For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിസേറിയൻ വെറുതേ അല്ല, അപകടഘട്ടങ്ങൾ ഇതെല്ലാം

|

സിസേറിയൻ വേണ്ടി വരുന്ന സന്ദർഭങ്ങൾ ധാരാളം ഉണ്ടാവാറുണ്ട്. എന്നാൽ ചിലർ അങ്ങോട്ട് ആവശ്യപ്പെട്ട് തന്നെ സിസേറിയന്‍ നടത്താൻ പറയാറുണ്ട്. പക്ഷേ ഇത് എത്രത്തോളം നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് പലർക്കും അറിയുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് വേണം ഡോക്ടറോട് സിസേറിയനെപ്പറ്റി പറയുന്നതിന്. എന്നാൽ ചില അവസരങ്ങളിൽ സിസേറിയൻ അത്യാവശ്യമായി വേണ്ട സന്ദർഭങ്ങളുണ്ട്. അമ്മയുടേയോ കുഞ്ഞിന്‍റേയോ ജീവന് ആപത്ത് ഉണ്ടാവുന്ന അവസ്ഥയിൽ ഡോക്ടർമാർ അങ്ങോട്ട് തന്നെ സിസേറിയൻ നടത്തുന്നതിന് വേണ്ടി ആവശ്യപ്പെടുന്നുണ്ട്.

Most read:ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സംMost read:ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സം

എന്നാൽ ഇതല്ലാതെ എന്തൊക്കെ സാഹചര്യങ്ങൾ ഇതിന് പിന്നില്‍ ഉണ്ട് എന്ന് മനസ്സിലാക്കേണ്ടതാണ്. അമ്മയുടേയോ കുഞ്ഞിന്‍റേയോ ആരോഗ്യത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഏതൊക്കെ സാഹചര്യങ്ങളാണ് നിലവിലുള്ളത് എന്ന് പലർക്കും അറിയുകയില്ല. കുഞ്ഞിന്‍റെ കിടപ്പും, ഗർഭസ്ഥശിശുവിന്‍റെ വലിപ്പക്കൂടുതലും എല്ലാം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം. ഏതൊക്കെ സാഹചര്യത്തിലാണ് സിസേറിയൻ വേണ്ടി വരുന്നത് എന്ന് നോക്കാം.

നീണ്ട് നിൽക്കുന്ന പ്രസവ വേദന

നീണ്ട് നിൽക്കുന്ന പ്രസവ വേദന

പ്രസവ വേദന മണിക്കൂറുകളോളം നീണ്ട് നിൽക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും പ്രസവം നടക്കാതെ വേദന മാത്രമായി അവശേഷിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് അമ്മക്കും കുഞ്ഞിനും ഒരു പോലെ പ്രശ്നം സൃഷ്ടിക്കുന്നതാണ്. അതിനെ മറികടക്കുന്നതിന് വേണ്ടി ഈ സാഹചര്യത്തിൽ ഡോക്ടർ സിസേറിയൻ നിർദ്ദേശിക്കാറുണ്ട്. 20 മണിക്കൂറിൽ കൂടുതൽ പ്രസവ വേദന നിലനിൽക്കുമ്പോൾ ഡോക്ടർമാർ തന്നെ സിസേറിയൻ നടത്തണം എന്ന് ആവശ്യപ്പെടുന്നു. ഇത് പലപ്പോഴും കുഞ്ഞിന്‍റെ വലിപ്പം കൂടുന്ന അവസ്ഥയിലേ അല്ലെങ്കിൽ സെർവിക്സ് വികസിക്കാത്ത അവസ്ഥയിലോ ഒക്കെ ആയിരിക്കും നടക്കുന്നത്.

 കുഞ്ഞിന്‍റെ കിടപ്പ് ശരിയല്ലെങ്കിൽ

കുഞ്ഞിന്‍റെ കിടപ്പ് ശരിയല്ലെങ്കിൽ

കുഞ്ഞിന്‍റെ കിടപ്പ് ശരിയല്ലെങ്കിൽ അത് പലപ്പോഴും സ്വാഭാവിക പ്രസവത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഗർഭസ്ഥശിശു സുഖപ്രസവത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ കുറുകേ കിടക്കുക, കുഞ്ഞിന്‍റെ തല മുകളിലും കാൽ ഭാഗം താഴെയും വരുന്ന പൊസിഷൻ, കുഞ്ഞിന് ഹൃദയമിടിപ്പ് കുറഞ്ഞ് വരുന്ന അവസ്ഥ എന്നിവയെല്ലാം പലപ്പോഴും സിസേറിയനിലേക്കാണ് അമ്മമാരെ എത്തിക്കുന്നത്. അല്ലെങ്കിൽ അത് കുഞ്ഞിന്‍റെ ജീവന് തന്നെ ഭീഷണിയുയർത്തുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

കുഞ്ഞിന് ഓക്സിജന്‍ കിട്ടാത്ത അവസ്ഥ

കുഞ്ഞിന് ഓക്സിജന്‍ കിട്ടാത്ത അവസ്ഥ

കുഞ്ഞിന് ഓക്സിജൻ കിട്ടാത്ത അവസ്ഥ ഉണ്ടാവുന്നുണ്ടെങ്കിൽ അതും പലപ്പോഴും നിങ്ങളിൽ സിസേറിയൻ നടത്തുന്നതിനുള്ള പ്രധാന കാരണമായി മാറുന്നുണ്ട്. ഈ സമയത്ത് സ്വാഭാവിക പ്രസവം നടക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അത് സിസേറിയൻ നടത്തുന്നതിന് ഡോക്ടറെ പ്രേരിപ്പിക്കുന്നു. അല്ലെങ്കിൽ കുഞ്ഞിന് ജീവഹാനി സംഭവിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് കൂടാതെ പൊക്കിൾക്കൊടി കഴുത്തില്‍ ചുറ്റിക്കിടക്കുകയും യോനീ പ്രദേശം ഇടുങ്ങിയതാവുകയും ചെയ്യുമ്പോഴും സിസേറിയൻ നടത്തേണ്ടതായി വരുന്നുണ്ട്.

ആദ്യപ്രസവം സിസേറിയനെങ്കിൽ

ആദ്യപ്രസവം സിസേറിയനെങ്കിൽ

എന്നാൽ ആദ്യ പ്രസവം സിസേറിയൻ എങ്കിൽ 90% സ്ത്രീകളിലും സിസേറിയൻ തന്നെ വേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് പൂർണമായും ശരിയല്ലെങ്കിലും മുൻപ് സിസേറിയൻ ചെയ്ത സ്ത്രീകളിൽ പലപ്പോഴും അടുത്ത പ്രസവവും സിസേറിയൻ ആവുന്നതിനുള്ള സാധ്യത തീരെ തള്ളിക്കളയാൻ സാധിക്കുകയില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ വേണം ഇവർ ഗർഭകാലം മുന്നോട്ട് കൊണ്ട് പോവുന്നതിന്.

 രക്തസ്രാവം വർദ്ധിക്കുമ്പോൾ

രക്തസ്രാവം വർദ്ധിക്കുമ്പോൾ

ഗർഭിണികൾ സുഖപ്രസവത്തിന് നിർദ്ദേശിക്കപ്പെട്ടവരിൽ രക്തസ്രാവം വർദ്ധിക്കുകയും കുഞ്ഞിന് ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്താൽ അത് പലപ്പോഴും സിസേറിയനിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ്. അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തുന്ന അവസ്ഥയാണെങ്കിൽ വളരെയധികം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം നിങ്ങളിൽ പ്രശ്നങ്ങൾ കൂടുതലാവുകയാണ് ചെയ്യുന്നത്.

English summary

Medical Reasons For a C Section

Here in this article we are discussing about some medical reasons for a c section. Read on.
X
Desktop Bottom Promotion