Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സം
വിവാഹം കഴിഞ്ഞ് ഒരു വർഷം ഒരുമിച്ച് താമസിച്ചിട്ടും ഗർഭധാരണം സംഭവിച്ചിട്ടില്ലെങ്കിൽ അതിനെ വന്ധ്യതയുടെ കൂട്ടത്തിൽ പെടുത്താവുന്നതാണ്. എന്നാൽ യാതൊരു കാരണവും ഇല്ലാതെയും പലരിലും ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ഗർഭധാരണത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പല ദമ്പതിമാരേയും കടുത്ത മാനസിക സമ്മർദ്ദത്തിലും ആക്കുന്നുമുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിച്ചാൽ മാത്രമേ അത് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്നതിന് സഹായിക്കുകയുള്ളൂ.
ലൈംഗിക ബന്ധത്തിൽ ശരിയായ രീതിയിൽ ഏർപ്പെടാതിരിക്കുക, ലൈംഗിക കാര്യങ്ങളെക്കുറിച്ച് അറിവില്ലാതിരിക്കുക, മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവയെല്ലാം പലപ്പോഴും ഗർഭധാരണത്തിന് തടസ്സം നിൽക്കുന്നവ തന്നെയാണ്. പലരിലും സംശയമുണ്ടാക്കുന്ന ഒന്നാണ് ശാരീരിക ബന്ധത്തിന് ശേഷം സ്പേം പുറത്തേക്ക് വരുന്നത്.
ഇത്തരം കാരണങ്ങൾ കൊണ്ട് ഗർഭധാരണം സാധ്യമാവുമോ, അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമോ എന്നുള്ളത്. ഗർഭധാരണം എന്ന ലക്ഷ്യം വെച്ച് ബന്ധപ്പെടുന്നവര്‍ക്ക് വളരെയധികം ആകുലത ഉണ്ടാക്കുന്ന ഒന്നാണ് ഈ ലീക്കേജ്. ഇത് പുറത്ത് പറയാൻ ആവട്ടെ നല്ലൊരു ശതമാനം സ്ത്രീകളും മടിക്കുന്നു. എന്നാൽ ഗർഭധാരണം എന്ന കാര്യത്തിന് വേണ്ടി ബന്ധപ്പെടുമ്പോൾ നിങ്ങളിൽ ഉണ്ടാവുന്ന ചില തെറ്റിദ്ധാരണകൾ എന്തൊക്കെയെന്ന് നോക്കാം.

ബന്ധപ്പെടുമ്പോൾ സ്പേം പുറത്തേക്ക് വരുന്നോ?
ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ശാരീരിക ബന്ധത്തിന് ശേഷം സ്പേം പുറത്തേക്ക് വരുന്നതായി തോന്നുന്നുണ്ടോ? സാധാരണ ഇജാക്കുലേഷൻ സംഭവിക്കുമ്പോൾ 20-40 മില്ല്യൺ വരെ സ്പേം പുറത്തേക്ക് വരുന്നുണ്ട്. എന്നാല്‍ ഇജാക്കുലേഷന് ശേഷം പെട്ടെന്ന് തന്നെ 35% സ്പേം സെർവിക്സിലേക്ക് എത്തുന്നുണ്ട്. ഇത് നിങ്ങളുടെ ഫലോപിയൻ ട്യൂബിലേക്ക് എത്തുന്നതിന് വെറും ഒരു മിനിട്ട് സമയമാണ് എടുക്കുന്നത്. എന്നാൽ അൽപം സ്പൈം വജൈനയിൽ നിന്ന് പുറത്തേക്ക് വരുന്നുണ്ട്. ചിലരിൽ ബന്ധപ്പെട്ട അഞ്ചോ പത്തോ മിനിട്ട് കഴിയുമ്പോഴും ചിലരിൽ മണിക്കൂറുകൾ കഴിഞ്ഞും ഇത് പുറത്തേക്ക് വരുന്നുണ്ട്. എന്നാല്‍ പുറത്തേക്ക് വരുന്നത് സ്പേം ആയിരിക്കുകയില്ല. നോൺസ്പേം മെറ്റീരിയൽസും, പ്രോട്ടീനും വിറ്റാമിനും ഇതിൽ ഉണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്. സാധാരണമായി സംഭവിക്കുന്ന ഒരു കാര്യമാണ് ഇത്. ഇത് കൊണ്ട് ഒരിക്കലും ഗർഭധാരണം സംഭവിക്കാതിരിക്കുകയില്ല.

ബന്ധപ്പെട്ടതിന് ശേഷം മൂത്രമൊഴിക്കുന്നത് നല്ലതോ?
ഗർഭധാരണത്തിന് വേണ്ടി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതിന് ശേഷം മൂത്രമൊഴിക്കുന്നത് നല്ലതാണോ അല്ലയോ എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. കാരണം പലരിലും ബന്ധപ്പെട്ടതിന് ശേഷം മൂത്രമൊഴിച്ചാൽ ഗർഭധാരണം നടക്കുകയില്ല എന്ന ഒരു വിശ്വാസമാണ് ഉള്ളത്. എന്നാൽ ഇത് വളരെ തെറ്റായ ഒരു കാര്യമാണ്. ബന്ധപ്പെട്ടതിന് ശേഷം മൂത്രമൊഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മറ്റ് അണുബാധകൾ തടയുന്നതിനും മൂത്രാശയ അണുബാധകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഓർമ്മയിൽ വെക്കണം.

ബന്ധപ്പെട്ട ശേഷം കാലുയർത്തി വെക്കുന്നത്
ശാരീരികമായി ബന്ധപ്പെട്ട ശേഷം പലരും കാൽ ഉയർത്തി വെച്ച് കിടക്കുന്നതാണ്. ഇത് നിങ്ങളുടെ ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് വിശ്വാസം. ഇത് സ്പേം പുറത്തേക്ക് പോവുന്നത് തടയുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ പുറത്തേക്ക് പോവുന്ന സ്പേം ഒരിക്കലും നിങ്ങളിൽ ഗർഭധാരണത്തിനുള്ള സാധ്യത കുറക്കുന്നില്ല. 2017-ൽ നടത്തിയ പഠനത്തിൽ സ്ത്രീകളുടെ ഇത്തരം ശീലം ഗർഭധാരണ സാധ്യത 32%ത്തോളം വർദ്ധിപ്പിച്ചു എന്നാണ് പഠനങ്ങൾ പറയുന്നത്.

രതിമൂർച്ഛ ഗർഭധാരണത്തിന് സഹായിക്കുന്നുവോ?
സ്ത്രീകളിൽ ഉണ്ടാവുന്ന രതിമൂർച്ഛ ഗർഭധാരണത്തിന് സഹായിക്കുന്നുണ്ടോ എന്ന് പലർക്കും സംശയമുണ്ടാവും. എന്നാൽ സ്ത്രീകളിൽ ഉണ്ടാവുന്ന രതിമൂർച്ഛ ഗർഭധാരണത്തിന് പെട്ടെന്ന് സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സമയത്ത് ഉണ്ടാവുന്ന ഗർഭധാരണം മാത്രമല്ല വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഇത് ഫെര്‍ട്ടിലിറ്റി വർദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് എന്നും പെട്ടെന്ന് കൺസപ്ഷന് ഉള്ള സാധ്യത വളരെയധികം പെട്ടെന്നാക്കുകയും ചെയ്യുന്നുണ്ട്.

പുരുഷൻമാർ ശ്രദ്ധിക്കേണ്ടത്
എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അല്ലാതെ നിങ്ങളിൽ സെമൻ ലീക്കേജ് സംഭവിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. ഇത് എന്താണ് എന്ന് തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. സെമനിൽ രക്തത്തിന്‍റെ അംശം, സെമനിലെ ദുർഗന്ധം, ഉദ്ദാരണത്തിലുണ്ടാവുന്ന തകരാറുകൾ, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാവുന്ന വേദന, ലൈംഗികാവയവത്തിൽ നിന്നുണ്ടാവുന്ന വേദനയും ഡിസ്ചാർജും. ഇതെല്ലാം കണ്ടെത്തിയാൽ ഉടനേ തന്നെ ഡോക്ടറെ കണ്ട് പരിഹാരം കാണേണ്ടതാണ്.



Click it and Unblock the Notifications
