Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
അബോര്ഷന് ശേഷമുള്ള ഗര്‍ഭം: ആരോഗ്യമുള്ള കുഞ്ഞിനായി ഉറപ്പുള്ള വഴികള്‍
ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ ശാരീരികമായും മാനസികമായും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഗര്‍ഭധാരണത്തിലെ പ്രശ്നങ്ങള്‍ കൊണ്ടോ ക്രോമസോം തകരാറുകള്‍ കൊണ്ടോ പലപ്പോഴും ഗര്‍ഭം അബോര്ഷനില് കലാശിക്കുന്നു. ഇത് സ്ത്രീകളില്‍ മാനസികമായും ശാരീരികമായും ഉണ്ടാക്കുന്ന തകര്ച്ചകള് നിസ്സാരമല്ല. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. അതുകൊണ്ട് തന്നെ അബോര്ഷന് എന്ന അവസ്ഥ പലര്‍ക്കും കൈകാര്യം ചെയ്യുന്നതിന് അപ്പുറത്തേക്കുള്ള അവസ്ഥകള്‍ സൃഷ്ടിക്കുന്നു. ശാരീരിക അവശതകള്‍ മാറിയാലും പലരിലും മാനസികമായുള്ള അവശതകള്‍ വിടാതെ നില്ക്കുന്നു.

ഇത്തരം അവസ്ഥകളില്‍ അടുത്ത ഗര്‍ഭധാരണത്തിന് വേണ്ടി ദമ്പതികള്‍ ശ്രമിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അബോര്ഷന് ശേഷം എപ്പോള്‍ അടുത്ത ഗര്‍ഭധാരണം വേണം, ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കുന്നതിന് എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, ആരോഗ്യമുള്ള ഗര്‍ഭധാരണത്തിന് എങ്ങനെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓരോ ദമ്പതികളും മനസ്സിലാക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

സമയം പ്രധാനപ്പെട്ടത്
ആദ്യത്തെ അബോര്ഷന് ശേഷം വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് അല്പം സമയം കാത്തിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം എന്തുകൊണ്ടാണ് അബോര്ഷന് സംഭവിച്ചത്, ഇനി അപ്രകാരം സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, എത്ര കാലത്തിന് ശേഷം അടുത്ത ഗര്‍ഭധാരണത്തിന് ശ്രമിക്കണം എന്നീ കാര്യങ്ങളെക്കുറിച്ച് നല്ലൊരു ഡോക്ടറെ സമീപിച്ച് മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ ആര്‍ത്തവ ചക്രം മൂന്ന് മാസമെങ്കിലും കൃത്യമായി വരുന്നത് വരെ കാത്തിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അബോര്ഷന് ശേഷം നിങ്ങളില്‍ ആര്‍ത്തവ ചക്രത്തില്‍ മാറ്റങ്ങള്‍ വരാം. അത് പലപ്പോഴും മൂന്ന് മാസം വരെ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അത് മാത്രമല്ല ശാരീരികമായും മാനസികമായും മെച്ചപ്പെടുന്നതിനുള്ള സമയം നിങ്ങള്‍ തന്നെ എടുക്കണം.

മാനസികാരോഗ്യം പ്രധാനം
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. മാനസികാരോഗ്യം നല്ല രീതിയില്‍ ആവുന്നത് വരെ കാത്തിരിക്കുന്നതില്‍ തെറ്റില്ല. കാരണം ഒരു നഷ്ടത്തെ നേരിടുന്നതിന് വേണ്ടി അടുത്ത ഗര്‍ഭധാരണത്തിന് ഉടന്‍ ശ്രമിക്കുമ്പോള്‍ അത് ശരീരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയം വളരെയധികം ശ്രദ്ധിക്കണം. മാനസികമായി സ്വയം തയ്യാറായതിന് ശേഷം നിങ്ങള്‍ വൈകാരികമായി അടുത്ത ഗര്‍ഭധാരണത്തിന് തയ്യാറാണ് എന്ന് മനസ്സില്‍ ഉറപ്പിച്ച ശേഷം ശ്രമിക്കുക. അല്ലാത്ത പക്ഷം അത് അടുത്ത ഗര്‍ഭധാരണത്തേയും ബാധിക്കും എന്നതില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ അടുത്ത കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കും.

ഡോക്ടറെ കാണുക
അബോര്ഷന് ശേഷം ഡോക്ടറെ കാണുന്നതില്‍ വീഴ്ച വരുത്തേണ്ടതില്ല. പ്രത്യേകിച്ച് ദമ്പതികള്‍ ഒരുമിച്ച് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പല കാരണങ്ങള്‍ കൊണ്ട് അബോര്ഷന് സംഭവിക്കാം. ഇതില്‍ ഗര്‍ഭപാത്രത്തിന്റെ പ്രശ്നമോ അണ്ഡോത്പാദനത്തിലെ പ്രശ്നമോ പങ്കാളിയുടെ ബീജത്തിന്റെ അനാരോഗ്യമോ മറ്റെന്തെങ്കിലും പ്രശ്നമോ എല്ലാം നിങ്ങളില്‍ അബോര്ഷന് സാധ്യതയിലേക്ക് നയിക്കുന്നു. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ ഡോക്ടറെ കണ്ടതിന് ശേഷം എന്താണെന്നത് കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രം നിങ്ങള്‍ അടുത്ത ഗര്‍ഭധാരണത്തിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഡോക്ടറെ കാണിക്കുന്നതില്‍ നാം കാണിക്കുന്ന വിമുഖത നമ്മുടെ ആരോഗ്യം മാത്രമല്ല അടുത്ത തലമുറയുടെ ആരോഗ്യത്തേയും വളരെ മോശമായാണ് ബാധിക്കുന്നത് എന്ന കാര്യം ഓര്‍ക്കണം. പരിചയസമ്പന്നനായ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം.

നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കുക
ഗര്‍ഭകാലം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് പ്രമേഹം. പ്രമേഹത്തിന്റെ അളവ് കുറക്കുക എന്നത് വളരെയധികം ശ്രദ്ധേയമാണ്. കാരണം പല അബോര്‍ഷനിലേക്കും നിങ്ങളെ നയിക്കുന്നത് പ്രമേഹമെന്ന വില്ലനാണ്. എന്നാല്‍ ഇത് പലരും പരിശോധിക്കാതെ വിടുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോവുന്നു. അതുകൊണ്ട് അബോര്ഷന് ശേഷം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നതിനും ശ്രദ്ധിക്കുക. അനിയന്ത്രിതമായുണ്ടാവുന്ന പ്രമേഹം പലപ്പോഴും കൂടുതല്‍ സമയമെടുത്ത് മാത്രമേ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം ഗര്‍ഭധാരണം സംഭവിച്ചാലും അത് പലപ്പോഴും ജനനവൈകല്യങ്ങള്‍ക്കും അബോര്‍ഷനിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

ആരോഗ്യകരമായ ശീലങ്ങള്‍
അബോര്ഷന് നിങ്ങളെ മാനസികമായി പ്രശ്നത്തിലാക്കും എന്ന് നമുക്കറിയാം. പ്രത്യേകിച്ച് സ്ത്രീകളില്‍. ഇത് നിങ്ങളില്‍ മോശം ശീലങ്ങള്‍ എന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഡയറ്റ് നോക്കാതെയുള്ള ഭക്ഷണശീലവും വ്യായാമത്തിന്റെ അഭാവവും എല്ലാം നിങ്ങളില്‍ ഉണ്ടായിരിക്കാം. ഇതെല്ലാം കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. അമിതമായി കാപ്പിയുടെ ഉപയോഗവും ചില ദു:ശീലങ്ങളായ പുകവലി, മദ്യപാനം തുടങ്ങിയവയും പലരും കൂടെക്കൂട്ടുന്നു. ഇത്തരം ശീലങ്ങളെല്ലാം തന്നെ പൂര്‍ണമായും ഉപേക്ഷിക്കുക. എന്ന് മാത്രമല്ല വ്യായാമവും കൃത്യമായ ഡയറ്റും മെഡിറ്റേഷനും യോഗയും എല്ലാം ശീലമാക്കുന്നതിന് ശ്രമിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാനുള്ള മരുന്നുകള്‍ കഴിക്കുകയും ചെയ്യുക. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ നിങ്ങള്‍ക്ക് നല്ല ആരോഗ്യകരമായ ഒരു ഗര്‍ഭകാലം ഉണ്ടാവും എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications