For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയാവാന്‍ തടസ്സം സൃഷ്ടിക്കും ജീവിത മാറ്റങ്ങള്‍

|

ഗര്‍ഭധാരണം എന്നത് സ്ത്രീകള്‍ക്ക് ആരോഗ്യപരമായും മാനസികപരമായും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ പ്രത്യുത്പാദന ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളും പലരിലും ഉണ്ടാവുന്നുണ്ട്. ഇന്നത്തെ കാലത്ത് പലരും ഗര്‍ഭധാരണം വൈകി മതി എന്ന് ആഗ്രഹിക്കുന്നവരാണ്. ജോലിയും കരിയറും സാമ്പത്തിക സ്ഥിരതയും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഗര്‍ഭധാരണം ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ഈ സമയം ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ പലപ്പോഴും അത് വന്ധ്യതയെന്ന പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടെന്നത് നമുക്കറിയാം. നല്ലൊരു ശതമാനം ആളുകളിലും അമിതവണ്ണം വന്ധ്യതയിലേക്ക് എത്തിക്കുന്നു.

ഇത് കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, വന്ധ്യത തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും വന്ധ്യതയെന്ന വില്ലനിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്‌സുള്ള സ്ത്രീകളില്‍ അണ്ഡോത്പാദനത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും, ക്രമരഹിതമായ ആര്‍ത്തവചക്രം, ഗര്‍ഭം അലസല്‍ വര്‍ദ്ധിക്കുന്നത്, ഗര്‍ഭകാല സങ്കീര്‍ണതകള്‍ എന്നീ അവസ്ഥകള്‍ ഉണ്ടാവുന്നു. പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്, ശരീരഭാരം വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില വന്ധ്യതാ കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 മോശം ജീവിതശൈലി

മോശം ജീവിതശൈലി

ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ഗര്‍ഭധാരണത്തിന് പ്രശ്‌നമുണ്ടാക്കുന്നതാണ്. വൈകിയുള്ള ജോലി സമയം, രാത്രി ഷിഫ്റ്റുകള്‍, ക്രമരഹിതമായുണ്ടാവുന്ന ഉറക്കം, ഉറക്കത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെല്ലാം വന്ധ്യതയെന്ന പ്രശ്‌നത്തിലേക്ക് എത്തിക്കുന്നതാണ്. .ഇത് നിങ്ങളുടെ ജൈവ ഘടികാരത്തിന്റെ താളത്തെ ബാധിക്കുന്നു. അത് കൂടാതെ ഉദാസീനമായ ജീവിതശൈലിയും പതിവ് വ്യായാമത്തിന്റെ അഭാവവും അമിതവണ്ണത്തിലേക്കും ഹോര്‍മോണ്‍ തകരാറുകളിലേക്കും ക്രമരഹിതമായ ആര്‍ത്തവത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. പൊണ്ണത്തടി സ്ത്രീകളില്‍ അണ്ഡോത്പാദന തകരാറുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മോശം ജീവിത ശൈലിയില്‍ ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു.

മോശം ഭക്ഷണക്രമം

മോശം ഭക്ഷണക്രമം

ഗര്‍ഭധാരണത്തിന് ഭക്ഷണക്രമം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഗര്‍ഭാവസ്ഥയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ നിങ്ങളുടെ ശരീരം ഒരുക്കേണ്ടതുണ്ട്. പ്രിസര്‍വേറ്റീവുകള്‍, കൂടുതല്‍ ശുദ്ധീകരിച്ച പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുള്ള ഭക്ഷണവും, ഇന്‍സ്റ്റന്റ് ഭക്ഷണങ്ങളും പാക്കേജുചെയ്തതുമായ ഭക്ഷണങ്ങളും എല്ലാം ഗര്‍ഭധാരണത്തിന് പ്രശ്‌നം ഉണ്ടാക്കുന്നു. ഇവരില്‍ പലപ്പോഴും നാരുകള്‍ അടങ്ങിയ ഭക്ഷണം കുറവായിരിക്കും കഴിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ഇവര്‍ കഴിക്കുന്നത് കുറയുന്നതിലൂടെ അത് ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഉയര്‍ന്ന മധുരമുള്ള ഭക്ഷണങ്ങളും ബേക്കറി ഉല്‍പന്നങ്ങളും എല്ലാം തന്നെ നിങ്ങളില്‍ പ്രത്യുത്പാദന ശേഷി കുറക്കുന്നതിന് കാരണമാകുന്നു. പുരുഷന്‍മാരാണെങ്കില്‍ ഇത്തരം ഭക്ഷണങ്ങള്‍ പലപ്പോഴും ബീജത്തിന്റെ ഗുണനിലവാരത്തെ കുറക്കുന്നു. ഇത് കൂടാതെ ആര്‍ത്തവ തകരാറിലേക്കും അണ്ഡോത്പാദനത്തിന്റെ ആരോഗ്യമില്ലായ്മയിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു.

അറിവില്ലായ്മ

അറിവില്ലായ്മ

കൃത്യമായ അറിവില്ലായ്മ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. കൗമാരപ്രായത്തില്‍ തന്നെ ലൈംഗിക, പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചുള്ള അറിവുകള്‍ ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. കൃത്യമായി മനസ്സിലാക്കാതെ മുന്നോട്ട് പോവുന്നത് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ കരിയറിന് വേണ്ടി ആരോഗ്യം ക്ഷയിപ്പിക്കുന്നതിനും ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ജോലി ഷിഫ്റ്റുകള്‍ കാരണം അല്ലെങ്കില്‍ ജോലിയുമായി ബന്ധപ്പെട്ട വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്നത് കാരണം ആളുകളില്‍ ലൈംഗിക ബന്ധത്തിന്റെ അഭാവം സംഭവിക്കുകയും ചെയ്യുന്നു. ബിസിനസ്സിനും ഔദ്യോഗിക മീറ്റിംഗുകള്‍ക്കുമായി ആളുകള്‍ പലപ്പോഴും യാത്രചെയ്യുന്നു. ഇതെല്ലാം പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്.

കരിയറിന് മുന്‍ഗണന നല്‍കാനുള്ള പ്രവണത

കരിയറിന് മുന്‍ഗണന നല്‍കാനുള്ള പ്രവണത

വിവാഹവും പ്രസവവും മാറ്റിവെച്ച് സാമ്പത്തിക സ്ഥിരത ഉണ്ടാക്കിയെടുക്കുന്നതിനാണ് ആളുകള്‍ ഇന്നത്തെ കാലത്ത് കൂടുതല്‍ ശ്രദ്ധിക്കുന്നത്. യൂറോപ്യന്‍ സ്ത്രീകളെ അപേക്ഷിച്ച് പ്രത്യുല്‍പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സ്ത്രീകളില്‍ പ്രശ്‌നങ്ങള്‍ കൂടുതലാണ്. ഇന്ത്യയില്‍ സ്ത്രീകളുടെ ആര്‍ത്തവ വിരാമത്തിന്റെ പ്രായം എന്നത് 47 വയസ്സാണെങ്കിലും യൂറോപ്യന്‍ സ്ത്രീകള്‍ക്ക് ഇത് 51 വയസ്സാണ്. പെണ്‍കുട്ടികളുടെ പ്രത്യുത്പാദന ജീവിതം നേരത്തെ ആരംഭിക്കുകയും നേരത്തെ അവസാനിക്കുകയും ചെയ്യുന്നതിനാല്‍ ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഓരോ അവസ്ഥയിലും നിങ്ങള്‍ വളരെധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. കരിയറും കുടുംബജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ട പോവുന്നതിന് ശ്രദ്ധിക്കണം.

പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം സ്ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പല സ്ത്രീകളിലും പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് കാരണമാവുന്ന അവസ്ഥയിലേക്ക് അത് നിങ്ങളെ എത്തിക്കുന്നു. പുരുഷന്‍മാരില്‍ ബീജങ്ങളുടെ അളവും ഗുണവും കുറയ്ക്കുന്നതിനും പലപ്പോഴും പരിസ്ഥിതി മലിനീകരണം കാരണമാകുന്നു. പലപ്പോഴും പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം നമ്മുടെ ശരീരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പെണ്‍കുട്ടികളില്‍ 10 വയസ്സിന് മുമ്പുള്ള ആദ്യകാല ആര്‍ത്തവം നേരത്തേയുള്ള ആര്‍ത്തവ വിരാമം എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. അതുകൊണ്ട് പരമാവധി പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും ആരോഗ്യത്തോടെ ജീവിക്കുന്നതിനും ശ്രദ്ധിക്കുക.

തിരിച്ചറിഞ്ഞുള്ള ചികിത്സ

തിരിച്ചറിഞ്ഞുള്ള ചികിത്സ

നിങ്ങള്‍ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നവരാണെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത്രയൊക്ക കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ലൈംഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പുള്ള കൗണ്‍സിലിംഗ്, സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, ഗര്‍ഭധാരണത്തിന് മുമ്പുള്ള പരിശോധന എന്നിവയെല്ലാം വളരെ അത്യാവശ്യത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇതിനെക്കുറിച്ച് ബോധവാന്‍മാരാവുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യണം.

ആര്‍ത്തവ സമയത്തെ റാഷസിന് ഇന്‍സ്റ്റന്റ് പരിഹാരം ആയുര്‍വ്വേദത്തില്‍ആര്‍ത്തവ സമയത്തെ റാഷസിന് ഇന്‍സ്റ്റന്റ് പരിഹാരം ആയുര്‍വ്വേദത്തില്‍

most read:ഓക്കാനവും വയറുവേദനയും നാല്‍പ്പതിന് ശേഷം- പിത്താശയ ആരോഗ്യം തകരാറില്‍

English summary

Lifestyle Factors Which Can Delay Conceiving In Malayalam

Here in this article we are sharing some lifestyle factors which can delay conceiving in malayalam. Take a look.
Story first published: Monday, September 5, 2022, 17:14 [IST]
X
Desktop Bottom Promotion