Latest Updates
-
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം!
ഗര്‍ഭകാലം ആരോഗ്യകരമോ, പല്ലിന്റെ ആരോഗ്യം പറയും അത്
ആരോഗ്യകരമായ ഗര്‍ഭകാലം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഗര്‍ഭിണികളെ അലട്ടാറുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ആരോഗ്യകരമായ ഒരു ഗര്‍ഭകാലത്തിന് വേണ്ടി തന്നെയാണ്. പലപ്പോഴും ദന്താരോഗ്യം മോശമാവുന്ന ഒരു സമയമാണ് ഗര്‍ഭകാലത്ത് ഉണ്ടാവുന്നത്. നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ ആരോഗ്യവും നിലനിര്ത്തേണ്ടതിലെ ആവശ്യകത ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ശാരീരിക മാറ്റങ്ങളിലൂടെ നിങ്ങള്‍ കടന്നു പോവുന്നു. അതില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍, പല്ലിന്റെ അനാരോഗ്യം, മോണിംഗ് സിക്നസ്, തലചുറ്റല്‍ തുടങ്ങി നിരവധി അസ്വസ്ഥതകള്‍ ഉണ്ടാവം. പലപ്പോഴും ദന്താരോഗ്യം മോശമാവുന്ന ഒരു കാലം കൂടിയാണ് ഗര്‍ഭകാലം.

ഗര്‍ഭധാരണം പക്ഷേ എപ്രകാരം പല്ലിനെ ബാധിക്കുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. പലരിലും മോണരോഗം പോലുള്ള അസ്വസ്ഥതകള്‍ വരെ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഓരോ സമയത്തും പല്ലിന്റെ ആരോഗ്യം എന്നത് ആരോഗ്യകരമായ ഗര്ഭത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. പല്ല് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും എന്തുകൊണ്ടാണ് ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ സമയം ദന്താരോഗ്യത്തിന് വേണ്ടി മാറ്റിവെക്കണം എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് നിങ്ങളെ സഹായിക്കുന്നതാണ് ഈ ലേഖനം.

സെന്‍സിറ്റീവ് ആവുന്നു
പലപ്പോഴും ഗര്‍ഭിണികളുടെ ദന്താരോഗ്യം ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലം പ്രശ്നങ്ങളിലേക്ക് എത്തുന്നു. ഇത് നിങ്ങളുടെ പല്ലിനെ കൂടുതല്‍ സെന്‍സിറ്റീവ് ആക്കുന്നു. പലപ്പോഴും പല്ല് തേക്കുന്നത് പോലും നിങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിച്ചേക്കാം. ഇത് നിങ്ങളുടെ മോണയുടെ ആരോഗ്യത്തേയും വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം.. അതുകൊണ്ട് പതിവായി ബ്രഷ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അത് പല്ല് സെന്‍സിറ്റീവ് ആണെങ്കില്‍ പോലും വളരെയധികം ശ്രദ്ധയോടെ രണ്ട് നേരവും പല്ല് തേക്കുന്നതിന് ശ്രദ്ധിക്കണം. മോണരോഗം തടയുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ എന്തൊക്കെ ചെയ്തിട്ടും പല്ലിന് അസ്വസ്ഥത വര്‍ദ്ധിക്കുകയാണെങ്കില്‍ നല്ല ബ്രഷും ടൂത്ത് പേ്സ്റ്റും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. സോഫ്റ്റ് ബ്രഷ് ആണ് എപ്പോഴും നല്ലത്.

മോണിംഗ് സിക്നസിന് ശേഷം
ഒരിക്കലും മോണിംഗ് സിക്നസിന് ശേഷം ബ്രഷ് ചെയ്യുന്നതിന് ശ്രമിക്കരുത്. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കാരണം ഓക്കാനം, ഛര്‍ദ്ദി എന്നിവ ഗര്‍ഭകാലത്തെ സാധാരണ സംഭവമാണ്. ഇതിന് ശേഷം ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ വയറ്റില്‍ നിന്നുള്ള ആസിഡുകളും പല്ലുമായി സമ്പര്‍ക്കത്തില്‍ വരുന്നതിന് കാരണമാകുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ഇനാമലിനെ കേടുവരുത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ പല്ല് ദ്രവിക്കുന്നതിനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് പല്ലിന്റെ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുകയാണ് ചെയ്യുന്നത്.

നിര്‍ബന്ധമെങ്കില്‍
നിങ്ങള്‍ക്ക് ഛര്‍ദ്ദിച്ചതിന് ശേഷം പല്ല് തേക്കണം എന്ന് നിര്‍ബന്ധമാണെങ്കില്‍ അതിന് പകരം ശുദ്ധജലം കൊണ്ട് വായ കഴുകുകയോ അല്ലെങ്കില്‍ നേര്‍പ്പിച്ച മൗത്ത് വാഷ് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ വായ്നാറ്റത്തില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇനി ഇത് കൊണ്ടും തൃപ്തിയാവാത്തവരെങ്കില് നിങ്ങള്‍ക്ക് അല്പം ടൂത്ത് പേസ്റ്റ് വിരലില്‍ എടുത്ത് പതുക്കേ പല്ല് തേക്കാവുന്നതാണ്. അതിന്ശേഷം മാത്രം വായ വൃത്തിയായി കഴുകേണ്ടതാണ്.

മധുരപലഹാരങ്ങള്‍ കുറക്കാം
ഗര്‍ഭകാലം പല ഭക്ഷണങ്ങളും കഴിക്കാന്‍ താല്പ്പര്യപ്പെടുന്നവരുണ്ട്. എന്നാല്‍ ഇത്തരം ഭക്ഷണം കഴിക്കുന്നതില്‍ മധുരത്തിന് വിലക്ക് വെക്കുന്നത് നല്ലതാണ്. മധുരം എപ്പോഴും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തേയും ബാധിക്കുന്നു. പല്ലില്‍ പോട് ഉണ്ടാക്കുന്നതിനും മറ്റ് അസ്വസ്ഥതകള്‍ക്കും മധുര പലഹാരങ്ങള്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ പരമാവധി മധുരം കുറക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ നിര്‍ബന്ധമെങ്കില്‍ അല്പം മാത്രം കഴിച്ചതിന് ശേഷം നല്ലതുപോലെ വൃത്തിയായി വായ കഴുകാന്‍ ശ്രദ്ധിക്കണം. ഇത് ഒരു പരിധി വരെ പല്ലിന്റെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നു.

ദന്തരോഗ വിദഗ്ധനെ കാണുക
ഗര്‍ഭകാലത്ത് ദന്തരോഗ വിദഗ്ധനെ കാണുന്നതിന് ശ്രദ്ധിക്കുക. ഇത് പതിവായി ചെയ്യുന്നത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ദന്ത ഡോക്ടറെ കാണുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും അമ്മക്കും കുഞ്ഞിനും ഇല്ല എന്നതാണ് സത്യം. പലപ്പോഴും രണ്ടാം ട്രൈമസ്റ്ററില്‍ നിര്‍ബന്ധമായും ഒരു ദന്തരോഗവിദഗ്ധനെ കാണുന്നതിന് ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായാല്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications