For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ഗ്രഹണം; ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത് കാരണം

|

ഗര്‍ഭകാലം കുറേയേറെ അരുതുകളുടെ ഒരു കാലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഗര്‍ഭകാലത്തുണ്ടാവുന്ന ചെറിയ അരുതുകള്‍ക്ക് പിന്നിലും ചെറിയ ചില സയന്‍സ് ഉണ്ട് എന്നുള്ളതാണ് സത്യം. പ്രകൃതിയില്‍ ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ വിശ്വാസങ്ങളുടെ പേരിലെങ്കിലും പലരും അനുസരിക്കുന്നുണ്ട് എന്നാണ് സത്യം. എന്നാല്‍ ഇതിന് പിന്നിലെ ചില കാര്യങ്ങള്‍ നമ്മളെ അല്‍പം ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഗര്‍ഭകാലത്ത് ഏറെ മുന്‍കരുതലുകള്‍ അത്യാവശ്യമാണ് എന്ന് നമുക്കെല്ലാം അറിയാം. അതുപോലെ തന്നെയാണ് ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടതും.

ഓര്‍ഗാസമുള്ള പെണ്ണിന് പെട്ടെന്ന് ഗര്‍ഭധാരണംഓര്‍ഗാസമുള്ള പെണ്ണിന് പെട്ടെന്ന് ഗര്‍ഭധാരണം

ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണമാണ് ഇന്ന് നടക്കാന്‍ പോവുന്നത്. പ്രകൃതിയില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള ചില മാറ്റങ്ങള്‍ നിങ്ങളുടെ ഗര്‍ഭകാലത്ത് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. പണ്ട് കാലത്ത് നമ്മുടെ മുത്തശ്ശിമാര്‍ സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങരുത് എന്ന് പറയാറുണ്ട്. എന്നാല്‍ സന്ധ്യ കഴിഞ്ഞ് പുറത്തിറങ്ങി എന്തെങ്കിലും നിഴലുകള്‍ അനങ്ങുന്നതോ മറ്റോ കണ്ട് പേടിച്ചാല്‍ അത് കുഞ്ഞിന് ദോഷം ചെയ്യും എന്നുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ അരുതുകള്‍ പറയുന്നത്. ചന്ദ്രഗ്രഹണത്തെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഗ്രഹണം സംഭവിക്കുന്നത്

ഗ്രഹണം സംഭവിക്കുന്നത്

ജൂണ്‍ 5ന് രാത്രി 11.15 മുതല്‍ ജൂണ്‍ 6ന് പുലര്‍ച്ചെ 2.34 വരെയാണ് ഗ്രഹണ സമയം കാണിക്കുന്നത്. ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ചന്ദ്രഗ്രഹണമാണ് ഇതെന്നതും ഓര്‍ക്കേണ്ടതാണ്. ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണികളായ സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്ന് പറയുന്നത് നമ്മുടെയെല്ലാം തറവാടുകളില്‍ പലരും പറഞ്ഞ് കേള്‍ക്കാം. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുകയും ഇത് മൂന്നും നേര്‍രേഖയില്‍ വരുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്.

 വിശ്വാസങ്ങള്‍ ഇങ്ങനെ

വിശ്വാസങ്ങള്‍ ഇങ്ങനെ

ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങിയാല്‍ അത് കുഞ്ഞിന് ദോഷമാണ് എന്നാണ് പറയുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നതിലൂടെ ഗര്‍ഭസ്ഥശിശുവിന് മുച്ചുണ്ട് ഉണ്ടാവും എന്നും കുഞ്ഞിന് ജനന വൈകല്യങ്ങള്‍ ഉണ്ടാലും എന്നും പറയുന്നുണ്ട്. എന്നാല്‍ ഇതിനെയൊന്നും സാധൂകരിക്കുന്ന തരത്തില്‍ യാതൊരു വിധത്തിലുള്ള സയന്റിഫിക് വിശദീകരണങ്ങളൊന്നും തന്നെ ഇത് വരെ കണ്ടെത്തിയിട്ടില്ല. രാത്രി ഗര്‍ഭിണികള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിനും അപകടങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് പണ്ടുള്ളവര്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നത്. എങ്കില്‍ പോലും ഇതിനെ പിന്തുടര്‍ന്ന് ഇന്നും മുന്നോട്ട് പോവുന്നവര്‍ നിരവധിയാണ്.

ഇന്ന് ഗ്രഹണം

ഇന്ന് ഗ്രഹണം

പലപ്പോഴും ഈ സമയത്ത് ഗര്‍ഭിണികള്‍ ലോഹങ്ങള്‍ ഒന്നും തന്നെ ഇടാന്‍ പാടില്ല എന്നും പറയുന്നുണ്ട്. അതായത് സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും ഉപയോഗിക്കുന്നത് ദോഷം ചെയ്യും എന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ചന്ദ്രഗ്രഹണം മോശമാകുമെന്ന് അവകാശപ്പെടുന്നതിന് തെളിവുകളൊന്നുമില്ല. എന്നാല്‍ ഈ ഭയം കുടുംബങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതാണ്. അതുകൊണ്ട് തന്നെയാണ് പലരും ഇപ്പോഴും ഈ ശകുനങ്ങളെ വിശ്വസിക്കുന്നതും ഇതിനെ പിന്തുടര്‍ന്ന് പോരുന്നതിന് നിര്‍ബന്ധിതരാവുന്നതും.

ഗര്‍ഭിണികള്‍ ഉറങ്ങുന്നത്

ഗര്‍ഭിണികള്‍ ഉറങ്ങുന്നത്

ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ ഉറങ്ങുന്നത് മോശമാണോ? ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ ഉറങ്ങരുതെന്ന് പലരും വിശ്വസിക്കുന്നു. ഈ കെട്ടുകഥയ്ക്ക് പിന്നില്‍ ഒരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല. എന്നാല്‍ ഈ അന്ധവിശ്വാസങ്ങള്‍ കാലങ്ങളായി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വ്യത്യസ്ത ആളുകള്‍ക്ക് ചന്ദ്രഗ്രഹണത്തെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങളുണ്ട്. ഗ്രഹണ സമയത്ത് ഒരാള്‍ക്ക് ഹൃദ്രോഗം, ഉറക്കമില്ലായ്മ, സമ്മര്‍ദ്ദം, ഭയം, മാനസികാവസ്ഥ, ജലദോഷം, ചുമ തുടങ്ങിയവ ഉണ്ടാകുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. അതിനാല്‍, ഈ സമയത്ത് പുറത്തുപോകരുതെന്ന് നിര്‍ദ്ദേശിക്കുന്നു. എങ്കിലും പൂര്‍ണമായും തള്ളിക്കളയാതെ ചെറിയ രീതിയില്‍ ഉള്ള മുന്‍കരുതലുകള്‍ എടുക്കുന്നവരും ധാരാളമാണ്.

ഗര്‍ഭിണികള്‍ ശ്രദ്ധിക്കാന്‍ ചെയ്തിരുന്നത്

ഗര്‍ഭിണികള്‍ ശ്രദ്ധിക്കാന്‍ ചെയ്തിരുന്നത്

ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ സുരക്ഷിതമായി തുടരുന്നതിന് പലരും ചെയ്തിരുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ചന്ദ്രഗ്രഹണ സമയത്ത് വെളിയില്‍ പോകാതിരിക്കുന്നത്. ജ്യോതിഷപരമായ വിശ്വാസമനുസരിച്ച്, ഗര്‍ഭിണികള്‍ ഹെയര്‍പിന്‍സ് അല്ലെങ്കില്‍ മറ്റ് ലോഹങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. എന്നാല്‍ ഗര്‍ഭിണികള്‍ കുഞ്ഞിന്റെ സുരക്ഷയ്ക്കായി ഒരു സേഫ്റ്റി പിന്‍ അല്ലെങ്കില്‍ കത്തി സൂക്ഷിക്കണം എന്ന വിരുദ്ധമായ വിശ്വാസമുണ്ട്. പഴയ വേവിച്ച ഭക്ഷണമൊന്നും വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. ഗര്‍ഭിണികള്‍ ഗ്രഹണസമയത്ത് ഒരു ജോലിയും ചെയ്യരുത്. ഗ്രഹണ സമയത്ത് ഒന്നും കുടിക്കുകയോ തിന്നുകയോ ചെയ്യരുത്. ജനലുകള്‍ കട്ടിയുള്ള തുണികള്‍, കര്‍ട്ടനുകള്‍, പത്രങ്ങള്‍ അല്ലെങ്കില്‍ കാര്‍ഡ്‌ബോര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് മൂടുക, അതുവഴി ഗ്രഹണത്തിന്റെ കിരണങ്ങള്‍ നിങ്ങളുടെ വീട്ടില്‍ എത്താതിരിക്കുക, ഗ്രഹണം കഴിഞ്ഞാല്‍ എല്ലാവരും കുളിക്കണം എന്നിവയൊക്കെയാണ് പണ്ടുള്ളവര്‍ ചെയ്തിരുന്നതും ഇന്നും പലയിടങ്ങളിലും ചെയ്ത് പോരുന്നതും.

എന്തുകൊണ്ട് ഗ്രഹണ സമയത്ത് വിശ്രമിക്കണം?

എന്തുകൊണ്ട് ഗ്രഹണ സമയത്ത് വിശ്രമിക്കണം?

എന്തുകൊണ്ടാണ് ഗ്രഹണ സമയത്ത് സ്ത്രീകളോട് വിശ്രമിക്കണം എന്ന് പറയുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? ഗ്രഹണം നടക്കുന്ന സമയത്ത് എന്ന് മാത്രമല്ല നമ്മള്‍ ഉറങ്ങുന്ന സമയത്ത് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ വളരെ പതുക്കയേ സംഭവിക്കുന്നുള്ളൂ. ഈ സമയത്ത് പ്രതിരോധ ശേഷി വളരെയധികം പതുക്കെ മാത്രമേ നടക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടാണ് ഈ സമയത്ത് ഉറങ്ങരുത് എന്ന് പറയുന്നത്.

എന്നാല്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്

എന്നാല്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്

നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍, നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നിടത്തോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കരുത്. ഇത് നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞിനും ദോഷകരമാണ്. ഗ്രഹണ സമയത്ത് നിങ്ങള്‍ക്ക് ഇപ്പോഴും ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, ഗ്രഹണം ആരംഭിക്കുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കുക, അങ്ങനെ നിങ്ങള്‍ സ്വയം പട്ടിണി കിടക്കേണ്ടതില്ല. ഒരു ഗ്രഹണം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും ഇത് ആരുടെയും ആരോഗ്യത്തെയോ ഗര്‍ഭധാരണത്തെയോ ബാധിക്കില്ലെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. അതിനാല്‍, കെട്ടുകഥകളെയും അന്ധവിശ്വാസങ്ങളെയും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യേണ്ടത് പൂര്‍ണമായും നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണ്.

English summary

Lunar Eclipse 2021: Is Chandra Grahan Harmful to Pregnant Women

Here in this article we are discussing about the Lunar Eclipse harmful for pregnant women. Take a look.
X
Desktop Bottom Promotion