For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ബുദ്ധിക്ക് ഉണര്‍വ്വിനും അമ്മക്ക് കരുത്തിനും യോഗ

|

അന്താരാഷ്ട്ര യോഗാ ദിനമാണ് ജൂണ്‍ 21. ഈ ദിനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ഇതില്‍ യോഗ ചെയ്യുന്നതിലൂടെ ഉണ്ടാവുന്ന ഗുണങ്ങളെക്കുറിച്ചും യോഗയുടെ ആരോഗ്യവശങ്ങളെക്കുറിച്ചും നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ഗര്‍ഭസമയത്ത് യോഗ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇത്തരത്തില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ ഗര്‍ഭകാലത്തേക്ക് മാത്രമായി വ്യായാമമോ യോഗ മുറയോ ഒന്നും പുതുതായി ചെയ്യേണ്ടതില്ല എന്നുള്ളതാണ്. കാരണം ഡോക്ടര്‍ ആവശ്യമെന്ന് പറയുന്ന അവസ്ഥയില്‍ മാത്രം ഇത് ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലാതെ സ്വയം ഇഷ്ടപ്രകാരം ഒരിക്കലും ഇത്തരം വ്യായാമങ്ങള്‍ക്ക് ഗര്‍ഭകാലത്ത് തുടക്കമിടരുത്.

International Yoga Day 2021 :

കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍

ഇനി ഗര്‍ഭാവസ്ഥയില്‍ അല്ലാതെ തന്നെ വ്യായാമവും യോഗയും എല്ലാം ശീലിക്കുന്നവരാണെങ്കില്‍ അത് തുടര്‍ന്നും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ച ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ നിങ്ങള്‍ക്കില്ലാത്ത ഒരു ശീലം ആരംഭിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങള്‍ യോഗ ഗര്‍ഭകാലത്ത് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഗര്‍ഭകാല യോഗ പോസുകളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

സ്റ്റാന്‍ഡിംഗ് സൈഡ് സ്‌ട്രെച്ച്

സ്റ്റാന്‍ഡിംഗ് സൈഡ് സ്‌ട്രെച്ച്

ഫലം നല്‍കുന്നത്: തോളും നെഞ്ചും

നേട്ടങ്ങള്‍: നടുവേദന കുറയ്ക്കുന്നു, ശരീരത്തിന്റെ മുകളിലേക്ക വഴക്കം മെച്ചപ്പെടുത്തുന്നു, തോളിലെ കാഠിന്യം കുറയ്ക്കുന്നു (പ്രത്യേകിച്ചും നിങ്ങള്‍ മിക്ക ദിവസവും ഒരു ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കില്‍)

ഇത് എങ്ങനെ ചെയ്യാം: ക്ലാസിക് പര്‍വത പോസില്‍ (തഡാസാന) നിങ്ങളുടെ കൈകള്‍ വശങ്ങളിലേക്ക് നീക്കുക. നിങ്ങളുടെ പെരുവിരലുകള്‍ പരസ്പരം സ്പര്‍ശിക്കുകയും നിങ്ങളുടെ ഉപ്പൂറ്റി ചെറുതായി പരത്തി വെക്കുകയും ചെയ്യുക. നിങ്ങളുടെ കൈകള്‍ ഉയര്‍ത്തി നിങ്ങളുടെ വിരലുകള്‍ തലയ്ക്ക് മുകളിലൂടെ ഒരു വശത്തേക്ക് ചരിയുക. നിങ്ങളുടെ അരക്കെട്ട് എതിര്‍ദിശയിലേക്ക് തള്ളിവിടുന്നതിനിടയില്‍ അവ നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യുക. നിങ്ങളുടെ കൈകള്‍ നേരെയാക്കുക. നിങ്ങളുടെ കൈകള്‍ മധ്യഭാഗത്തേക്ക് നീക്കി മറ്റൊരു ദിശയിലേക്ക് നീട്ടുക, ഒരു സമയം പരമാവധി പരിധി 30-60 സെക്കന്‍ഡ് വരെ ഹോള്‍ഡ് ചെയ്ത് വെക്കണം.

കുട്ടിയുടെ പോസ്

കുട്ടിയുടെ പോസ്

ഫലം നല്‍കുന്നത്: വയറ്, പുറം, ഇടുപ്പ്

പ്രയോജനങ്ങള്‍: ഇത് ഗര്‍ഭകാല വയറിന്റെ സമ്മര്‍ദ്ദം ഒഴിവാക്കുന്നു, നിങ്ങളുടെ ഇടുപ്പ് വിശാലമാക്കുന്നു (ഇത് ജനനസമയത്ത് ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ കുറയ്ക്കുന്നു), നടുവേദന ഒഴിവാക്കുകയും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നു.

ഇത് എങ്ങനെ ചെയ്യാം: ഒരു യോഗ പായയില്‍ മുട്ടുകുത്തി നിങ്ങളുടെ ഉപ്പൂറ്റി നിതംബത്തില്‍ സ്പര്‍ശിക്കുന്നുവെന്നും നിങ്ങളുടെ തള്ളവിരലുകള്‍ താഴെ സ്പര്‍ശിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. നിങ്ങള്‍ കമിഴ്ന്ന് കിടന്ന് നെറ്റി പായയില്‍ തൊടുംവിധം കുനിയുക. നിങ്ങളുടെ കൈകള്‍ നിലത്ത് വെക്കുകയും ശേഷം കൈകള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് നീട്ടുകയും ചെയ്യുക. 3-5 മിനിറ്റ് ഈ പോസ് ചെയ്യുക. നിങ്ങളുടെ ശരീരത്തിനും മനസ്സിനും അതിന്റെ പുന:സ്ഥാപന ഫലങ്ങള്‍ ലഭിക്കും.

ബൗണ്ട് ആംഗിള്‍ പോസ്

ബൗണ്ട് ആംഗിള്‍ പോസ്

ഫലം നല്‍കുന്നത്: ഇടുപ്പ്, തുട, കാല്‍മുട്ട്.

നേട്ടങ്ങള്‍: പ്രസവത്തിനായി ഇടുപ്പും തുടകളും വിശാലമാക്കുന്നു, കാല്‍മുട്ട് വേദന കുറയ്ക്കുന്നു, നീരുള്ള കാലുകളെ സഹായിക്കുന്നു, ശരീരത്തിലെ മൊത്തത്തിലുള്ള ക്ഷീണം കുറയ്ക്കുന്നു.

ഇത് എങ്ങനെ ചെയ്യാം: കാലുകള്‍ നിങ്ങളുടെ മുന്‍പിലേക്ക് നീട്ടി തറയില്‍ ഇരിക്കുക. ശേഷം നിങ്ങളുടെ കാല്‍മുട്ടുകള്‍ വളച്ച് ഉപ്പൂറ്റി നിങ്ങളുടെ അരക്കെട്ടിലേക്ക് അടുപ്പിക്കുക. നിങ്ങളുടെ കാല്‍മുട്ടുകള്‍ക്ക് ലഭിക്കുന്നിടത്തോളം വശങ്ങളിലേക്ക് വിടര്‍ത്തി വെക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ തുടകളും ഇടുപ്പുകളും നിങ്ങള്‍ക്ക് കഴിയുന്നത്ര നേരവും വിശ്രമിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ തുടകള്‍ വശങ്ങളിലേക്കും കാലുകളുടെ വിരലുകളിലും പരസ്പരം അമര്‍ത്തിക്കൊണ്ട്, നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം നേരം അങ്ങനെ തന്നെ ഇരിക്കുക. ഈ പോസ് 1-5 മിനിറ്റ് പിടിക്കുക. നിങ്ങളുടെ ഇടുപ്പിനും ഞരമ്പിനും ഇറുകിയതായി തോന്നുകയാണെങ്കില്‍ പതിവായി ചെയ്യാവുന്നതാണ്.

മർജര്യാസന ബിതിലാസന

മർജര്യാസന ബിതിലാസന

ഫലം നല്‍കുന്നത്: പുറം, വയറ്, ഇടുപ്പ്, തോളുകള്‍.

പ്രയോജനങ്ങള്‍: പുറം, തോള്‍ വേദന ഒഴിവാക്കുന്നു, വയറിലെ മര്‍ദ്ദം കുറയ്ക്കുകയും ഇടുപ്പ് തുറക്കുകയും ചെയ്യുന്നു. ഡെലിവറി സമയത്ത് ഇത് സംഭവിക്കുകയാണെങ്കില്‍ നിങ്ങളുടെ ശരീരം സാധാരണ പ്രസവത്തിന് സഹായിക്കുന്നു.

ഇത് എങ്ങനെ ചെയ്യാം: യോഗ പോസുകളില്‍ ഏറ്റവും ലളിതമായ ഒന്നാണിത്. നിങ്ങളുടെ ഗര്‍ഭകാലത്ത് വയറു വലുതാകുകയും ഭാരം അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ പിന്നീടുള്ള മാസങ്ങളില്‍ ഇത് വളരെ മികച്ചതാണ്. ഈ പോസിന് രണ്ട് ഭാഗങ്ങളുണ്ട്; പൂച്ചയുടെ ഭാഗവും പശുവിന്റെ ഭാഗവും. നിങ്ങളുടെ കൈകള്‍ നിങ്ങളുടെ കൈത്തണ്ടയ്ക്ക് മുകളിലായി തോളില്‍ നേരെയാണെന്ന് ഉറപ്പുവരുത്തുക. ഇടുപ്പിനും കാല്‍മുട്ടിനുമിടയിലുള്ള നിങ്ങളുടെ തുടകളും നേരെയായിരിക്കണം. പശുവിന്റെ പോലെ നില്‍ക്കുന്നതാണെങ്കില്‍ നിങ്ങളുടെ വയറു താഴേക്ക് താഴ്ത്തുക, നിതംബം ഉയര്‍ത്തി തല ഉയര്‍ത്തുക. കണ്ടാല്‍ നാലുകാലില്‍ നില്‍ക്കുന്നത് പോലെ തോന്നുന്നു. മുകളിലേക്ക് വളവ് പോലെയാണ് ഈ പോസ് ഉണ്ടായിരിക്കുക.

യോഗ സ്‌ക്വാട്ട്

യോഗ സ്‌ക്വാട്ട്

ഫലം നല്‍കുന്നത്: വയറ്, ഇടുപ്പ്, പെല്‍വിസ്.

നേട്ടങ്ങള്‍: നിങ്ങളുടെ ഇടുപ്പിന് വളരെയധികം ഇറുകിയതായി തോന്നുകയാണെങ്കില്‍ ഇത് മികച്ച പോസുകളില്‍ ഒന്നാണ്. പ്രസവം എളുപ്പമാക്കുന്ന പെല്‍വിസ് വിശാലമാക്കാനും ഇത് സഹായിക്കുന്നു.

ഇത് എങ്ങനെ ചെയ്യാം: നിങ്ങള്‍ കാലില്‍ നിലത്ത് അമര്‍ന്ന് ഇരിക്കുക. ശേഷം നിങ്ങളുടെ കാല്‍മുട്ടുകള്‍ വളച്ച് നിങ്ങളുടെ കാല്‍ നിങ്ങളുടെ നിതംബത്തോട് അടുപ്പിക്കുക. കാല്‍മുട്ടുകള്‍ നിങ്ങളുടെ തോളിന്റെ വീതിയെക്കാള്‍ അല്പം വീതിയില്‍ ആയിരിക്കണം. നിങ്ങളുടെ നിതംബം പതുക്കെ ഉയര്‍ത്തുക, നിങ്ങളുടെ കാലുകളില്‍ ശരീര ഭാരം വെക്കേണ്ടതാണ്. ഈ പോസില്‍ അല്‍പ നിമിഷം നില്‍ക്കേണ്ടതാണ്. ഇത് വളരെ കഠിനമാണെന്ന് തോന്നുകയാണെങ്കില്‍, നിങ്ങള്‍ കുറഞ്ഞ സ്റ്റൂളിലോ മറ്റോ ഇരിക്കുന്ന തരത്തിലുള്ള യോഗ സ്‌ക്വാട്ട് പരീക്ഷിക്കാനും കഴിയും.

English summary

International Yoga Day 2021 : Prenatal Yoga Poses for Pregnant Women

Here we are sharing some prenatal yoga poses for pregnan women on international yoga day. Take a look.
X
Desktop Bottom Promotion