ഗര്‍ഭധാരണത്തിന് ഉത്തമ സമയം: പക്ഷേ ഓവുലേഷന്‍ ഇല്ല, ഗര്‍ഭം ധരിക്കാത്തതിന്റെ കാരണം

ഓരോ സ്ത്രീകളിലും ആര്‍ത്തവവും അണ്ഡോത്പാദനവും വ്യത്യസ്തമായിരിക്കും. ആര്‍ത്തവം നടക്കുന്ന ഓരോ മാസത്തിലും അണ്ഡോത്പാദനവും നടക്കുന്നുണ്ട്. അണ്ഡോത്പാദനം അഥവാ ഓവുലേഷന്‍ സംഭവിക്കുമ്പോള്‍ അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തേക്ക് വരുകയും അത് ഫലോപിയന്‍ ട്യൂബിലൂടെ താഴേക്ക് വന്ന് ബീജമുണ്ടെങ്കില്‍ അതുമായി സംയോജിക്കുകയു ബീജസങ്കലനം നടക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. 28 ദിവസം ആര്‍ത്തവ ചക്രമുള്ള ഒരു സ്ത്രീക്ക് അവളുടെ 14-ാമത്തെ ദിവസമാണ് അണ്ഡോത്പാദനം സംഭവിക്കുന്നത്.

Irregular Ovulation

എന്നാല്‍ ചില അവസരങ്ങളില്‍ അണ്ഡോത്പാദനം നടക്കുന്നില്ല. ഈ അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ട ഗുരുതരമായ ഒരു അവസ്ഥയുണ്ടാവുന്നു. അതിനെയാണ് അനോവുലേഷന്‍ എന്ന് പറയുന്നത്. ഇതിന്റെ ഫലമായി സ്ത്രീകളില്‍ ഗര്‍ഭധാരണം സംഭവിക്കാതിരിക്കുകയും ചിലരില്‍ വന്ധ്യതയിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ ചിലരില്‍ ക്രമരഹിതമായ അണ്ഡോത്പാദനം നടക്കുന്നുണ്ട്. ഇതിനെക്കുറിച്ചെല്ലാം വിശദമായി നമുക്ക് വായിക്കാം.

ക്രമരഹിതമായ അണ്ഡോത്പാദനം

ക്രമരഹിതമായ അണ്ഡോത്പാദനം

ഒരു സ്ത്രീയില്‍ അണ്ഡോത്പാദനം സംഭവിക്കുന്നുണ്ടെങ്കിലും അത് ക്രമരഹിതവും സ്ഥിരതയില്ലാത്തതുമാണെങ്കില്‍ ഇവരില്‍ ഗര്‍ഭധാരണത്തിന് പ്രയാസം നേരിടേണ്ടി വരുന്നു. ഇതിനെ ഒലിഗൂവുലേഷന്‍ എന്നാണ് പറയുന്നത്. എന്നാല്‍ അണ്ഡോത്പാദനം അഥവാ ഓവുലേഷന്‍ ക്രമരഹിതമാണോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരം ഇതിന്റെ ഫലമായി ചില ലക്ഷണങ്ങളെ കാണിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ആര്‍ത്തവ ക്രമക്കേടുകള്‍

ആര്‍ത്തവ ക്രമക്കേടുകള്‍

അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ആദ്യം ബാധിക്കുന്നത് ആര്‍ത്തവത്തെയാണ്. ഇത്തരക്കാരില്‍ ക്രമരഹിതമായ ആര്‍ത്തവം ഉണ്ടാവുന്നു. ചിലരില്‍ രണ്ട് മാസത്തെ വ്യത്യാസം വരെ ആര്‍ത്തവത്തില്‍ ഉണ്ടാവുന്നു. ചിലരില്‍ രണ്ട് മാസം കൂടുമ്പോള്‍ മാത്രം ആര്‍ത്തവം സംഭവിക്കുന്നു. എന്നാല്‍ ചിലരില്‍ ആകട്ടെ ഒരു മാസത്തില്‍ രണ്ട് തവണയായി ആര്‍ത്തവം സംഭവിക്കുന്നു. ഇത്തരം അവസ്ഥകള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

നീണ്ട് നില്‍ക്കുന്നതോ ചെറുതോ ആയ ആര്‍ത്തവം

നീണ്ട് നില്‍ക്കുന്നതോ ചെറുതോ ആയ ആര്‍ത്തവം

ആര്‍ത്തവ ക്രമക്കേടുകളില്‍ നിങ്ങളുടെ ആര്‍ത്തവം 21 മുതല്‍ 35 ദിവസം വരെയുള്ള ദിവസങ്ങളിലെങ്കില്‍ ഇതിനെ നോര്‍മലായി കണക്കാക്കാം. എന്നാല്‍ 21 ദിവസത്തില്‍ കുറവോ അല്ലെങ്കില്‍ 35 ദിവസത്തില്‍ കൂടുതലോ എങ്കില്‍ ഇവരില്‍ പലപ്പോഴും ആര്‍ത്തവ ദിനങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവാം എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ശ്രദ്ധിക്കണം.

ആര്‍ത്തവം നഷ്ടപ്പെടുന്നു

ആര്‍ത്തവം നഷ്ടപ്പെടുന്നു

ചിലരില്‍ മാസങ്ങളോ അല്ലെങ്കില്‍ കൂടുതല്‍ ദിവസങ്ങളോ ആര്‍ത്തവം ഇല്ലാത്ത അവസ്ഥയുണ്ടാവുന്നു. നിങ്ങള്‍ക്ക് 35 വയസ്സോ അതില്‍ താഴേയോ ആണ് പ്രായം എങ്കില്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം കൂടി ഗൗരവത്തോടെ അടുക്കണം. ഇതിന്റെ അര്‍ത്ഥം നിങ്ങളില്‍ അണ്ഡോത്പാദനം നടക്കുന്നില്ല എന്നതാണ്. ആര്‍ത്തവ സംബന്ധമായി ഉണ്ടാവുന്ന ഈ പ്രശ്‌നം അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. ആര്‍ത്തവം ഇല്ലാത്ത അവസ്ഥയോ അല്ലെങ്കില്‍ ദീര്‍ഘമാസങ്ങള്‍ക്കിടയില്‍ മാത്രം ആര്‍ത്തവം ഉണ്ടാവുന്നതോ ആയ അവസ്ഥ നിസ്സാരമല്ല.

ശരീര താപനില ശ്രദ്ധിക്കണം

ശരീര താപനില ശ്രദ്ധിക്കണം

സാധാരണ അവസ്ഥയില്‍ നിങ്ങളുടെ ഓവുലേഷന്‍ സമയത്ത് ശരീരത്തിന്റെ താപനില വര്‍ദ്ധിക്കുന്നു. അണ്ഡോത്പാദനത്തിന് ശേഷം ശരീരത്തിലെ പ്രൊജസ്റ്റിറോണ്‍ അളവ് ഉയരുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് മനസ്സിലാക്കി നിങ്ങള്‍ക്ക്ക ഓവുലേഷന്‍ മനസ്സിലാക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ശരീര താപനിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത് നിങ്ങളില്‍ അണ്ഡോത്പാദനം സംഭവിക്കുന്നില്ല എന്നതാണ്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധ വേണം.

കാരണങ്ങള്‍

കാരണങ്ങള്‍

ക്രമരഹിതമായ ഓവുലേഷന്റെ കാരണങ്ങള്‍ നിരവധിയാണ്. ഇവക്ക് പലപ്പോഴും ആരോഗ്യപരമായ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇതില്‍ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (PCOS), അതിതീവ്രമായ വ്യായാമം, ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം, ഹൈപ്പര്‍പ്രോളാക്റ്റിനെമിയ, കുറഞ്ഞ ശരീരഭാരം, അമിതവണ്ണം, പെരിമെനോപോസ്, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത്തരം ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ഗര്‍ഭധാരണത്തിന് സംഭവിക്കുന്നവരെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഡോക്ടറെ കാണുന്നതിന് ഒരു കാരണവശാലും വൈകേണ്ടതില്ല.

ഓവുലേഷന്‍ സമയത്ത് എന്താണ് സംഭവിക്കുന്നത്?

ഓവുലേഷന്‍ സമയത്ത് എന്താണ് സംഭവിക്കുന്നത്?

ഓവുലേഷന്‍ സമയത്ത് എന്താണ് സംഭവിക്കുന്നത് എന്നത് അറിഞ്ഞിരിക്കണം. ശരീരത്തിനകച്ച് അണ്ഡോത്പാദന സമയത്ത് സംഭവിക്കുന്നത് ഇതാണ്. നിങ്ങളുടെ പുറത്ത് വിടപ്പെട്ട അണ്ഡം ഫലോപിയന്‍ ട്യൂബില്‍ ഗര്‍ഭപാത്രത്തിലേക്ക് നീങ്ങുന്നു. ഈ സമയം ഭ്രൂണത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ഗര്‍ഭപാത്രത്തില്‍ ഒരു പാളി രൂപപ്പെടുന്നു. എന്നാല്‍ ഈ സമയം ബീജത്തെ കണ്ടുമുട്ടുകയും ബീജ സങ്കലനം നടക്കുകയും ചെയ്താല്‍ അത് ഭ്രൂണമായി മാറുന്നു. എന്നാല്‍ ബീജമില്ലാത്ത അവസ്ഥയില്‍ ഈ പാളി അഥവാ എന്‍ഡോമെട്രിയം അടുത്ത ആര്‍ത്തവത്തിന് വേണ്ടി തയ്യാറാവുന്നു. ഈ പ്രക്രിയ എല്ലാ മാസവും 21-നും 35നും ഇടയിലുള്ള ദിവസങ്ങളില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ചിലരില്‍ ഇതിന്റെ തീയ്യതി കുറയുകയും കൂടുകയും ചെയ്യുമ്പോഴാണ് അപകടം സംഭവിക്കുന്നത്.

ക്രമരഹിതമായ ഓവുലേഷനും പ്രത്യുത്പാദന ശേഷിയും

ക്രമരഹിതമായ ഓവുലേഷനും പ്രത്യുത്പാദന ശേഷിയും

നിങ്ങളില്‍ ക്രമരഹിതമായ ഓവുലേഷന്‍ ആണ് ഉള്ളത് എന്നുണ്ടെങ്കില്‍ ഇവരില്‍ പലപ്പോഴും പിസിഓഎസ് സംശയിക്കണം എന്ന് മുന്‍പ് പറഞ്ഞല്ലോ. അത് കൂടാതെ പിസിഓഎസ് ഉണ്ടെങ്കില്‍ അത് തിരിച്ചറിയുന്നതിന് ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. അതില്‍ ആദ്യ ലക്ഷണമാണ് ഉയര്‍ന്ന ര്ക്തസമ്മര്‍ദ്ദം. ഇത് അപകടകരമായ ഒന്നാണ്, ഇത് കൂടാതെ മുഖക്കുരു, കൊളസ്‌ട്രോളിന്റെ അളവ് വളരെയധികം കൂടുന്നത്, ഇന്‍സുലിന്‍ പ്രതിരോധം, ശരീരം അമിതമായി തടിക്കുന്നത്, മുടി കൊഴിയുന്നതും മുടിയുടെ ആരോഗ്യമില്ലായ്മയും എല്ലാം പിസിഓഎസ് ലക്ഷണങ്ങളാണ്. ഇവരില്‍ ഗര്‍ഭധാരണം വളരെയധികം ബുദ്ധിമുട്ടുന്നു.

Story first published: Tuesday, December 27, 2022, 18:29 [IST]
X
Desktop Bottom Promotion