Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം!
പുരുഷന്റെ സ്വയംസുഖം വന്ധ്യതയ്ക്കു കാരണമോ?
പുരുഷന്റെ സ്വയംസുഖം വന്ധ്യതയ്ക്കു കാരണമോ?
പുരുഷന്റെ ഈ രഹസ്യകാര്യം വന്ധ്യതയ്ക്കു കാരണമോ
വന്ധ്യത സ്ത്രീ പുരുഷന്മാരെ ഒരുപോലെ ബാധിയ്ക്കുന്ന ഒന്നാണ്. ഒരു കുഞ്ഞുണ്ടാകുന്നതില്‍ ഇരു കൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വം എന്ന പോലെ ഇല്ലാതിരിയ്ക്കുന്നതിനും ഇരു കൂട്ടര്‍ക്കും ഉത്തരവാദിത്വമുണ്ട്. പണ്ടു കാലത്ത് കരുതിപ്പോരുന്ന പോലെ സ്ത്രീ മാത്രമല്ല ഇതിനുത്തരവാദി എന്നര്‍ത്ഥം.
സ്ത്രീ വന്ധ്യതയ്ക്കും പുരുഷ വന്ധ്യതയ്ക്കും കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ജന്മനാ ഉള്ള കാരണങ്ങളും പിന്നീടുള്ളതും നാം വരുത്തി വയ്ക്കുന്നതുമായ ചില കാരണങ്ങളുണ്ട്.
വന്ധ്യതാ പ്രശ്നങ്ങളുടെ കാര്യത്തില്‍ പലര്‍ക്കും പല തെറ്റിദ്ധാരണകളുമുണ്ട്. ഇതില്‍ സ്ത്രീയെ സംബന്ധിച്ചതും പുരുഷ സംബന്ധമായതുമെല്ലാം പെടുന്നു.
പുരുഷന്മാരില് വന്ധ്യത വരുത്തുന്ന പല തരം കാരണങ്ങളുണ്ട്. ഇറുകിയ അടിവസ്ത്രങ്ങള്‍ മുതല്‍ കെമിക്കലുകളുമായുള്ള സംസര്‍ഗം വരെ ഇതില്‍ പെടുന്നു.
സ്വയംഭോഗം സ്ത്രീ പുരുഷന്മാര് സ്വയം സുഖം തേടുന്ന ഒന്നാണ്. ഇത് പുരുഷന്മാരില് വന്ധ്യതാ കാരണമാകുന്നുവെന്ന ചിന്തയും പലര്‍ക്കുമുണ്ട്. വാസ്തവത്തില്‍ സ്വയംഭോഗം പുരുഷ വന്ധ്യതയ്ക്കു കാരണമാകുന്നുണ്ടോ. ഇതു സംബന്ധിച്ച ശാസ്ത്ര വിശദീകരണം അറിയൂ

ഇത്
ഇത് സ്ത്രീയിലോ പുരുഷനിലോ വന്ധ്യതയ്ക്കു കാരണമാകുന്നില്ലെന്നതാണ് പൊതുവേ പറയാനുള്ളത്. യംഭോഗം ചെയ്യുന്നതു കൊണ്ട് സ്ത്രീയിലോ പുരുഷനിലോ വന്ധ്യതയുണ്ടാകില്ല. എന്നാല്‍ ഇത് കൂടുതലാകുമ്പോഴാണ് പ്രശ്നമാകുന്നത്. ഇത് ശാരീരികം മാത്രമല്ല, മാനസികവുമാകാം. ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, ഇത്തരം പ്രശ്നങ്ങള്‍ക്കും കഴിവു കേടിനും മാനസികമായ പ്രശ്നങ്ങളും കാരണമാകാറുണ്ട്.

എന്നാല്‍
എന്നാല്‍ ഇത് അമിതമാകുന്നതു പ്രശ്നം തന്നെയാണ്. ആരോഗ്യപരമായും മാനസികമായും ഇതു ദോഷം വരുത്തുന്നു.
ഈ പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ സ്ഖലനം നടക്കും. അതായത ബീജങ്ങള്‍ പുറന്തള്ളപ്പെടും. സാധാരണ സെക്സില്‍ നടക്കുന്ന പ്രക്രിയ തന്നെയാണ് സ്വയംഭോഗത്തിലും സംഭവിയ്ക്കുന്നത്. സാധാരണ സെക്സിലെ ക്ലൈമാക്സ് തന്നെ സ്വയംഭോഗം പൂര്‍ത്തിയാക്കി ചെയ്യുന്ന ഒരാളില്‍ സംഭവിയ്ക്കും. ബീജങ്ങള്‍ പുറന്തള്ളപ്പെടുന്നു.

ബീജങ്ങള്‍ നഷ്ടപ്പെടുന്നത്
ബീജങ്ങള്‍ നഷ്ടപ്പെടുന്നത് ബീജസംഖ്യ കുറയ്ക്കും. ഇത് ഒരു പരിധി വരെ വന്ധ്യതയുണ്ടാക്കും. ഇതുകൊണ്ടുതന്നെ ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നവരെങ്കില്‍ സെക്സിന് മുന്‍പായുള്ള സ്വയംഭോഗം ഒഴിവാക്കകുന്നതാണ് നല്ലത്. ഇത് ബീജസംഖ്യ കൂട്ടും.കുഞ്ഞിനായി ശ്രമിയ്ക്കുന്നവര്‍ അടിക്കടിയുള്ള ഇതൊഴിവാക്കണം. ഇല്ലെങ്കില്‍ ബന്ധപ്പെടുന്നതിനു മുന്‍പായി ഒഴിവാക്കണം. അടിക്കടി സ്ഖലനം നടക്കുന്നത് ബീജങ്ങളുടെ എണ്ണത്തേയും ഗുണത്തേയും ഒരുപോലെ ബാധിയ്ക്കുന്ന ഘടകമാണ്.

അമിതഭോഗം
അമിതഭോഗം ബീജ ഗുണം, എണ്ണം എന്നിവയെ ബാധിയ്ക്കുന്ന ഒന്നാണ്. അമിതഭോഗം ബീജ ഗുണം, എണ്ണം എന്നിവയെ ബാധിയ്ക്കുന്ന ഒന്നാണ്. ഇത് പുരുഷന്മാരില് വന്ധ്യതാ പ്രശ്നമുണ്ടാക്കുമെന്നു മാത്രമല്ല, ആരോഗ്യപരമായ, മാനസികമായ പല പ്രശ്നങ്ങളും ഉണ്ടാകും. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഇതിന് അടിമയായവരില്‍
ഇതിന് അടിമയായവരില്‍ പങ്കാളിയോടുള്ള താല്പര്യക്കുറവു കാണാറുണ്ട്. ചിലരില്‍ കുറ്റബോധം പോലുളള അവസ്ഥകളും. ഇതെല്ലാം തന്നെ സന്താനോല്പാദനത്തിന് തടസം നില്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. ഇതെല്ലാം തന്നെ ഒഴിവാക്കുക. ഇത്തരം ഘട്ടങ്ങളില്‍ നേരിട്ടല്ലെങ്കിലും ഈ ശീലം വന്ധ്യത വരുത്തുമെന്നു പറയും. അമിതമായ ഈ ശീലമുള്ള ചിലരെങ്കിലും ഉദ്ധാരണ പ്രശ്നങ്ങള്‍ പരാതിപ്പെടുന്നതും പതിവാണ്.



Click it and Unblock the Notifications
