For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ഡിസ്ചാര്‍ജ് ഭയപ്പെടുത്തുന്നതോ, ശ്രദ്ധിക്കേണ്ടത്

|

ഗര്‍ഭകാലം എപ്പോഴും അസ്വസ്ഥതകളുടേതാണ്. പല വിധത്തിലുള്ള ആരോഗ്യ മാനസിക പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഡിസ്ചാര്‍ജിനെക്കുറിച്ച് കൂടിയാണ്. പല സ്ത്രീകളും പുറത്ത് പറയാന്‍ മടിക്കുന്നതാണ് ഇത്. എന്നാല്‍ ഇത് പലപ്പോഴും അല്‍പം കൂടുതല്‍ ശ്രദ്ധ വേണ്ട ഒരു കാര്യമാണ്. ആരോഗ്യകരമായ ഗര്‍ഭമാണെങ്കില്‍ ഇവരില്‍ വൈറ്റ് കളറുള്ള ഡിസ്ചാര്‍ജ് ഗര്‍ഭകാലത്തുടനീളം ഉണ്ടാവുന്നു. ഓരോ ആഴ്ച പിന്നിടുമ്പോഴും ഇതിന്റെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും വജൈനല്‍ ഡിസ്ചാര്‍ജിലുണ്ടാവുന്ന മാറ്റം ആര്‍ത്തവ സമയത്തും ആര്‍ത്തവത്തിന് ശേഷവും ഗര്‍ഭകാലത്തും എല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം ഇത് കൂടുതല്‍ മാറിക്കൊണ്ടിരിക്കുന്നതും അതീവ ശ്രദ്ധ ആവശ്യമുള്ളതാണ്.

Is It Normal Watery Discharge In Early Pregnancy

ശരീരത്തിലെ ഈസ്ട്രജന്‍ അളവ് വര്‍ദ്ധിക്കുന്നതാണ് ഗര്‍ഭകാലത്ത് ഡിസ്ചാര്‍ജ് വര്‍ദ്ധിക്കുന്നതിനുള്ള കാരണം. ഇത് ആശങ്കയുയര്‍ത്തുന്നതല്ല എന്നുള്ളതാണ് സത്യം. എന്നാല്‍ പുറത്തേക്ക് വരുന്ന വജൈനല്‍ ഡിസ്ചാര്‍ജില്‍ പലപ്പോഴും ദുര്‍ഗന്ധവും നിറവ്യത്യാസവും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും ആശങ്കാജനകമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഗര്‍ഭിണിയായിരിക്കേ നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം വാട്ടറി ഡിസ്ചാര്‍ജിനെക്കുറിച്ച് നമുക്ക് നോക്കാം.

ഗര്‍ഭാവസ്ഥയിലെ ഡിസ്ചാര്‍ജ്

ഗര്‍ഭാവസ്ഥയിലെ ഡിസ്ചാര്‍ജ്

ഗര്‍ഭാവസ്ഥയിലുള്ള ഡിസ്ചാര്‍ജ് എത്രത്തോളം സഹായിക്കുന്നതാണ് എന്ന് നോക്കാം. നിങ്ങളുടെ ശരീരം കുഞ്ഞിനെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടി തയ്യാറെടുക്കുന്നു എന്നുള്ളതാണ് ഇത് അര്‍ത്ഥമാക്കുന്നത്. ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരം ഡിസ്ചാര്‍ജ് നിങ്ങളില്‍ ഉണ്ടാവുന്നത്. പെല്‍വിക് ഏരിയയിലേക്ക് ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. ഇതാണ് പലപ്പോഴും നിങ്ങളില്‍ മ്യൂക്കസ് ഉണ്ടാക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ സത്രീകളില്‍ അണുബാധ വളരെ കൂടുതലാണ്. എന്നാല്‍ ഇത്തരത്തിലുള്ള വജൈനല്‍ ഡിസ്ചാര്‍ജ് നിങ്ങളില്‍ അണുബാധയില്ലാതെ കുഞ്ഞിനേയും നിങ്ങളേയും സംരക്ഷഇക്കുന്നു. ഇത് കൂടാതെ ഡെഡ്‌സെല്ലുകളെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. ഈ ഡിസ്ചാര്‍ജ് സാധാരണമാണ് എന്നതാണ്.

ആദ്യകാല ഗര്‍ഭകാല ലക്ഷണം

ആദ്യകാല ഗര്‍ഭകാല ലക്ഷണം

ആദ്യകാല ഗര്‍ഭകാല ലക്ഷണങ്ങളില്‍ ഒന്നാണ് ഈ ഡിസ്ചാര്‍ജ് എന്നതാണ് സത്യം. എന്നാല്‍ ഇത് എല്ലാ സാഹചര്യങ്ങളിലും എല്ലാ സ്ത്രീകളിലും ഒരുപോലെ ആയിരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് എങ്ങനെ കാണപ്പെടും എന്നുള്ളത് പലര്‍ക്കും ആശങ്കയുണ്ടാക്കുന്നു. ഓവുലേഷന്‍ സമയത്തുള്ളത് പോലെയാണോ ഇത്തരം ഡിസ്ചാര്‍ജ് കാണപ്പെടുന്നത് അതോ ആര്‍ത്തവത്തിന് മുന്‍പുള്ളത് പോലെയോ എന്നുള്ളത് പലര്‍ക്കും സംശയമുണ്ടാക്കുന്നതാണ്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഇത്തരം ഡിസ്ചാര്‍ജ് ശരിക്കും പാല്‍ പോലെയുള്ള വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. ഇതിനെ ല്യൂക്കോറിയ എന്നാണ് അറിയപ്പെടുന്നത്. ഇതിന് യാതൊരു വിധത്തിലുള്ള ദുര്‍ഗന്ധവും ഉണ്ടായിരിക്കില്ല.

ഗര്‍ഭകാലത്ത് സാധാരണം?

ഗര്‍ഭകാലത്ത് സാധാരണം?

ഗര്‍ഭാവസ്ഥയില്‍ ഇത്തരം വാട്ടറി ഡിസ്ചാര്‍ജുകള്‍ സാധാരണമാണോ എന്നുള്ളത് പലര്‍ക്കും സംശയമുണ്ടാക്കുന്നതാണ്. കാരണം ഗര്‍ഭം ആഗ്രഹിച്ചിരിക്കുന്ന വ്യക്തിക്ക് ആര്‍ത്തവ ദിനങ്ങള്‍ അടുക്കുമ്പോള്‍ സാധാരണയായി ടെന്‍ഷന്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ആര്‍ത്തവമാണോ ഗര്‍ഭലക്ഷണമാണോ എന്നുള്ളത് പലര്‍ക്കും സംശയമുണ്ടാക്കുന്നു. എന്നാല്‍ ഇത്തരം സംശയങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ഒരു ലക്ഷണം കൂടിയാണ് പലപ്പോഴും വാട്ടറി ഡിസ്ചാര്‍ജ്. കാരണം ഗര്‍ഭാവസ്ഥയിലേക്ക് നിങ്ങള്‍ കടന്നു എന്നത് സൂചിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള ഡിസ്ചാര്‍ജ്.

കാരണങ്ങള്‍

കാരണങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ ഉണ്ടായിരിക്കുന്ന ഇത്തരം ഡിസ്ചാര്‍ജിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയിലേക്ക് നിങ്ങള്‍ കടക്കുമ്പോള്‍ നിങ്ങളില്‍ ഉണ്ടാവുന്ന ഈസ്ട്രജന്‍ മാറ്റങ്ങള്‍ പലപ്പോഴും ഇത്തരം വാട്ടറി ഡിസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. പ്രസവ സമയത്തെങ്കില്‍ അംമ്‌നിയോട്ടിക് ദ്രവത്തിന്റെ പൊട്ടലാണ് ഇതിന്റെ മറ്റൊരു കാരണം. മെംബ്രണുകളുടെ അകാല വിള്ളലും ഇത്തരം ഡിസ്ചാര്‍ജ് ഉണ്ടാവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ആശങ്കയുണ്ടാവുന്നത് എപ്പോള്‍?

ആശങ്കയുണ്ടാവുന്നത് എപ്പോള്‍?

എപ്പോഴാണ് നിങ്ങളില്‍ ഇത് ആശങ്കയിലേക്ക് എത്തിക്കുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. കാരണം പാല്‍പോലെയോ അല്ലെങ്കില്‍ അതിലും നേര്‍ത്തതോ ആയ ഡിസ്ചാര്‍ജ് ഗര്‍ഭാവസ്ഥയില്‍ സാധാരണമാണ്. എന്നാല്‍ ചില മാറ്റങ്ങള്‍ ഇതില്‍ വരുമ്പോള്‍ ശ്രദ്ധിക്കണം. അതിലൊന്നാണ് ദുര്‍ഗന്ധത്തോടെയുള്ള ഡിസ്ചാര്‍ജ്, അടുത്തത് സ്വകാര്യഭാഗത്തുണ്ടാവുന്ന വേദന, ഡിസ്ചാര്‍ജിന്റെ നിറത്തിലുണ്ടാവുന്ന മാറ്റം, സ്ഥിരതയിലുണ്ടാവുന്ന മാറ്റം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു.

ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?

ഗർഭധാരണത്തിന് യോനീസ്രവം ഏറ്റവും അനുയോജ്യമായ സമയംഗർഭധാരണത്തിന് യോനീസ്രവം ഏറ്റവും അനുയോജ്യമായ സമയം

English summary

Is It Normal Watery Discharge In Early Pregnancy In Malayalam

Is it normal watery discharge in early pregnancy in malayalam. Take a look.
Story first published: Saturday, July 2, 2022, 21:28 [IST]
X
Desktop Bottom Promotion