For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്ത് ചർമ്മത്തിൽ കരുവാളിപ്പോ, പ്രധാന കാരണമിതാ

|

ഗർഭകാലത്ത് ചർമ്മത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. അതിനെ പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുള്ളത് പലരേയും അസ്വസ്ഥമാക്കുന്നതാണ്. കാരണം ചിലരിൽ ചർമ്മത്തിന് നിറം വളരെയധികം ഉണ്ടെങ്കില്‍ പോലും പലപ്പോഴും ഗര്‍ഭകാലത്ത് ചർമ്മത്തിൽ കറുപ്പ് നിറം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് ആർക്കും അറിയാത്ത പ്രശ്നങ്ങൾ. ചർമസംരക്ഷണത്തിന് വേണ്ടി നമ്മള്‍ എന്തൊക്കെ മാർഗ്ഗങ്ങള്‍ തേടുന്നുണ്ട് എന്നുള്ളത് ചർമ്മത്തിനും കുഞ്ഞിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നുള്ളത് അറിയേണ്ടതാണ്.

വയറിന്‍റെ സ്ഥാനം നൽകും പെണ്‍കുഞ്ഞെങ്കിലുള്ള സൂചനവയറിന്‍റെ സ്ഥാനം നൽകും പെണ്‍കുഞ്ഞെങ്കിലുള്ള സൂചന

ചര്‍മസംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ഏതൊക്കെ തരത്തിൽ നിങ്ങളുടെ ഗർഭകാലം ആസ്വാദ്യകരമാക്കി മാറ്റാം എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. എന്താണ് മെലാസ്മ, എന്തുകൊണ്ടാണ് ഗർഭാവസ്ഥയിൽ ഇത് സംഭവിക്കുന്നത് എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇത് നിങ്ങളിൽ ഗർഭാവസ്ഥയിൽ എങ്ങനെ മാറ്റിയെടുക്കാം എന്നുള്ളതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഗർഭാവസ്ഥയിൽ പലരിലും മുഖത്തും കഴുത്തിനു ചുറ്റുമാണ് പലപ്പോഴും കൂടുതൽ നിറം മാറ്റം സംഭവിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്താണ് കാരണങ്ങൾ എന്നും എന്താണ് പരിഹാരം എന്നും നമുക്ക് നോക്കാം.

 എന്താണ് മെലാസ്മ?

എന്താണ് മെലാസ്മ?

എന്താണ് മെലാസ്മ എന്നുള്ളത് പലർക്കും അറിയില്ല. സ്ത്രീകളിൽ ഗർഭാവസ്ഥയിലും അല്ലാതെയും മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ബ്രൗൺ നിറത്തിലുള്ള സ്പോട്ടുകളാണ് മെലാസ്മ എന്ന് പറയുന്നത്. ചർമ്മത്തിന്‍റെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടല്ല ഇത് സംഭവിക്കുന്നത്. പ്രധാനമായും 20-30 പ്രായമുള്ളവരിലാണ് ഇത് ഏറ്റവും കൂടുതൽ കണ്ട് വരുന്നത്. ഗർഭാവസ്ഥയിൽ അൽപം കൂടുതലായിരിക്കും ഈ പ്രശ്നങ്ങൾ. പ്രധാനമായും മുഖത്തും കഴുത്തിലും കവിളിലും ആണ് ഈ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ കണ്ട് വരുന്നത്.

 കാരണങ്ങൾ

കാരണങ്ങൾ

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തിൽ ബ്രൗൺ നിറത്തിലുള്ള സ്പോട്ടുകൾ വരുന്നതിനുള്ള കാരണം എന്ന് നമുക്ക് നോക്കാവുന്നതാണ്. സാധാരണ അവസ്ഥയിൽ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാവുമ്പോൾ ഇത്തരത്തിലുള്ള അവസ്ഥകൾ ചർമ്മത്തിൽ ഉണ്ടാവുന്നു. ഇത് കൂടാതെ ജനിതകപരമായ കാരണങ്ങൾ, അല്ലെങ്കിൽ കൂടുതൽ സമയം സൂര്യപ്രകാശം കൊള്ളുന്നത് എല്ലാം നിങ്ങളിൽ ഇത്തരം അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്. ഈ അവസ്ഥകൾ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാക്കുന്നില്ല. ഗർഭകാലത്ത് ഉണ്ടാവുന്ന ഹോർമോൺ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.

ഗർഭകാലത്ത് സാധാരണം

ഗർഭകാലത്ത് സാധാരണം

എന്നാൽ ഗർഭകാലത്ത് ഇത് സാധാരണമായ ഒരു അവസ്ഥയാണ്. കാരണം ധാരാളൺ ഹോര്‍മോൺ മാറ്റങ്ങളിലൂടെയാണ് ഈ കാലം കടന്നു പോവുന്നുത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിനെല്ലാം പരിഹാരം കാണുന്നതിന് സാധിക്കണം എന്നില്ല. ഗർഭകാലത്ത് സാധാരണ സംഭവിക്കുന്ന ഒന്നാണ് ഇത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങൾ യാതൊരു വിധത്തിലും ഭയക്കേണ്ട ഒന്നല്ല. പ്രത്യേകിച്ച് ഗർഭകാലത്ത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ടെൻഷനടിച്ച് മാറ്റേണ്ട ആവശ്യമില്ല. പ്രസവ ശേഷം ഇത് സ്വാഭാവികമായി മാറുകയും ചെയ്യുന്നുണ്ട്.

പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത്

പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത്

ഗർഭകാലത്ത് ഇത്തരം പ്രതിസന്ധികളെ മാറ്റുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവരിൽ പലപ്പോഴും മരുന്നുകളും ക്രീമും ഉപയോഗിക്കാതിരിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാരണം ഗർഭകാലമായതിനാൽ എന്തുകൊണ്ടും അത് നിങ്ങളുടെ കുഞ്ഞിനേയും ബാധിക്കും എന്നുള്ളത് തന്നെയാണ് കാര്യം. എന്നാൽ ഇത്തരം അവസ്ഥകൾ വരാതിരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സൂര്യപ്രകാശം കൊള്ളുന്നത് കുറക്കുക

സൂര്യപ്രകാശം കൊള്ളുന്നത് കുറക്കുക

ചർമ്മത്തില്‍ സൂര്യ പ്രകാശം കൊള്ളുമ്പോൾ അത് ആവശ്യത്തിനെങ്കിൽ നല്ലതാണ്. എന്നാൽ സൂര്യ പ്രകാശം കൊള്ളാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിക്കണം. കഴിയുന്നതും വെയിലത്ത് ഇറങ്ങുന്നത് അൽപം ശ്രദ്ധിച്ച് വേണം. അല്ലെങ്കിൽ അത് ഈ പ്രതിസന്ധിയെ വർദ്ധിപ്പിക്കുന്നതിനാണ് കാരണമാകുന്നത്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. പുറത്ത് പോവുന്നവരാണെങ്കിൽ SPF 25 ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ഒരു പരിധി വരെ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

സ്കിൻകെയർ ഉത്പ്പന്നങ്ങൾ

സ്കിൻകെയർ ഉത്പ്പന്നങ്ങൾ

ഗർഭകാലത്ത് സ്കിൻകെയർ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണെങ്കിലും ഇത് പ്രശ്നം വഷളാക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിസന്ധിയെ വളരെയധികം ശ്രദ്ധിക്കണം. ഗർഭകാലത്ത് സൗന്ദര്യസംരക്ഷണ വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതിന് തന്നെ ശ്രദ്ധിക്കണം. ചുരുങ്ങിയത് നിങ്ങളുടെ മെലാസ്മയെന്ന പ്രതിസന്ധി ഇല്ലാതാവുന്നത് വരെയെങ്കിലും.

English summary

Melasma during Pregnancy : Causes, symptoms, diagnosis and treatment

Here in this article we are discussing about the causes, symptoms, diagnosis and treatment of melasma during pregnancy. Take a look.
Story first published: Wednesday, March 11, 2020, 12:25 [IST]
X
Desktop Bottom Promotion