For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളിലെ കൊവിഡ് നല്ലൊരു ശതമാനവും ലക്ഷണമില്ലാതെ

|

രോഗലക്ഷണങ്ങളില്ലാതെയാണ് ഗര്‍ഭിണികളിലെ കൊവിഡ് എന്നത് പലപ്പോഴും ആശങ്കയുണര്‍ത്തുന്നതാണ്. ഡെലിവറി റൂമിലെത്തിയ ഭൂരിപക്ഷം സ്ത്രീകളിലും കൊവിഡിന്റെ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സിലെ എല്‍മ്ഹര്‍സ്റ്റ് ഹോസ്പിറ്റലിന്റെ ലേബര്‍ ആന്‍ഡ് ഡെലിവറി യൂണിറ്റില്‍ കോവിഡ് -19 പരിശോധിച്ചവരിലാണ് ഇത് കണ്ടെത്തിയത്. 130 ഓളം ഗര്‍ഭിണികളില്‍ മൂന്നിലൊന്ന് പേരും കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

പോസിറ്റീവ് ആയ ഗര്‍ഭിണികളില്‍ ഏകദേശം 72 ശതമാനം പേരും ലക്ഷണമില്ലാത്തവരാണ്, അതായത് കോവിഡ് -19 മായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും അവരിലുണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം. ഇത് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ ഗര്‍ഭിണികളില്‍ എന്തെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ തോന്നിയാല്‍ ഒരു തരത്തിലും വെച്ച് താമസിപ്പിക്കരുത്. ഉടനേ തന്നെ ഡോക്ടറെ കാണുകയും കൂടുതല്‍ പരിശോധനകള്‍ നടത്തുകയും ചെയ്യുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

Most Pregnant Women With COVID Are Asymptomatic

ഗര്‍ഭധാരണത്തിന് ഏറ്റവും നല്ല സമയം ദമ്പതികള്‍ക്ക് ഇതാണ്ഗര്‍ഭധാരണത്തിന് ഏറ്റവും നല്ല സമയം ദമ്പതികള്‍ക്ക് ഇതാണ്

അപകടങ്ങള്‍ തിരിച്ചറിയേണ്ടതാണ്

എന്നാല്‍ കൊവിഡ് പോസിറ്റീവ് ആയിട്ടുള്ളവരില്‍ ഗര്‍ഭകാലത്തോ അല്ലെങ്കില്‍ പ്രസവ സമയത്തോ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്ന് തിരിച്ചറിയേണ്ടതാണ്. അതിന് വേണ്ടി കൃത്യമായ പ്രതിരോധം എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഇവരിലെ പ്രസവ രീതി, വിട്ടുമാറാത്ത രക്താതിമര്‍ദ്ദം, പ്രീക്ലാമ്പ്സിയ, ഗര്‍ഭധാരണത്തിനു മുമ്പുള്ള അമിതവണ്ണം, ആസ്ത്മ, പ്രമേഹം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം വളരെയധികം പ്രാധാന്യമാണ് ഉള്ളത്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ച 95 ശതമാനം സ്ത്രീകളിലും പ്രതികൂല ഫലങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി.

Most Pregnant Women With COVID Are Asymptomatic

നവജാതശിശുക്കള്‍ക്കും അമ്മയ്ക്കും അപകടസാധ്യതകള്‍ ഇതിന് പിന്നിലുണ്ട് എന്നുള്ളതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, COVID-19 ഉള്ള ഗര്‍ഭിണികളോ അടുത്തിടെ ഗര്‍ഭിണികളോ ആയ സ്ത്രീകള്‍ അകാലത്തില്‍ പ്രസവിക്കാനുള്ള സാധ്യത കൂടുതലാണ്. COVID-19 ഉള്ള സ്ത്രീകളില്‍ ജനിച്ച 4 ല്‍ 1 ശിശുക്കളെ നവജാതശിശു യൂണിറ്റില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും, പ്രസവവും നവജാതശിശു മരണനിരക്കും കുറവായിരുന്നു.

Most Pregnant Women With COVID Are Asymptomatic

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്നാല്‍ കോവിഡ് ബാധിച്ച അമ്മമാര്‍ അല്ലെങ്കില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. വീട്ടില്‍ തന്നെ തുടരുക, പുറത്തുനിന്നുള്ളവരെ കണ്ടുമുട്ടുന്നത് ഒഴിവാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക. ഡെലിവറിക്ക് തയ്യാറെടുത്ത് ആശുപത്രിയിലെത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യുക. COVID-19 പാന്‍ഡെമിക് സമയത്ത് പോലും ആശുപത്രിയില്‍ പ്രസവിക്കുന്നത് സുരക്ഷിതമാണ്.

Most Pregnant Women With COVID Are Asymptomatic

ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് അടയാളങ്ങളില്‍ എപ്പോഴും ജാഗരൂകരായിരിക്കുക. കൃത്യമായ ഇടവേളയില്‍ നിങ്ങളുടെ ഡോക്ടറെ സന്ദര്‍ശിക്കുന്നത് തുടരുക. നിങ്ങളുടെ കുഞ്ഞിനെ സ്പര്‍ശിക്കുന്നതിനും മുലയൂട്ടുന്നതിന് മുമ്പും ശേഷവും കൈ കഴുകുക. നിങ്ങളുമായോ കുഞ്ഞുമായോ ബന്ധപ്പെടുന്ന എല്ലാ പാത്രങ്ങളും വസ്ത്രങ്ങളും കഴുകി അണുവിമുക്തമാക്കുക. കുഞ്ഞിന് മുലയൂട്ടുന്ന സമയത്ത് മെഡിക്കല്‍ മാസ്‌ക് ധരിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. നിങ്ങള്‍ക്ക് ചുറ്റുമുള്ള പ്രതലങ്ങള്‍ പതിവായി വൃത്തിയാക്കുക, അണുവിമുക്തമാക്കുക. മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് 1 മീറ്റര്‍ അകലം പാലിക്കുക.

English summary

Most Pregnant Women With COVID Are Asymptomatic

Here in this article we are discussing about most Pregnant women with COVID are asymptomatic. Take a look.
Story first published: Wednesday, January 13, 2021, 18:45 [IST]
X
Desktop Bottom Promotion