Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ജനന നിയന്ത്രണമെങ്കിലും ഗര്‍ഭത്തിന് സാധ്യത
കുഞ്ഞുങ്ങള്‍ എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ദമ്പതികള്‍ ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള സാഹചര്യം ഒത്തു വരുമ്പോള്‍ മാത്രമേ ഗര്‍ഭധാരണം ആഗ്രഹിക്കുന്നുള്ളൂ. അനാവശ്യ പ്രശ്‌നങ്ങളിലേക്കും അബോര്‍ഷനിലേക്കും പോകാതിരിക്കാന്‍ വേണ്ടി പലരും ഇന്ന് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരാണ്. അവയില്‍ സ്ത്രീകള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നത് ഗര്‍ഭനിരോധനഗുളികള്‍ക്കാണ്.
അവയുടെ ഫലപ്രാപ്തിയും ഉപയോഗിക്കാനുള്ള സൗകര്യവുമാണ് കാരണം. ഇത് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമായി കണക്കാക്കുന്നുണ്ടെങ്കില്‍ കൂടി കുറെയേറെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നുണ്ട്. എന്നാല്‍ കുറഞ്ഞ അളവിലുള്ള ഗര്‍ഭനിരോധന ഗുളികകളുടെ കണ്ടുപിടുത്തത്തോടെ ഗുളികകള്‍ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാര്യമായ രീതിയിലുള്ള കുറവ് വന്നിട്ടുണ്ട്. കുറഞ്ഞ അളവില്‍ ഉള്ള ഗര്‍ഭനിരോധന ഗുളികകളുടെ ഗുണദോഷങ്ങളും അവയുടെ പ്രത്യേകതകളും എന്താണെന്ന് നമുക്ക് നോക്കാം.

കുറഞ്ഞ അളവിലുള്ള ജനനനിയന്ത്രണ ഗുളികകള്‍
ഇത്തരം ജനനനിയന്ത്രണ ഗുളികകളില്‍ ഹോര്‍മോണിന്റെ അളവ് മറ്റു ജനനനിയന്ത്രണ ഗുളികകളെ അപേക്ഷിച്ച് കുറഞ്ഞ അളവിലേ ഉള്ളൂ അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങളും മറ്റു ജനനനിയന്ത്രണ ഗുളികകളെ അപേക്ഷിച്ച് താരതമ്യേന കുറവായിരിക്കും മാത്രവുമല്ല സുരക്ഷിതവുമാണ്. ചില ലോ-ഈസ്ട്രജന്‍ ജനന നിയന്ത്രണ ഗുളികകളില്‍ പ്രോജസ്റ്റിന്‍ കൂടി അടങ്ങിയിരിക്കും , മറ്റ് കുറഞ്ഞ ഡോസ് ഗുളികകളില്‍ കുറഞ്ഞ അളവില്‍ പ്രോജസ്റ്റിന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഈ രണ്ടു വിധത്തിലുമു ള്ള ലോഡ്‌സ് ജനനനിയന്ത്രണ ഗുളികകളുടെ ഫലപ്രാപ്തി ഏകദേശം 99.7 ശതമാനത്തോളമാണ്

മറ്റു ഗര്‍ഭ ഗര്‍ഭനിരോധന ഉപാധികളില്‍ നിന്നുമുള്ള വിത്യാസം
1960-കളില്‍ അമേരിക്കയില്‍ ഹോര്‍മോണ്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ വളരെയേറെ പ്രചാരം നേടിയിരുന്നു. പരമ്പരാഗത ഗര്‍ഭനിരോധന ഗുളികകളില്‍ ഗണ്യമായ അളവില്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ അടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഗുളികകളില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഈ രണ്ടു ഹോര്‍മോണുകളും അടങ്ങിയിട്ടുള്ളൂ. അതുകൊണ്ട് മാത്രമല്ല ഇവയ്ക്ക് പ്രചാരമേറാന്‍ കാരണം വിലക്കുറവും ഫലപ്രാപ്തിയും സുരക്ഷിതാത്വവും കൂടി ഉള്ളതിനാലാണ്.

മറ്റു ഗര്‍ഭ ഗര്‍ഭനിരോധന ഉപാധികളില്‍ നിന്നുമുള്ള വിത്യാസം
ഇത്തരത്തിലുള്ള ഗര്‍ഭനിരോധന ഉപാധികള്‍ ഇന്നത്തെ സ്ത്രീകള്‍ക്ക് അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതും മാത്രമല്ല ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും സാധിക്കുന്നു. ഈ ഗുളികകള്‍ സ്ത്രീകള്‍ക്ക് ജീവിതവിജയത്തിനുള്ള സാഹചര്യവും ഒരുക്കുന്നു. കുറഞ്ഞ അളവിലുള്ള ഗര്‍ഭനിരോധന ഗുളികകള്‍ സുരക്ഷിതമാണെങ്കിലും അവയ്ക്കും പാര്‍ശ്വഫലങ്ങളും പോരായ്മകളുമുണ്ട്. ഓരോരുത്തരുടെയും ശാരീരിക സ്ഥിതിക്കനുസൃതമായി പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

വിവിധതരം ലോഡോസ് ജനനനിയന്ത്രണ ഗുളികകള്‍
സാധാരണ ഗര്‍ഭനിരോധന ഗുളികകളില്‍ പ്രൊജസ്റ്റിന്‍, ഈസ്ട്രജന്‍ എന്നീ രണ്ട് ഹോര്‍മോണുകളാണ് അടങ്ങിയിരിക്കുന്നത്. ഈ രണ്ട് ഹോര്‍മോണുകളും ആര്‍ത്തവചക്രം ക്രമീകരിക്കുന്നതിനും അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. കുറഞ്ഞ അളവിലുള്ള ഗര്‍ഭനിരോധന ഗുളികകള്‍ സാധാരണയായി രണ്ടു വിധം ആണുള്ളത്.

കോമ്പിനേഷന്‍ ലോ ഡോസ് ജനന നിയന്ത്രണ ഗുളിക
ഈ ഗുളികകളില്‍ 10 മുതല്‍ 35 mcg വരെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ട്. മറ്റു ഉയര്‍ന്ന അളവിലുള്ള ഗര്‍ഭനിരോധന ഗുളികകളില്‍ 50mcg യോളം ഈസ്ട്രജന്‍ അടങ്ങിയിരിക്കുന്നു. ഫലപ്രാപ്തി ഒരുപോലെ ആണെങ്കിലുംഇന്നത്തെ കാലത്ത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ലോ ഡോസ് ഗര്‍ഭനിരോധന ഗുളികകള്‍ ആണ്. കാരണം മറ്റുള്ള ഗര്‍ഭനിരോധന ഗുളികകളെ അപേക്ഷിച്ച് കുറഞ്ഞ പാര്‍ശ്വഫലമേ ഉള്ളൂ.

പ്രോജസ്റ്റിന്‍ മാത്രമുള്ള ലോ-ഡോസ് ജനന നിയന്ത്രണ ഗുളിക
കോമ്പിനേഷന്‍ ഗുളികകളില്‍ നിന്ന് വ്യത്യസ്തമായി ഈ ഗുളികകളില്‍ പ്രോജസ്റ്റിന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഈ ഗുളികകള്‍ ദിവസേന കൃത്യസമയത്ത് തന്നെ കഴിക്കേണ്ടത് പ്രധാനമാണ്. അപ്രകാരം ചെയ്താല്‍ കോമ്പിനേഷന്‍ ഗുളികകളുടെ ഫലപ്രാപ്തി തന്നെ ലഭിക്കും. ഈ ഗുളികകള്‍ സാധാരണയായി നിര്‍ദ്ദേശിക്കുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്കും ആര്‍ത്തവവിരാമം അടുത്തവര്‍ക്കും സമാനമായ അവസ്ഥകള്‍ ഉള്ളവര്‍ക്കും ആണ്.

ലോ ഡോസ് ഈസ്ട്രജന്‍ ഗുളികകള്‍ ആവശ്യമായി വരുന്നവര്‍
സാധാരണയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് 30 മുതല്‍ 35 mcg ഈസ്ട്രജന്‍ വരുന്ന ജനനനിയന്ത്രണ ഗുളികകളാണ്. എന്നാല്‍ നിങ്ങളുടെ ശരീരഭാരം വളരെ കുറവാണെങ്കിലോ, 30-35 mcg ഈസ്ട്രജന്‍ ഗുളിക ഉപയോഗിക്കുമ്പോള്‍ ചര്‍ദ്ദി പോലെയുള്ള എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉള്ളവരാണെങ്കിലോ താരതമ്യേന കുറഞ്ഞ അളവില്‍ ഈസ്ട്രജന് അടങ്ങിയിട്ടുള്ള അതായത് 10 മുതല്‍ 20 mcg ഈസ്ട്രജന്‍ അടങ്ങിയ ഗുളികകള്‍ നിര്‍ദ്ദേശിക്കുന്നു.

ലോ ഡോസ് ഈസ്ട്രജന്‍ ഗുളികകള്‍ ആവശ്യമായി വരുന്നവര്‍
ഏതെങ്കിലും വിധത്തിലുള്ള ഗര്‍ഭനിരോധന ഗുളികകള്‍ സ്വീകരിക്കുന്നതിനു മുന്‍പേ ഒരു ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ആവശ്യമായ തോതിലുള്ള ഈസ്ട്രജന്‍ അടങ്ങിയ ഗുളികകള്‍ തെരഞ്ഞെടുക്കുവാന്‍ അദ്ദേഹം നിങ്ങളെ സഹായിക്കും. കുറഞ്ഞ അളവിലുള്ള ജനനനിയന്ത്രണ ഗുളികകളുടെ ഗുണങ്ങള്‍, ആര്‍ത്തവത്തിന് മുന്നോടിയായി ഉണ്ടാകുന്ന അസുഖങ്ങള്‍, അഥവാ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോമിന്റെ തോത് കുറയ്ക്കുന്നു, ആര്‍ത്തവചക്രം ക്രമമാക്കാന്‍ സഹായിക്കുന്നു , ആര്‍ത്തവ രക്തസ്രാവം കുറയ്ക്കുന്നു, ഗര്‍ഭാശയ വീക്ക രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു, ആര്‍ത്തവ വേദനയും പേശികളുടെ കോച്ചി പിടുത്തവും കുറയ്ക്കുന്നു. അണ്ഡാശയ അര്‍ബുദം, അണ്ഡാശയ മുഴകള്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്നിവയില്‍ നിന്നൊക്കെ ഒരു പരിധിവരെ സംരക്ഷണം നല്‍കുന്നു.

കുറഞ്ഞ ഡോസ് പ്രോജസ്റ്റിന്‍ മാത്രമുള്ള ഗുളികകളുടെ ഗുണങ്ങള്‍
ആര്‍ത്തവ സമയത്തുള്ള വേദനയും പേശി വേദനയും വളരെ കുറവായിരിക്കും, ആര്‍ത്തവ രക്തസ്രാവം വളരെ കുറഞ്ഞ രീതിയിലെ ഉണ്ടാവുകയുള്ളൂ, വളരെ കുറഞ്ഞ അളവിലേ ഈസ്ട്രജന്‍ അടങ്ങിയിട്ടുള്ളൂ എന്നതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് പോലും ഈ ഗുളിക സുരക്ഷിതമായി കഴിക്കാവുന്നതാണ്. ഈ ഗുളികകള്‍ ഗര്‍ഭാശയ വീക്ക രോഗങ്ങളെയും എന്‍ഡോമെട്രിയല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളെയും ഒരുപരിധിവരെ തടഞ്ഞു നിര്‍ത്തുന്നു.

ലോ ഡോസ് ജനനനിയന്ത്രണ ഗുളികകളുടെ പാര്‍ശ്വഫലങ്ങള്‍
ലോ ഡോസ് ഗുളികകള്‍ക്ക് ചില പാര്‍ശ്വഫലങ്ങളും പോരായ്മകളുമുണ്ട്. തലവേദന, ഓക്കാനം, ചര്‍ദ്ദി എന്നിവ അനുഭവപ്പെടാം. വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങള്‍ക്കു കാരണമായേക്കാം. ശരീരഭാരത്തില്‍ വ്യത്യാസം അനുഭവപ്പെടാം. അതായത്, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യാം. സ്തനങ്ങള്‍ക്ക് വേദനയോ ആര്‍ദ്രതയോ അനുഭവപ്പെടാം. പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. രക്തം കട്ടപിടിക്കാന്‍ ഇടയാക്കുന്നു. മുലയൂട്ടുന്ന അമ്മമാരില്‍ പാലുല്‍പാദനം കുറച്ചേക്കാം, ആര്‍ത്തവ ചക്രങ്ങള്‍ക്കിടയില്‍ ചുരുങ്ങിയ തോതിലുള്ള രക്തസ്രാവം കാണപ്പെടുന്നു, മാനസികനിലകളില്‍ പെട്ടെന്ന് വ്യത്യാസം അനുഭവപ്പെടുന്നു, ലൈംഗികാസക്തി കുറയാം.

ലോ ഡോസ് പ്രൊജസ്റ്റിന്‍ ഗുളികകളുടെ ദോഷങ്ങള്‍
അണ്ഡാശയ മുഴകള്‍ക്കു കാരണമായേക്കാം, വിഷാദം പോലുള്ള മാനസിക അവസ്ഥകള്‍ അനുഭവപ്പെട്ടേക്കാം, സ്തനങ്ങളില്‍ വേദനയും ആര്‍ദ്രതയും ഉണ്ടായേക്കാം., തലവേദന. വയര്‍ വീര്‍ക്കുക എന്നിവക്കു കാരണമായേക്കാം, ക്രമരഹിതമായ ആര്‍ത്തവം ആര്‍ത്തവ ചക്രങ്ങള്‍ക്കിടയില്‍ രക്തസ്രാവം എന്നിവ കണ്ടേക്കാം.

ലോ ഡോസ് ജനന നിയന്ത്രണ ഗുളികകള്‍ വര്‍ജ്ജിക്കേണ്ടവര്‍
താഴെ പറഞ്ഞിരിക്കുന്ന ഏതെങ്കിലും വിഭാഗത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുന്നു എങ്കില്‍ ലോ ഡോസ് ജനന നിയന്ത്രണ ഗുളികകള്‍ ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത്. നിങ്ങള്‍ 35 വയസ്സിനു മുകളിലുള്ള പുകവലി ശീലമാക്കിയ സ്ത്രീയാണെങ്കില്‍, ഗര്‍ഭിണികള്‍, അപസ്മാരo മൈഗ്രേനോ ഉള്ളവരാണെങ്കില്‍, സ്തനാര്‍ബുദം ഉണ്ടായിരുന്നവര്‍, പക്ഷാഘാതം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, രക്തം കട്ടിയാകുന്ന അസു ഖം എന്നീ രോഗങ്ങള്‍ പാരമ്പര്യമായ ഉള്ളവര്‍. അമിത രക്തസമ്മര്‍ദമുള്ളവര്‍. മേല്‍പ്പറഞ്ഞ ഏതെങ്കിലും വിഭാഗത്തില്‍പ്പെടുന്നവര്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ലോ ഡോസ് ജനനനിയന്ത്രണഗുളികകള്‍ കഴിക്കാവൂ.



Click it and Unblock the Notifications











