For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംപ്ലാന്റേഷന്‍ വൈകുന്നുവോ, ശ്രദ്ധിക്കണം

|

ഇംപ്ലാന്റേഷന് എന്നത് ഗര്‍ഭത്തിന്റെ ആദ്യസമയത്ത് സംഭവിക്കുന്ന ഒന്നാണ്. ഗര്‍ഭധാരണം എന്ന് പറയുന്നത് എളുപ്പമുള്ള ഒന്നല്ല. ഗര്‍ഭാവസ്ഥ ലോകത്തിലെ ഏറ്റവും സ്വാഭാവിക കാര്യങ്ങളിലൊന്നായി തോന്നുമെങ്കിലും, അത് വിജയിക്കാന്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആദ്യം, അണ്ഡവും ബീജവും കൂടിച്ചേര്‍ന്ന് ബീജസങ്കലനം നടത്തേണ്ടതുണ്ട്, അതിനുശേഷം ഗര്‍ഭാശയത്തിന്റെ ഭിത്തികളില്‍ സ്വയം ചേരേണ്ടതുണ്ട്. ഇതിനെയാണ് ഇംപ്ലാന്റേഷന്‍ എന്നറിയപ്പെടുന്നത്. ഇംപ്ലാന്റേഷന്‍ സമയം ശരിയല്ലെങ്കില്‍, ഒരു സ്ത്രീ ഗര്‍ഭിണിയാകണമെന്നില്ല.

ഗര്‍ഭധാരണം വിജയിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതില്‍ ഇംപ്ലാന്റേഷന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ചില സ്ത്രീകളില്‍ വൈകി ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭകാലത്ത് ഇംപ്ലാന്റേഷന്‍ സംഭവിച്ചെങ്കില്‍ മാത്രമേ ഗര്‍ഭകാലം ആരോഗ്യമുള്ളതാവുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കും.

പ്രഗ്നന്‍സി ടെസ്റ്റ് രാത്രിയോ, ഫലത്തിലെ കൃത്യതപ്രഗ്നന്‍സി ടെസ്റ്റ് രാത്രിയോ, ഫലത്തിലെ കൃത്യത

ഇത് ദമ്പതികളില്‍ നിരവധി ആശങ്കകള്‍ സൃഷ്ടിച്ചേക്കാം. ഇംപ്ലാന്റേഷന്‍ എങ്ങനെ സംഭവിക്കുന്നുവെന്നും വൈകി ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇത് ഗര്‍ഭാവസ്ഥയില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണോ അല്ലയോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഗര്‍ഭത്തിന്റെ തുടക്കം എന്ന അവസ്ഥയില്‍ ഇംപ്ലാന്റേഷന്‍ സംഭവിക്കേണ്ടതാണ്. എന്നാല്‍ ചിലരില്‍ ഇത് വളരെ വൈകിയാണ് സംഭവിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നത്?

ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നത്?

അണ്ഡവും ബീജവും ചേര്‍ന്ന് ബീജസങ്കലനം നടത്തിയ ശേഷം ആറ് മുതല്‍ പത്ത് ദിവസം വരെയുള്ള സമയത്താണ് ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍, വിഭജിക്കുന്ന സെല്ലുകളുടെ ഒരു കൂട്ടം ഫാലോപ്യന്‍ ട്യൂബിലൂടെ താഴേക്ക് നീങ്ങുന്ന ഒരു സമയപരിധിയുണ്ട്. ഇത് സ്വയം ഗര്ഭപാത്രത്തിന്റെ പാളികളിലേക്ക് വീഴുന്നു. നിങ്ങളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനും പ്രസവിക്കുന്നതിനും നിങ്ങളുടെ ശരീരം തയ്യാറാക്കുന്നതിനായി ഭ്രൂണം ഹോര്‍മോണുകള്‍ പുറത്തുവിടും. ഈ സമയത്ത് നിങ്ങളുടെ ആര്‍ത്തവം നിലക്കുന്നു. ഇതിനെത്തുടര്‍ന്ന് നിങ്ങള്‍ മിക്കവാറും ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങും.

എന്തുകൊണ്ട് രക്തസ്രാവം

എന്തുകൊണ്ട് രക്തസ്രാവം

എന്നാല്‍ ഇംപ്ലാന്റേഷന്‍ സമയത്ത് രക്തസ്രാവം ഉണ്ടാവുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെകാരണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇംപ്ലാന്റേഷന്‍ സമയത്ത്, ഗര്ഭപാത്രത്തിന്റെ ഭിത്തിയിലെ രക്തക്കുഴലുകള്‍ തകരാറിലാകും. ഇത് സംഭവിക്കുമ്പോള്‍ ചില സ്ത്രീകള്‍ക്ക് രക്തസ്രാവം അനുഭവപ്പെടും. നിങ്ങളുടെ പതിവ് ആര്‍ത്തവ സമയത്തിന് മുമ്പായി ഇംപ്ലാന്റേഷന്‍ മൂലമുണ്ടാകുന്ന രക്തസ്രാവം എല്ലായ്‌പ്പോഴും നടക്കും. എന്നാല്‍ ഈ അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

വൈകിയുള്ള ഇംപ്ലാന്റേഷന്‍

വൈകിയുള്ള ഇംപ്ലാന്റേഷന്‍

എന്നാല്‍ നിങ്ങളില്‍ വൈകിയുള്ള ഇംപ്ലാന്റേഷന്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളില്‍ പത്ത് ദിവസത്തിനുശേഷം ഇംപ്ലാന്റേഷന്‍ സംഭവിക്കുകയാണെങ്കില്‍, ഇത് വൈകി സംഭവിക്കുന്ന ഇംപ്ലാന്റേഷനായി കണക്കാക്കപ്പെടുന്നു. സാധാരണ ഇംപ്ലാന്റേഷന്‍ സമയപരിധിക്കുള്ളില്‍ ഇംപ്ലാന്റേഷന്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിന് സമാനമാണ് വൈകി ഉണ്ടാവുന്ന ഇംപ്ലാന്റേഷന്‍ രക്തസ്രാവം. ഇംപ്ലാന്റേഷന്‍ കൃത്യസമയത്ത് നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് പറയാന്‍ ഇത് ബുദ്ധിമുട്ടാണ്. ഇംപ്ലാന്റേഷന്‍ സമയത്ത് ഉണ്ടാകുന്ന രക്തസ്രാവം ഒരു നേരിയ പുള്ളി അല്ലെങ്കില്‍ വളരെ നേരിയ രക്തസ്രാവം ആയിരിക്കും. എന്നാല്‍ ഇത് ആര്‍ത്തവം പോലെ കൂടുതല്‍ രക്തസ്രാവം ഉണ്ടാവുന്നില്ല.

കാരണങ്ങള്‍ എന്തെല്ലാം?

കാരണങ്ങള്‍ എന്തെല്ലാം?

എന്താണ് വൈകി ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്ന് പലപ്പോഴും പലര്‍ക്കും അറിയുകയില്ല. ഗര്ഭപാത്രത്തില് ഇംപ്ലാന്റേഷന് വൈകിയതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് സ്ത്രീകളിലെ പുകവലി ശീലം. ഒരിക്കലും പുകവലിക്കാത്ത സ്ത്രീകളേക്കാളും അല്ലെങ്കില്‍ മുമ്പ് പുകവലിക്കാത്തവരേക്കാളും അഞ്ചിരട്ടിയാണ് ഇതിനുള്ള സാധ്യത. വൈകി ഇംപ്ലാന്റേഷനിലേക്ക് നയിക്കുന്ന ഒരു ഘടകമായിരിക്കാം ക്രോമസോം അപാകത. ഇതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് വൈകിയാണോ ഇംപ്ലാന്റേഷന്‍ നടന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

ഗര്‍ഭം അലസുന്നതിന് കാരണമോ?

ഗര്‍ഭം അലസുന്നതിന് കാരണമോ?

എന്നാല്‍ വൈകി ഇംപ്ലാന്റേഷന്‍ നടക്കുന്നത് ഗര്‍ഭം അലസുന്നതിന് കാരണമാകുന്നുണ്ടോ എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. ഇംപ്ലാന്റേഷന്‍ കൃത്യമായി നടക്കുന്നത് ഗര്‍ഭം അലസുന്നതിന് കാരണമാവുന്നില്ല. എന്നാല്‍ വൈകി നടക്കുന്ന ഇംപ്ലാന്റേഷന്‍ പലപ്പോഴും അപകട സാധ്യത ഉണ്ടാക്കുന്നതാണ് എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിന് ഇപ്പോഴും കൃത്യമായ ഫലം ലഭിച്ചിട്ടില്ല എന്നുള്ളതാണ്. ഒന്‍പതാം ദിവസം ഇംപ്ലാന്റേഷന്‍ സംഭവിക്കുകയാണെങ്കില്‍, ഗര്‍ഭം അലസാനുള്ള സാധ്യത ഏകദേശം 13% ആണെന്ന് കണ്ടെത്തി. പത്താം ദിവസം ഇംപ്ലാന്റേഷന്‍ സംഭവിക്കുകയാണെങ്കില്‍, അത് 26% ആയി ഉയര്‍ന്നു. പതിനൊന്നാം ദിവസം ഗര്‍ഭം അലസാനുള്ള സാധ്യത 52% ആണെന്ന് കാണിച്ചു. പതിനൊന്നാം ദിവസം കഴിഞ്ഞ് നടന്ന ഇംപ്ലാന്റേഷന്‍ ഗര്‍ഭം അലസാനുള്ള സാധ്യത 82% കൂടുതലാണ്

ക്രോമസോം തകരാറുകള്‍

ക്രോമസോം തകരാറുകള്‍

ക്രോമസോം തകരാറുകള്‍ ആണ് പലപ്പോഴും ആദ്യത്തെ മൂന്ന് മാസം ഗര്‍ഭം അലസുന്നതിനുള്ള പ്രധാന കാരണം. എന്നാല്‍ വൈകി സംഭവിക്കുന്ന ഇംപ്ലാന്റേഷന് ഗര്‍ഭം അലസുന്നതുമായി വളരെ ശക്തമായ ബന്ധമുണ്ടാകാമെങ്കിലും, ഇത് കാരണമാകുന്ന ഒരേയൊരു ഘടകമല്ല. ചിലപ്പോള്‍ ക്രോമസോമുകളിലെ അസാധാരണതകളും ഗര്‍ഭം അലസലിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

എപ്പോള്‍ ഡോക്ടറെ കാണേണ്ടത്?

എപ്പോള്‍ ഡോക്ടറെ കാണേണ്ടത്?

എപ്പോഴാണ് നിങ്ങള്‍ ഡോക്ടറെ കാണേണ്ടത് എന്നുള്ളത് പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ക്രമരഹിതമായ ആര്‍ത്തവമുണ്ടെങ്കില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത വളരെയധികം കുറവാണ് എന്നാണ് കാണിക്കുന്നത്. എന്നാല്‍ ഗര്‍ഭം ധരിച്ചാല്‍ നിങ്ങളുടെ ഭ്രൂണം എപ്പോള്‍ സ്വയം ഇംപ്ലാന്റ് ചെയ്യുമെന്ന് നിങ്ങളുടെ ഡോക്ടര്‍ക്ക് പറയാന്‍ കഴിയില്ല. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നതിന് ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. വൈകി ഇംപ്ലാന്റേഷന്‍ മൂലം ഗര്‍ഭം അലസല്‍ സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നതും ഇപ്പോള്‍ സാധ്യമല്ല.

English summary

Late Implantation; Causes And How It Affects Pregnancy

Here in this article we are discussing about the late implantation and how it affects pregnancy. Take a look.
X
Desktop Bottom Promotion