For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുലേഷൻ ആദ്യം കൃത്യമാവണം, എന്നാൽ ഗർഭം ഉറപ്പ്

|

ഗർഭധാരണ സമയത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതെല്ലാം സഹിച്ച് ഗർഭം സുഖകരമായി മുന്നോട്ട് പോവുന്നതിനാണ് ഓരോ സ്ത്രീകളും ശ്രദ്ധിക്കുന്നത്. എന്നാൽ ഗർഭധാരണം സംഭവിക്കാത്തവരിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഗർഭധാരണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കൃത്യമായ ആർത്തവവും ഓവുലേഷനും. ഇത് രണ്ടും നിങ്ങളിൽ ഉണ്ടാക്കുന്നത് ആരോഗ്യകരമായ ഒരു ഗർഭകാലം തന്നെയാണ്. എന്നാൽ ചില സ്ത്രീകളിൽ ഓവുലേഷൻ ഇല്ലാതിരിക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട്.

ഇത് കൃത്യമായി അറിഞ്ഞാൽ അതിന് വേണ്ട ചികിത്സ നടത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ഓവുലേഷൻ ഇല്ലാതിരിക്കുന്നതിന് കാരണം എന്ന് നമുക്ക് നോക്കാം. അതിലുപരി ചിലരിൽ ഓവുലേഷൻ വളരെ വൈകി സംഭവിക്കുന്നുണ്ട്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
സാധാരണ സ്ത്രീകളിൽ 28 ദിവസമാണ് ആർത്തവ ദിനങ്ങൾ വരുന്നത്. എന്നാൽ ചിലരിൽ ഇത് ഏറിയും കുറഞ്ഞും ഇരിക്കും. എങ്കിലും 26-31 വരെയുള്ള ദിവസങ്ങൾ സാധാരണ ആര്‍ത്തവ ദിനങ്ങളായാണ് കണക്കാക്കുന്നത്. ഇതിൽ കൂടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് അസ്വാഭാവികത തോന്നുന്നതും.

കൂടുതൽ വായിക്കാൻ: പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെകൂടുതൽ വായിക്കാൻ: പെട്ടെന്ന് ഗർഭത്തിന് സെക്സ്ശേഷം തലയിണ അരക്ക് താഴെ

എന്നാൽ 28 ദിവസം ആർത്തവം കൃത്യമായുള്ള സ്ത്രീകളിൽ ഓവുലേഷൻ സംഭവിക്കുന്നത് 14-ാമത്തെ ദിവസമാണ്. എന്നാൽ 26-31 വരെയുള്ള ദിവസങ്ങളിൽ പലപ്പോഴും ഒന്നോ രണ്ടോ ദിവസത്തെ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഈ ദിവസങ്ങളിൽ ബന്ധപ്പെട്ടാൽ അത് ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. എന്നാൽ ചിലരിൽ ആർത്തവവും ഓവുലേഷനും വളരെയധികം വൈകി നടക്കാറുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ ഗർഭധാരണത്തിനുള്ള സാധ്യത വളരെയധികം കുറക്കുകയാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ

ലേറ്റ് ഓവുലേഷൻ എന്താണ്?

ലേറ്റ് ഓവുലേഷൻ എന്താണ്?

എന്താണ് ലേറ്റ് ഓവുലേഷൻ എന്നുള്ളത് പലർക്കും അറിയുകയില്ല. സാധാരണ 21-34 വരെയുള്ള ദിവസങ്ങളിൽ ഉണ്ടാവുന്ന ആർത്തവത്തിനിടയില്‍ നിങ്ങളുടെ ഫെർട്ടൈൽ പിരിയ‍ഡ് ആണ് ഓവുലേഷൻ. എന്നാൽ ചിലരിൽ ആർത്തവം സംഭവിച്ചാലും ഓവുലേഷൻ സംഭവിക്കാതിരിക്കുന്നു. എന്നാൽ ഇതിനർത്ഥം നിങ്ങള്‍ ഫെർട്ടൈൽ അല്ല എന്നല്ല. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ, ല്യൂട്ടിനൈസിംഗ് ഹോർമോൺ, ഫോളിക്കിൾ-ഉത്തേജിപ്പിക്കുന്ന ഹോർമോൺ തുടങ്ങിയ ചില ഹോർമോണുകളുടെ പ്രവര്‍ത്തന ഫലമായാണ് അണ്ഡാശയത്തിൽ നിന്ന് പുറത്തേക്ക് മെച്ച്വർ ആയ എഗ്ഗ് പുറത്തേക്ക് വരുന്നത്. എന്നാൽ ഒരു നിശ്ചയ ദിസസ പരിധിക്കുള്ളിൽ നടക്കേണ്ട ഈ കാര്യം ഒരു മാസത്തിന് ശേഷവും അത് കഴിഞ്ഞിട്ടും സംഭവിച്ചില്ലെങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്നാൽ അണ്ഡോത്പാദനം വൈകിയാലും ഗർഭധാരണം സംഭവിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം യെസ് എന്ന് തന്നെയാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഓവുലേഷൻ വൈകി സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇത്തരം കാര്യങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിച്ചാൽ അത് നല്ലൊരു ഗർഭകാലത്തെ നിങ്ങൾക്ക് സമ്മാനിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിൽ ഓവുലേഷന് സഹായിക്കുന്നത് എന്ന് നോക്കാം. അല്ലെങ്കിൽ ഓവുലേഷന് വില്ലനാവുന്ന അവസ്ഥകളിൽ പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. ഓവുലേഷന് തടസ്സം നില്‍ക്കുന്നത് എന്തൊക്കെയെന്ന് നോക്കാം. കൂടുതൽ അറിയാൻ വായിക്കൂ.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

ഇന്നത്തെ കാലത്ത് എല്ലാവരേയും വലക്കുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. ഇതിനെ എങ്ങനെ കുറക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. മാനസിക സമ്മർദ്ദം സ്ത്രീകളിൽ ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകുന്നുണ്ട്. ഇത് ശാരീരികമായും മാനസികമായും എല്ലാം സ്ത്രീകളെ തളർത്തുന്നു. ഇതിലൂടെ നിങ്ങളുടെ ഹോർമോൺ അനാരോഗ്യത്തിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം പലപ്പോഴും നിങ്ങളിൽ വന്ധ്യതയിലേക്കും ഓവുലേഷന്‍ വൈകുന്നതിനും ചിലപ്പോള്‍ ഇല്ലാതിരിക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

 അമിതവണ്ണം

അമിതവണ്ണം

ഓവുലേഷൻ കൃത്യമല്ലാതിരിക്കുന്നതിന് പലപ്പോഴും അമിതവണ്ണം ഒരു കാരണം തന്നെയാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥകള്‍ ചില്ലറയല്ല. പക്ഷേ ഇത് പെണ്ണിന് വില്ലനായി മാറുന്നുണ്ട്. അമിതവണ്ണമുള്ളവരിൽ ഹോർമോണൽ ഇംബാലന്‍സ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ആർത്തവ ക്രമക്കേട് ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അമിതവണ്ണവും അമിതമായി ഭാരം കുറയുന്നതും ഇല്ലാതാക്കണം എന്നുള്ളതാണ്. ഇത് രണ്ടും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

തൈറോയ്ഡ് പ്രശ്നങ്ങൾ

തൈറോയ്ഡ് പ്രശ്നങ്ങൾ

ഒരു സ്ത്രീയില്‍ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതും ഗർഭധാരണത്തിന് തയ്യാറാക്കുകയും ചെയ്യുന്ന ഹോർമോണുകൾ പിറ്റ്യൂട്ടറി ഗ്രന്ഥിയിലാണ് ഉത്പ്പാദിപ്പിക്കപ്പെടുന്നത്. ഹൈപ്പർതൈറോയിഡിസം അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം പോലുള്ള ഏതെങ്കിലും തൈറോയ്ഡ് തകരാറുകൾ ഈ സ്വാഭാവിക പ്രക്രിയയെ ബാധിക്കുന്നു. ഇത് പലപ്പോഴും സ്ത്രീകളിൽ അണ്ഡോത്പാദനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. മാത്രമല്ല ഇതിലൂടെ ആർത്തവ ക്രമക്കേടുകളും ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 മുലപ്പാൽ നൽകുന്നത്

മുലപ്പാൽ നൽകുന്നത്

മുലപ്പാല്‍ നൽകുന്നതിലൂടെ പലപ്പോഴും ഓവുലേഷനുള്ള സാധ്യത കുറവായിരിക്കും. കൂടുതൽ മുലപ്പാലിനായി പ്രോലാക്റ്റിൻ ഉത്പാദിപ്പിക്കുന്നതിനാൽ മുലയൂട്ടൽ സ്ത്രീകളിൽ പ്രത്യുൽപാദനക്ഷമത കുറയ്ക്കുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് മുലയൂട്ടുന്ന സമയത്ത് ആർത്തവ വിരാമം ഉണ്ടാകാതിരിക്കുകയോ ആർത്തവവും ഓവുലേഷനും ഇല്ലാതിരിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. എന്നാൽ പലപ്പോഴും ഇത് അൽപ നാളുകള്‍ക്ക് ശേഷം കൃത്യമാവുന്നതിനുള്ള സാധ്യതയുണ്ട്.

പിസിഓഎസ്

പിസിഓഎസ്

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അണ്ഡാശയത്തെ ബാധിക്കുകയും അതിന്‍റെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. സ്ത്രീകളിൽ ഉയർന്ന അളവിൽ പുരുഷ ഹോർമോണുകൾ, അണ്ഡാശയത്തിന്റെ വികാസം, ക്രമരഹിതമായ ആർത്തവചക്രം എന്നിവയാണ് ഇതിൻറെ ഫലമായി സംംഭവിക്കുന്നത്. പി‌സി‌ഒ‌എസ് ഉള്ള സ്ത്രീകൾക്ക് പലപ്പോഴും അണ്ഡോത്പാദനം സംഭവിക്കാതിരിക്കുകയോ വളരെ വൈകി സംഭവിക്കുകയോ ആണ് ചെയ്യുന്നത്. മാത്രമല്ല ഇവരിൽ ഗര്‍ഭിണിയാവുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. 10 സ്ത്രീകളിൽ ഒരാൾ പി‌സി‌ഒ‌എസ് സാധ്യതയുള്ളവരാണ്. ചുരുക്കത്തിൽ, സ്ത്രീകളിലെ ഹോർമോൺ അളവിലെ അസന്തുലിതാവസ്ഥയാണ് പി‌സി‌ഒ‌എസിന്‍റെ പ്രധാന കാരണം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഓവുലേഷൻ നടക്കുന്നില്ല എന്നുണ്ടെങ്കിൽ അത് പലപ്പോഴും ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അവ ശ്രദ്ധിക്കാതെ വിടുന്നതാണ് പലപ്പോഴും നിങ്ങളില്‍ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത് വന്ധ്യത പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തുമ്പോഴാണ് പിന്നീട് ചികിത്സിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നത്. എന്നാൽ അണ്ഡവിസർജനം നടന്നില്ലെങ്കിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വജൈനല്‍ ഡിസ്ചാര്‍ജ് ഇല്ലാത്തത്

വജൈനല്‍ ഡിസ്ചാര്‍ജ് ഇല്ലാത്തത്

വജൈനൽ ഡിസ്ചാർജ് സാധാരണ ഓവുലേഷൻ സമയത്ത് ഉണ്ടാവുന്ന ഒന്നാണ്. എന്നാൽ ഓവുലേഷൻ സംഭവിക്കില്ലെങ്കിൽ പലപ്പോഴും വജൈനൽ ഡിസ്ചാർജ് ഉണ്ടാവുന്നില്ല. ഇത് നോക്കി നിങ്ങളിൽ ആർത്തവ ചക്രത്തിനിടക്ക് ഓവുലേഷൻ സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയാൽ നിങ്ങളുടെ പ്രത്യുത്പാദന ശേഷിഎത്രത്തോളം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

 വജൈനല്‍ ഡിസ്ചാര്‍ജിന്റെ കട്ടി

വജൈനല്‍ ഡിസ്ചാര്‍ജിന്റെ കട്ടി

വജൈനല്‍ ഡിസ്ചാര്‍ജിന് കട്ടി കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല കട്ടി കുറവാണെങ്കിലും അത് അല്‍പം ശ്രദ്ധിക്കണം. ഇതും ഓവുലേഷനില്‍ തകരാറുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. ഇത് തിരിച്ചറിഞ്ഞാൽ നിങ്ങളിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഒരു പരിധി വരെ ശ്രദ്ധിക്കാവുന്നതാണ്. വന്ധ്യതയിലേക്ക് പോവും മുൻപ് നിങ്ങൾക്ക് ഇത്തരം കാര്യങ്ങൾ അറിയാവുന്നതാണ്.

പ്രൊജസ്‌ട്രോണ്‍ കുറവ്

പ്രൊജസ്‌ട്രോണ്‍ കുറവ്

സ്ത്രീകളിൽ ഉണ്ടാവുന്ന ഹോര്‍മോണായ പ്രോജസ്‌ട്രോണിന്റെ കുറവും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും വളരെയധികം കുറയുന്നത് അണ്ഡവിസര്‍ജനത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഗര്‍ഭധാരണത്തില്‍ സൃഷ്ടിക്കുന്നു. കൂടുതൽ അറിയുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്നത് ഇത്തരം കാര്യങ്ങൾ നോക്കി മനസ്സിലാക്കാവുന്നതാണ്.

 പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നത്

പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നത്

എങ്ങനെ നിങ്ങളുടെ ഓവുലേഷൻ കുറവ് എങ്ങനെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ആർത്തവചക്രം നിങ്ങള്‍ക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ അത് ഗർഭധാരണത്തിന് ഒരു വെല്ലുവിളി തന്നെയാണ്. ഇത് പലപ്പോഴും തിരിച്ചറിയുന്നത് ഓവുലേഷൻ നോക്കിയാണ്. എന്നാൽ ഓവുലേഷൻ ഇല്ലാത്ത അവസ്ഥയിൽ ഗർഭധാരണം വെല്ലുവിളിയാവുന്നുണ്ട്. ഗർഭധാരണത്തിന് കൂടുതൽ സമയം വേണ്ടിവന്നേക്കാം.

English summary

Late Ovulation Causes, Symptoms and Effect on Pregnancy

Here in this article we are discussing about the causes, symptoms and treatment for late ovulation and how late ovulation affects fertility conception. Take a look.
X
Desktop Bottom Promotion