ് വായ്പ്പുണ്ണ് നിങ്ങളിൽ ഉണ്ടാക്കുന്നത്. എന്നാൽ ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ചിലരിൽ ഗർഭാവസ്ഥയിൽ മാത്രം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണം എന്നും എന്താണ് പരിഹാരം എന്നും നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനെക്കൂടി എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

ഹോർമോൺ മാറ്റങ്ങള്‍

ഹോർമോൺ മാറ്റങ്ങള്‍

ഗർഭകാലത്ത് പല വിധത്തിലുള്ള ഹോർമോൺ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. അതിന്‍റെ ഫലമായി നിങ്ങളിൽ വായിൽ പുണ്ണ് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും നിങ്ങളുടെ ചുണ്ടുകളിലും കവിളിലും വായ്ക്കകത്തും എല്ലാം ഉണ്ടാവുന്നുണ്ട്. നാവിൽ വരെ ഇത്തരം മാറ്റങ്ങളുടെ ഫലം ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് ഹോർമോണ്‍ മാറ്റങ്ങൾ മൂലം ഉണ്ടാവുന്ന ഈ അസ്വസ്ഥതയെ നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

ഗർഭകാലത്ത് സ്ത്രീകളിൽ അല്‍പം മാനസിക സമ്മര്‍ദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ അവസ്ഥയിൽ അതിനെ പ്രതിരോധിക്കുന്നതിന് മുൻപ് മനസ്സിനെ ആശ്വാസത്തോടെ നിലനിർത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് ഇത്തരത്തിൽ ഉള്ള ശാരീരിക അസ്വസ്ഥതകൾ ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഭക്ഷണത്തിന്‍റെ സെൻസിറ്റീവിറ്റി

ഭക്ഷണത്തിന്‍റെ സെൻസിറ്റീവിറ്റി

ചില ഭക്ഷണങ്ങൾ ഗർഭാവസ്ഥയിൽ സ്ത്രീകളിൽ അലർജിയുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് ആസിഡ് പോലുള്ളവ അടങ്ങിയ ഭക്ഷണങ്ങൾ. ഇതിനോടുള്ള ഇഷ്ടം കാരണം പലപ്പോഴും ഇത്തരം അവസ്ഥകൾ ഉണ്ടാവുമ്പോൾ അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഇത് പലപ്പോഴും മൗത്ത് അൾസറിലേക്കാണ് നിങ്ങളുടെ ഗര്‍ഭകാലത്തെ കൂട്ടിക്കൊണ്ട് പോവുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

മറ്റ് കാരണങ്ങൾ

മറ്റ് കാരണങ്ങൾ

ഇതൊന്നുമല്ലാതെ മറ്റ് ചില കാരണങ്ങൾ കൊണ്ടും ഇത്തരം പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. അതിൽ മുന്നിൽ നിൽക്കുന്നത് തന്നെയാണ് രോഗപ്രതിരോധ ശേഷി കുറഞ്ഞത്, പല്ലിൻറെ ആരോഗ്യമില്ലായ്മ എന്നിവയെല്ലാം വായിലെ അൾസറിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതിന്‍റെ ഏറ്റവും ചെറിയ ഉദാഹരണമാണ് ഇവയെല്ലാം.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

എന്തൊക്കെയാണ് ഇത്തരത്തിൽ നിങ്ങളിൽ വെല്ലുവിളിയുണ്ടാക്കുന്ന പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുന്നതിന് മുൻപ് എന്തൊക്കെയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. വായിൽ ഉണ്ടാവുന്ന ഇത്തരത്തിലുള്ള അസ്വസ്ഥതകൾക്ക് എന്തൊക്കെ ലക്ഷണങ്ങളാണ് കാണിക്കുന്നത് എന്ന് നോക്കാം.

 വായിലെ ലക്ഷണങ്ങൾ ഇവയാണ്

വായിലെ ലക്ഷണങ്ങൾ ഇവയാണ്

വായിൽ ചുവപ്പ്, വെള്ള തുടങ്ങിയ നിറത്തിൽ നാവിലും കവിളിലും എല്ലാം മുറിവ് പോലെ കാണപ്പെടുന്നു. ഇതോടൊപ്പം അതികഠിനമായ വേദനയും ഉണ്ടാവുന്നുണ്ട്. സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും എന്തിന് വെള്ളം കുടിക്കുന്നതിന് പോലും ബുദ്ധിമുട്ടുണ്ടാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങൾ കണ്ടാൽ അത് വായ്പ്പുണ്ണിന്‍റെ ലക്ഷണങ്ങളാണ് എന്നകാര്യത്തിൽ സംശയം വേണ്ട. വായ വരണ്ടിരിക്കുന്നതും മറ്റും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കേണ്ടതാണ്.

 പരിഹാരങ്ങൾ

പരിഹാരങ്ങൾ

എന്തൊക്കെയാണ് ഇതിന് പരിഹാരങ്ങൾ എന്നുള്ള കാര്യം ആദ്യം മനസ്സിലാക്കേണ്ടതാണ്. ഗര്‍ഭകാലം അസ്വസ്ഥതകൾ ഇല്ലാതെ സുഗമമായി മുന്നോട്ട് പോവുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ചിലതാണ്. ഗര്‍ഭാവസ്ഥയില്‍ ആയതു കൊണ്ട് തന്നെ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നതിനും ശ്രമിക്കരുത്. ഇത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തെ വരെ ബാധിക്കുന്നണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

 പരിഹാരങ്ങള്‍ ഇങ്ങനെ

പരിഹാരങ്ങള്‍ ഇങ്ങനെ

വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക, ദിവസവും രണ്ട് നേരവും പല്ല് തേക്കുക. അധികം എരിവുള്ളതും അസിഡിക് ആയിട്ടുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വായിൽ എന്തെങ്കിലും തരത്തിലുള്ള മുറിവുണ്ടെങ്കിൽ ഇടക്കിടക്ക് ഉപ്പു വെള്ളം ഇട്ട് കവിൾ കൊള്ളാൻ ശ്രമിക്കുക. വേദന കുറക്കുന്നതിന് വേണ്ടി ഐസ് ക്യൂബ് ഉപയോഗിക്കുക, മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകാൻ ശ്രദ്ധിക്കുക, കാരറ്റ് ജ്യൂസ്, തൈര്, സെലറി എന്നിവ ശീലമാക്കുക. ഇതെല്ലാം നിങ്ങളുടെ ഈ പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കുന്നുണ്ട്.

English summary

Mouth Ulcer During Pregnancy: Causes, Symptoms and Treatment

Here in this article we are discussing about mouth ulcer causes symptoms and treatment during pregnancy. Read on.
X
Desktop Bottom Promotion