For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശാരീരിക ബന്ധത്തിന് ശേഷം 30 മിനിട്ട് ഈ കിടത്തം, ഗര്‍ഭധാരണം പെട്ടെന്നാവും

By Aparna
|

ഗര്‍ഭധാരണം എന്ന് പറയുന്നത് നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ സംഭവിക്കേണ്ട ഒരു കാര്യമാണ്. അതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടതും. വിവാഹഹ ശേഷം പെട്ടെന്ന് ഗര്‍ഭധാരണം ആഗ്രഹിക്കുന്നവരുണ്ടാവാം. എന്നാല്‍ ചിലരാവട്ടെ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് മതി എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. എന്തായാലും ശാരീരികമായും മാനസികമായും ഗര്‍ഭധാരണത്തിന് തയ്യാറാണെന്ന് ദമ്പതികള്‍ ആഗ്രഹിക്കുമ്പോഴാണ് ഇത് സംഭവിക്കേണ്ടത്. ഗര്‍ഭധാരണത്തിന് മുന്‍പ് ദമ്പതികള്‍ക്ക് നിരവധി സംശയങ്ങള്‍ ഉണ്ടാവും. എപ്പോള്‍ ബന്ധപ്പെടണം, എത്ര സമയം ബന്ധപ്പെടണം, ഏത് സമയത്താണ് ഗര്‍ഭധാരണ സാധ്യത കൂടുതല്‍ എന്നുള്ളതെല്ലാം.

ബീജത്തെ നശിപ്പിച്ച്‌ ഗര്‍ഭമില്ലാതാക്കും കോപ്പര്‍ടിബീജത്തെ നശിപ്പിച്ച്‌ ഗര്‍ഭമില്ലാതാക്കും കോപ്പര്‍ടി

ഇത്തരം കാര്യങ്ങള്‍ പലപ്പോഴും കൃത്യമായി അറിയാത്തത് ആഗ്രഹിക്കുന്ന സമയത്ത് ഗര്‍ഭധാരണം നടക്കാതിരിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭം ധരിക്കാന്‍ പ്ലാന്‍ ചെയ്യുന്നതിന് മുന്‍പ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭധാരണത്തിന് മുന്‍പ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ ബന്ധപ്പെടേണ്ടത് ഏത് രീതിയിലാണ് ഏതൊക്കെ പൊസിഷന്‍ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഗര്‍ഭധാരണം ഇങ്ങനെ

ഗര്‍ഭധാരണം ഇങ്ങനെ

ഓരോ പുരുഷന്റെ ഉദ്ദാരണത്തിലും ദശലക്ഷക്കണക്കിന് ശുക്ലം പുറത്തുവിടുന്നതിനാല്‍, അണ്ഡോത്പാദന സമയത്ത് സുരക്ഷിതമല്ലാത്ത രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭധാരണത്തിന് കാരണമാകും. ശുക്ലം യോനിയില്‍ പ്രവേശിക്കുന്നിടത്തോളം കാലം നിങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാനുള്ള അവസരമുണ്ട്. ലൈംഗികവേളയില്‍ ഉണ്ടാവുന്ന പൊസിഷനുകളാണ് ഗര്‍ഭധാരണത്തിന് ആക്കം കൂട്ടുന്നത് എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ചില പൊസിഷനുകള്‍ മറ്റുള്ളവയേക്കാള്‍ മികച്ചതായിരിക്കാം.

ഗര്‍ഭധാരണം ഇങ്ങനെ

ഗര്‍ഭധാരണം ഇങ്ങനെ

ഇത്തരത്തില്‍ ബന്ധപ്പെടുന്നതിലൂടെ ബീജം അണ്ഡവുമായി ചേരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മിഷനറി പൊസിഷന്‍ (മുകളില്‍ പുരുഷന്‍ താഴെ സ്ത്രീ), ഡോഗി-സ്‌റ്റൈല്‍ എന്നിവ ആഴത്തില്‍ ബീജം സ്ത്രീ യോനിയില്‍ നിക്ഷേപിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ഇത് ബീജത്തെ ഗര്‍ഭാശയത്തോട് അടുത്ത് കൊണ്ടുവരുന്നു. നില്‍ക്കുന്നതും സ്ത്രീയുടെ മുകളിലുള്ളതുമായ പൊസിഷനുകളില്‍ ഗുരുത്വാകര്‍ഷണം നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെങ്കിലും ഇതും ഗര്‍ഭധാരണത്തിന് കാരണമാകുന്നുണ്ട് എന്നുള്ളത് തന്നെയാണ്. ശുക്ലത്തിന്റെ ആരോഗ്യം, വേഗത, ചലന ശേഷി എന്നിവയെല്ലാം ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്. ബന്ധപ്പെട്ട ശേഷം 15 മിനിട്ട് കഴിഞ്ഞാല്‍ ശുക്ലം ഫലോപിയന്‍ യോനിയിലേക്ക് എത്തുന്നുണ്ട്.

ബന്ധപ്പെട്ട ശേഷം

ബന്ധപ്പെട്ട ശേഷം

ലൈംഗിക ബന്ധത്തിന് ശേഷം നിങ്ങളുടെ കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തേണ്ട ആവശ്യമില്ല. എങ്കിലും ഗര്‍ഭധാരം ആഗ്രഹിക്കുന്ന ദമ്പതിമാര്‍ ബന്ധപ്പെട്ട ശേഷം നിങ്ങളുടെ നടുവിന് പുറകില്‍ഒരു തലയിണ സ്ഥാപിക്കുന്നത് ശുക്ലം ശരിയായി സഞ്ചരിച്ച് യോനിയില്‍ എത്തുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്ന് യോനിയില്‍ എത്തുന്നതിന് ഈ ട്രിക്ക് പരീക്ഷിച്ചാല്‍ മതി. ഇത് ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം.

പ്രസവിക്കുമ്പോള്‍ വജൈനയിലെ അത്ഭുതമാറ്റം ഇങ്ങനെപ്രസവിക്കുമ്പോള്‍ വജൈനയിലെ അത്ഭുതമാറ്റം ഇങ്ങനെ

ഗര്‍ഭധാരണം ഉറപ്പാക്കാന്‍

ഗര്‍ഭധാരണം ഉറപ്പാക്കാന്‍

ഗര്‍ഭധാരണം ഉറപ്പാക്കുന്നതിന് വേണ്ടി 20-30 മിനിട്ട് നേരം കിടക്കയില്‍ തന്നെ കിടക്കാന്‍ ശ്രദ്ധിക്കുക. ഇതിന് ശേഷം മാത്രം മൂത്രമൊഴിക്കുകയോ അല്ലെങ്കില്‍ സ്വകാര്യ ഭാഗം കഴുകുകയോ ചെയ്യാവുന്നതാണ്. ഇത് ബീജത്തിന്റെ ചലന ശേഷിക്കും പെട്ടെന്ന് അണ്ഡവുമായി ചേര്‍ന്ന് ഗര്‍ഭധാരണത്തിന് വഴിയൊരുക്കുന്നതിനും സഹായിക്കുന്നുണ്ട്. ആഴത്തില്‍ ലിംഗപ്രവേശം നടത്തുന്നതിനാണ് ദമ്പതികള്‍ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇതിന് വേണ്ടി കൃത്രിമമായ മാര്‍ഗ്ഗങ്ങളോ ലൂബ്രിക്കന്റുകളോ ഉപയോഗിക്കുന്നതും നല്ലതല്ല. ഇത് അണുബാധ പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാധാരണ രീതിയില്‍ തന്നെ ഗര്‍ഭധാരണം ഉറപ്പാക്കാന്‍ ഈ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ മതി.

എല്ലാ ദിവസവും ബന്ധപ്പെടേണ്ടതില്ല

എല്ലാ ദിവസവും ബന്ധപ്പെടേണ്ടതില്ല

ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികള്‍ എല്ലാ ദിവസവും ബന്ധപ്പെടേണ്ടതില്ല. ഓവുലേഷന്‍ ദിനങ്ങള്‍ നോക്കി ബന്ധപ്പെടുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കൃത്യമായി 28 ദിവസങ്ങള്‍ ഉള്ള ആര്‍ത്തവ ചക്രത്തില്‍ 14-ാമത്തെ ദിവസമാണ് ഓവുലേഷന്‍ സംഭവിക്കുന്നത്. ഇവര്‍ക്ക് വേണമെങ്കില്‍ 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില് ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം സാധ്യമാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം വളരെയധികം പ്ലാന്‍ ചെയ്ത് നടത്തേണ്ട കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ കാലം കൂടി കാത്തിരിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

ബീജത്തിന്റെ ചലനശേഷി

ബീജത്തിന്റെ ചലനശേഷി

ഗര്‍ഭധാരണത്തിനായി ദിവസവും ബന്ധപ്പെടുന്നത് ബീജത്തിന്റെ ചലന ശേഷി കുറക്കുമോ എന്നുള്ളത് പലരേയും ആശങ്കയില്‍ ആക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരത്തില്‍ ഒന്നും സംഭവിക്കില്ല എന്നുള്ളതാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല ദിവസവും ബന്ധപ്പെടുന്നവരില്‍ ഗര്‍ഭധാരണം നടക്കുന്നതിനുള്ള സാധ്യത എന്ന് പറയുന്നത് ഇരട്ടിയാണ്. അതുകൊണ്ട് തന്നെ ദിവസവുമുള്ള ബന്ധപ്പെടല്‍ കൊണ്ട് ഗര്‍ഭധാരണത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നവും സംഭവിക്കില്ല എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. മാത്രമല്ല പങ്കാളിയുടെ സാമീപ്യം ബീജങ്ങള്‍ക്ക് ചലന ശേഷിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്.

ഗര്‍ഭശേഷം ലൈംഗിക ബന്ധം

ഗര്‍ഭശേഷം ലൈംഗിക ബന്ധം

നിങ്ങള്‍ ഗര്‍ഭം ധരിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നല്ലതാണോ എന്നുള്ളത് പലപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിനെക്കുറിച്ച് നിങ്ങളുടെ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ ഗര്‍ഭത്തിന്റെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ആദ്യ മൂന്ന് മാസം അബോര്‍ഷന്‍ സാധ്യത വളരെയധികം കൂടുതലാണ് എന്നുള്ളത് തന്നെയാണ് കാരണം. എങ്കിലും ഡോക്ടറുടെ ഉപദേശം കൂടി സ്വീകരിക്കുന്നത് നല്ലതാണ്.

English summary

Intercourse For Pregnancy: Tips, Positions And Frequency

Here in this article we are discussing about intercourse tips, positions and frequency to get pregnant easily. Read on.
X
Desktop Bottom Promotion